Adv Amsu Vamadevan

ഒബാമ വാഴ്ക

ഇറാഖില്‍ നിന്നും


ഫലസ്തീനിലൂടെയാണയാള്‍ വന്നത്.


 


നിലവിളികളിലും .


തീയുണ്ട വിഴുങ്ങിയ


ജീവിതങ്ങള്‍ക്കും


നിറം മങ്ങിയ നരച്ച


ബാല്യങ്ങള്‍ക്കും


ബലാല്‍ക്കാരം ചെയ്യപ്പെട്ട


സംസ്ക്കാരത്തിനും മീതെ


ഒറ്റ ഫ്ലാഷില്‍ ഒരു തലപ്പാവുകാരന്റെ ആലിംഗനം !


 


അതങ്ങിനെയാണ്


മുന്നറിയിപ്പുകളവശേഷിക്കാതെ


ഒച്ചകളെ അവര്‍ നിരായുധമാക്കിക്കൊണ്ടിരിക്കും..


 


ചുവപ്പന്മാരുടെ ആവലാതികള്‍ സത്യമായിരിക്കുന്നു.


ഇപ്പോള്‍ പരമാധികാരം തൂങ്ങിയാടുന്നത്


ആണവക്കരാറിന്റെ


തുമ്പുകളിലത്രേ ..