Aswathy S

അതിജീവനം
Aswathy S
 
ടു മിസ്സിസ് രേഖാ രവികുമാർ,
 
ഇന്റർവ്യൂ ബോർഡിൽ നിന്നും വന്ന ലെറ്ററിലുള്ള സംബോധന ആദ്യം മനസ്സിന് സന്തോഷമാണ് നല്കിയതെങ്കിലും , നിർദ്ദേശങ്ങൾ അടങ്ങുന്ന ഏഴാമത്തെ വാക്യത്തിൽ യോഗ്യതയ സർട്ടിഫിക്കറ്റുകൾക്കും ജന സർട്ടിഫിക്കറ്റിനും ശേഷം വലത് ഭാഗത്ത് ഇംഗ്ലീഷിൽ എഴുതിയ ഇരുപത്തിനാല് മണിക്കൂറിന് ഉള്ളിലെ കോവി ഡ് പരിശോധനാഫലം എന്ന വാക്യം തന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നതായി രേഖക്ക് തോന്നി.
 
വരവ് ചിലവുകൾക്കിടയിൽ ജീവിത ചരടുകൾ കൂട്ടിമുട്ടിക്കാൻ പെടുന്ന പാടുകൾക്കിടയിൽ ഒരു ജോലി നിലനില്പ്പിന് അത്യാവശ്യമായിരുന്നു. ആറു മാസങ്ങൾക്ക് മുമ്പ് എം പ് പ്ലോ ഴ്മെന്റിൽ പോയി പത്താം തരത്തിന് താഴെയുള്ള ഏത് ജോലിക്കും തയ്യാറാണെന്ന് അപേക്ഷിക്കുമ്പോൾ അവിടുത്തെ സ്റ്റാഫ് പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. എട്ടാം ക്ലാസ്സ് ജയിച്ച് പത്ത് തോറ്റിരുന്നെങ്കിൽ തൂപ്പ് ജോലിയെങ്കിലും കിട്ടിയേനെ . പത്ത് ജയിച്ചില്ലായിരുന്നെങ്കിൽ എന്ന് തോന്നിയ നിമിഷം . അന്ന് എസ് എസ് എൽ സി ബുക്കിനെ നോക്കിയ നോട്ടം യഥാർത്ഥത്തിൽ ആത്മനിന്ദ തന്നെയായിരുന്നു. സെക്കന്റ് ക്ലാസ് വാങ്ങി പാസായപ്പോൾ ഉണ്ടായ സന്തോഷമൊന്നും അന്ന് ഉണ്ടായിരുന്നില്ല.
 
Survival 2
 
സർക്കാർ ജോലി വേണമെങ്കിൽ ഭാഗ്യം വേണം. ഇതൊന്നുമില്ലതെ എംപ്ലോയ്മെന്റിൽ. നിന്നും വരുന്ന ജോലി സാധ്യതകൾ അക്ഷരാർത്ഥത്തിൽ വിരളമാണ്. മേൽ പറഞ്ഞതിൽ രണ്ടാമത്തേത് എങ്ങനെയും ഉണ്ടാക്കാം. എന്നാൽ ഭാഗ്യം അത് മനുഷ്യരുടെ കയ്യിലല്ലല്ലോ. അതോർത്തപ്പോൾ ആകെ ഒരാശ്വാസം. എന്തായാലും വിരുന്നു വന്ന മഹാലക്ഷ്മിയെ ചവിട്ടി മാറ്റാൻ നിന്നില്ല. ജോലിയുടെ കാര്യം ഗൗരവത്തോടെ തന്നെ എടുത്തു. എന്നിരുന്നാലും കോവിഡ് പരിശോധനാഫലം അപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നു.
സ്രവ പരിശോധനയെപ്പറ്റി ചോദിച്ചപ്പോഴുള്ള ഭർതൃ സഹോദരന്റെ മറുപട വ വളരെ ലാഘവത്വം നിറഞ്ഞതായിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും സ്രവ പരിശോധന എന്ന ആളിക്കത്തിയ ചോദ്യചിഹ്നത്തിന്റെ തീനാളങ്ങൾ കെട്ടുപോയിരുന്നു.
 
കൂട്ടത്തിൽ 5 വരെ പോയി പഠിത്തം നിർത്തിയ ചേച്ചിക്കും. എട്ടുവരെ പോയി നിർത്തിയ കൂട്ടുകാരികൾക്കും എംപ്ലോയ്മെന്റിൽ നിന്നും വിളി വന്നപ്പോഴുണ്ടായ രോദനം കോവിസ് ടെസ്റ്റ് എന്ന ഭീകര സത്വത്തേക്കാൾ ഭയാനകമായിരുന്നു. ഇന്റർവ്യൂവിന് 17. മണിക്കൂർ ബാക്കിയുണ്ടായിരുന്നപ്പോൾ കോവിസ് ടെസ്റ്റിന് ലാബിലിരിക്കവേ എന്റെ ഹൃദയം നെഞ്ചിൽ കൂട് തകർക്കുമെന്ന രീതിയിൽ മിടിക്കുന്നുണ്ടായിരുന്നു.
 
ടോക്കൺ നമ്പർ 14 എന്ന് കാട്ടുന്ന വൃത്താകൃതിയിലുള്ള പ്ലാസ്റ്റിക് നമ്പർ പ്ലേറ്റ് എന്റെ കയ്യിലിരുന്ന് ഒന്ന് ഞെരുങ്ങി. ഒരു നിമിഷം അത് പിടിയുടെ ബലത്താൽ പൊട്ടിപ്പോയോ എന്ന് ഞാൻ സംശയിച്ചു. അക്ഷമയോടെ ഞാൻ ക്ലോക്കിൽ നോക്കി സമയം വൈകുന്നേരം 3:15, നീണ്ട പതിനഞ്ചു മിനിട്ടുകൾക്കു ശേഷം വാതിലിന് പുറത്തേക്ക് തലയിട്ട് ഒരു സിസ്റ്റർ 14 എന്ന അക്കം വിളിച്ചു പറഞ്ഞു. വെളുത്ത ഡ്രസ്സും . തലയിൽ പണ്ടത്തെ പോലീസ് തൊപ്പിയെ അനുസ്മരിപ്പിക്കുന്ന കവറിംഗും കണ്ടപ്പോൾ യഥാർത്ഥത്തിൽ ഡോറിന് പുറത്തേക് തലയിട്ട് നില്ക്കുന്ന സിസ്റ്റർ ഒരു ആമയെപ്പോലെ തോന്നിച്ചു. പിടിച്ചു വയ്ക്കാനാകാത്ത ഒരു ചിരി എന്റെ മുഖത്ത് വിരിഞ്ഞു. സിസ്റ്റർ എന്നെ ഒന്ന് നോക്കി. പറ്റിയ അമളി ഓർത്ത് ഞാൻ സ്വയം പഴിച്ചു. പിന്നെ ഡോറിന് അടുത്തേക്ക് നീങ്ങി. പച്ച നിറത്തിലുള്ള നേർത്ത തിരശ്ശീല നീക്കി അകത്തേക് കടന്നു. പ്രത്യക്ഷത്തിൽ ഒരു മേശയും കസേരയും അതിന് പുറത്ത് പേരറിയാത്ത ക്കു റേ മരുന്നുകളും .
 
Survival 3
 
" കസേരയിൽ ഇരുന്നോളൂ" എന്ന ശബ്ദം കേട്ട് ഞെട്ടി നോക്കുമ്പോൾ അടുത്തു തന്നെ വാതിലിന് അരികെയുള്ള തിരശീലയ്ക്ക് സമാനമായ നിറത്തിലുള്ള പി പി ഇ കിറ്റ് ധരിച്ചു ഒരു നർസ് നില്ക്കുന്നത് കണ്ടു. മേശപ്പുറത്തുള്ള പരിശോധന സാമഗ്രികളെ കൗതുകത്തോടെ നോക്കുന്ന തിനിടെ പി.പി.ഇ കിറ്റിട്ട് യുദ്ധ ത്തിന് തയ്യാറായി നിന്ന ആ മുൻ നിര പോരാളിയെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ കസേരിൽ ഇരുന്നു. പി.പി ഇ. കിറ്റ് ധാരി എന്റെ അടുക്കൽ വന്നു. കൈകൾ സാനിറ്റൈസ് ചെയ്തു പുതിയ ഗ്ലൗസുകൾ അണിഞ്ഞു. ഒരു കവർ പൊട്ടിച്ച് കോലു പോലുള്ള സാധനം പുറത്തെടുത്തു ശേഷം എന്നോട് തല കഴിയുന്നത്ര മലർത്താൻ പറഞ്ഞു. െമല്ലെ മേൽപറഞ്ഞ കോൽ എന്റെ മൂക്കിലേക്ക് ആഴ്ത്തി . കണ്ണുകൾ ഇറക്കി അടച്ചു. പരിചയമില്ലാത്ത അനുഭവം മുഖം ചുളിപ്പിച്ചു. ഒരു നിമിഷം കൊണട് ഇരേഴ് പതിനാല് ലോകവും കണ്ട് ഞാൻ തിരിച്ച് ലാബിലെ കസേരയിൽ ഇരുന്നു. കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുള്ളികൾ അനുവാദമില്ലാതെ ഒഴുകി. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ കിറ്റ് ധാരി എനിക്ക് പുറത്തേക്ക് പോകാനുള്ള അനുവാദം തന്നു. തിരിച്ച് ഇരുന്ന ബെഞ്ചിലേക്ക് എത്താനുള്ള യാത്രയിൽ കാലിന്നടിയിൽ തറ ഇളകിമറിയുന്നതായി തോന്നി. ഫലം വരാനുള്ള 30 മിനിട്ട് സമയം പ്രാർഥനയുടേതായിരുന്നു. ജീവിതത്തിലെല്ലാം പോസിറ്റീവായിരിക്കാൻ പ്രാർഥിച്ച ഞാൻ ആദ്യമായി പ്രാർഥന തിരുത്തി. ക്ലോക്കിലെ സൂചികൾക്ക് ഒച്ചിനേക്കാൾ വേഗത കുറവായി എനിക്ക് തോന്നി.
 
ആ വിരസതയിലാണ് പണ്ട് മംഗളത്തിൽ ഒരു സൈക്കോളജി വിദഗ്ദന്റെ ലേഖനത്തിലെ ഒരു വാചകം ഓർമ്മ വന്നത്. " ഒരു അപരിചിതനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നോക്കുക. ശ്രദ്ധ കൈവിടാതെ അയാളെ നിരീക്ഷിക്കുക. ഇങ്ങനെ ശ്രദ്ധ കൊടുത്താൽ നാം ശ്രദ്ധിക്കുന്നയാൾ എത്ര ദൂരത്തയാലും നമുക്ക് നേരേ തലതിരിച്ചിരിക്കും തീർച്ച." വിരസതയെ മറികടക്കാൻ ഞാൻ ശ്രമിച്ചു എന്റെ പരീക്ഷണവസ്തുവിനെ കണ്ടെത്തുവാൻ ഞാൻ ലാബിന് ചുറ്റും നോക്കി. അമ്പതിനകം പ്രായം വരുന്ന സ്ത്രീയെ ഞാൻ കണ്ടെത്തി അവർ എനിക്ക് പത്തടി അകലത്തിൽ ലാബിന് പുറത്തുള്ള തിരക്കുള്ള റോഡിലേക്ക് തിരിയുന്ന ജനാലയ്ക്ക് സമീപം ഇരിക്കുകയാണ്. ഞാൻ ഏകാഗ്രയായി അവരെ വീക്ഷിച്ചു യുഗങ്ങളാകുന്ന 10 മിനിട്ടുകൾ കടന്നുപോയിട്ടും അവർ എന്നെ നോക്കിയില്ല ഇച്ഛാഭംഗത്താൽ ഞാൻ ശ്രദ്ധ തിരിച്ചു. പിന്നെ ശ്രദ്ധ കയ്യിലിരുന്ന പേഴ്സിലായി. കഷ്ടി 500 രൂപയാണ് ഇപ്പോഴത്തെ സമ്പാദ്യം അതിൽ 300 കോവി ഡ് ടെസ്റ്റിന് പോകും. പിന്നെയുള്ള 200 ന് പങ്കുപറ്റാൻ പച്ചക്കറിയും മുളകു പൊടിയും ഡോളോ ഗുളികയും മുന്നിട്ടു നിന്നു. രണ്ടു ദിവസമായി വിട്ടുമാറാത്ത ജലദോഷം വലയ്ക്കുകയാണ് ഇങ്ങോട്ട് നട്ടുച്ചവെയിലിലെ നടത്തവു o പച്ചവെള്ളവു ജലദോ ഷത്തിന്റെ ആക്കം കൂട്ടിയോ എന്ന് ഒരു സംശയം.
31e9d01071c061c600404a1cc9334d1d--picasso-paintings-picasso-art
ഇനി കോവിഡ് പോസിറ്റീവായാലോ ? എങ്കിലെന്തു ചെയ്യും. പാചക വിദ്യ ഹൃദ്യസ്തമാക്കിയ ഒറ്റയാൾ ആ വീട്ടിൽ ഞാനാണ്. വീടുകത്തിക്കാതെ ഗ്യാസ് ഓൺ ചെയ്യാനറിയാത്ത ഭർത്താവിനെയും മക്കളെയും ഒന്നോർത്തു നോക്കി. പിന്നെ അതിനെപ്പറ്റി ചിന്തിക്കാൻ നിന്നില്ല. ഇനി നെഗറ്റീവായാലോ ? ' എന്റെ മുന്നൂറ് രൂപയിൽ നിന്നും ഉണ്ടാകേണ്ട പദ്ധതികൾ നഷ്ടമാകുന്നത് നെഞ്ചിൽ കത്തികൊണ്ട് കുന്നതിന് സമമായിരുന്നു. 'രേഖാ രവികുമാർ' സിസ്റ്റർ വിളിച്ചു അവരുടെ മുഖത്തെ മ്ലാനത ഞാൻ ശ്രദ്ധിക്കാതിരിന്നില്ല. ഞാൻ വിറയ്ക്കുന്ന കൈകളാൽ റിസൾട്ട് വാങ്ങി. പോസിറ്റീവ് എന്ന വാക്കിന് ചുറ്റും എന്റെ ജോലി പറന്നു നടന്നു. പിന്നെ നടന്നതെല്ലാം വളരെ യാന്ത്രികമായിരുന്നു. പേഴ്സിൽ നിന്നും ഫോണെടുത്ത് രവിയേട്ടനെ വിളിച്ചതും അങ്ങേ തലക്കലേ "ദൈവമേ !" എന്ന വിളിയും പിടിച്ചെടുക്കാൻ എന്റെ കാതുകൾ വളരെ പ്രയാസപ്പെട്ടു. വീട്ടിലെത്തിയപ്പോഴേക്കും എല്ലാം സജ്ജം. മാസ്കുകളിട്ട ഭർത്താവും മക്കളും . ക്വാറന്റീൻ എന്ന പ്രക്രിയക്ക് ഞാനും കുടുംബവും സഞ്ജമായി കഴിഞ്ഞിരുന്നു.
 
നീണ്ട കാലയളവിന് ശേഷം ഞാനാദ്യമായി രവിയേട്ടന്റെ വിളറിയ പുഞ്ചിരി കണ്ടു. സ ക്കാം , പേടി, ആശങ്ക അതിലുപരി ജീവിതം ഇനിയെങ്ങനെ എന്ന എല്ലാ ചിന്തയും എനിക്ക് ആ ചിരിയിൽ കാണാമായിരുന്നു. 14 ദിവസങ്ങൾ ........... ഈ നീണ്ട പതിനാല് ദിവസങ്ങളിൽ ഞാനൊരിക്കലും ജോലിയെപ്പറ്റി ചിന്തിച്ചില്ല എന്നതാണ് അടുത്ത അത്ഭുതം. ദിവസവും കഴിക്കുന്ന വൈറ്റമിൻ ഗുളികകൾക്കൊപ്പം ഞാൻ ഒരല്പം പ്രത്യാശയും കൈവരിക്കുകയാണ്. ഇന്നത്തെ കോവിഡ് ടെസ്റ്റാണ് എന്റെ ജീവിതത്തിൽ ഏറ്റവും നിർണ്ണായകം. ടെസ്റ്റ് റിസൾട്ടിലെ നെഗറ്റീവ് ഫലം നട്ടുച്ചയ്ക്ക് പെയ്ത കുളിരമഴയായിരുന്നു. മുറിയിൽ നിന്നിറങ്ങി ആദ്യം കണ്ടത് മക്കളെയായിരുന്നു. ഇത്ര നാൾ അവർക്ക് നല്കാതിരുന്ന മുത്തങ്ങളും ശകാരങ്ങളും കൊണ്ട് ഞാൻ വികാര തലങ്ങളുടെ കൊടുമുടിക്കിലായിരുന്നു. ഇനി എനിക്ക് ഭാരം താഴെയിറക്കാം. ഞാൻ മക്കളെ വാരിപ്പുണർന്നു. അവരെ ചുംബനങ്ങൾ കൊണ്ട് മൂടി. ഇത്തവണ അവർ ഒഴിഞ്ഞു മാറിയില്ല. ചേർന്നൊട്ടിനിന്നു. വികാര പ്രകടനങ്ങൾ അടങ്ങിയപ്പോൾ ഞങ്ങൾ 3 പേരും കരയുന്നുണ്ടായിരുന്നു.
കോവി ഡ് മുക്തയായി ഞാൻ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. മുൻപ് എന്നെ വലച്ച പലതും ഇന്ന് ഒന്നുമല്ലാതായിരിക്കുന്നു. യഥാർത്ഥത്തിൽ കോവി ഡ് അനുഗ്രഹമാണ് തിരക്കുറ്റ ജീവിതത്തിന് ചുവപ്പ് കാട്ടി സ്വപ്നങ്ങൾക്കും ഭാവനകൾക്കും പച്ചക്കൊടിയുടെ ചിറകുകൾ നല്കിയത്. ഈ രോഗമാണ്. അല്ലായിരുന്നെങ്കിൽ ഞാൻ ഈ സമയം ഇന്നേവരെ ചിന്തിച്ചിട്ടില്ലാത്ത ചിലവു ചുരുക്കൽ പദ്ധതികൾ നടപ്പിലാക്കിലായിരുന്നു.