അക്ഷരങ്ങള്‍ ഭാഷയുടെ അടിസ്ഥാനമാണ്. ഭാഷ സംസ്ക്കാരത്തിന്റെയും.
നിയതരൂപങ്ങള്‍ക്കും പെരുമാറ്റസംഹിതകള്‍ക്കും അപ്പുറം, 'ഒരുവന്റെ ശബ്ദം അപരനു സംഗീതമാകുബോള്‍' ആശയവിനിമയങ്ങളുടെ പരിമിതികള്‍ താനേ ഭേദിക്കപ്പെടുന്നു.അങ്ങിനെ അത് പുരോഗമനപരവും ജനകീയവുമാകുന്നു. കല, സാഹിത്യം, സിനിമ, സാമൂഹ്യ ശാസ്ത്രങ്ങള്‍ തുടങ്ങി പുറന്തള്ളപ്പെട്ടതും, പാര്‍ശവല്‍കൃതമായതും, കണ്ടതും, കേട്ടതും, കാണാതെ പോയതും, വിപണി സൂക്തങ്ങളില്‍ പാകമാകാത്തതും അക്ഷരത്തില്‍ ഉണ്ടാകും. തിളപ്പിച്ചാറിയതോ രുചിമാത്രമുള്ളതോ കൂട്ടുകളില്‍ കണ്ടെന്നും വരില്ല. ക്രമീകൃത ഊഷ്മാവുകളില്‍ വേവിച്ചെടുത്തതും താനേ വിളഞ്ഞതും പാതി കരിഞ്ഞതും യഥേഷ്ടം കണ്ടെന്നും വരാം.കാരണം ക്രിയാത്മകമായ ഓരോ ഇടപെടലും ശക്തമായ നിലപാടുകളിലൂടെ മാത്രം സംഭവിക്കുന്നു. എഴുതിത്തെളിഞ്ഞവരും എഴുതിത്തുടങ്ങിയവരും ഒരുപോലെ മനസ്സു ചലിപ്പിക്കുന്ന 'അക്ഷരത്തിലേക്ക്..', സര്‍ഗ്ഗാത്മകതയുടെ വര്‍ഗ്ഗ പാഠങ്ങളിലേക്ക് താങ്കള്‍ക്കു സ്വാഗതം

സ്നേഹപൂര്‍വ്വം

അക്ഷരം മാസിക