Joshy Karakulam

പ്രണയപ്പകര്‍ച്ചകള്‍

പ്രണയമേ , നിന്നെയറിയുന്നു ഞാനെന്റെ

ജീവവൃക്ഷത്തിലെ ഓരോ ഇതളിലും

പ്രണയദളങ്ങള്‍ പൊഴിക്കുന്ന തുള്ളികള്‍

പ്രണയിനീ നീ തിരിച്ചറിയുന്നുവോ

 

പ്രണയിക്കും നിന്നെ ഞാന്‍ പരിഭവിപ്പിക്കാതെ

എന്‍ ജീവന്റെ ജാലകം അടയുന്ന നാള്‍ വരെ

തിരികെ എനിക്ക് നീ തരികെ വേണ്ടോന്നും

നീലകുറിഞ്ഞിയാം കരുതലുകളല്ലാതെ

 

കുഴിച്ചു മൂടുവാന്‍ പറയുകയില്ല ഞാന്‍

പവിത്രമാമെന്റെ പ്രണയത്തെ മൂടോടെ

നിന് ഹൃദയത്തിന്‍ നിഗൂഡമാം അറകളില്‍

എന് പ്രണയം നീ ഒളിപ്പിച്ചു വെക്കുക

 

ഇടയ്ക്ക് നീ പോലും അറിയാതെ ഞാനൊന്നു

ഒളിഞ്ഞു നോക്കീടും നിന്റെ ഹൃദയത്തില്‍

പ്രണയം വളര്ത്തി നിന്‍ ഹൃദയം തകര്‍ക്കുവാന്‍

കഴിയുകയില്ലെന്റെ ജീവിത പാതയില്‍

 

ഒരു വേള പോലും ഞാനീ പ്രണയത്തെ

പരവതാനിയിലൂടെ നടത്തില്ല

തൊട്ടിലാട്ടി പാടിയുറക്കീടും

പ്രണയദുരന്തമായ് പരിണമിപ്പിക്കാതെ

 

നിനക്കീ പ്രണയം അനിവാര്യമല്ലെങ്കില്‍

കരള്‍ പറിക്കുന്ന വേദനയോടെ

കടലിലേക്ക്‌ വലിച്ചെറിയുന്നിതാ

അന്തി തന്നഗാധമാം ആഴങ്ങളില്‍ നിന്ന്

തല പൊക്കിയവ നിന്നെ നോക്കയാവും.