Shijukhan Pathamkallu

പോപ്പുലര്‍ ഫ്രണ്ട് ലക്ഷണമൊത്ത ഭീകരപ്രസ്ഥാനം : ഷിജൂഖാന്‍

മതമൌലികവാദികളായ പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍, കേരള സര്‍വ്വകലാശാല യൂണിയന്‍ ആസ്ഥാത്ത് സായുധാക്രമണം നടത്തിയിരിക്കുന്നു. മുഖംമൂടി ധരിച്ച്, ഇരുചക്രവാഹങ്ങളിലെത്തിയ എട്ടംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്. പുരോഗമ വിദ്യാര്‍ത്ഥി പ്രസ്ഥാത്തിന്റെ നേതാക്കന്‍മാരെ കൊലപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എസ്.എഫ്.ഐ. തിരുവന്തപുരം ജില്ലാ സെക്രട്ടറി എ.എം. അന്‍സാരി, കേരള സര്‍വകലാശാലാ യൂണിയന്‍ ഓഫീസ് സെക്രട്ടറിയും, എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ ജെറിന്‍, മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി അമല്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരത്തില്‍ സമാധാപരമായ ഒരന്തരീക്ഷം നിലില്‍ക്കേയാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടന്നത്. ഇതില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ മുഴുവന്‍ പേരെയും കല്‍തുറുങ്കില്‍ അടയ്ക്കുകതന്നെ വേണം. പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം.

ജില്ലയിലെ കാമ്പസുകളില്‍ മതമൌലികവാദവും തീവ്രവാദവും പ്രചരിപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കങ്ങള്‍ക്കെതിരെ ശബ്ദിച്ചുവെന്ന 'കുറ്റം' ചുമത്തിയാണ് ഇങ്ങനെയൊരു ഹീശ്രമത്തിന് അവര്‍ തുനിഞ്ഞത്. വര്‍ഗീയ അജണ്ടകള്‍ക്കെതിരായ ആശയ സമരങ്ങളെ - ഇത്തരം താലിബാന്‍ മോഡല്‍ ഭീകരതയിലൂടെ അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ടതില്ല, അതവസാനിക്കുകയുമില്ല.

ഇക്കഴിഞ്ഞ ഓഗസ്റ് 1-ന് രാത്രി ഒമ്പതരയോടെ, നിയമസഭാ സമുച്ചയത്തിനു വിളിപ്പാടകലെയുള്ള സ്റുഡന്റ്സ് സെന്ററിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. കേരള സര്‍വ്വകലാശാലാ യൂണിയന്‍ പ്രവര്‍ത്താദ്ഘാടത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാര്‍ത്ഥിതോക്കള്‍. ഇവിടം എല്ലാവിഭാഗം വിദ്യാര്‍ത്ഥികളുടെയും ആശ്രയ കേന്ദ്രമാണ്. ദേശീയ-സംസ്ഥാതലത്തില്‍ പ്രശസ്തി തെളിയിച്ച കാമ്പസ് കലാകാരന്‍മാര്‍, നാടകകാരന്മാര്‍, എഴുത്തുകാര്‍, കവികള്‍, എന്നിവരെല്ലാം ദൈംദിം വന്നുപോകുന്ന സര്‍വകലാശാലാ യൂണിയന്‍ ഓഫീസ് പരിസരം ഏവര്‍ക്കും ചിരപരിചിതവുമാണ്.

വാളും കമ്പിപ്പാരയും നഞ്ചെക്കുമായി, രാത്രിയുടെ മറവില്‍ കൊടുംക്രിമിലുകള്‍ അവിടെയെത്തുമെന്ന് ആരും കരുതിയിട്ടില്ല. പുറകുവശത്തുനിന്ന് എത്തിയ സംഘം ജെറിയെ തലങ്ങുംവിലങ്ങും വെട്ടി. തലയ്ക്കും, മൂക്കിനും , കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. എ.എം. അന്‍സാരിയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാലന് ഏറ്റ മുറിവ് ഗുരുതരവുമാണ്. യാതൊരു പരിഭ്രമവുമില്ലാതെ ഓഫീസിനു പുറത്തിറങ്ങിയ സംഘം കാമ്പസ് പരിസരത്തെ കണ്ണില്‍കണ്ട വാഹങ്ങളും പൊതുമുതലും തകര്‍ത്തു തരിപ്പണമാക്കി; ആര്‍ത്തട്ടഹസിച്ചുമടങ്ങി. ഓടിക്കൂടിയവരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലെത്തിക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തു.

ഇറച്ചിവെട്ടുംപോലെ മുഷ്യമാംസം വെട്ടിവെട്ടി പരിചയം സിദ്ധിച്ചവരുടെ മെയ് വഴക്കം ഈ ആക്രമണത്തില്‍ പ്രകടമായി. മാടപ്രാവിന്റെ കഴുത്ത് ഞെരിച്ച് കൊന്ന് ആര്‍.എസ്.എസും തെരുവു നായ്ക്കളുടെ കഴുത്തറുത്ത് പോപ്പുലര്‍ ഫ്രണ്ടും നടത്തുന്ന അഭ്യാസപ്രകടങ്ങള്‍ ഇത്തരം മുനുഷ്യവേട്ടകള്‍ക്കുള്ള പരിശീലമാണ്. റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കള്‍ ചോരകണ്ട് പതറരുതല്ലോ മലാലയൂസഫ് സായ് എന്ന പിഞ്ചോമനയുടെ കഴുത്തിനു നേര്‍ക്ക് നിറയൊഴിച്ച താലിബാന്‍ ഭീകരത പലപേരിലും ഇവിടങ്ങളിലുണ്ട്.

സ്റുഡന്റ്സ് സെന്റര്‍ ആക്രമണത്തില്‍ പരിക്കേറ്റ ജെറിന്‍ ആശുപത്രിക്കിടയില്‍ നിന്ന് വീട്ടിലേക്ക് വിളിക്കുമ്പോഴാണ് അച്ഛന്‍ ജോയ് മരണമടഞ്ഞ വാര്‍ത്ത അറിയുന്നത്. വൃക്ക തകരാറിലായതിത്തുടര്‍ന്ന് നാലുകൊല്ലമായി വീട്ടിലായിരുന്നു അദ്ദേഹം. മകനെ കൊലപ്പെടുത്താനായി പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കാടന്‍രീതിയിലുള്ള ആക്രമണവും വെട്ടേറ്റ് പിടയുന്ന ജെറിന്റെ ചോരപുരണ്ട മുഖവുമൊക്കെ ഓര്‍ത്ത് വിതുമ്പിയിട്ടുണ്ടാവും അവസാനനാളുകളില്‍ അദ്ദേഹം. ഒടുവില്‍ മകനെ ഒരു നോക്കുകാണാന്‍ ആ പിതാവിനു കഴിഞ്ഞില്ല . ഡോക്ടറുടെ വിലക്ക് മറികടന്നും അച്ഛന്റെ നെറ്റിത്തടത്തില്‍ അന്ത്യചുംബവുമായി ആര്യാട്ടെ വീട്ടില്‍ ജെറിത്തിനെ അമ്മ ഗീതയും സഹോദരന്‍ ജിജോയും ആശ്വസിപ്പിക്കാനാവാതെ വിതുമ്പി. മതിരപേക്ഷ നിലപാടുമായി പൊതുരുവാനുറച്ച ജെറിന്റെ കൈപിടിച്ചാശ്വസിപ്പിക്കാന്‍ ലക്ഷങ്ങളുണ്ട് ; ഇപ്പോള്‍ കേരളത്തില്‍.

സര്‍വകലാശാല യൂണിയന്‍ ആസ്ഥാനം , സമീപകാല ചരിത്രത്തിലൊന്നും ഇത്തരമൊരു ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. ഇതിനും ഒരാഴ്ചമുമ്പാണ് അമ്പലത്തറ നാഷണല്‍ കോളേജ് പരിസരത്ത് 16 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ജില്ലയിലെ തന്നെ പാങ്ങോട് മന്നാനിയ്യ കോളേജിലെ 27 വിദ്യാര്‍ത്ഥികളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് വിദ്യാര്‍ത്ഥികളെ കഠാരകൊണ്ട് ആക്രമിച്ചതും എന്‍.ഡി.എഫ് ക്രിമിലുകളാണ്. സംസ്ഥാത്തെ വിവിധ കേന്ദ്രങ്ങളിലും ഇത്തരം ആക്രമണപദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. അതിനെയെല്ലാം ജാനാധിപത്യപരമായ പ്രതിഷേധത്തിലൂടെയാണ് എസ്.എഫ്.ഐ. നേരിട്ടത്; മറ്റൊരുവഴി അറിയാത്തതുകൊണ്ടല്ല.

ഇസ്ളാമി-ഭീകര പ്രവര്‍ത്തനത്തിനുള്ള മറയാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട്. വര്‍ഗീയവിഷം തുപ്പുന്ന പ്രസിദ്ധീകരണങ്ങളും പ്രസംഗങ്ങളും അവരുടേതായുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്ററുകള്‍ അവരുപയോഗിക്കുന്നു. സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന്റെ വഴികള്‍ ഉപരോധിക്കും വിധത്തില്‍ അവര്‍ പ്രകടം നടത്തിയത് ദിവസങ്ങള്‍ക്കുമുമ്പാണ്. കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ ചോരയും നീരും കൊടുത്തു വളര്‍ത്തിയ വിപ്ളവ ബഹുജ പ്രസ്ഥാത്തിന്റെ ആസ്ഥാമെന്നാല്‍ പൊരുതുന്ന മുനുഷ്യന്റെ ഹൃദയമാണ്, അതു മറക്കാതിരിക്കുക.

'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന വിദ്വേഷജകമായ ചുവരെഴുത്തുകളിലൂടെ കുപ്രസിദ്ധമായ 'സിമി'യുടെ പുതിയ പതിപ്പുകളാണ് എന്‍.ഡി.എഫും വേഷം മാറിയ പോപ്പുലര്‍ ഫ്രണ്ടും. ജനാധിപത്യത്തെയും മതിരപേക്ഷതയെയും സുരക്ഷിത ഇന്ത്യയെത്തന്നെയും അവര്‍ വെല്ലുവിളിക്കുന്നു. സാമൂഹ്യപുരോഗതിയ്ക്കായി രംഗത്തിറങ്ങിയ കമ്മ്യൂണിസ്റുകാരും പൊതുപ്രവര്‍ത്തകരുമായ എത്രയോപേരെ അവര്‍ കശാപ്പുചെയ്തു. എത്ര കുടുംബങ്ങളെ അവര്‍ അനാഥരാക്കി. കണ്ണൂരിലെ നാറാത്ത് ആയുധപരിശീലം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഒരു സായുധ കലാപമാണ് ലക്ഷ്യം വച്ചത്.

രണ്ടായിരത്തിപത്ത് ജൂലൈ 4-ന് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞവര്‍ അവരാണ്. വൃദ്ധയായ മാതാവിയും കൂടപ്പിറപ്പിനെയും സാക്ഷി നിര്‍ത്തിയാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. അത്തരമൊരു താലിബാന്‍ മോഡല്‍ ആക്രമണമാണ് ഇപ്പോള്‍ തലസ്ഥാത്തും നടന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇസ്ളാമിന്റെ രക്ഷകരല്ല. മതത്തെ തന്നെയും സംശയത്തിന്റെയും അപകടത്തിന്റെയും കടലിലേക്ക് വലിച്ചെറിയുന്നവരാണ് അവര്‍. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള മാസമെന്ന് വിശ്വാസികള്‍ കരുതുന്ന വിശുദ്ധറമദാനില്‍, നിരപരാധികളെ വെട്ടിമലര്‍ത്തിയ ക്രിമിനലുകള്‍ ഏതു "മഹ്ശറാ'' മൈതാനിയിലാണ് ഇതില്ലൊം ഉത്തരം പറയാനിരിക്കുന്നതെന്ന് മുസ്ളീം സമുദായം ചോദിക്കുകതന്നെ ചെയ്യും. ഇത്തരം ചോരക്കളികളിലൂടെ ലക്ഷണമൊത്ത ഭീകര പ്രസ്ഥാമായി പോപ്പുലര്‍ ഫ്രണ്ട് മാറുകയാണെന്ന് മതവിശ്വാസികളും മതിനിരപേക്ഷവാദികളും തിരിച്ചറിയണം. ഇവര്‍ ഇസ്ളാമിനു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നു കരുതാന്‍ "ഖിയാമം നാള്‍'' വന്നാല്‍പോലും ആരും തയ്യാറാവരുത്. മതത്തിലെ ഭൂരിപക്ഷവും സമാധാകാംക്ഷികളാണ്. അവര്‍, ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നത്.

തിരുവനന്തപുരത്തു നടന്ന ആക്രമണം അങ്ങേയറ്റം പ്രകോപനപരമാണ്. ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രതിരോധം അനിവാര്യമായിരിക്കുന്നു. വര്‍ഗീയഫാസിസവും മതതീവ്രവാദവും എത്ര പടച്ചട്ടയണിഞ്ഞാലും ഞങ്ങള്‍ പിന്തിരിയുകയില്ല. അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ഉള്‍ക്കരുത്തും സംഘടാ ശക്തിയും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും ഇടതു-മതേതര പ്രസ്ഥാങ്ങള്‍ക്കുമുണ്ട്.