രാവിലെ അയലത്തെ വീടിന്‍റെ
ഓരത്തു നിന്ന് കണ്ടെടുത്തു
ഒരു മദ്യക്കുപ്പി.
മറ്റൊരു വീട്ടിലെ ചേച്ചി കരയുന്നു
മൂപ്പെത്താത്ത കുട്ടിയെ കാണാനില്ല.
പോലീസെത്തി തെളിവെടുപ്പു
തുടങ്ങി, പൂട്ടിക്കിടക്കുന്ന
കടയുടെ തറയിലെ
ഭിക്ഷപ്പാത്രത്തില്‍ കയ്യിട്ടു നോക്കി
കിട്ടി, രണ്ടരിച്ചോറ്...
ചൂടേറും വാര്‍ത്തയായ് പരന്നു
ചാനല്‍പ്പക്ഷി പറന്നുമിങ്ങെത്തി
കറുത്ത യന്ത്രം പിടിച്ചു പുലമ്പുന്ന
പെണ്ണിന്‍റെ കണ്ണില്‍
ഇന്നെന്‍റെ ചാനല്‍
പൊടിപൊടിക്കും ചിരി
ചേട്ടന്‍റെ കയ്യും പിടിച്ചീ
കായ്യുമുറുഞ്ചി
ഓരത്തു കൂടി നടക്കുന്ന
കുഞ്ഞിതാ, ചാനല്‍പ്പിശാചിന്‍
മുമ്പിലെ പാവയായ്‌ത്തീരുന്നു
കണ്ടെടുത്തു കുട്ടിയെ
ബോധരഹിതയായ്
വിറകുപുരയുടെ തറയില്‍
ഓടിയടുത്തു ക്യാമറ ക്കണ്ണൂകള്‍
മിന്നുന്നു മായുന്നു
വാര്‍ത്തയായ് ചാനലില്‍
'എന്‍റെ ക്ലാസ്സിലെ കുട്ടി '
അതുകണ്ട നാലാംക്ലാസ്സുകാരന്‍
വിളിച്ചുപറഞ്ഞു
ഓടിയടുത്തോരമ്മയ്ക്കു-
മുമ്പില്‍ മറ്റൊരു അമ്മ
വിതുമ്പുന്നു, നിസ്സഹയായ്.
തോളത്തു വന്നൊരു
കയ്യിന്‍റെ ഉള്ളില്‍
ആശ്വാസധാരയോ
ഇനിയും ചൂഴ്ന്നെടുക്കാന്‍
വെമ്പും നോട്ടമോ
ആവോ അറിയില്ല
എന്കിലും കുഞ്ഞുവളര്‍ന്നു
അമ്മയും കുഞ്ഞും
ഒരുപോല്‍ വിളിച്ചു
അച്ഛനെന്നൊരാളെ.