എന്റെ മുലകള്‍ക്ക് ഭംഗിയുണ്ടെങ്കിലും
കുഞ്ഞിനെയൂട്ടാന് ഉതകുകയില്ല.
വീണക്കമ്പികള്‍ രാഗകാമിതമെങ്കിലും
നീലാംബരി മീട്ടാന്‍ യോഗമില്ല
രൗദ്രവും ലാസ്യവും ഒത്തിണങ്ങി
പ്രേമ മഞ്ചരിയായ് ഞാന്‍ പെയ്തിറങ്ങി
രാംഭയായ് കാമമോഹിനിയായ്
പുത്രികാമേഷ്ഠി വ്യാമോഹമായ്
ആലിംഗനങ്ങളില്‍ അലിയുമ്പൊഴും
മടിത്തട്ടുകള്‍ എന്തിനോ ദാഹിച്ചുപോയ്
ആലോലമാകേണ്ട കൈത്തടങ്ങള്‍
മലര് കട്ടിലില്‍ പൊരുതിത്തോറ്റുപോയി.