ചെമ്മീന്‍ വലുത് : ½ കിലോ
സോയാ സോസ് .
ചില്ലി സോസ് .
ടോമോറ്റൊ സോസ് : 4 ts വീതം
സവാള : 1 ചെറുത്. അരിഞ്ഞത്
വെളുത്തുള്ളി : 6അല്ലി അരിഞ്ഞത്
ഈഞ്ചി : ഒരു കഷണം അരിഞ്ഞത്
കാപ്സിക്കം : ഒന്നു അരിഞ്ഞത്
സെല്ലറി,
സ്പ്രിംഗ് ഒണിയന്‍ : 4 തണ്ട് ചെറുതായി അരിഞ്ഞത്
കോണ്‍ ഫ്ലവര്‍ : 3 ts
കുരുമുളക് പൊടി : 1 ts
മഞ്ഞള്‍ പൊടി : 1/2 ts
വിന്നാഗിരി : 1/2 ts
ഓയല്‍, ഉപ്പ് : പാകത്തിനു
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ തോടു കളഞ്ഞു വെള്ളം വാര്‍ന്ന ശേഷം,ഒരുts കോണ്‍ഫ്ളവരും, സോസുകളുടെ പകുതിയും, ഉപ്പും, കുരുമുളക് പൊടിയും,മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അരമണിക്കൂര്‍ വെച്ച ശേഷം, ചട്ടിയില്‍ ഓയല്‍ ചൂടാക്കി അതില്‍ പകുതി വേവില്‍ ചെമ്മീന്‍ വറുത്തെടുക്കുക. ശേഷം അതില്‍ തന്നെ കാപ്സിക്കം, സവാള,ഈഞ്ചി, വെളുത്തുള്ളി ഇവയും, സെല്ലറി, സ്പ്രിംഗ് ഒണിയന്‍ ഇതിന്റെ പകുതിയും യഥാക്രമം മൂപ്പിച്ചെടുക്കുക. ശേഷം ബാക്കിയുള്ള സോസുകളും, ചെമ്മീനും ഇട്ടു തിളച്ചു വരുമ്പോള്‍ അരകപ്പു വെള്ളത്തില്‍ ബാക്കി കോണ്‍ഫ്ളവര്‍ കലക്കി ഇതില്‍ ചേര്‍ത്ത് ഒന്നു കൂടെ കുറുക്കുക. ബാക്കിയുള്ള സെല്ലരിയും, സ്പ്രിംഗ് ഒണിയനും ചേര്‍ത്ത് വിന്നാഗിരിയുംഒഴിച്ച ശേഷം അല്പ്പം ചൂടാറിയ ശേഷം വെള്ളപ്പവും,പത്തിരിയും ചേര്‍ത്ത് കഴിക്കാം....( വെളിച്ചെണ്ണ ഈ പാചകത്തിന് ഉപയോഗിക്കാതെ ഓയല്‍ തന്നെ ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക...)