അരമതിലിനു പുറത്ത്
മുദ്രാവാക്യമുഖരിതമാമൊരു
കൊടിയൊഴുക്ക് കണ്ടു
പണിയില്ലാത്തോര്‍ തൊണ്ടപൊട്ടിക്കും
ഒരു നേരമ്പോക്ക് എനിക്കെന്ത് ?
കലണ്ടര്‍ കള്ളികള്‍ അല്പം കൊഴിഞ്ഞു
പ്രഭാതത്തിലെ കണിയൊരു
സര്‍വേ കല്ല്
സ്ഥാനം തെറ്റാതെ വീടിന്റെ
മധ്യത്തില്‍ ചെന്നിരുന്ന് മൊഴിഞ്ഞു ...
"പുറമ്പോക്കാ, കറുത്ത പായക്ക് വീതിപോരാ
ഇതിനു പുറകോട്ടു പത്തടി മാറി പൊറുത്തോ"
തലചായ്ക്കാനിടമില്ലെങ്കിലും
ഏമാന്‍ ചൊല്ലിയാല്‍ മറുവാക്കുണ്ടോ ?
അന്നറിഞ്ഞു ആ കൊടിയൊഴുക്ക്
ഇത് തടയാനായിരുന്നു
തലചായ്ക്കാന്‍ ഇടം കേട്ടായിയിരുന്നു
അന്ന് പരിഹാസച്ചിരിക്കുപകരം
കൈകോര്‍ത്തിരുന്നെങ്കില്‍ ഒരുപക്ഷെ.....
ഇനി നന്നായി പരിഭവിക്കാം