കല്‍വരകള്‍ തിണര്‍ത്ത
കാലത്തിന്‍ തുടകളില്‍
ഇരതേടിയാഴുന്ന
നഖമുനകളൊളിപ്പിച്ച
വഴിച്ചാലുകളിലലയുന്നവള്‍ .
ഞാന്‍
വാക്കുകള്‍ ഖനനം ചെയ്യുന്നവള്‍ .
പഴയ തുറമുഖ നഗരത്തില്‍
പൊട്ടിയടിയുന്ന
മുത്തുകള്‍ തിരയുന്ന കാറ്റ് .
തളച്ചിടപ്പെട്ട തോള്‍ച്ചുരുളുകളില്‍
ഇരമ്പുന്ന കടല്‍ ..
ചുട്ടെടുത്ത
മനസ്സുള്ളവള്‍
നീറുന്ന
ഹൃദയമുള്ള
നര്‍ത്തകി
നിലാവു പുതച്ച
നിശാചരി
തെരുവിലെ
തീജ്വാല
ഓര്‍മ്മകളാല്‍
ഉയിര്‍ക്കപ്പെടുന്ന
ഉന്മാദം
ഞാന്‍ -
കാലത്തിന്‍
ചുണ്ടുകളില്‍
കവിത
ചേര്‍ക്കുന്നവള്‍ ...