കൊറോണക്കാലത്ത്
തീര്‍ത്തും ഒറ്റയ്ക്കിരുന്നപ്പോള്‍
എന്നില്‍ നിന്നും
ഇറങ്ങിപ്പോയ ഒരുവള്‍
തിരിച്ചു വന്നു.
അവള്‍ ആകാശം നോക്കി
മേഘത്തോട് സംസാരിച്ചു.
മാമ്പൂ വിരിഞ്ഞതും
കിളികള്‍ വന്നതും അറിഞ്ഞു.
മണിക്കൂറുകളോളം
പുസ്തകത്തില്‍ തലയൊളിപ്പിച്ചു.
ഒട്ടും ഭീതിയില്ലാതെ
കവിതകള്‍ ചൊല്ലി.
സമയത്തെക്കുറിച്ച്
ചിന്തിച്ചതേ ഇല്ല.
അടുപ്പില്‍ അരിവേവുന്നതിനെ കുറിച്ചും
നാളത്തെ
രുചിക്കൂട്ടിനെക്കുറിച്ചും
ആകുലപ്പെട്ടതേ ഇല്ല.
കിട്ടാത്ത സ്നേഹത്തെക്കുറിച്ചും
പ്രണയത്തെക്കുറിച്ചും
ഓര്‍ക്കാറേ ഇല്ല.
എന്നില്‍ നിന്നും
ഇറങ്ങിപ്പോയ ഒരുവള്‍
തിരിച്ചു വന്നപ്പോള്‍
ഞാന്‍വീണ്ടും
പഴയ ഒരുവള്‍ ആയി .
നിറയെ സ്നേഹം
പൂത്തു നില്‍ക്കുന്നൊരുവള്‍