രണ്ടു പതിറ്റാണ്ടു കാലത്തിലധികം ഒരു ഭരണകൂടം ജനതയുടെ നേര്‍ക്ക് നടത്തിയ രാസയുദ്ധമായിരുന്നു കാസര് ഗോട്ടെ ഗ്രാമങ്ങളില്‍ ആകാശത്തുനിന്ന് തളിച്ച എന്‍ ഡോസള് ഫാന്‍ എന്ന കീടനാശിനി.2000 ഒക്ടോബര്‍ 18 ന് ഹൈക്കോര്‍ട്ട് ഉത്തരവു പ്രകാരം കീടനാശിനി പ്രയോഗം നിര്‍ത്തി വെയ്ക്കേണ്ടി വന്നു.എന്നാല്‍ ജനിതകത്തകരാറുകളുമായി ഇന്നും ഈ ഗ്രാമങ്ങളില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ ഓര്മ്മിപ്പിയ്ക്കുന്നത് തലമുറകളോളം ദുരന്തം പേറേണ്ടി വരുന്ന ഒരു ജനതയെയാണ് . നിരന്തരമായി വഞ്ചിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഈ ഇരകള്‍ 2012 ഏപ്രില്‍ 20 മുതല്‍ 128 ദിവസം 'എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി 'എന്ന സംഘടനയുടെ നേതൃ ത്വത്തില്‍ കാസര്‍ഗോഡ് കലക്ട്രേറ്റിനു മുന്നില്‍ റിലേ നിരാഹാര സമരം നടത്തി .
അമ്മമാരായിരുന്നു ഈ 128 ദിവസവും ഈ സമരം നടത്തിയത് .അമ്മ മാരായിരുന്നു ഈ 128 ദിവസവും ഈ സമരം നടത്തിയത് .വീണ്ടും ഫെബ്രുവരി 28 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം .ഒടുവില്‍ മാര്‍ച്ച് 15നു ദുരിത ബാധിതര്‍ ഉന്നയിച്ച 17 ആവശ്യങ്ങളും സര്‍ക്കാരിന് അംഗീകരിയ്ക്കേണ്ടി വന്നു. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടങ്ങളു ള്ള 11പഞ്ചായത്തുകളിലെ രോഗികള്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കും അര്‍ഹരായിട്ടുള്ളത് .
മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ജില്ലയിലെ മുഴുവന്‍ രോഗികളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം .ചികിത്സയ്ക്കെടുത്ത കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം .ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ജില്ലയില്‍ത്തന്നെ ലഭ്യമാക്കണം .ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ജില്ലയില്‍ത്തന്നെ ലഭ്യമാക്കണം .17 ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ചിലത് ഇവയാണ്.
2010 ഡിസംബര്‍ 30 ന് 4 നിര്‍ദ്ദേശങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരള സര്‍ക്കാരിനു സമര്‍പ്പിച്ചു .എട്ട് ആഴ്ചയാണ് കമ്മീഷന്‍സമയപരിധി നിശ്ചയിച്ചത് .ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും നടപടികള്‍ ആരംഭിയ്ക്കാതിരുന്നപ്പോള്‍ മനുഷ്യാവകാശ കമ്മീഷന് സുപ്രീം കോടതിയെ സമീപിയ്ക്കാന്‍ തീരുമാനമെടു ക്കേണ്ടി വന്നു. 4182 പേര്‍ക്ക് 2012 മാര്‍ച്ച് 31നു മുന്‍പ് സഹായധനത്തിന്റെ ആദ്യ ഗഡു കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു.ഇതുവരെ 1613 പേര്‍ക്കു മാത്രമാണ് ആദ്യഗഡു നല്‍കിയത് . ജില്ലയിലെ സൗജന്യ ചികിത്സ ലഭിയ്ക്കുന്ന ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍ മാരില്ല .മരുന്നുകളോ ആംബുലന്‍സ് സൗകര്യങ്ങളോ ഇല്ല .
രോഗികള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന സ്നേഹ സാന്ത്വന പെന്ഷന് തുക 2000രൂ ,1000രൂ എന്നിങ്ങനെയാണ് . ഈ തുകയില്‍ നിന്നും വികലാംഗ പെന്ഷന് കുറയ്ക്കുകയും ചെയ്യും. സഹായധനം സര്‍ക്കാരിന്റെ ആനുകൂല്യമല്ല നഷ്ടപരിഹാരവും അവകാശവുമാണെന്ന ബോധം ഉണ്ടാകണം. കീറപ്പായില്‍ ചുരുണ്ടു കൂടികിടക്കുന്ന അരജീവിതങ്ങളെ ചൂണ്ടി അമ്മമാര്‍ ചോദിയ്ക്കുന്ന പൊള്ളുന്ന ചോദ്യമുണ്ട് .വാര്‍ധക്യത്തിലെത്തിയ ഞങ്ങള്‍ മരിച്ചാല്‍ ഈ മക്കള്‍ക്ക് ആരാണ് തുണ ''.എന്ത് ഉത്തരമാണ് നമുക്ക് ഇവര്‍ക്ക് നല്‍കാനുള്ളത് ?
ഇവരുടെ പുനരധിവാസം ആരുടെ ഉത്തരവാദിത്തമാണ്? ആവശ്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിച്ച് സമരം നിര്‍ത്തി വെച്ചെങ്കിലും പൊതുസമൂഹത്തിന്റെ ജാഗ്രത ഇവര്‍ക്കാവശ്യ മുണ്ട് .അവസാനത്തെ എന്‍ഡോസള്‍ഫാന്‍ ഇരയ്ക്കും നീതി ലഭിയ്ക്കുന്നതു വരെ സമര സന്നദ്ധമായ മനസ്സോടെ നമ്മള് ഇവരോടോപ്പമുണ്ടാകണം.