സംഭാഷണം : പി ടി കുഞ്ഞുമുഹമ്മദ് / ശാലിനി രഘു
സൗദിയില്‍ നടപ്പിലാക്കപ്പെട്ട നിതാഖത്ത് നിയമം പ്രവാസികളായ ഇന്ത്യക്കാരെ വിശേഷിച്ച് മലയാളികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് . ബന്ധപ്പെട്ട സാഹചര്യങ്ങളെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത് .
ഗള്‍ഫ് മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ കുടിയേറ്റ നിയമങ്ങളും, പരിഷ്കാരങ്ങളും അവരുടെ ആഭ്യന്തര കാര്യമാണെന്നതില്‍ സംശയ മില്ല. 1-ാം ലോകമഹായുദ്ധത്തോടുകൂടി ലോകസമ്പദ്ഘടനയിലും ലോകഭൂപടത്തിലും ഇടം നേടിയ ഈ രാജ്യങ്ങള്‍ ഗോത്രവര്‍ഗ്ഗ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന നാടുകളാണ്. ഇവിടെ വ്യക്തമായ കുടിയേറ്റ നിയമങ്ങളോ, സാമ്പത്തിക നിയമങ്ങളോ, ഉണ്ടായിരുന്നില്ല. അവര്‍ അതിനെക്കുറിച്ച് അജ്ഞരുമായിരുന്നു. അത്ഭുതപ ൂര്‍വ്വമായ സാമ്പത്തികവളര്‍ച്ചയും, ലോകത്തിലെ ഏറ്റവൂം ഉയര്‍ന്ന സാങ്കേതിക വിദ്യകളും. അവര്‍ക്ക് ലഭ്യമായി, അതിനോടനുബന്ധിച്ചു വന്ന കുടിയേറ്റങ്ങളും, അങ്ങനെ പശ്ചിമേഷ്യ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഇസ്രായേല്‍, ഇറാന്‍, സിറിയ, ഇറാഖ് മുതലായ രാജ്യങ്ങളില്‍ വന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ മെല്ലെ മെല്ലെ അറേബ്യന്‍ നാടുകളെയും ഭക്ഷിക്കാന്‍ തുടങ്ങി. കേരളത്തെ സംബന്ധിച്ചിടത്തോളം 50 കളോടുകൂടി ആരംഭിക്കുകയും 70 കളോടു കൂടി ഊര്‍ജ്ജ്വസ്വലമാകുകയും ചെയ്ത് കുടിയേറ്റം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി. നമ്മുടെ വീടുകളില്‍ മൊബൈല്‍, ടി.വി., ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, ഗ്യാസ് കണക്ഷന്‍ ഇതെല്ലാം സാധാരണ മനുഷ്യരുടെ വീട്ടിലെത്തിയെങ്കില്‍ അതിനു കാരണം മലയാളി നടത്തിയ സാഹസികമായ കുടിയേറ്റം തന്നെയാണ് ഇത് .
തമിഴ്നാട്, കര്‍ണാടക, വെസ്റ് ബംഗാള്‍, എന്നിവിടങ്ങളിലൊന്നും തന്നെ കാണാന്‍ കഴിയില്ല. 80 ലക്ഷം വീടുകളുള്ള കേരളത്തില്‍ 3 ലക്ഷത്തോളം ഓലമേഞ്ഞതോ, വൈക്കോലോ ആണ്. 52 ലക്ഷം കോണ്‍ക്രീറ്റ്കെട്ടിടങ്ങളാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 70 ബില്ല്യണ്‍ ഡോളറാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ ചൈനയില്‍ അത് 67 ബില്ല്യണ്‍ ആണ്. ഇതില്‍ 1 ലക്ഷത്തോളം കോടി രൂപ കേരളത്തിലേക്ക് വരുന്നുണ്ട്. 25 ലക്ഷത്തോളം മറുനാടന്‍ സംസ്ഥാനത്താണ്, അതിലേറെയും മറ്റു സംസ്ഥാനക്കാരായ തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്ന തുമൂലം. ഇതൊക്കെ കാണിക്കുന്നത് കേരളത്തിന്റെ ഉയര്‍ന്ന സാമ്പത്തിക മേല്‍ക്കോയ്മ തന്നെയാണ്. ഇതിനെ നിസാരമാക്കികാണാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇന്ന് ഗള്‍ഫില്‍ പ്രത്യേകിച്ച് സൌദി അറേബ്യയില്‍ നേരിടുന്നത് രണ്ട് പ്രശ്നങ്ങളാണ്.
നിലവിലെ സാഹചര്യം മറികടക്കാന്‍ ഉചിതമായ ചില നിര്‍ദ്ദേശങ്ങള്‍ പങ്കു വെക്കാമോ
1. അറബികളുടെ പേരില്‍ നടത്തിയ നിക്ഷേപങ്ങള്‍. ഫ്രീ വിസ എന്ന പേരില്‍ അറബ് ട്രാവല്‍ ഏജന്‍സിമുയമായി ചേര്‍ന്നു നടത്തുന്ന വഞ്ചനാപരമായ അടിമ വ്യാപാരം. ഇതു രണ്ടിനും പരിഹാരം കാണണമെങ്കില്‍ അടിയന്തിരമായി സുദീര്‍ഘമായ കാഴ്ചപ്പാടോടുകൂടി നയങ്ങള്‍ രൂപീകരിക്കേണ്ടിവരും. അടിയന്തിരമായി ഇടപെടേണ്ടുന്ന കാര്യങ്ങളില്‍ ഇടപെടുകയും ശാശ്വതമായ പരി ഹാരത്തിന് പുതിയ വഴികളും നിയമങ്ങളും സൃഷ്ടിക്കുകയും വേണം.
ഇന്ത്യയില്‍ ഇത്തരത്തിലുള്ള സമീപനത്തിനു വിഘാതമായി നില്‍ക്കുന്നത് ആശയപരമായ കൊളോണിയല്‍ ഭരണ സമ്പ്രദായമാണ്. 1922 ല്‍ അടിമകളെ കയറ്റി അയക്കാന്‍ ഉണ്ടാക്കിയ കുടിയേറ്റ നിയമങ്ങളെ സമൂലമായി പൊളിച്ചെഴുതി ഫിലിപ്പൈന്‍ പേ ാലുള്ള ചെറുരാഷ്ട്രങ്ങള്‍ ചെയ്ത സമ്പൂര്‍ണ്ണ കുടിയേറ്റ നിയമങ്ങള്‍ കൊണ്ടുവര ണം. ഇതിനു മുന്‍കൈ എടുക്കേണ്ടത് കേന്ദ്രഗവണ്‍മെന്റ് ആണ്. സംസ്ഥാന ഗവണ്‍മെന്റും, രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമായ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും കേന്ദ്രഗവണ്‍മെന്റിനു കൈമാറണം. അടിയന്തിരമായി ഭരണയ ന്ത്രത്തെ ചലിപ്പിച്ചാലെ വരാനിരിക്കുന്ന ഈ വന്‍ ദുരന്തത്തെ ഒഴിവാക്കാന്‍ പറ്റുകയുള്ളു.