Rajesh Chirappadu

അയ്യന്‍കാളി ; കാലത്തിന്റെ തേരാളി

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും സാമൂഹ്യപദവികള്‍ക്കുവേണ്ടിയുമുള്ള മര്‍ദിത ജനതയുടെ സമരങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്. ഉല്‍പ്പാദനബന്ധങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ദളിതര്‍ സാംസ്‌കാരിക ഇടങ്ങളില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ടു. അതിന്റെ സാംസ്‌കാരിക യുക്തിയായി പ്രവര്‍ത്തിച്ചത് ജാതി വ്യവസ്ഥയായിരുന്നു. വഴി നടക്കാനും വിദ്യാഭ്യാസം ചെയ്യാനും അയിത്തം അവസാനിപ്പിക്കാനുമുള്ള ബഹുമുഖമായ സമരമാര്‍ഗങ്ങള്‍ അയ്യന്‍കാളി തുറന്നു.


ചരിത്രം, ജയിച്ചവന്റെ വീരഗാഥകളാവുമ്പോള്‍ ജനകീയ ചരിത്രമെന്ന ബദല്‍ അന്വേഷണങ്ങള്‍ പുതിയ വഴി തുറക്കുന്നു. അത്തരം അന്വേഷണങ്ങളില്‍ നിന്നാണ് അയ്യന്‍കാളി ചരിത്രത്തില്‍ അടയാളപ്പെടുന്നത്.69315708_10158226076462502_7641283230934499328_n


അയ്യന്‍കാളി നയിച്ച ധീരവും ആവേശകരവുമായ സമരമായി കാര്‍ഷിക പണിമുടക്ക് സമരം ഇന്ന് പരിഗണിക്കപ്പെടുന്നു. കെ.കെ.എസ്. ദാസ് എഴുതുന്നു :


ജനങ്ങള്‍ അധികാര ചരിത്രത്തെ കടന്നാക്രമിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ ജനകീയ ചരിത്രമാണ് മര്‍ദിതജാതി സമൂഹങ്ങളുടെ വിദ്യാഭ്യാസ അവകാശവും കാര്‍ഷിക പണിമുടക്കു സമരവും, കാര്‍ഷിക പണിമുടക്ക് രാഷ്ട്രീയ സമരമാണ്. വിദ്യാഭ്യാസ അവകാശം സാംസ്‌കാരിക അവകാശമാണ്. സാംസ്‌കാരിക അവകാശത്തിന് രാഷ്ട്രീയ സമരം. (അയ്യന്‍കാളി കേരള ചരിത്രത്തില്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)


പല നൂറ്റാണ്ടുകളായി ഉയര്‍ന്നു വന്ന ജാതി ജന്മിവിരുദ്ധ സമരങ്ങളുടെ ഉയര്‍ന്ന രൂപമായിരുന്നു അയ്യന്‍കാളിയുടെ ഈ സമരങ്ങള്‍. അതില്‍ പ്രത്യേകം എടുത്തു പറയുകയും വിവിധമാനങ്ങളിലേക്ക് വളരുകയും ചെയ്ത സമരമാണ് കാര്‍ഷിക പണിമുടക്ക് സമരം.


70AyyankalijeevithavumporattavumAyyankalijeevithavumporattavum


ഈ കാര്‍ഷികപണിമുടക്കു സമരം കാര്‍ഷികാവകാശത്തിലല്ല ഊന്നിയത് ; വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു. സ്‌കൂള്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ അനുമതിയുണ്ടായിട്ടും സവര്‍ണരുടെ രൂക്ഷമായ എതിര്‍പ്പുമൂലം അയ്യന്‍കാളിയുടെയും മറ്റും സ്‌കൂള്‍ പ്രവേശന ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെടുകയാണുണ്ടായത്. അയ്യന്‍കാളി നിരന്തരം പരാതികളുമായി സര്‍ക്കാരിനെ സമീപിച്ചു കൊണ്ടിരുന്നു. നാനാദിക്കിലും ലഹളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതു മനസിലാക്കിയ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മൈക്കിള്‍ സായ്പ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. അദ്ദേഹം അയിത്ത വിഭാഗക്കാര്‍ക്ക് നേരിട്ടു പ്രവേശനം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ രോഷാകുലരായ സവര്‍ണ ഗുണ്ടകള്‍ സായ്പിന്റെ ജീപ്പ് ഉന്തിക്കൊണ്ട് പോയി തീവെച്ചു നശിപ്പിച്ചു.


അധ:സ്ഥിതരുടെ കുട്ടികള്‍ ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ മറ്റു കുട്ടികള്‍ മറുവശത്തുകൂടെ ഇറങ്ങിപ്പോകും. അവര്‍ക്ക് വിദ്യയേക്കാള്‍ ജാതി വ്യവസ്ഥയെ സംരക്ഷിക്കുകയായിരുു മുഖ്യം. കുട്ടികളുടെ മനസില്‍ പോലും ഇത്തരം അസ്പ്യശ്യതയുടെ വിഷവിത്തുകള്‍ വിതയ്ക്കാന്‍ ജാതിക്കു കഴിഞ്ഞു എന്നിടത്താണ് അതിന്റെ സാംസ്‌കാരിക അധിനിവേശത്തെ കാണേണ്ടത്. മനുഷ്യന്റെ അബോധത്തിലാണ് ജാതി കൂടു കൂട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് അത് ഇന്നും പ്രത്യക്ഷവും പരോക്ഷവുമായി തകരാതെ തുടരുന്നതും.


ayyankali (1)


കറുത്തവരുടെ സ്‌കൂള്‍ പ്രവേശനത്തോടെ കറുത്തവരല്ലെഭിമാനിക്കുന്ന വര്‍ഗം സ്‌കൂളില്‍ നി്ന്നും ഇറങ്ങിയോടുന്നതായി മനസിലാക്കിയ മൈക്കിള്‍ സായ്പ് ഒരു പ്രതിവിധി നിര്‍ദേശിച്ചു. നേരത്തേ അനുവാദം വാങ്ങാതെ ഹാജരാകുന്ന കുട്ടികള്‍ക്ക് ആ സ്‌കൂളില്‍ മാത്രമല്ല, മറ്റ് സ്‌കൂളിലും പ്രവേശനം ലഭിക്കില്ല. ആ ഉത്തരവിനെ പരാജയപ്പെടുത്താന്‍ സവര്‍ണര്‍, മുന്‍കൂട്ടിത്തന്നെ തങ്ങളുടെ കുട്ടികളെ വ്യാജമായി പ്രവേശനം നല്‍കി സീറ്റ് മുഴുവന്‍ തികച്ചു. ഇനി അയിത്തജാതിക്കാര്‍ വന്നാലും സീറ്റില്ല എന്നു പറഞ്ഞ് അവരെ ഒഴിവാക്കാമല്ലോ.


എങ്ങനെയും വിദ്യാഭ്യാസത്തില്‍ നി്ന്ന് ദളിതരെ അകറ്റിനിര്‍ത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതിനെ ചെറുക്കുതിനായാണ് അയ്യന്‍കാളി വെങ്ങാനൂരില്‍ സ്വന്തമായി ഒരു സ്‌കൂള്‍ തുടങ്ങിയത്. ദളിതര്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ ദളിതനാല്‍ നിര്‍മിക്കപ്പെടുക എന്നത് കേരളത്തില്‍ ആദ്യമായിരുന്നു. പക്ഷേ ഈ പരിശ്രമങ്ങള്‍ക്കെതിരെയും സവര്‍ണര്‍ രൂക്ഷമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. സ്‌കൂള്‍ തുടങ്ങിയപ്പോള്‍ ആരാണ് പഠിപ്പിക്കുക എ പ്രശ്‌നം തലയുയര്‍ത്തി. ആ ചരിത്ര സംഭവത്തെക്കുറിച്ച് ചെന്താരശ്ശേരി എഴുതുന്നു.


നിരന്തരമായ അന്വേഷണഫലമായും ചില പ്രലോഭനങ്ങള്‍ക്കു വശംവദനായും കുമരനാശാന്റെ പ്രോത്സാഹനഫലമായും കൈതമുക്കിലുള്ള പരമേശ്വരന്‍ പിള്ള എാന്നൊരു സാഹസികന്‍ അധ്യാപകനാകാന്‍ തയ്യാറായി. ആ സാഹസികനെ ഒരു നോക്കു കാണാന്‍ നാട്ടുകാര്‍ തിക്കിത്തിരക്കിയെത്തി പഠിക്കുവാനുള്ള കുട്ടികളെ തേടിപ്പിടിച്ചതു തന്നെ പ്രയാസപ്പെട്ടാണ്. അവരെല്ലാം തന്നെ ബാലദശ കഴിഞ്ഞവരും.


ആശാന്‍ ഹരിശ്രീ ഉച്ചരിച്ചു. പെട്ടെന്ന് സ്‌കൂളിന്റെ നാലുപാടു നിന്നും ഉച്ചത്തിലുള്ള കൂക്കി വിളിയുയര്‍ന്നു. അത് അവിരാമം തുടര്‍പ്പോള്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ക്ക് വാശിയായി. അതിന്റെ ഫലമായി നട ഉന്തും തള്ളും അടിപിടിയില്‍ കലാശിച്ചു.
ഈ സ്‌കൂളും സവര്‍ണഗുണ്ടാപ്പട അഗ്നിക്കിരയാക്കി. വിദ്യാഭ്യാസത്തിന്റെ ഏഴയലത്തുപോലും ദളിതരെ പ്രവേശിപ്പിക്കില്ല എന്ന ജാതി ഭ്രാന്തന്മാരുടെ വാശി ദൈനംദിനം വര്‍ധിക്കുകയാണെന്ന് അയ്യന്‍കാളി മനസിലാക്കി.


14063589_661884603971847_1215373690_n


വിദ്യാഭ്യാസം ലഭിക്കുതിന് ഇനിയും പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അയ്യന്‍കാളി മനസിലാക്കി. സവര്‍ണരുടെ കലവറകളില്‍ ധാന്യം നിറയ്ക്കുന്നത് അടിയാളന്റെ വിയര്‍പ്പിലൂടെയാണ്. അധ്വാനത്തിന്റെ മഹത്വത്തിന് വിലയില്ലാത്ത ദുഷിച്ചുനാറിയ സാമൂഹിക വ്യവസ്ഥയില്‍ അടിയാളന്റെ അധ്വാനത്തെ സമരായുധമാക്കി മാറ്റാന്‍ അയ്യന്‍കാളി തീരുമാനിച്ചു. തന്റെ ജനതയുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സ്‌കൂള്‍ വാതില്‍ തുറക്കുില്ലെങ്കില്‍ ഇക്കാണുന്ന പാടങ്ങളില്‍ ഞങ്ങള്‍ മുട്ടി പ്പുല്ലു മുളപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.


നേരിട്ട് ഉല്‍പ്പാദനത്തില്‍ ഇടപെട്ടിരുന്ന ദളിത് ജനത സാംസ്‌കാരിക അവകാശത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പണിമുടക്കിനെ കണ്ടത്. അഥവാ സാംസ്‌കാരിക മൂലധനം കൈവശമില്ലാത്തവര്‍ സ്വന്തം അധ്വാനശക്തിയെ സാംസ്‌കാരിക കര്‍ത്യത്വത്തിലേക്കുള്ള പ്രവേശനത്തിനായി ഉപയോഗിക്കുകയായിരുന്നു.