Dr Deepa Bijo Alexander

ഡാര്‍ലിയമ്മൂമ്മക്കൊരു ഗീതകം

മണല്‍ തിട്ടില്‍ തങ്ങിയ

വെള്ളാരം കല്ല് ,

പുഴയോരത്തെ

എന്റെ വീട്

 

വരി വച്ചു പോകുന്നു

മുറ്റം

വാരി നിറച്ച

വണ്ടികള്‍

 

കൂന കൂട്ടി

വില പതിച്ച്

വില്‍പ്പനയ്ക്കു വച്ചു കാണും

കുട്ടികളുടെ

കാല്‍പ്പാടുകള്‍

 

പുഴക്കില്ലൊരു കര

എനിക്കും.

ആകാശം ഞാത്തിയിട്ട

കല്ലുപ്പു പരല്‍ പോല്‍

തൂങ്ങിയാടുമൊരു നാള്‍

എന്റെ വീട്.

 

ചവര്‍പ്പിറ്റാലുമുണരില്ല

ഉറക്കം നടിക്കുന്നവര്‍

* Dedicated to the legendary struggling icon Darley Grandma, who fight against the Sand Mafia which is active thorough out the bank's of Neyyar River, Thiruvananthapuram.