Nisha K Jayan

പട്ടിണി ഒരു രാഷ്ട്രീയ സമരമാണ്; മുത്തൂറ്റ് മുതലാളി മുട്ടുകുത്തും 

ശമ്പള വര്‍ധന നടപ്പില്‍ വരുത്തണം, തൊഴില്‍ വകുപ്പ് മന്ത്രി, ലേബര്‍ കമീഷണണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രൂപപ്പെടുത്തിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കണം, തൊഴില്‍ നിയമ ലംഘനങ്ങള്‍ അവസാനിപ്പിയ്ക്കണം, പ്രൊബേഷന്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ 11 റീജ്യണുകളിലായി വിന്യസിയ്ക്കപ്പെട്ടിരിയ്ക്കുന്ന 650 ബ്രാഞ്ചുകളിലെ ജീവനക്കാരാണ് നോണ്‍ ബാങ്കിങ് ആന്‍ഡ്‌ പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സി ഐ ടി യു) നേതൃത്വത്തില്‍ പണിമുടക്കുസമരത്തില്‍ പങ്കെടുക്കുന്നത്.


46895028_1946387412142069_7069320237102923776_n


സ്വന്തം കഴുത്തിലെ മാലയും കയ്യിലെ വളയും വരെ ഊരി വച്ച് Gold Loan Big day ടാര്‍ഗറ്റ് അച്ചീവ്‌ ചെയ്യേണ്ടി വന്ന ഒരു കാലം. zero interest Loan എന്ന ഓമനപ്പേരില്‍ ബ്രാഞ്ചുകളിലൂടെ Mobile Phone ഉം Lap Top ഉം വില്‍ക്കാന്‍ Big day കള്‍ വന്നപ്പോള്‍ സ്വന്തം ആഭരണം ഊരിവച്ച് സാംസംഗ് Mobile Phone വാങ്ങി ടാര്‍ഗറ്റ് ഒപ്പിച്ച് Second hand വിലയ്ക്ക് മറിച്ചു വില്‍ക്കേണ്ടി വന്ന ദുരവസ്ഥ. പെര്‍ഫോമന്‍സ് score card അനുസരിച്ച് ചുവപ്പ് കാര്‍ഡ് കിട്ടിയാല്‍ ജോലിയില്‍ നിന്ന് പുറത്താകും എന്ന തിട്ടൂരമുള്ള സര്‍ക്കുലറുകള്‍. പനിച്ച് കിടന്നാലും ലീവ് ചോദിക്കാന്‍ പോലും പേടിച്ചിരുന്ന കാലഘട്ടം. മെക്കന്‍സിയെ കൊണ്ട് റേറ്റിംഗ് നടത്തി ജീവനക്കാരുടെ ‘ഉത്പ്പാദന ക്ഷമത’ അളന്ന് തിട്ടപ്പെടുത്തി പുറത്താക്കിയിരുന്ന കാലം. HotSeat റിവ്യൂ നടത്തി മാനേജര്‍മാരെ കരയിപ്പിച്ചിരുന്ന ഒരു സാഹചര്യങ്ങള്‍. കമ്പനിയില്‍ മികച്ച നിലയില്‍ അഞ്ച് മുതല്‍ ഇരുപത് വര്‍ഷം വരെ ജോലി ചെയ്തവര്‍ നിലയില്ലാ കയത്തിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥയായിരുന്നു അത്.


30728564_1632409743539839_7663844920868446091_n


മുത്തൂറ്റ് ഫിനാന്‍സില്‍ 2016 ല്‍ സംഘടന രൂപീകരിച്ചത് എന്തിന് എന്നതിന്റെ രത്നചുരുക്കമാണിത്. കോഴിക്കോടു മുതല്‍ തിരുവനന്തപുരം വരെ ഓരോ റീജിയണിലും കമ്മിറ്റികള്‍ രൂപീകരിയ്ക്കപ്പെട്ടു. ആറുമാസക്കാലയളവിനുള്ളിലാണ് ഇത് നടന്നത്. അത്രയേറെ നീറുന്ന പ്രശ്നങ്ങളാണ് തൊഴിലാളികള്‍ അനുഭവിച്ചിരുന്നത്. സംഘനയുടെ പ്രഥമ കണ്‍വെന്‍ഷന്‍ 2016 ഓഗസ്റ്റ് 21 ന് എറണാകുളം ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ക്കപ്പെട്ടു. വിവരമറിഞ്ഞ മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ ആരംഭിച്ചെങ്കിലും ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിലവിലെ അനിശ്ചിതകാല സമരത്തില്‍ ഓരോ തൊഴിലാളിയും വിട്ടുവീഴ്ച്ചയില്ലാതെ അണിനിരക്കുകയാണ്.


30264281_1621003024680511_7732757223502728390_n


സംഘടനയുടെ ഭാഗമായ 125 ഓളം ജീവനക്കാരെ ഇതര സംസ്ഥാനങ്ങളിലേക്കടക്കം ട്രാന്‍സ്ഫര്‍ ചെയ്ത് സംഘടനയെ പൊളിക്കാമെന്ന മാനേജ്മെന്റിന്റെ വ്യാമോഹം 4 മാസക്കാലത്തെ പോരാട്ടങ്ങളിലൂടെ 17 ദിവസം നീണ്ടു നിന്ന അനിശ്ചിത കാല പണിമുടക്കിലാണ് ചെന്നെത്തിയത്. സംഘടനയെ ഏതുവിധേനയും തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുത്തൂറ്റ് മാനേജ്‌മെന്റിനുള്ളത്.അതിനായി ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുക, ഇന്‍ക്രിമെന്റ് വെട്ടിക്കുറയ്ക്കുക, ഗര്‍ഭിണികളെ പോലും ദ്രോഹിക്കുന്ന തരത്തില്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കുക തുടങ്ങിയ ദ്രോഹ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. തൊഴിലാളിയുടെ അടിസ്ഥാന അവകാശമായ സംഘടനയെന്നത് വലിയദ്രോഹമായി കരുതുന്ന ഫ്യൂഡല്‍ നിലപാടാണ് മാനേജ്‌മെന്റിനുള്ളത്. ഇത് തിരുത്തിയേ മതിയാകൂ.


30411700_1620970998017047_4071453827688561817_n


മുത്തൂറ്റ് മാനേജ്‌മെന്റിന്റെ കരാര്‍ ലംഘനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി നടത്തിയ പണിമുടക്ക് അവസാനിപ്പിക്കാന്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ 2019 ജനുവരി 31 ന് ഉള്ളില്‍ നടപ്പിലാക്കും എന്നതായിരുന്നു മാനേജ്‌മെന്റിന്റെ വാഗ്ദാനം.എന്നാലിത് നഗ്നമായി ലംഘിയ്ക്കപ്പെട്ടു.ഇത് സംബന്ധിച്ച് ആറില്‍ അധികം തവണ യൂണിയന്‍ നല്‍കിയ നോട്ടീസുകള്‍ കമ്പനി കണക്കിലെടുത്തതേയില്ല. ഇതേത്തുടര്‍ന്ന് Head ഓഫീസ് ഉപരോധം, സൂചനാ പണിമുടക്കുകള്‍ ഉള്‍പ്പെടെ നോട്ടീസ് നല്‍കി നടത്തിയിട്ടും പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ചര്‍ച്ച ചെയ്യുന്നതിനുപോലും മാനേജ്മെന്റ് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കി Aug 20 മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചത്.


32191362_1653625894751557_6679182948580720640_n


ചര്‍ച്ചചെയ്യുന്നതിന് സമയമേറെ ഉണ്ടായിരുന്നിട്ടും മാനേജ്മെന്റ് തൊഴിലാളികളുടെ ആവശ്യമെന്തെന്ന് കേള്‍ക്കുന്നതിനോ ചര്‍ച്ചചെയ്യുന്നതിനോ തയ്യാറായില്ല. ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തരല്ലാത്ത ഉദ്യോഗസ്ഥരെ അയച്ച് ചര്‍ച്ച പ്രഹസനമാക്കി മാറ്റുകയായിരുന്നു .ഇതോടൊപ്പം കേരള ഹൈക്കോടതിയില്‍ സംഘടന നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും അതിനാല്‍ ഇത് നിരോധിയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കുകയും ചെയ്തു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ജീവനക്കാരെ നിയമവിരുദ്ധരാക്കി പൊതുസമൂഹത്തിനു മുന്‍പില്‍ ലേബല്‍ ചെയ്യുന്ന മാനേജ്‌മെന്റ് നയം ധിക്കാരപരവും അനൈതികവുമാണ്.


തൊഴില്‍ പ്രശ്നം അടിയന്തിരമായി പരിഹരിയ്ക്കാന്‍ ആവശ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.


image


‘ രണ്ടു വിഭാഗങ്ങളും പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വളരെ പ്രമുഖരായ വ്യക്തികള്‍ ബന്ധപ്പെട്ടു. തൊഴില്‍ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിനെത്താന്‍ മുത്തൂറ്റ് പ്രതിനിധികളോടു പറയണമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിന് ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ല. ദേശീയതലത്തില്‍ ശ്രദ്ധ നേടിയ സ്ഥാപനമാണ് മുത്തൂറ്റ്. കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന സ്ഥാപനം. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ താത്പര്യം കൂടി സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ പ്രത്യേക തൊഴില്‍ സാഹചര്യം കൂടി കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ നല്ല ബന്ധം ഉണ്ടാവണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.


37030235_1729900103790802_8194461180274671616_n


വാദം കേട്ട കോടതി വിഷയം എത്രയും വേഗം പരിഹരിയ്ക്കണമെന്നും , സര്‍ക്കാര്‍ / ലേബര്‍ കമ്മീഷണര്‍ എന്നിവരെ വിശ്വാസമില്ല എന്നതാണ് മാനേജ്‌മെന്റ് നിലപാടെങ്കില്‍ കോടതി മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിയ്ക്കാം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കപ്പെട്ടു. എന്നാല്‍ യൂണിയന്‍ അതിനു തയ്യാറായെങ്കിലും മാനേജ്മെന്റ് പ്രസ്തുത നിര്‍ദ്ദേശവുംനിരാകരിയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സമരത്തിലേക്ക് പോവുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ആഗസ്റ്റ് 20 മുതല്‍ സമരത്തിലേക്ക് നീങ്ങുകയും യൂണിയനില്‍ അംഗത്വമില്ലാത്തവരടക്കം നിരുപാധികം ന്യായമായ ആവശ്യങ്ങള്‍ക്കായി നടത്തുന്ന പണിമുടക്കിനോട് സഹകരിക്കുകയും ചെയ്യുകയായിരുന്നു.


69813713_505937053523672_7881370498326593536_n


ഇതില്‍ വിറളി പൂണ്ട മാനേജ്മെന്റ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉള്‍ക്കൊണ്ട് സമരത്തിന്റെ ഭാഗമായി പൂട്ടി ക്കിടക്കുന്ന ബ്രാഞ്ചുകള്‍ സെപ്തംബര്‍ രണ്ടിനകം തുറന്നില്ല എങ്കില്‍ അടച്ചിടും എന്ന് ഏകപക്ഷീയമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രഖ്യാപിയ്ക്കുകയായിരുന്നു. സെപ്തംബര്‍ 4 ന് തൊഴില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് മാനേജ്മെന്റ് വിട്ടു നിന്നു . മാത്രമല്ല വീണ്ടും തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി ബ്രാഞ്ചു പൂട്ടല്‍ ഭീഷണി പരസ്യപ്പെടുത്തിക്കൊണ്ടുമിരുന്നു.


32367286_1656461454468001_8443665099868078080_n


സമരം ശക്തമായി തുടര്‍ന്നു. ചില മാനേജ്മെന്റ് അനുകൂല ജീവനക്കാരേയും 35,000 രൂപയ്ക്കുമേല്‍ ശമ്പളം വാങ്ങുന്ന വനിതാ മാനേജര്‍മാരേയും ഉപയോഗിച്ച് സംഘടിതമായി C I T U വിന് എതിരായ വ്യാജ വീഡിയോ പ്രചരണങ്ങള്‍ R S S അനുകൂല സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് സംഘടിപ്പിയ്ക്കുന്നതിനാണ് മാനേജ്‌മെന്റ് ശ്രമങ്ങള്‍ നടത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുത്തൂറ്റ് ശാഖയില്‍ നടന്ന മോഷണ ശ്രമത്തിനിടയില്‍ ജീവനക്കാര്‍ക്ക് വെടിയേറ്റ വീഡിയോയും നാലുവര്‍ഷം മുന്‍പ് നെടുങ്കണ്ടം ബ്രാഞ്ചില്‍ ബന്ദ് നടത്തിയവര്‍നടത്തിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി പ്രചരിപ്പിയ്ക്കുകയായിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ സൈബര്‍ സെല്ലിനടക്കം പരാതി നല്‍കിയിട്ടുണ്ട്.


46837062_1946383262142484_7100698044101820416_n


കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ തന്നെ സഹതാപ തരംഗം സൃഷ്ടിയ്ക്കുന്നതിനായി നടുറോഡില്‍ കുത്തിയിരുന്ന നടത്തിയ നാടകത്തെ വാര്‍ത്തയാക്കിയ ഒരുവിഭാഗം മാനേജ്‌മെന്റ് അനുകൂല മാധ്യമങ്ങള്‍ പണിമുടക്കിന്റെ 23ാം ദിവസം സെപ്തംബര്‍ 9 ന് തൊഴില്‍ വകുപ്പു മന്ത്രി വീണ്ടും വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോലും കൂട്ടാക്കാതെ ഒഴിവുകഴിവു പറഞ്ഞ് മടങ്ങിയത് ശ്രദ്ധിച്ചതേയില്ല. കാതലായ ആവശ്യങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കാത്തതിനാല്‍ ചര്‍ച്ച തുടരാം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ യോഗം പിരിയുകയാണുണ്ടായത്. തിരുവോണ നാളില്‍ പണിമുടക്ക് 23-ാം ദിവസത്തിലേക്ക്കടക്കുന്ന സാഹചര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ക്ക് ഇത് പട്ടിണിയോണമാണ്. പണിയെടുത്ത 19 ദിവസത്തെ ശമ്പളം, ഓണം ബോണസ് എല്ലാം നിഷേധിയ്ക്കപ്പെട്ടു.


മാനേജ്‌മെന്റ് എന്ത് തന്നെ പ്രതികാര നടപടികള്‍ സ്വീകരിച്ചാലും അതെല്ലാം അതിജീവിച്ച്
തൊഴിലാളി ന്യായമായ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായി നടത്തുന്ന ധര്‍മ്മ സമരം വിജയിയ്ക്കുകതന്നെ ചെയ്യും. കാരണം തൊഴിലാളിയ്ക്ക് പട്ടിണിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.