ഭാരതീയ ചുമര്‍ചിത്രകല അടക്കമുള്ള സങ്കേതങ്ങളെ സ്വാംശീകരിച്ച് സ്വന്തം രചനാ ശൈലി വികസിപ്പിച്ചെടുത്ത മഹാനായ ചിത്രകാരന്‍.അദ്ദേഹത്തിന്‍റെ ചിത്രങ്ങളും അക്ഷരങ്ങളും സ്വയം പേര് വിളിച്ചു പറഞ്ഞു. ചങ്ങമ്പുഴ സ്മാരകം, സുധ പെരിഞ്ഞനത്തി ന്റെ പരസ്യചിത്രം ഇവ പോലും ചിത്രകാരന്‍റെ പേര് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.ഒളിച്ചു നടക്കാന്‍ കഴിയാത്ത അത്ര സുവ്യക്തതയുള്ള കലാ വ്യക്തിത്വം. അതായിരുന്നു സി.എന്‍ കരുണാകരന്‍.അദ്ദേഹത്തിന്‍റെ മാരീചന്‍ എന്ന ചിത്രം വളരെ കാലമായി എല്ലാ ദിവസവും ഞാന്‍ കാണുന്നുണ്ട്. മനസ്സില്‍ നിറയെ ചായക്കൂട്ടുകളുമായി ജീവിച്ച അദ്ദേഹത്തിന്‍റെ അനശ്വരതയ്ക്ക് മുന്നില്‍ തല കുനിക്കുന്നു.