അർത്ഥവത്താക്കുന്നു നിന്നുടെ പേരെന്നും
ലാളിത്യമെന്നാൽ ലളിതയെന്നോ
ശരീരത്തിലൂടെ നീ...
ഭാവത്തിലൂടെ... ശബ്ദത്തിലൂടെയും നെഞ്ചിലേറി
മായാതെ മങ്ങാതെ മാലോകരുള്ളത്തിൽ
നൂറ്റാണ്ടു കാലം ജ്വലിച്ചു നിൽക്കും
അഭിനയം നിന്നുടെ ജീവിതമായ്
വന്ന വഴിയിലോ മുള്ളുകളേറെയായ്
എങ്കിലും ഒട്ടുമേ
തളർന്നതില്ല
എത്രയോ വട്ടമായ് തെളിയിച്ചുവെങ്കിലും
നിന്നിലെ മികവുകൾ 'സഹ'യെന്നു മാത്രമായ് കേൾവിയായി.
വിടചൊല്ലി പിരിയുമ്പോൾ
എങ്കക്കാടോർമ്മയോ ശൂന്യമായി.
മകളായി, മിത്രമായ്
ഭാര്യയായി
ഏറെ സഹനത്തോടമ്മയായി
ഒടുങ്ങാത്ത സഹനമായ് മാറിയ നിന്നുടെ ജീവിതം മുന്നേറാനെന്നും വഴിതെളിച്ചു
യാത്രാമൊഴിയെന്തുതിർത്തിടും ഞാൻ
കൂപ്പുന്നു ഹൃദയത്തിൻ കൈകളാലെ!