മെയ് ദിനം.
നട്ടുച്ച
വര്‍ക്കല
വെയില്‍ കൊണ്ട് പരുവമായി.
വിവാഹമാണ്,ഒരു സുഹൃത്തിന്റെ .
നടന്നു വരുമ്പോഴാണ്
ചായക്കട കണ്ടത്.
പഴയ ഗ്ലാസ് ഷെല്ഫ് നിറയെ ഉള്ളി വട.
കടയിലെ തൊഴിലാളി ചേച്ചി
ചായ അടിക്കുന്നു.
ഉമ്മയുടെ പ്രായം .
വെള്ളം കുറച്
കടുപ്പം മിതമായി
ഞാനും ഒന്ന് പറഞ്ഞു.
പിന്നെ
കടയുടെ ഉള്ളിലേയ്ക് കയറി ഉള്ളി വട വേണം
എന്നഭ്യര്‍ഥി ച്ചു.
"മക്കളെടുത്തോ ..ഇഷ്ടം പോലെ "
എത്ര പെട്ടെന്നാണ്
എന്റെ ഉമ്മയെ
ഞാന്‍ വര്‍ക്കല,കണ്ടുമുട്ടിയത്.
തൊഴിലാളി
ഭൂമിയുടെ
അവകാശി
ഭൂമിയെ
പിടിച്ചു നിര്‍ത്തുന്നത് അവനാണ് ..
താജ് മഹള്‍
കുത്തബ്മിനാര്‍
സുവര്‍ണ്ണ ക്ഷേത്രം
ചരിഞ്ഞഗോപുരം
ബുര്‍ജ്ജ് ഖലീഫ
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
വത്തിക്കാനിലെ പള്ളി ..
എല്ലാ സ്മൃതി പര്‍വ്വതങ്ങളും
അവന്റെ സൃഷ്ടിയാണ് .
അവന്റെ മാത്രം..
അവനില്ലാതെ
ഒന്നുമില്ല.
ഈ നിമിഷം പോലും
ക്ഷമിക്കുക നിമിഷം അളക്കാന്‍
ഇപ്പോള്‍ കയ്യിലുള്ള
ഈഘടികാരം പോലും.