ചുവന്നു തുടങ്ങിയ
അതിരുകളിലെങ്ങോ ,
മരണം തണുത്ത്കൂടിയപ്പോല്
വിഷു ഒന്നു പെയ്തു.
മണലില്‍ ഞെരിഞ്ഞ് വീണ കൊന്നപ്പൂവുകളുടെ കൂടെ,
എന്റ്റെ അച്ഛനും,..
തണ്ടുമുറിഞ്ഞ സൌന്ദര്യമായി.. മണമറിയാതെ,
വിതറിയ തുളസിയ്ക്കും ചെത്തിയ്ക്കുമിടയില് കിടക്കുന്നു ..
കണ്ണോട് നോക്കി മിണ്ടണമെന്ന് പറഞ്ഞിട്ടുണ്ട് പണ്ട് .
തൊണ്ടയില്‍ കുറുകിയ കരച്ചില്
ആയിരമായിരം വട്ടം മിണ്ടിക്കൊണ്ടിരുന്നിട്ടും ..
നോട്ടമെത്താത്തിടത്തേയ്ക്ക്
എന്റ്റച്ഛന്‍ നട്ടുച്ച പോലെ,. കത്തിയമര്‍ന്നു..
ഒരിയ്ക്കല്‍കൂടി, പെയ്തുവെങ്കില്‍
എനിയ്ക്കച്ഛന്റ്റെ കണ്ണുനോക്കി കവിത ചൊല്ലാമായിരുന്നു..
സമര്‍പ്പണം : കണ്ടത്തില്‍ വെച്ചേറ്റവും മനോഹരമായ സ്നേഹം സൂക്ഷിച്ചിരുന്ന ഒരച്ഛനും മകള്‍ക്കും