Biju CP

മനശ്ശാസ്ത്രജ്ഞന് ഒരു കത്ത്

കാക്കനാട് 26.08.09

പ്രിയപ്പെട്ട doctor,

കഴിഞ്ഞ എട്ടു വര്‍ഷമായി മാസികയുടെ വരിക്കാരാണ് ഞങ്ങള്‍. എല്ലാ ലക്കത്തിലും അങ്ങയുടെ column താത്പര്യത്തോടെ വായിക്കാറുണ്ട്. മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് doctor നല്‍കുന്ന ഉപദേശങ്ങള്‍ കൌതുകകരവും വിജ്ഞാനപ്രദവുമാണ്. ഇതുവരെ ആരും ഉന്നയിക്കാത്ത ഒരു പ്രശ്നമാണ് എന്റേത്. ഇത് മറ്റാരോടെങ്കിലും പറയാനോ discuss ചെയ്യാനോ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഞാന്‍ detailed ആയി doctorഎഴുതുന്നത്. ദയവായി doctor ഈ പ്രശ്നത്തിന് ഉചിതമായ ഒരു മറുപടി തന്ന് സഹായിക്കണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. Doctor, ദയവായി ഈ letter ചവറ്റുകൊട്ടയില്‍ ഇടരുതേ...

36 വയസ്സുള്ള, വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഞാന്‍. മോന് ഏഴും മോള്‍ക്ക് രണ്ടരയും വയസ്സാണ് പ്രായം. Husbandന് 39 വയസ്സുണ്ട്. ശരിക്കു പറഞ്ഞാല്‍ ഇത് എന്റെയൊരു problem അല്ല. Husband ന്റെ problem ഉം അല്ല. എന്നാല്‍ ഈ problem കാരണം ഏതാനും മാസങ്ങളായി ഞാന്‍ വല്ലാത്തൊരു deli ma യില്‍ വിങ്ങുകയാണ്. ചിലപ്പോള്‍ തോന്നും ഇത് മറ്റാരുടെയും problem അല്ല എന്റെ തന്നെ ചില മാനസിക പ്രശ്നങ്ങളാണെന്ന്. അങ്ങനെയായിരിക്കുമോ doctor? അങ്ങനെയാണെങ്കിലും എനിക്കു വേണ്ട ഉപദേശങ്ങള്‍ തരാന്‍ doctorക്കു കഴിയുമല്ലോ അതുകൊണ്ട് ഈ കൊച്ചു സഹോദരിയെ കൈവെടിയരുതേ doctor.

Doctor ഓട് എല്ലാം തുറന്നു പറയണമല്ലോ അതു കൊണ്ട് പറയുകയാണ്. എന്റെ വീട് തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളിയിലാണ്. ഭര്‍ത്താവിന്റെ വീട് പെരിന്തല്‍മണ്ണയിലും. എനിക്ക് വീട്ടില്‍ ഒരനിയനും അമ്മയുമാണുള്ളത്. അച്ഛന്‍ മരിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. അമ്മ അനിയന്റെ കൂടെ നാട്ടിലായിരുന്നു. ഒരു കൊല്ലം മുമ്പ് അനിയനും കുടുംബവും ദുബായിലേക്കു പോയപ്പോള്‍ അമ്മ എന്റെ കൂടെ വന്നു നിന്നു. ഞാനും husband ഉം മക്കളും ഏതാനും വര്‍ഷമായി എറണാകുളത്താണ് താമസം. അടുത്തയിടെയാണ് ഒരു villa വാങ്ങി കാക്കനാട്ട് settle ചെയ്തത്. അപ്പോള്‍ മുതലാണ് അമ്മ എന്റെ കൂടെ വന്നു നിന്നത്. ഇവിടെ വന്നിട്ട് വളരെപ്പെട്ടെന്നു തന്നെ സാഹചര്യങ്ങളോട് adjust ചെയ്യാന്‍ അമ്മയ്ക്കു കഴിഞ്ഞു.

അമ്മയ്ക്കിപ്പോള്‍ 61 വയസ്സുണ്ട്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ഷുഗറുണ്ട്. Pressure 140/ 80 ആണ്. രണ്ടും controlled ആണ്. രണ്ടിനും tablets കഴിക്കുന്നുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ piles ന്റെ disturbance ഉണ്ടാകാറുണ്ടായിരുന്നു. നാട്ടില്‍ ചെറിയൊരു കമ്പനിയില്‍ accountant ആയിരുന്നു അമ്മ. അച്ഛന്‍ മരിച്ച ശേഷം കുറേക്കാലം അമ്മ ഭയങ്കര depressed ആയിരുന്നു. പതുക്കെപ്പതുക്കെ അത് ശരിയായി. അത് post menopausal depression ആയിരുന്നു എന്ന് കണ്ടു പിടിച്ചത് അമ്മ തന്നയാണ്. Magazine കൃത്യമായി വായിക്കുന്നതിന്റെ ഗുണമാണ്. HRTഎന്നൊരു hormone treatment ഉണ്ടെന്നും അതു ചെയ്യണമെന്നും അമ്മ പറയുന്നു. നാട്ടില്‍ എന്നെയും അമ്മയെയും ചികില്‍സിച്ചിരുന്ന ഒരു gynec ഡോക്ടറോട് വിളിച്ചു ചോദിച്ചപ്പോള്‍ അമ്മയ്ക്ക് അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് പറഞ്ഞത്. അതു പറഞ്ഞിട്ടു പക്ഷേ, അമ്മ സമ്മതിക്കുന്നില്ല. ചികില്‍സിക്കാന്‍ എനിക്കു മടിയായതുകൊണ്ടാണെന്നാണ് അമ്മയുടെ ധാരണ. Hormone treatment ചെയ്യാന്‍ അമ്മയ്ക്ക് എന്റെ സഹായം ആവശ്യമില്ലെന്നും അമ്മയുടെ കൈയില്‍ കാശുണ്ടെന്നും പറയുന്നു. ാലിലൈ നിന്നു കഴിഞ്ഞാലേ നിനക്കതു മനസ്സിലാവുകയുള്ളൂ എന്നാണ് അമ്മ പറയുന്നത്. എനിക്കിപ്പോള്‍ അത് ഒരു disturbance ആയിട്ടാണ് തോന്നുന്നത് എന്നു പറഞ്ഞപ്പോള്‍ അമ്മ ഒരു തരെ പുച്ഛത്തോടെ പറഞ്ഞത് കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില മനസ്സിലാവില്ല എന്നാണ്.

 

അമ്മ നേരത്തേ മുതല്‍ ഇങ്ങനെ എപ്പോഴും ഭയങ്കര rough ആണ്. ഒന്നിനും ഒരു മയമില്ല. അറുത്തു മുറിച്ചതുപോലെയാണ് എല്ലാ കാര്യങ്ങളും. അമ്മ എന്ന concept നെക്കുറിച്ചു പൊതുവേ പറയാറുള്ള പല കാര്യങ്ങളും എനിക്കു പലപ്പോഴും മനസ്സിലാക്കാന്‍ പോലും പറ്റാറില്ല. എന്നെ സംബന്ധിച്ചിടത്തോളം വാല്‍സല്യത്തിന്റെ നിറകുടമോ മാതൃദേവതയോ ഒന്നുമായിരുന്നില്ല അമ്മ. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം മുരട്ടു സ്വഭാവമായിരുന്നു അമ്മയ്ക്ക്. പക്ഷേ. അച്ഛന്‍ വളരെ soft ഉം smooth ഉം ആയിരുന്നു.അച്ഛനും അമ്മയുമായി പണ്ടേ നല്ല understanding ആയിരുന്നു. അവര്‍ എങ്ങനെയാണ് ഇത്ര smooth ആയി adjust ചെയ്തു പോയിരുന്നത് എന്ന് എന്റെ കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അതിശയിക്കാറുണ്ട്.

Husbandന്റെ ചേട്ടനും family യും വര്‍ഷങ്ങളായി Australia യിലാണ്. അവര്‍ രണ്ട് ആണുങ്ങളേയുള്ളൂ. ഞങ്ങളുടെ കല്യാണത്തിനു മുമ്പേ അവരുടെ അമ്മ മരിച്ചതാണ്. Diabetics കൂടി kidney രണ്ടും damage ആയപ്പോഴാണ് അറിഞ്ഞത്. അമ്മയെക്കുറിച്ചു പറയുമ്പോള്‍ husband ന് ഇപ്പോഴും വിഷമം വരുന്നതു പോലെ തോന്നാറുണ്ട്. അവര്‍ അച്ഛനും മക്കളുമൊക്കെ friends നെപ്പോലെയാണ്. അച്ഛനും മക്കളും കൂടി ഇങ്ങനെ free ആയി സംസാരിക്കുകയും mingle ചെയ്യുകയും ചെയ്യുന്നത് എനിക്ക് അതിശയമാണ്. Husband ന്റെ ചേട്ടന്റെ മകള്‍ ഇപ്പോള്‍ ninth ല്‍ പഠിക്കുന്നു. Twelth കഴിഞ്ഞാല്‍ നാട്ടില്‍ വന്ന് എഞ്ചിനീയറിങ്ങോ മെഡിസിനോ ചെയ്യാനാണ് plan. അപ്പോഴേയ്്ക്കും ഉപകാരമാകും എന്നു കരുതി അവര്‍ തൃപ്പൂണിത്തറയ്ക്കടുത്ത് ഒരു flat വാങ്ങി. അതോടെ പെരിന്തല്‍മണ്ണയിലെ വീടു വിറ്റ് അച്ഛന്‍ തൃപ്പൂണിത്തറയിലേക്കു പോന്നു. അവിടെയാകുമ്പോള്‍ ഇടയ്ക്കിടെ കഥകളി കാണാനും ശാസ്ത്രീയസംഗീതം കേള്‍ക്കാനുമൊക്കെ പറ്റും എന്നാണ് father in law പറയുന്നത്. അച്ഛന് അതൊന്നും അറിയില്ലെങ്കിലും എല്ലാറ്റിനും പോയി ചുമ്മാതെ ഇരിക്കും എന്നു പറഞ്ഞ് husband വെറുതേ ചിരിക്കുന്നത് കാണാം. വലിയ പൊട്ടും തൊട്ട് lipstic ഉം ഇട്ട് വരുന്ന തൈക്കിഴവിമാരെ കാണാനല്ലേ അച്ഛന്‍ അവിടെയൊക്കെ പോകുന്നത് എന്നു ചോദിച്ച് husband ചോദിക്കും. അച്ഛനും മകനും കൂടി ഉറക്കെ ചിരിക്കുകയും ചെയ്യും.എന്തു കൊണ്ടാണ് അച്ഛനും മക്കളുമായിട്ടും ഇവര്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നോര്‍ത്ത് marriage കഴിഞ്ഞ കാലം മുതല്‍ ഞാന്‍ അതിശയിക്കാറുണ്ട്. തൃപ്പൂണിത്തറയിലെ flat ല്‍ നിന്ന് മിക്ക ദിവസവും father in law ഞങ്ങളുടെ villa യിലേക്ക് വരാറുണ്ട്.

ഏകദേശം ഒരു മാസം മുമ്പാണ്. ഞങ്ങള്‍ office വിട്ടു വരുമ്പോള്‍ അമ്മ പായസം ഉണ്ടാക്കി വച്ചിരിക്കുന്നു ഇവിടെ വന്നിട്ട് ആദ്യമായാണ് അമ്മ kitchenല്‍ കയറുന്നത്. അന്ന് അമ്മയുടെ birth day ആയിരുന്നു. മുമ്പ് ഒരിക്കല്‍പ്പോലും ഇങ്ങനെ പായസം വെച്ച് അമ്മ birth day ആഘോഷിച്ചിട്ടില്ല. മക്കളുടെ birthday ക്ക് cake വാങ്ങുന്നതല്ലാതെ എന്റെയോ husband ന്റെയോ birthday കൂടി ഞങ്ങള്‍ ഓര്‍ക്കാറു പോലുമില്ലാത്തതാണ്. ഒരു surprise ആകട്ടെ എന്നു കരുതി അമ്മയും father in law യും കൂടി ചെയ്തതാണ് പായസം വയ്പൊക്കെ. വൈകുന്നേരും അമ്മയും father in law യും ഞങ്ങളുടെ മോളെയും കൂട്ടി തൃപ്പൂണിത്തറ അമ്പലത്തില്‍ പോയി. അമ്മ വലിയ കുങ്കുമപ്പൊട്ട് തൊട്ടിരിക്കുന്നതു കണ്ട് എനിക്കൊരു വല്ലായ്ക തോന്നിയിരുന്നു.

കഴിഞ്ഞ ദിവസം father in law ഒരു jar ഓട്സ് വാങ്ങിക്കൊണ്ടു വന്നു. എന്റെ അമ്മയ്ക്കു വേണ്ടിയാണ്. Diabetics ഉള്ളവര്‍ക്ക് oats നല്ലതാണെന്ന് father in law പറഞ്ഞു. അമ്മയ്ക്ക് അങ്ങനെ വലിയ sugar ഒന്നുമില്ല. ഡോക്ടര്‍ diating prescribe ചെയ്തിരുന്നുമില്ല.

ആകെ നാലര സെന്റ് സ്ഥലത്താണ് ഞങ്ങളുടെ villa. ഒന്നര മീറ്റര്‍ വീതിയുള്ള മുറ്റത്ത് നാലഞ്ചു ചട്ടി ഓര്‍ക്കിഡുകള്‍ മാത്രമേ വച്ചിരുന്നുള്ളൂ. അതിനിടെ അമ്മ എവിടെ നിന്നോ രണ്ട് ശേൌല മുരിങ്ങ കൊണ്ടു വന്ന് വെച്ചിരിക്കുകയാണ്. Husband ന്റെ അച്ഛന് BP ഉള്ളതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുരിങ്ങയില കഴിക്കണം എന്നു പറഞ്ഞാണ് കൃഷി.

മുമ്പ് father inlaw യുടെ flat ല്‍ രാവിലെയും വൈകുന്നേരവും ഒരു servent വരുമായിരുന്നു. അവരാണ് cooking ഉം washing ഉം ഒക്കെ നടത്തിയിരുന്നത്. ഇപ്പോള്‍ അവിടെ അതൊന്നുമില്ല. അദ്ദേഹം എന്നും രാവിലെ അമ്പലത്തില്‍ പോയിട്ട് അതുവഴി ഞങ്ങളുടെ villa യിലേക്കു വരും. ഭക്ഷണവും മറ്റെല്ലാ കാര്യങ്ങളും ഇവിടെയാണ്. ഞങ്ങളുടെ കുഞ്ഞു മകള്‍ ദേവപ്രിയ ഉള്ളതു കൊണ്ട് അമ്മയ്ക്കും husbandന്റെ അച്ഛനും engagement ആയി. evening ല്‍ അദ്ദേഹം തിരിച്ച് തൃപ്പൂണിത്തറയിലെ flat ലേക്കു പോകും. അവിടെയടുത്ത് കുറേ pensioners ഉണ്ട്. പിന്നെ ചിലപ്പോള്‍ കഥകളി, അല്ലെങ്കില്‍ ചിലപ്പോള്‍ carnatic music, അമ്പലം അങ്ങനെയൊക്കെ. അതിനെക്കാള്‍ പ്രധാനം husband ന്റെ ചേട്ടന്‍ Australia യില്‍ നിന്ന് കൊണ്ടു വെച്ചിരിക്കുന്ന വിസ്കിയാണ്. Father in law എന്നും രാത്രി മദ്യം കഴിക്കും. ഇതൊക്കെക്കൊണ്ടാണ് അദ്ദേഹം എന്നും തിരിച്ചു പോകുന്നത്. അല്ലെങ്കില്‍full time ഞങ്ങളോടൊപ്പം കഴിഞ്ഞേനേ

Doctor ഇപ്പോള്‍ എന്റെ problem മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു. Father in law യും എന്റെ അമ്മയും തമ്മിലുള്ള അടുപ്പമാണ് എന്റെ problem. അത് ഏതു direction ല്‍ ഉള്ളതാണെന്നതിന് എനിക്ക് clear proof ഒന്നുമില്ല. എപ്പോഴും ഞാന്‍ അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇത്രയും പ്രായമായി grand children ഒക്കെയായവര്‍ക്ക് പ്രേമം പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവുമോ ഇത്രയും പ്രായമൊക്കെ ആയിക്കഴിഞ്ഞാല്‍ physical attraction ഒക്കെ അവസാനിക്കുകയില്ലേ. അതോ ഇവരുടെ ഇടയില്‍ ഇപ്പോഴും അതൊക്കെ Exist ചെയ്യുന്നുണ്ടാവുമോ

പകല്‍ സമയത്ത് അവരിരുവരും കൊച്ചുമകള്‍ ദേവപ്രിയയും മാത്രമേ വീട്ടിലുണ്ടാവുകയുള്ളൂ. എനിക്കാണെങ്കില്‍ ഒരു സമാധാനവുമില്ല. വയസ്സുകാലത്ത് അമ്മയും father in law യും കൂടി എന്റെ സ്വസ്ഥത തകര്‍ക്കുകയാണെന്ന് എങ്ങനെയാണ് ഡോക്ടര്‍ പറയുക അവരുടെrelation ഒന്ന് അവസാനിപ്പിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് അത് നന്നായിട്ടൊന്ന് മോണിറ്റര്‍ ചെയ്യാന്‍ പോലും എനിക്ക് കഴിയുന്നില്ല. പ്രത്യേകിച്ച് soild proof ഒന്നുമില്ലാതെ ഞാന്‍ അവരോട് എന്താണ് പറയുക . Proof നു വേണ്ടി ഞാന്‍ ശ്രമിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താല്‍ ഞങ്ങളുടെ family യില്‍ അത് വലിയ disturbance ഉണ്ടാക്കും. Husband നോട് ഇക്കാര്യങ്ങള്‍ discuss ചെയ്യാന്‍ എനിക്ക് ഭയമാണ്. അങ്ങനെയെങ്ങാന്‍ സൂചിപ്പിച്ചു പോയാല്‍ അവര്‍ made for each അല്ലേ, അവരെക്കൊണ്ട് marriage ചെയ്യിച്ചാലോ എന്നാവും പറയുക. Husband ന് എല്ലാം തമാശയാണ്. Dubai യിലുള്ള അനിയനോട് സൂചിപ്പിക്കാമെന്നു വെച്ചാല്‍ അവന് ഒന്നും മനസ്സിലാവുക പോലുമില്ല. ഇവിടെ എന്തോ അരുതാത്തതൊക്കെ നടക്കുന്നു എന്നേ അവന്‍ വിചാരിക്കുകയുള്ളൂ. എന്നെപ്പോലുള്ള അമ്മമാര്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ caution ആയിരിക്കണമെന്ന് പറയാറുണ്ടല്ലോ. ഇതിപ്പോള്‍ അമ്മമാരുടെ കാര്യത്തിലും caution ആകണമെന്നു വന്നാല്‍ എന്തു കഷ്ടമാണ്doctor.

എനിക്കിതൊക്കെ ഒന്നു തുറന്നു പറയാന്‍ ആരുമില്ല doctor അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും detailed ആയി ഞാന്‍ doctor ക്ക് എഴുതുന്നത്. എനിക്കൊരു മനസ്സമാധാനവുമില്ല. Father in law യും എന്റെ അമ്മയും തമ്മല്‍ എന്തെങ്കിലും ഒരു relation ഉണ്ടാകുന്നത് എനിക്കു സങ്കല്പിക്കാനേ സാധിക്കുന്നില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന ശീലം പണ്ടു മുതലേ എന്റെ അമ്മയ്ക്കില്ല. അമ്മയും ഞാനും അങ്ങനെ serious ആയി ഒന്നുംതന്നെ discuss ചെയ്യാറുമില്ല. Father in law യും അമ്മയുമായി എന്തെങ്കിലും known relation ഉണ്ടായാല്‍ പിന്നെ എന്റെയും husband ന്റെയും relation എങ്ങനെയാവും എന്ന് എനിക്കു ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. Father in law യും അമ്മയും marriage ചെയ്യുകയോ മറ്റോ ചെയ്താല്‍ husband ഉം ഞാനും brother ഉം sister ഉം പോലെയാവില്ലേ അവര്‍ marriage ചെയ്തില്ലെങ്കില്‍ അതിനെക്കാള്‍ immoral ആവില്ലേ എന്റെ തല പെരുത്തു കയറുകയാണ് doctor. ദയവായി എനിക്ക് കൃത്യമായ ഉപദേശം തരണമെന്ന് അപേക്ഷിക്കുകയാണ്. എന്നെ കൈവെടിയരുതേ doctor .. please...

(ഒപ്പ്)

സുനിത

(N.B.) മാസികയില്‍ ഈ കത്ത് പ്രസിദ്ധീകരിക്കുമ്പോള്‍ വരന്തരപ്പള്ളി, പെരിന്തല്‍മണ്ണ,തൃപ്പൂണിത്തറ,കാക്കനാട് എന്നീ സ്ഥലപ്പേരുകള്‍ മാറ്റിയേ പ്രസിദ്ധീകരിക്കാവൂ. അല്ലെങ്കില്‍ ഞങ്ങളെ അറിയുന്ന ആരെങ്കിലും ഇതു വായിച്ച് കൃത്യമായി ആളുകളെ മനസ്സിലാക്കിയാലോ എന്റെ പേര് മിസ്സിസ് എസ്. എന്നു ചേര്‍ത്താല്‍ മതി. ഉടന്‍ മറുപടി നല്‍കും എന്നു പ്രതീക്ഷിക്കുന്നു. മറ്റാരോടും എനിക്കിതും discuss ചെയ്യാനാവാത്തതു കൊണ്ടാണ് doctor, please ....)