Dr Abhaya V S

പ്രളയകാലത്തെ പകര്‍ച്ചവ്യാധികള്‍: തിരിച്ചറിയാം; പ്രതിരോധിയ്ക്കാം

കേരളത്തില്‍ ഉരുള്‍ പൊട്ടലും പ്രളയവുമടക്കമുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിയ്ക്കുമ്പോള്‍ അനുബന്ധമായി പ്രളയാനന്തര രോഗങ്ങളും തുടര്‍ ക്കഥയാകുന്നു. വിഖ്യാതമായ ആരോഗ്യരംഗത്തെ കേരള മാതൃക സമാനമായ നിലയില്‍ തുടരണമെങ്കില്‍ പകര്‍ ച്ചവ്യാധികളുടേതായ പ്രളയാനന്തര ആരോഗ്യ സാഹചര്യങ്ങളെ അവധാനതയോടെ നേരിടേണ്ടതുണ്ട്. ആരോഗ്യപ്രവര്ത്തകരുടെയും പൊതുജനങ്ങളുടേയും കൂട്ടായതും വിവേകപൂര്‍ണ്ണവുമായ ഇടപെടലുകലൂടെ കേരളം അതിജീവിയ്ക്കുകയാണ്.


454089125-56a7099d3df78cf77291a01d


2018 – 19 പ്രളയ കാലയളവുകളില്‍ കേരളത്തെ വിറപ്പിച്ച പനിയാണ് എലിപ്പനി. യഥാസമയം കണ്ടുപിടിക്കപ്പെട്ടില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കപെടും എന്നുതാണ് പ്രസ്തുത പനിയുടെ പ്രധാന പ്രത്യേകത. എലികള്‍ മാത്രമല്ല ഇത് പരത്തുന്നത്. പൂച്ച,പട്ടി,ആട് എന്നിങ്ങനെ വിവിധ സസ്തനികളുടെ മൂത്രത്തിലൂടെ രോഗാണു മണ്ണിലെത്തുന്നു. മണ്ണിലൂടെ നടക്കുമ്പോഴും ചെളിവെള്ളവുമായി സമ്പര്‍ക്കം ചെലുത്തുമ്പോഴും ചെറിയ മുറിവുകളിലൂടെ രോഗാണുക്കള്‍ ശരീരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നു. വലിയ മുറിവുകളുള്ളവര്‍ക്ക് എലിപ്പനി ബാധിയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. പനി, തലവേദന, കടുത്ത പേശീവേദന, കണ്ണ് ചുവന്നിരിക്കുക, ഛര്‍ദ്ദി എന്നിങ്ങനെയാണ് പ്രസ്തുത പനിയുടെ പ്രധാന ലക്ഷണങ്ങള്‍ . സങ്കീര്‍ ണമായ അവസ്ഥയില്‍ ആന്തരികാവയവങ്ങളെയടക്കം ഇത് ബാധിയ്ക്കുന്നു. അത് മരണകാരണമാകുകയും ചെയ്യുന്നു.


കൃത്യസമയത്തു ചികിത്സ കിട്ടിയാല്‍ പൂര്‍ണമായി ഭേദമാകുന്ന രോഗമാണ് എലിപ്പനി. പലപ്പോഴും രോഗികള്‍ സ്വയംചികിത്സകരാകുന്നതും മെഡിക്കല്‍ഷോപ്പുകളില്‍ നിന്നും ഡോക്ടറുടെ നിര്‍ ദ്ദേശങ്ങളില്ലാതെ തന്നെ സ്വയം മരുന്നുകള്‍ മരുന്നുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിയ്ക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.


kerala-floods_91b95fae-ae0e-11e8-8465-1eef8cfbb700


പ്രതിരോധ മരുന്ന് ഉണ്ടെന്നുള്ളതാണ് എലിപ്പനിയെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം. doxycycline ഗുളികയാണ് ഇതിനുപയോഗിക്കുന്നത്. 100 mg ഗുളികകളായാണ് ഇത് ലഭ്യമാകുക. മുതിര്‍ ന്നവര്‍ ആഴ്ചയിലൊരിക്കല്‍ 200mg വീതം അതായത് 2 ഗുളികകള്‍ കഴിക്കണം. അങ്ങനെ പരമാവധി 6 ആഴ്ച വരെയാണ് ഇത് ഉപയോഗിയ്ക്കേണ്ടത്. doxycycline സുരക്ഷിതമായ ഗുളികയാണ്. വയറെരിച്ചിലാണ് ഇതുണ്ടാക്കുന്ന പ്രശ്നം. അതിനാല്‍ ഭക്ഷണശേഷം ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിയ്ക്കണം. 8 – 12 വയസ്സുവരെയുള്ള കുട്ടികളില്‍ 100 mg മതിയാകും. അതായത് ഒരു ഗുളിക. ഗര്‍ ഭിണികള്‍ , മുലയൂട്ടുന്ന അമ്മമാര്‍ , ചെറിയ കുട്ടികള്‍ എന്നിവര്‍ amoxycillin ആണ്കഴിക്കേണ്ടത് (5 ദിവസത്തേക്ക്). 2 വയസ്സില്‍ താഴെയുള്ളവര്‍ ക്ക് അസിത്രോമൈസിന്‍ ആണ് കൊടുക്കേണ്ടത്. പരിസര ശുചിത്വം ഉറപ്പാക്കുകയും നടക്കുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പുകള്‍ ഉപയോഗിയ്ക്കുകയും വേണം.


പ്രളയനാന്തരം പടരുന്ന രോഗങ്ങളില്‍ ഒന്ന് മഞ്ഞപ്പിത്തമാണ്. പലതരം മഞ്ഞപ്പിത്തങ്ങള്‍ ഉണ്ടെങ്കിലും പ്രളയാനന്തരം ഉണ്ടാകാന്‍ സാധ്യത ഉള്ളത് ഹെപ്പറ്റൈറ്റിസ് എ യും ഇ യും ആണ്. ജലത്തിലൂടെയും ആഹാരത്തിലൂടെയും മലമൂത്രവിസര്‍ജ്യങ്ങളിലൂടെയുമാണ് ഇത് പടരുക. പനി, വയറുവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണത്തോടുള്ള വെറുപ്പ്, മൂത്രത്തിന് മഞ്ഞനിറം, കണ്ണിന്റെ വെള്ളയില്‍ മഞ്ഞനിറം എന്നിങ്ങനെയാകും ലക്ഷണങ്ങള്‍ . രക്തപരിശോധനയിലൂടെ രോഗം തിരിച്ചറിയാനാകും. വിശ്രമവും രോഗലക്ഷണങ്ങള്‍ നുസൃതമായ ചികിത്സയുമാണ് പ്രധാനമായും ആവശ്യം. മഞ്ഞപ്പിത്തം എന്നറിഞ്ഞാലുടന്‍ നാട്ടുവൈദ്യത്തെ ആശ്രയിയ്ക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.


6b7c24f2-d570-462e-ad11-894c2e29e2a0-large16x9_HepatitisAFileMGNimage


കൊഴുപ്പേറിയ ഭക്ഷണങ്ങള്‍, മദ്യപാനം എന്നിവ കര്‍ശനമായും ഒഴിവാക്കണം. വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. ടോയ്‌ലെറ്റില്‍ പോയതിനുശേഷം നന്നായി കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. ഇവയെല്ലാം രോഗം വരാതിരിക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ ഗ്ഗങ്ങളാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുകയും, വീട്ടിലെ ഭക്ഷണം മാത്രം കഴിക്കുയ്ക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്.


വയറിളക്ക രോഗങ്ങളും പ്രളയകാലയളവില്‍ സാധാരണമാണ്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍ . പനിയും ഉണ്ടാകാം. ഡോക്ടര്‍ നിര്‍ ദേശിക്കുന്ന ഗുളികകള്‍ ക്കും ORS ഇനും ഒപ്പം വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, മോരിന്‍ വെള്ളം, തേങ്ങയുടെ വെള്ളം എന്നിവയെല്ലാം കുടിക്കാം. ഭക്ഷണം കഴിക്കണം. അമിതമായ ചര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറയുക, മലത്തില്‍ രക്തം എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ആശുപത്രിയിലെ കിടന്നു ചികിത്സ വേണ്ടി വന്നേയ്ക്കാം.


വയറിളക്കം നിര്‍ത്താനുള്ള ഗുളികകള്‍ വാങ്ങികഴിയ്ക്കല്‍ , കട്ടന്‍ ചായയില്‍ നാരങ്ങാ നീരു പിഴിഞ്ഞൊഴിച്ച് കുടിയ്ക്കല്‍ എന്നിവ ഒഴിവാക്കണം. നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണം.


download


മഞ്ഞപ്പിത്തം, വളറിളക്കരോഗങ്ങള്‍ , മറ്റു ജലജന്യരോഗങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള എളുപ്പവഴിയാണ് കൈകഴുകല്‍. നിരവധി രോഗങ്ങള്‍ പകരാനുള്ള സാധ്യത ഇതിലൂടെ കുറയും. തിളപ്പിച്ച വെള്ളം മാത്രം കുടിയ്ക്കണം, ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കണം. പ്രളയ സാഹചര്യത്തില്‍
കിണറുകള്‍ superchlorinate ചെയ്യണം. 1000 litre വെള്ളത്തിന് 5g ബ്ലീച്ചിങ് പൌഡര്‍ എന്ന കണക്കിനാണ് പരിചരണം വേണ്ടത്. വല്ലാതെ മലിനപെട്ട ജലമെങ്കില്‍ കിണര്‍ വറ്റിക്കുന്നതാണ് ഉചിതം. അതിനു കഴിയാത്ത സാഹചര്യത്തില്‍ എല്ലാ ദിവസവും superchorinate ചെയ്യണം. വെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിയ്ക്കണം.


സാധാരണമായി പ്രളയശേഷം തൊലിപ്പുറത്തെ ബാധിക്കുന്ന രോഗങ്ങളാണ് വളംകടിയും വട്ടച്ചൊറിയും. വളംകടിക്കുകാരണം candida എന്ന fungus ബാധയാണ്. കാലുകളിലെ വിരലുകള്‍ ക്കിടയില്‍ അസഹ്യമായ ചൊറിച്ചിലുണ്ടാകുന്നു. തൊലി വെളുത്തു അഴുകിയതുപോലെ കാണപ്പെടുന്നു. ഇതുള്ളവര്‍ നനവും ഈര്‍ പ്പവും ഒഴിവാക്കണം. അടഞ്ഞിരിക്കുന്ന പാദരക്ഷകള്‍ ഉപയോഗിക്കരുത്. clotrimazole എന്ന antifungal ലേപനം ആണ് പുരട്ടേണ്ടത്. പൊട്ടാസിയം permanganate ലായനിയോ ഉപ്പുലായനിയോ ഉപയോഗിച്ചു കഴുകിത്തുടക്കണം. പ്രമേഹ രോഗികള്‍ നന്നേ ശ്രദ്ധ പുലര്‍ ത്തണം. ഇതുപോലെ ഈര്‍ പ്പമുള്ള സാഹചര്യങ്ങളില്‍ കണ്ടുവരുന്നതാണ് വട്ടച്ചൊറി അഥവാ പുഴുക്കടി. വട്ടത്തിലുള്ള പാടുകളും ചൊറിയുമുണ്ടാകും. കാരണം fungus തന്നെ. ഒരു കാരണവശാലും ഇങ്ങനെയുള്ളവര്‍ വസ്ത്രങ്ങള്‍ പങ്കിടരുത്. clotrimazole ലേപനവും anti fungal ഗുളികകളും ഡോക്ടറുടെ നിര്‍ ദ്ദേശാനുസരണം ചികിത്സക്കുപയോഗിയ്ക്കാം.


ആരോഗ്യരംഗത്തെ കേരളമോഡല്‍ മാതൃകാപരം


images


ഓര്‍ക്കേണ്ടത് ഇതാണ്. ഏത് രോഗങ്ങള്‍ ക്കും ഫലപ്രദമായ ചികിത്സ ചുറ്റുവട്ടത്തുതന്നെയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ആരോഗ്യ സേവനങ്ങള്‍ ഉചിതമാംവിധം പ്രയോജനപ്പെടുത്തണം. സൂചിത രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സ സര്‍ ക്കാരാശുപത്രികളില്‍ സൗജന്യമായി തന്നെ ലഭ്യമാണ്. നിപ വൈറസ്, പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിനാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രമായ ഇടപെടലുകളല്ലാതെ മറ്റൊന്നുമല്ല. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കി പ്രതിരോധനടപടികള്‍ സ്വയം സന്നദ്ധമായി സ്വീകരിച്ച് സര്‍വ്വതല സ്പര്‍ശിയായ കേരളമോഡല്‍ ആരോഗ്യ സംവിധാനത്തെ അര്‍ത്ഥപൂര്‍ ണ്ണമാക്കാം.