Adv Javad Salahudeen

പറമ്പ്
ശവപ്പറമ്പിലാണ് ഞാന്‍...

നിന്നെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍,

കുഴിച്ചു മൂടിയ ശവപ്പറമ്പില്‍.....

 

ഇന്ന് ശവക്കുഴി തോണ്ടി ഞാന്‍,

നിന്റെ മുഖം മാത്രം പുറത്തെടുത്തു

അന്നും വികൃതമായിരുന്നു നിന്നുള്‍മുഖം,

ജീര്‍ണ്ണിച്ചഴുകിയ

ഈ മുഖത്തേക്കാള്‍ വികൃതം.

 

മനസിന്റെ ചുടുകാട്ടില്‍ എന്നെന്നേയ്ക്കുമായി

ഒരുപിടി ചാരമാക്കുകയാണ് ഞാന്‍

 

നിന്നെയും നിന്നെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളെയും