R Thushara

സൂര്യനു മുകളിലെ മൂന്നെണ്ണം

തീരം

കടല്‍ പിന്‍വാങ്ങിയ തീരമാണു ഞാന്‍

തിരയെടുത്തതിന്റെയും തലോടിയതിന്റെയും

ചില അടയാളങ്ങള്‍

വെളുത്ത മണല്‍പ്പരപ്പിന്റെ

നിറഞ്ഞ ശൂന്യത

 

അഗ്നിപരീക്ഷ

ഒറ്റത്തിരിയുള്ള വിളക്കാണ് നീ

സ്നേഹത്താല്‍ ജ്വലിയ്ക്കുന്ന നാളം !

നിന്റെ സ്നേഹത്തിന് ഒരു തീജ്വാലയുടെ ഛായ

അടുക്കുമ്പോള്‍ പൊള്ളുന്ന

നിന്റെ വെളിച്ചത്തെ ഞാന്‍ ഭയന്നു.

നിന്റെ തീയില്‍ എന്നെ ചെയ്ത്

ഉരുക്കി മാറ്റുകൂട്ടുമെന്ന് നീ.

പക്ഷേ. അഗ്നിപരീക്ഷകള്‍

എനിയ്ക്ക് ഭയമായിരുന്നു.

 

അരുവി

മണ്ണടിഞ്ഞ നീര്‍ച്ചാലുകളെ

വീണടിഞ്ഞമര്‍ന്ന ഇലകളെ

പതുക്കെ നീക്കി

എന്റെ മണല്‍ത്തരികള്‍

ഒളിപ്പിച്ച നനവിനെ

ഏതു ജാലവിദ്യയാലാണ്

നീ അരുവിയാക്കിയത്.