Vinod Vellayani

കറുത്ത പാട്ട്

വയലേലകളില്‍

അക്ഷരപ്പാട്ടുകളുടെ

കൊയ്ത്തുത്സവം

കാട്ടാളന്‍

നാട്ടായ്മയിലേക്കും,

നാട്ടാളന്‍

കാട്ടായ്മയിലേക്കും,

പരകായപ്രവേശം നടത്തുന്നു

ആര്‍ത്തവത്തിന്റെ-

കന്നിപ്പെയ്ത്തില്‍

അവളില്‍ പൊട്ടി മുളച്ച

തകരച്ചെടിയുടെ പിതൃത്വം

ചോദ്യചിഹ്നമായപ്പോള്‍

ഉത്തരം കുത്തൊഴുക്കില്‍പ്പെട്ടു

കരുവാളിച്ച സന്ധ്യകളില്‍

സന്ധികളും ,സമാസങ്ങളും

പുഴക്കക്കരെ

അര്‍ബുദം ബാധിച്ച

സമയചക്രം

തിരിച്ചു കറക്കാനൊരുമ്പെട്ട -

നിന്‍റെ നാഡിമിടിപ്പ്

അറ്റ നിലയിലായിരുന്നു