Shamina Hisham

ഭ്രൂണഹത്യ
പിറക്കാത്ത കുഞ്ഞിന്റെ ആത്മാവാണ് ഞാന്‍

പിറന്നിടീ മണ്ണില്‍ കൊതിച്ചതോ തെറ്റ്

എന്റെ റെ സ്വപ്ന പൂങ്കാവനം തല്ലി തകര്‍ത്തതെന്തിനമ്മേ ?

അമ്മതന്‍ ഉദരത്തിന്‍ ചൂടേറ്റു

ചെറു ജീവനായ് തുടിക്കുമെന്നെ ഭാരമായ് കണ്ടതെന്തെയഛാ?

ഈ ഭൂമിയില്‍ എന്റെ നാമമില്ല

ഈ ഭൂമിയില്‍ എന്റെ ജീവനില്ല

ഇനിയൊരു മുദ്ര പതിച്ചീടുവാന്‍ .........

ഇനിയൊരു മുദ്ര പതിച്ചീടുവാനാകില്ല

നിന്നുടെ ജീവിത ശൈലിയില്‍ ഭാരമായ്

കണ്ടയെന്‍ മാതാവ്‌ ചൊല്ലിയതു

ഉദരത്തിലിരുന്നു കേള്‍ക്കേണ്ടി വന്ന

യെന്‍ വിലാപമാരു കേള്‍ക്കാന്‍

ഏതു വിധത്തിലെന്‍ അന്ത്യം

കുറിച്ചിടേണ്ടതെന്നു നിങ്ങള്‍ ചൊല്ലിടവേ

കേള്‍പ്പു ഞാന്‍ അള്ളിപിടിച്ചു

എന്‍ അമ്മതന്‍ ഉദരത്തില്‍

കൊഴിയുവാന്‍ വയ്യ അടരുവാന്‍ വയ്യ

അലമുറയിട്ടു ഞാന്‍ നിലവിളിച്ചു

എന്റെ വിലാപമാരു കേള്‍ക്കാന്‍

കത്തിമുന കൊണ്ടെന്നെ കുത്തി നോവിച്ചിടുമ്പോള്‍

പ്രാണവേദനയിദ പിടഞ്ഞു ഞാന്‍

അമ്മേ... അമ്മേ... നിലവിളിച്ചു

എന്‍ വിലാപമാരു കേള്‍ക്കാന്‍

ഇനിയും നിന്‍ ഉദരത്തില്‍ പിറക്കേണ്ടതില്ല

ഇനിയുമീ ഭൂമിയില്‍ വാഴേണ്ടതില്ല

പോവുകയാണ് ഞാന്‍ ശാന്തിതന്‍ ലോകത്ത്

അവിടെയുണ്ടെന്റെ സഹോദരികള്‍

അച്ഛനു വേണ്ടാത്ത അമ്മയ്ക്കു വേണ്ടാത്ത

ഒരു കൊച്ചു ചിത്രശലഭങ്ങളെപോല്‍

ചിറകു കരിഞ്ഞ സ്വപ്‌നങ്ങള്‍ പേറി

പിറക്കാത്ത കുഞ്ഞിന്റെ ആത്മാവായി

ചെറു പുഞ്ചിരി തൂകി കൊണ്ടെന്നും ഞങ്ങള്‍

പിറക്കാത്ത കുഞ്ഞിന്റെ ആത്മാവാണ് ഞാന്‍

പിറന്നിടീ മണ്ണില്‍ കൊതിച്ചതോ തെറ്റ്...