A A Rahim

ഗുജറാത്തിലെ പരീക്ഷണങ്ങള്‍ മോഡി രാജ്യവ്യാപകമാക്കും: ഗോപിനാഥപിള്ള

അഭിമുഖം : ഗോപിനാഥപിള്ള / എ എ റഹിം

ഭരണത്തില്‍ പരിത്യാഗത്തിന്റെ സര്‍വ്വരൂപങ്ങളും സാക്ഷാത്കരിക്കപ്പെടുന്നു.ഭരണത്തില്‍ വിജ്ഞാമത്രയും ഉണ്ട്. ഭരണത്തില്‍ സര്‍വലോകങ്ങളും ഉണ്ട്'.-മഹാഭാരതം

ഭരണകൂടം ഇവിടെ പരിത്യാഗത്തിന്റെയല്ല; ക്രൂരതയുടെ തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുന്നു. അധികാരത്തിന്റെ ദുരമൂത്തവര്‍ നിസ്സഹായരായ പ്രജകളുടെ ചോരയും മാംസവും കൊണ്ട് സാമ്രാജ്യം പണിയുന്നു. ഇന്ത്യ-അവളുടെ യാത്ര തുടരുന്നത് നിസ്വരുടെ നിലവിളികള്‍ക്കിടയില്‍ കൂടിയാണ്. ഭരണകൂട ഭീകരതയുടെ ആക്കാലുകള്‍ ചതച്ചരച്ച സ്വപ്ങ്ങളുടെ ശവയാത്രകള്‍ ആറരപ്പതിറ്റാണ്ടിനിടയില്‍ അവള്‍ക്കഭിമുഖമായി ചരിത്രത്തിലേക്ക് നടന്നുപോയി. ഇന്നും അതു തുടരുന്നു. ഒരിറ്റു നീതിക്കായി ജന്മഗേഹത്തില്‍ അലയേണ്ടിവന്ന ഭരതീയര്‍. ചിലര്‍ കടിച്ചമര്‍ത്തി... വിധിയെപ്പഴിച്ചവര്‍... ഭയന്നു പിന്മാറിയവര്‍... മറ്റുചിലര്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടതിക്കോള്‍ വിലമതിപ്പുള്ളതൊന്നും തങ്ങളില്‍ അവശേഷിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കരളുറപ്പോടെ പൊരുതുവാനിറങ്ങി. ഇന്ത്യയുടെ കഴിഞ്ഞ ആറരപ്പതിറ്റാണ്ടിന്റെ ചരിത്രം ഈ മുനുഷ്യരുടേത് കൂടിയാണ്. സൂക്ഷിച്ചു നോക്കുക... തിരക്കിട്ടുപായുന്ന നമുക്കിടയില്‍ കരഞ്ഞു തളര്‍ന്ന മസ്സും കത്തിജ്വലിക്കുന്ന കണ്ണുകളുമായി ചിലരെ കാണാനാകും അവര്‍ക്കും ചിലത് പറയുവാനുണ്ടാകും.

തിരുവന്തപുരത്തുനിന്നും സംസ്ഥാന പാതയിലൂടെ അടൂരിലെത്തി കായംകുളത്തേക്കുള്ള വഴിയരികില്‍ ചാരുംമൂട്ടില്‍ ഞങ്ങളെ കാത്തുനിന്ന സി.പി.ഐ(എം) താമരക്കുളം ലോക്കല്‍ സെക്രട്ടറി പി.രാജും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ആര്‍.ബിനുവും കാട്ടിതന്ന വഴിയേ ഞങ്ങളുടെ വാഹം ചെന്നുനിന്നത് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു വീടിന്റെ മുന്നില്‍. ഈ വീടുപോലെ ചരിത്രത്തില്‍ ഒറ്റപ്പെട്ടുപോയ മുനുഷ്യര്‍... അവരുടെ പ്രതിനിധികളില്‍ ഒരാള്‍ ഞങ്ങളെ കാത്ത് ആ വീട്ടില്‍ ഉണ്ടായിരുന്നു.

അഹമ്മദാബാദിലും പൂനയിലേക്കുമുള്ള ദീര്‍ഘയാത്രക്ക് ശേഷം രാവിലെ മടങ്ങിയെത്തിയ ക്ഷീണമകറ്റാന്‍ ഉച്ചയുറക്കം കഴിഞ്ഞ് ഞങ്ങളുടെ വരവ് കാത്തിരിക്കുകയായിരുന്നു ഗോപിനാഥപിള്ള. അദ്ദേഹം തയ്യാറായി വരുന്നതിനിടയില്‍ ഞാനും ഫോട്ടോഗ്രാഫര്‍ രാംകുമാറും ഒപ്പമുണ്ടായിരുന്ന അഫ്സലും ചേര്‍ന്ന് സ്വീകരണമുറിയൊന്നു നേരെയാക്കി . പ്രാണേഷ്കുമാറിന്റെ ചിത്രത്തിരികിലായി തന്റെ ചാരുകസേരയില്‍ ഗോപിനാഥപിള്ള ഇരുന്നു. ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കാനല്ല; ജീവിതം തുറുന്നുകാട്ടാന്‍... ചിലത് വിളിച്ചുപറയാനും ..

എ റഹിം: 2004 ജൂണ്‍ 15 ഓര്‍ത്തെടുക്കാനാകുമോ

ഗോപിനാഥ പിള്ള : ഉവ്വ്... 16 നാണല്ലോ ഇവിടെ അറിഞ്ഞത് അന്ന് ഞാന്‍ വൈകിയാണ് എഴുന്നേറ്റത്. അന്നെനിക്കൊരു വളര്‍ത്തുമകളുണ്ടായിരുന്നു. അവളാണെന്നെ വിളിച്ചുണര്‍ത്തിയത്. അച്ഛാ ദേ പത്രത്തില്‍ അണ്ണന്റെ പടം. അണ്ണന്റെ കാര്‍... ഇവിടെ പത്രത്തില്‍ കാറിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല. അപ്പോഴേക്കും പലരും ഫോണ്‍വിളിച്ചു തുടങ്ങിയിരുന്നു. ഇവിടെ അടുത്തുള്ള സുഗതന്‍ വിളിച്ചു. സാറേ നമ്മുടെ കുഞ്ഞിന്റെ ഫോട്ടോ പത്രത്തിലുണ്ട്. അത് കേരളാകൌമുദിയായിരുന്നു. അതിങ്ങോട്ട് കൊടുത്തുവിടാന്‍ ഞാന്‍ പറഞ്ഞു. അതില്‍ വളരെ വ്യക്തമായ ഫോട്ടോ ആയിരുന്നു. അങ്ങയൊ ഞാന്‍ സ്ഥിരീകരിച്ചത്. എന്റെ പ്രാണേഷ്... പിന്നെ ഞാന്‍ പൂനെയ്ക്ക് വിളിച്ചു . ഒരു രക്ഷയുമില്ല. ഫോണ്‍ സാജിത എടുക്കുന്നുണ്ടായിരുന്നില്ല. അവരൊക്കെ ദു:ഖത്തിലായിരുന്നല്ലോ? പിറ്റേന്നാണ് അവളെ ഫോണില്‍ കിട്ടിയത്.

ഔദ്യോഗികമായി അറിയിച്ചില്ലേ.

അറിയിച്ചു. എന്നെ പോലീസ് ഓഫീസര്‍ വന്‍സാരെ തന്നെയാണ് ഫോണില്‍ വിളിച്ചറിയച്ചത്. ഗോപിനാഥപിള്ള ഹിന്ദുവല്ലേ. ഹിന്ദു ആചാരപ്രകാരം ഞങ്ങള്‍ ശവം മറവുചെയ്താല്‍ മതിയോ എന്ന് അയാള്‍ ചോദിച്ചു. ശവം ചോദിച്ചെത്തിയ സാജിതയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കൊടുക്കണോ എന്നും ആരാഞ്ഞു. ഞാന്‍ പറഞ്ഞു അവന്‍ ജിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിച്ചത് മുസ്ളീമായിട്ടാ... അതുകൊണ്ട് മൃതദേഹത്തിന്റെ അവകാശം അവന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കുമാണ്. അവര്‍ പറയുന്നതുപോലെ സംസ്കരിച്ചാല്‍ മതി എന്നറിയിച്ചു.

പ്രാണേഷ് ജാവേദായത്.

അവന്‍ വിവാഹത്തിനു മുമ്പേ മതം മാറി. വിവാഹം 1995-ല്‍ ആയിരുന്നു. 93ലോ 94 ലോ മറ്റോ മതം മാറി. സാജിതയെ വിവാഹം കഴിക്കാനാണ് മതം മാറിയതെന്നാണ് എന്റെ ഏറെക്കുറെയുള്ള വിശ്വാസം. മുസ്ളീം പെണ്‍കുട്ടികളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളുമൊക്കെ മതംമാറിയാലേ വിവാഹം കഴിക്കൂ എന്ന് പറയുന്ന പതിവുണ്ടല്ലോ. ഇതും അങ്ങയൊയിരിക്കാം.

സാജിതയും പ്രാണേഷും തമ്മിലുള്ള പ്രണയം.

ഞാന്‍ പൂനെയിലായിരുന്നല്ലോ ജോലി നോക്കിയിരുന്നത്. സാജിതയും കുടുംബവും എന്റെ താമസസ്ഥലത്തിടുത്തായിരുന്നു താമസം. എട്ടാം ക്ളാസുമുതലേ മകന്‍ അവധിക്കാലത്ത് പൂനെയില്‍ വരുമായിരുന്നു. അപ്പോള്‍ മുതലുള്ള പരിചയമായിരുന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞ് ഞാനവനെ പൂനെയില്‍ കൊണ്ടുപോയി. ഐ.ടി.ഐയില്‍ പഠിപ്പിച്ചു. എന്റെ കമ്പിയില്‍ തന്നെ ജോലിയില്‍ കയറ്റി. 1991-ല്‍ ഞാന്‍ ജോലി അവസാനിപ്പിച്ചു മടങ്ങി. പ്രാണേഷ് അപ്പോള്‍ അവിടെ തുടര്‍ന്നു. എന്നാല്‍ താമസിയാതെ ജോലിയുമായും മേലുദ്യോഗസ്ഥന്മാരുമായും പൊരുത്തപ്പെടാനാകില്ലെന്നുപറഞ്ഞ് അവന്‍ നാട്ടിലേക്ക് മടങ്ങി. പിന്നെ ഞാന്‍ പരിശ്രമിച്ച് ബോംബെയില്‍ മറ്റൊരു ജോലി തരപ്പെടുത്തി കൊടുത്തു. അങ്ങയൊ പിന്നെയും അവിടെപ്പോയത്. അപ്പോഴേക്കും അവര്‍ പ്രണയത്തിലായിരുന്നിരിക്കാം. എന്തായാലും സാജിതയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവന്‍ സാജിതയെ വിളിച്ചുകൊണ്ടുപോയി വിവാഹം കഴിച്ചതാണ്.

സാജിതയുടെ വിദ്യാഭ്യാസം.

അവള്‍ നല്ല വിദ്യാഭ്യാസമുള്ള കുട്ടിയാണ്. ടീച്ചറാണല്ലോ അവര്‍. ഈ സംഭവത്തിനുശേഷമാണ് ജോലി നഷ്ടമായത്. ശിവസേനക്കാരും, ആര്‍.എസ്.എസുകാരുമൊക്കെ സ്കൂളില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി.

വിവാഹം അറിയിച്ചിരുന്നോ .

ഏയ് ഇല്ല; ആദ്യത്തെ കുഞ്ഞിന് ഒന്നരവയസ്സായപ്പോഴാണ് ഞങ്ങളറിയുന്നത്. മതം മാറിയതിനു ശേഷം ഇവിടവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഞങ്ങളെല്ലാം ശക്തമായി എതിര്‍ക്കുമോ എന്ന ഭയമായിരിക്കാം കാരണം.

ഇരുവരോടും എപ്പോഴാണ് കൂടുതല്‍ അടുത്തത് .

അവന്റെ അമ്മ അസുഖം മൂര്‍ഛിച്ഛ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കിടന്നപ്പോള്‍ വിവരം അറിഞ്ഞ് അവന്‍ വന്നു. അന്ന് മൂത്ത കുഞ്ഞിന്റെ ഫോട്ടോ അമ്മയെ ആദ്യമായി കാണിച്ചു. അവള്‍ എന്നോട് ആവശ്യപ്പെട്ടു സാജിതയെയും കുഞ്ഞിയുമെല്ലാം കാണണമെന്ന്. ഞാന്‍ എതിര്‍ത്തതേയില്ല. അല്ല; എതിര്‍ക്കേണ്ട കാര്യമെന്താ? എന്റെ സമ്മതം കിട്ടിയെന്നറിഞ്ഞയുടന്‍ അവന്‍ നിന്ന വേഷത്തില്‍ പൂനെയില്‍ നിന്നും തീവണ്ടി കയറി. അഞ്ചിന്റെയന്ന് അവന്‍ അവിടുന്ന് വിളിച്ചു. കായംകുളത്ത് ട്രെയിന്‍ ഇറങ്ങുന്ന സമയമറിയിച്ചു. ഞാന്‍ ജീപ്പുമായി റെയില്‍വെസ്റേഷില്‍ കാത്തുനിന്നു. അന്നാണ് സാജിത ആദ്യമായി ഇവിടെ വരുന്നത്. ലെഗേജ് ഉണ്ടോ എന്നുാക്കി കീൈട്ടിയപ്പോള്‍ ഒന്നരവയസ്സുള്ള മകന്‍ അബൂബക്കര്‍ സിദ്ദിഖി എന്റെ കൈയ്യിലേക്ക് സാജിത വച്ചുതന്നു. പിന്നെ ഒരു മാസം സാജിത അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ തന്നെയായിരുന്നു. സ്വന്തം അമ്മയെപ്പോലെ അവരെ പരിചരിച്ചു. പ്രാണേഷിന് ഗള്‍ഫില്‍ ജോലി ലഭിച്ചപ്പോഴാണ് ഇവിടുന്ന് മടങ്ങിപ്പോയത്. അമ്മ മരിക്കുമ്പോള്‍ അവന്‍ വിദേശത്തും സാജിതയും കുഞ്ഞും പൂനെയിലുമായിരുന്നു.

പ്രാണേഷിന്റെ തുടര്‍ന്നുള്ള ജീവിതം.

ഗള്‍ഫില്‍ നിന്നും മടങ്ങിയ അവന്‍ ബോംബെയില്‍ താക്ക്റെക്കു സമീപം മുംമ്റേയില്‍ ഇലക്ട്രിക്കല്‍ സബ് കോണ്‍ട്രാക്ടറായി. അവന്റെ കീഴില്‍ അന്ന് 12 ഓളം ജോലിക്കാരുണ്ടായിരുന്നു. അതില്‍ ഒരു തൊഴിലാളിയുടെ മകളായിരുന്നു ഇസ്രത് ജഹാന്‍.

അങ്ങയൊണോ ഇസ്രത്തുമായി സൌഹൃദം തുടങ്ങുന്നത്.

അതെ, പറയാം. ഈ കുട്ടിയുടെ അച്ഛന്‍ ജോലിസ്ഥലത്തുവച്ച് അപകടത്തില്‍പ്പെട്ട് കിടപ്പിലായി. ഇസ്രത്തിനെ അവന്‍ ആദ്യമായി കാണുന്നത് അപ്പോഴാണ്. അന്ന് ആ കുട്ടിക്ക് 8 വയസ്സ് മാത്രമാണ് പ്രായം. മിടുക്കിയായിരുന്നു അവള്‍. നന്നായി പഠിക്കും. ഡോക്ടറാകണമെന്നായിരുന്നു ഇസ്രത്തിന്റെ ആഗ്രഹം. നിരാലംബയായ ആ കുട്ടിയെ പിന്നെ പഠിപ്പിച്ചത് എന്റെ മകായിരുന്നു. കൊല്ലപ്പെടുമ്പോള്‍ അവള്‍ക്ക് വയസ്സ് 18. ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു. കൊല്ലപ്പെടുന്നതിന് ഒരാഴ്ചമുമ്പും ഇസ്രത്തിന്റെ കോളേജ്ഫീസായി 2500 രൂപ പ്രാണേഷ് അടച്ചിരുന്നു.

ഗുജറാത്ത് പോലീസിന്റെ തോക്കിന്‍ മുമ്പിലെത്തിയത്.

അവിടെ ഐ.ബിയിലെ ചില ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നു. അങ്ങയൊണ് ഐ.ബിയുടെ 'ഇന്‍ഫോര്‍മര്‍' ആണവന്‍ എന്ന പരാമര്‍ശം വരാന്‍ കാരണം. ചില വിവരങ്ങള്‍ ഐ.ബിക്ക് നല്‍കുന്ന പതിവ് പ്രാണേഷിനുണ്ടായിരുന്നു എന്ന് ഞങ്ങള്‍ ബലമായി വിശ്വസിക്കുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് അവനെയും ഇസ്രത്തിനേയും വന്‍സാരെ ഗുജറാത്തിലേക്ക് തന്ത്രത്തില്‍ വിളിച്ചുവരുത്തുന്നത്. സൊറാഹുബുദീന്‍ കേസില്ലേ... അതുപോലെ തന്നെയാണിതും. സാക്ഷികളെ ഉള്‍പ്പെടെ കൊന്നുകളയുന്നതാ അവരുടെ രീതി. തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി ഒരു ഫാം ഹൌസില്‍ എത്തിച്ച ഇവരെ ദിവസങ്ങളോളം തടവില്‍പാര്‍പ്പിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

എന്നിട്ട് മോഡിയെയും അഡ്വാനിയെയും കൊലപ്പെടുത്താന്‍ വന്ന ലെഷ്കര്‍ ഭീകരരാണ് എന്ന് കഥയുണ്ടാക്കി. ഫാം ഹൌസില്‍വച്ച് തന്നെ കൊന്നു എന്നായിരുന്നു എന്റെ നിഗമനം . സി.ബി.ഐ കണ്ടെത്തിയത് ഫാം ഹൌസില്‍നിന്നും കണ്ണുകെട്ടി കൊണ്ടുപോയി മൃതദേഹം കണ്ട റോഡില്‍വച്ച് വെടിവെച്ചുകൊന്നു എന്നാണ്. അടച്ചിട്ടരുന്ന അവന്റെ പൂനെയിലെ ഫ്ളാറ്റ് കുത്തിത്തുറന്ന് സാജിതയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും റേഷന്‍കാര്‍ഡും ഉള്‍പ്പെടെ സര്‍വ്വരും കൊണ്ടുപോയ പോലീസ് തീവ്രവാദം പ്രചരിപ്പിക്കുന്ന ലഘുലേഖയും സി.ഡിയും പിടിച്ചെടുത്തു എന്നും പ്രാണേഷ് തീവ്രവാദിയാണെന്നും സമര്‍ത്ഥിച്ചു. ഇത് പച്ചക്കള്ളമാണ്. സാജിത എന്നോടു പറഞ്ഞു. ആ വീട്ടില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അവിടെ നിന്നും പോലീസ് കണ്ടെത്തിയെന്ന് പറയുന്നത് കളവാണ്.

എന്റെ മകന്‍ കൊല്ലപ്പെടുന്നതുവരെയും തീവ്രവാദവുമായി നേരിയ ബന്ധംപോലും ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട മറ്റ് രണ്ടുപേരും ആരൊക്കെയെന്ന് എനിക്കറിയില്ല. സി.ബി.ഐ സത്യം വെളിച്ചത്ത് കൊണ്ടുവരും എന്നുതന്നെയാണ് പ്രതീക്ഷ.

ഈ വ്യാജ ഏറ്റുമുട്ടലുകള്‍ക്കു പിന്നില്‍ മോഡിക്കുള്ള പങ്കിനെക്കുറിച്ച് താങ്കള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ടോ.

ഉവ്വ്. ഉറപ്പായും അങ്ങനെ തന്നെ. 2002-ലെ ഗുജറാത്ത് കലാപത്തിനു ശേഷം മുഖച്ഛായ നഷ്ടമായ മോഡി തന്റെ ഇമേജ് വീണ്ടെടുക്കാന്‍ നടത്തിയ ക്രൂരമായ വേട്ടയാണ് ഇതൊക്കെയും. 2002നും 2007നുമിടയില്‍ ഗുജറാത്ത് പോലീസ് നടത്തിയ 'എന്‍കൌണ്ടറുകള്‍' നോക്കൂ. എല്ലാറ്റിനും പിന്നിലും ഏതാണ്ട് ഒരേ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. ഈ കാലയളവിനുള്ളില്‍ നടന്ന നിരവധി 'ഏറ്റുമുട്ടലു'കളില്‍ സൊറാഹുബുദ്ദീന്‍-കൌസര്‍ബി, തുളസീറാം പ്രജാപതി പിന്നെ ഇപ്പോള്‍ ഇസ്രത് ജഹാനും പ്രാണേഷും ഉള്‍പ്പെടെ നാലുപേര്‍ ഈ സംഭവങ്ങള്‍ ഏറ്റുമുട്ടല്‍ അല്ല എന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും തെളിഞ്ഞു. ബാക്കി സംഭവങ്ങള്‍ നിയമപരമായി ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല എന്നതാണ് വസ്തുത. പുനരന്വേഷണം നടന്ന കേസുകളില്‍ മൂന്ന് കേസും വ്യാജം എന്നുതന്നെയാണ് കണ്ടെത്തിയത്. മോഡിയുടേത് ചോരക്കളിയാണ്. നിരപരാധികളെയാണ് കൊല്ലുന്നത്. വന്‍സാരെ ഉള്‍പ്പെടെ മോഡിയുടെ വിശ്വസ്തരായ സംഘം ആളെ കണ്ടെത്തികൊണ്ടുവന്ന് തീവ്രവാദികളാണെന്ന് ആരോപിച്ച് വെടിവെച്ച് കൊല്ലുന്നു. ഇമേജ് ഉയര്‍ത്താനും , സഹതാപം സൃഷ്ടിക്കാനും ഘട്ടംഘട്ടമായി മോഡി 'ചികിത്സ' നടത്തിയതാണിത്.

നോക്കൂ .. 2007-ല്‍ സൊറാഹുബുദ്ദീന്‍ കേസില്‍ വന്‍സാരെ ജയിലിലായി. പിന്നെ ഇതുവരെയും പാകിസ്ഥാനില്‍ നിന്ന് ഒരു തീവ്രവാദിപോലും മോഡിയെ കൊല്ലാന്‍ വന്നതേയില്ല പിന്നെയൊരു ഏറ്റുമുട്ടലും നടന്നിട്ടുമില്ല. എന്തേ അവിടുത്തെ തീവ്രവാദികളൊക്കെ ചത്തുപോയോ? അതോ അവര്‍ക്ക് മോഡിയുമായുള്ള വെറുപ്പ് അവസാനിച്ചോ? ഇതൊരു പരീക്ഷണശാലയാണ്. തീവ്രവാദികളെ സൃഷ്ടിക്കുക, പോലീസിന്റെ രഹസ്യ കേന്ദ്രങ്ങളില്‍ കൊണ്ടുവരിക, കസ്റഡിയില്‍ വച്ച് കൊല്ലുക, പിന്നെ വഴിയില്‍ കൊണ്ടിടുക, സൊറാഹുബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും, തുളസിറാം പ്രജാപതിയെയും ആന്ധ്രയില്‍ ഒരു ബസില്‍ നിന്നും ബലമായി അവര്‍ പിടിച്ചുകൊണ്ടുപോയതാണ്. സൊറാഹുബുദ്ദീനെയും കൌസര്‍ബിയെയും ഒരിടത്തും തുളസീറാം പ്രജാപതിയെ മറ്റൊരിടത്തുവച്ച് കൊല്ലുകയായിരുന്നു. പാക് ബന്ധം സ്ഥാപിക്കാന്‍ കസ്റഡിയില്‍ വച്ച് പാകിസ്ഥാനിലെ നമ്പരുകളിലേക്ക് ഇരകളെകൊണ്ട് ഫോണ്‍ ചെയ്യിക്കും. വ്യാജതെളിവുകള്‍ ഉണ്ടാക്കും.

ഈ നരേന്ദ്രമോഡി പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നു. എന്താണ് താങ്കളുടെ പ്രതികരണം.

ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവാണ് ഞാന്‍ എന്നവകാശപ്പെടുന്ന മോഡിയുടെ പോസ്ററുകള്‍ ഞാന്‍ ഈ യാത്രയ്ക്കിടയില്‍ പൂയിെലും ബോംബെയിലും കണ്ടു. അങ്ങനെയൊരാള്‍ക്ക് എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ഗുജറാത്തിലെ പരീക്ഷണം അയാള്‍ രാജ്യവ്യാപകമാക്കും. തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ പലയിടങ്ങളില്‍ിന്നും ആളെ കൊണ്ടുവന്ന് തീവ്രവാദിയെന്ന് മുദ്രകുത്തി വെടിവെച്ചുകൊല്ലുന്ന ക്രൂരമായ പരീക്ഷണം.  ചിലപ്പോള്‍ ക്ഷേത്രങ്ങള്‍പോലും തകര്‍ക്കും. അതിന്റെ ഉത്തരവാദിത്വം നിരപരാധികളായ മുസ്ളീങ്ങളുടെ മേല്‍ കെട്ടിവയ്ക്കും, രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിച്ച് ഇപ്പോള്‍ നിഷ്പക്ഷമായി നില്‍ക്കുന്ന ഹിന്ദുവിഭാഗങ്ങളെ കൂടി സംഘപരിവാറിനു കീഴില്‍ അണിിരത്താുള്ള ശ്രമമായിരിക്കും മോഡി നടത്തുക. മോഡിയുടെ പ്രധാമന്ത്രി മോഹം പൂവണിയുമെന്ന് എനിക്കുതോന്നുന്നില്ല. പക്ഷേ മോഡിയെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട തോക്കളായിപ്പോയി കോണ്‍ഗ്രസ്സില്‍ ഇന്ന്. അവര്‍ക്ക് ഇന്ന് അതിനുള്ള ശേഷിയില്ല.

സൊറാഹുബുദ്ദീന്റെ, തുളസീറാം പ്രജാപതിയുടെ കുടുംബാംഗങ്ങള്‍... ഇസ്രത് ജഹാന്റെ മാതാവ്... ഇവിടെ പ്രാണോഷ്കുമാറിന്റെ പിതാവ്... നീതി തേടുന്ന ഭാരതീയര്‍ അനവധി. ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ അര്‍ത്ഥമെന്ത്? ആര്‍ക്ക് സ്വാതന്ത്യ്രം കിട്ടി? എവിടെവരെയുള്ളവര്‍ക്ക് സ്വാതന്ത്യ്രംകിട്ടി? പരിശോധിക്കണം. പട്ടിണിമാറ്റാന്‍ ചീനി മോഷ്ടിക്കുന്നവന് നിയമമുണ്ട്, ശിക്ഷയുണ്ട്. സരിത എസ്.നായരും, ബിജു രാധാകൃഷ്ണും, ശാലു മേനോനും ലഭിക്കുന്ന പരിഗണ താങ്കള്‍ കാണുന്നില്ലേ. എന്റെ മകന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാന്‍പോയ സാജിതയുടെ കൊച്ചമ്മയുടെ മകന്‍ ആസിഫി 3 ദിവസം ഗുജറാത്തിലെ പോലീസ് സ്റേഷനിലെ മേശയുടെ കാലില്‍കെട്ടിയിട്ടിരുന്നു. തീവ്രവാദിയുടെ ബന്ധുവാണെന്ന് പറഞ്ഞായിരുന്നു ആ നിരപരാധിയായ യുവാവിനെ പീഡിപ്പിച്ചത്. സൊറാഹുബുദ്ദീ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ പോലീസുകാരെ ആറ് മാസം തികയുന്നതിനു മുമ്പ് ജോലിയില്‍ പുനപ്രവേശിപ്പിച്ചു.

3- ജിയും, കല്‍ക്കരിപ്പാടവും, ആദര്‍ശ് ഫ്ളാറ്റുമൊക്കെ കേള്‍ക്കുന്നില്ലേ... കോടികളുടെ അഴിമതി ഘോഷയാത്രകള്‍ ആറരപ്പതിറ്റാണ്ടു പിന്നിട്ട സ്വാതന്ത്യ്രത്തിന്റെ നിരര്‍ത്ഥകതയാണ് ഈ സൂചനകള്‍.

'തീവ്രവാദിയുടെ അച്ഛന്‍' 2004 മുതല്‍ അനുഭവിച്ച ഒറ്റപ്പെടല്‍ എത്രത്തോളമായിരുന്നു.

അസഹീയമായ ഏകാന്തതയായിരുന്നു. എന്റെ കിടക്കമുറിയില്‍ വിഷംവാങ്ങി സൂക്ഷിച്ചുവച്ചിരുന്നു. പലപ്പോഴും ജീവനൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്തോ അതു സംഭവിച്ചില്ല. എന്റെ അടുത്ത ബന്ധുക്കള്‍പോലും ചടങ്ങുകളില്‍ എന്നെ ക്ഷണിച്ചതേയില്ല. ഞാന്‍ മാസികമായി തകര്‍ന്നു. 'തീവ്രവാദി'യുടെ വീട്ടിലേക്ക് അധികമാരും തിരിഞ്ഞുനോക്കിയില്ല. വന്നതില്‍ പലരും അനാവശ്യമായ സഹതാപവും ചിലര്‍ ഭീഷണിയും 'സംഭാവന' ചെയ്തു.

മസ്സു മരവിച്ചിടത്ത്, പ്രതീക്ഷ നിലച്ചുപോയിടത്ത് നിന്നുമുള്ള ഈ പിതാവിന്റെ തിരിച്ചുവരവ്.


ഒരു ദിവസം ഒരു താടിക്കാരന്‍ ഇവിടെ അന്വേഷിച്ചു . അങ്ങയുടെ മകന്‍ തീവ്രവാദിയല്ല മുക്ക് ഫൈറ്റ് ചെയ്യണം എന്നാദ്യമായി പറഞ്ഞ ആ മുനുഷ്യന്നെ എനിക്ക് മറക്കാനാകില്ല. അത് മുകുന്ദന്‍ സി മേനോനായിരുന്നു.

പിന്നെ ഏറെ സഹായം ചെയ്ത മറ്റൊരാള്‍ അന്നത്തെ എറണാകുളം എം.പി സെബാസ്റ്യന്‍ പോളായിരുന്നു. പലരും വരാന്‍ അറച്ച എന്റെ വീട്ടിലെത്തിയവരുടെ കൂട്ടത്തില്‍ സി.എസ്.സുജാതയുമുണ്ട്. പിന്നെ സുപ്രീംകോടതിയിലേക്ക് പോയി.

നീതി ലഭിക്കുമെന്ന പ്രതീക്ഷ മെല്ലെ എന്നില്‍വളര്‍ന്നു. ജീവിക്കുവാനും പൊരുതുവാനുമുള്ള മസ്സും. ഇപ്പോഴും എനിക്ക് മോഡിയുടെ, അമിത്ഷായുടെ സാമ്രാജ്യത്തിതിനെരെ യുദ്ധം ചെയ്യാന്‍ ഊര്‍ജ്ജവും ധൈര്യവും പകരുന്ന ചിലരുണ്ട്. മസ്സ് പതറുമ്പോഴെല്ലാം ഊര്‍ജ്ജത്തിനായി ഞാന്‍ ഇന്നും ചെന്നണയുന്നത് മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി.ശ്രീകുമാറിന്റെ അരികിലാണ്. പിന്നെ എന്റെ അഭിഷാകന്‍ മുഹ്സിന്‍. ചിലരുടെ പേരുകള്‍ ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല.

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സഹായം എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ.

ഏയ് ഒരിക്കലുമില്ല. 2009-ല്‍ അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതിയില്‍ എസ്.പി.തമാങ്ങ് ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ (പ്രാണേഷ്-ഇസ്രത്ത് സംഭവം വ്യാജ ഏറ്റുമുട്ടലെന്ന് ആദ്യത്തെ ഔദ്യോഗികമായ കണ്ടെത്തല്‍ മജിസ്ട്രേറ്റായിരുന്ന എസ്.പി.തമാങ്ങിന്റെതായിരുന്നു.) കൊടിക്കുന്നില്‍ സുരേഷ് എം.പി ഇവിടെ വന്നു. കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്ത് മടങ്ങി. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഒരു സഹായവും ലഭിച്ചില്ല.

മറ്റെന്തെങ്കിലും ദുരനുഭവങ്ങള്‍.

ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകായിരുന്നു. ഇന്ദിരാവിഭാഗം കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായി വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് ഒരു നിവേദനം കൊടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് കൂടെ വരാന്‍ യാചിച്ചിട്ട് ഒരാളും വന്നില്ല.

ഒരു ഡി.സി.സി സെക്രട്ടറിയെങ്കിലും ശുപാര്‍ശചെയ്യാതെ പരാതി കൊടുത്തിട്ട് കാര്യമില്ലല്ലോ? പക്ഷേ 'തീവ്രവാദി'യുടെ അച്ഛാടനോട് അവര്‍ക്കും അയിത്തമായിരുന്നു.

മാധ്യമങ്ങളുടെ സമീപം.

തീവ്രവാദിയുടെ വീടല്ലേ. ഒരാളും ഈവഴിക്ക് വന്നില്ല. പക്ഷേ ഇവിടെവന്ന് എന്നെ കേള്‍ക്കാനും വലിയ പ്രാധ്യാത്തോടെ വാരാന്ത്യത്തില്‍ എന്റെ പ്രതികരണം ജനങ്ങളില്‍ എത്തിക്കാനും ആദ്യമായി ധീരത കാട്ടിയ പത്രം ദേശാഭിമാനിയായിരുന്നു. അതെനിക്ക് ഒരിക്കലും മറക്കാനാകില്ല. പിന്നീട് മാധ്യമം ദിപത്രവും എഴുതി. മുകുന്ദന്‍ സി മോന്‍ ഇടപെട്ട് ഏഷ്യാനെറ്റില്‍ എന്നെ വച്ച് പ്രോഗ്രാം ചെയ്തിട്ടുണ്ട്.

മോഡിക്കെതിരെ യുദ്ധം ചെയ്യാന്‍ ... ഇപ്പോഴും ഗുജറാത്തില്‍പോകാന്‍ ഭയംതോന്നാറില്ലേ.

ഞാന്‍ എന്തിന് ഭയക്കണം . എനിക്ക് നഷ്ടപ്പെട്ടതിക്കോള്‍ വലുതല്ല ഇനിയുള്ളതൊന്നും. എന്നെ ആരെങ്കിലും ആക്രമിക്കുമെങ്കില്‍ അത് അവിടത്തെ പോലീസ് ആയിരിക്കും. അവരാണവിടത്തെ തീവ്രവാദികള്‍.

ഇനിയും നിയമയുദ്ധം തുടരുമോ.

തുടരും. ഇപ്പൊഴും പോയത് അതിനു വേണ്ടിയായിരുന്നല്ലോ. ഈ യാത്രയില്‍, വിവാദ പരാമര്‍ശം നടത്തിയ അരുണ്‍ ജെയ്റ്റിലിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഒരു മാസികയില്‍ പ്രാണേഷിനെക്കുറിച്ച് മോശമായ വാര്‍ത്തയെഴുതിയ ലേഖകനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് കൊടുത്തു. പിന്നെ വയസ്സാകുന്നു. ഊര്‍ജ്ജം കുറയുന്നുണ്ട്. എങ്കിലും സംതൃപ്തിയുണ്ട്. സാജിതയും മക്കളും ഇന്ന് സുഖമായി ജീവിക്കുന്നു. എന്റെ രണ്ടര ഏക്കര്‍ റബ്ബര്‍ പുരയിടം ഞാന്‍ വിറ്റു. ആ പണംകൊണ്ടാണ് കേസ് നടത്തുന്നത്. പിന്നെ ബാക്കിതുക കൊണ്ട് എന്റെ മകന്റെ മക്കള്‍ക്ക് മൂന്ന് ഫ്ളാറ്റുകള്‍ പൂനെയില്‍ വാങ്ങി നല്‍കി. ഒന്നില്‍ താമസിക്കാനും രണ്ടെണ്ണം വാടകയ്ക്ക് കൊടുത്ത് വരുമാമുണ്ടാക്കാനും . അവര്‍ ഇന്ന് സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നു.

മുസ്ളീമായ സാജിതയേയും മക്കളേയും സ്നേഹിക്കാന്‍ ഗോപിനാഥപിള്ളയ്ക്ക് എപ്പോഴെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ.

ഒരിക്കലുമില്ല. ആ കുട്ടികളെ എനിക്കു ജീവനാണ്. അവര്‍ക്ക് എന്നെയും. സാജിതയ്ക്ക് ഞാന്‍ സ്വന്തം പിതാവ് തന്നെയാണ്. അവരുടെ വീട്ടുകാരെക്കാള്‍ എന്നോട് സാജിതയ്ക്ക് അടുപ്പമുണ്ട്.

നിങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പരിസരത്തില്‍ നിന്ന് ഒരു ചോദ്യം... വര്‍ത്തമാനകാലത്ത് വര്‍ദ്ധിച്ചുവരുന്ന മതസ്പര്‍ദ്ധയെയും വര്‍ഗ്ഗീയതയെയുംപറ്റി പ്രതികരിക്കുമോ.

എനിക്ക് അവരോട് പുച്ഛമാണ്. ഞാന്‍ ഈശ്വരവിശ്വാസിയാണ്. ഈ മുറിയില്‍ കാണുന്നില്ലേ ദൈവങ്ങളുടെ ചിത്രങ്ങള്‍. പക്ഷേ ഞാന്‍ വര്‍ഗ്ഗീയവാദിയല്ല. എന്റെ ഹൃദയശസ്ത്രക്രിയക്ക് ചോരതന്നത് ചാരുംമൂട്ടിലെ ക്രിസ്ത്യന്‍ പൈതങ്ങളും ഇവിടെ അടുത്തുള്ള കുറച്ച് മുസ്ളീം പൈതങ്ങളുമായിരുന്നു. അവരുടെ ചോര കൂടി ഇപ്പോള്‍ ഈ ശരീരത്തിലുണ്ട്.

Image of Gopinatha Pillai and A A Rahim : Courtesy: Ram Kumar