വെറുപ്പിന്റെയും അവകാശ ധ്വംസനങ്ങളുടേയും നേര്‍പകര്‍പ്പായ രണ്ടു നരേന്ദ്ര മോഡിയന്‍ വര്‍ഷങ്ങളിലൂടെ രാജ്യം കടന്നു പോകുകയാണ്. അന്ധവിശ്വാസ വിരുദ്ധ പോരാട്ടങ്ങള്‍ , ഇഷ്ടമുള്ളത് പാകം ചെയ്ത് ഭക്ഷിക്കുന്നതിനുള്ള സ്വാതന്ത്രം തുടങ്ങിയവയെല്ലാം കൊലചെയ്യപ്പെടുന്നതിനുള്ള ‘ന്യായ’ കാരണങ്ങളായി മാറുന്ന സങ്കീര്‍ണ്ണ സ്ഥിതിയിലേയ്ക്കാണ് സംഘപരിവാര്‍ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. സവര്‍ക്കറും ഗോള്‍വള്‍ക്കറും വിഭാവനം ചെയ്ത ജാതിചിന്തയിലധിഷ്ഠിതമായ വിധ്വേഷ പദ്ധതിക്കെതിരായി വിദ്യാര്‍ത്ഥികളടങ്ങുന്ന പൊതുസമൂഹമാകെ രാഷ്ട്രീയ സമരത്തിലാണ്.
ഇതര വിഭാഗങ്ങളില്‍ നിന്നും വ്യതസ്തമായി രാജ്യമാസകലം വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി അനീതികള്‍ക്കെതിരായി പോരാടുന്ന സ്ഥിതിയാണുള്ളത്. അടിയന്തിരാവസ്ഥക്കെതിരായ മുന്നേറ്റങ്ങളിലടക്കം രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം വഹിച്ച പങ്കും സുപ്രധാനമാണല്ലോ. അറിവു നിര്‍മ്മിയ്ക്കുന്ന സര്‍വ്വകലാശാലകളും അറിവു നേടുന്ന വിദ്യാര്‍ത്ഥികളും എക്കാലവും സംഘപരിവാറിനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ വിഭാവനം ചെയ്യുന്ന ‘ഹിന്ദു രാഷ്ട്ര’ ആശയപദ്ധതിയോട് വിയോജിക്കുന്ന എന്തിനേയും അവര്‍ കായികവും അക്കാദമികവും സാംസ്കാരികവുമായ നിലകളില്‍ പരാജയപ്പെടുത്താന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നു.
ഐ ഐ റ്റി ചെന്നൈയിലെ അംബേദ്ക്കര്‍ – പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ നിരോധിയ്ക്കാന്‍ ശ്രമിച്ചത്തിന്റെ ഭാഗമായാണ് എസ്. എഫ്. ഐ യ്യുടെ നേതൃത്വത്തില്‍ ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ അംബേദ്ക്കര്‍ – പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ ആരംഭിച്ചത്. എന്നാല്‍ ആശയപരമായ സംവാദങ്ങള്‍ക്കു പകരം കായികവും ഭരണഘടനാവിരുദ്ധവുമായ നിലകളിലെ പ്രതികരണങ്ങളാണ് കേന്ദ്ര ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സര്‍വ്വകലാശാ അധികൃതര്‍ കയ്യാളിയത്. ഫിലിം ആന്റ് റ്റെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് ഇന്ത്യയുടെ (പൂനെ) ചെയര്‍മാനായി നിയത യോഗ്യതകളൊന്നുമില്ലാത്ത സംഘപരിവാര്‍ ഭക്തന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി അവരോഹിച്ചതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തുടരുന്ന സമരങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ (ദില്ലി) വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന വ്യാജ ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച് പീഢിപ്പിച്ച സംഭവങ്ങള്‍ അടക്കം രാജ്യമാകെ ഉയരുന്ന അസഹിഷ്ണുതാവിരുദ്ധ മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ കാരണമായിട്ടുണ്ട്.
സംഘപരിവാരം പിന്‍പറ്റുന്ന ജാതീയതതയുടേയും അധികാരപ്രയോഗത്തിന്റേയും പ്രത്യക്ഷോദാഹരണമാണ് ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാല. കേന്ദ്ര ഭരണകൂടത്തിന്റെ അടിവേരിളക്കുന്ന ഉജ്വലസമരങ്ങളുടെ തീക്കാറ്റടിച്ചത് ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയും മികച്ച അക്കാദമിക വിദഗ്ധനുമെല്ലാമായിരുന്ന രോഹിത് വെമുലയെന്ന ദളിത് വിഭാഗത്തിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയോടെ ആയിരുന്നു. സര്‍വ്വകലാശാലയിലെ ഉന്നതാധികാരികള്‍ വെച്ചു പുലര്‍ത്തിയ ജാതിമുഷ്ക്കിന്റെ ഇരയാകുകയായിരുന്നു രോഹിത്. സ്റ്റൈഫന്റ് തടഞ്ഞു വെച്ചും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയും അവര്‍ വേട്ട തുടര്‍ന്നു. ക്യാമ്പസ്സിലെ ഏ.ബി.വി.പി യായിരുന്നു ഇതിനു കാര്‍മ്മികത്വം വഹിച്ചത്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി, സെക്കന്ദരാബാദ് എം പി ബന്ദാരു ദത്താത്രേയ തുടങ്ങിയവര്‍ ഏ. ബി.വി.പി യ്ക്ക് ഉറച്ച പിന്തുണ നല്‍കി.
ജന്മിത്ത കാലഘട്ടത്തെ അനുസ്മരിപ്പിയ്ക്കും വിധമുള്ള നായാട്ടില്‍ രോഹിത് സ്വയമൊടുങ്ങി. എന്നാല്‍ രോഹിത് വെമുല ഉയര്‍ത്തിയ രാഷ്ട്രീയവും സാമൂഹ്യവുമായ ചോദ്യങ്ങള്‍ ഇന്ത്യന്‍ ക്യാമ്പസ്സുകള്‍ ഏറ്റെടുത്തു. പ്രതിഷേധം കനത്തതോടെ വെമുലയുടെ മരണകാരണക്കാരില്‍ പ്രധാനിയായ ഒന്നാം പ്രതി വൈസ് ചാന്‍സിലര്‍ അപ്പാ റാവു ദീര്‍ഘാവധിയില്‍ പ്രവേശിയ്ക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് ഇടക്കാല വൈസ് ചാന്‍സിലര്‍ പദവി അലങ്കരിച്ച വിപിന്‍ ശ്രീവാസ്തവയും രോഹിതിന്റെ മത്മഹത്യയിലെ പങ്കിന്റെ പശ്ചാത്തലത്ത്തിലെ കനത്ത പ്രതിഷേധങ്ങളുടെ ഭാഗമായി തുടരാനാകാതെ വന്നു. അതേ തുടര്‍ന്ന് എം പെരിയ സ്വാമി വൈസ് ചാന്‍സിലറായി ചുമതലയിലെത്തി.
രോഹിത്തിന്റെ ആത്മഹത്യയ്ക്കുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി സമരം തുടരുമ്പോഴും ക്യാമ്പസ്സിന്റെ സമാധാനപൂര്‍ണ്ണമായ വിദ്യാഭ്യാസാന്തരീക്ഷം പരിരക്ഷിക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉയരുന്ന ഘട്ടത്തിലാണ് 2016 മാര്‍ച്ച് 22 ന് പ്രതിപ്പട്ടികയിലെ മുന്‍ വൈസ് ചാന്‍സിലര്‍ അപ്പാറാവു പദവിയിലേക്ക് തിരികെ എത്തുന്നത്. അതോടെ സര്‍വ്വകലാശാല അടിയന്തിരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിഗതികളിലേയ്ക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. തന്റെ അഭ്യുദയകാംക്ഷികള്‍ക്കും സില്‍ബന്ധികള്‍ക്കും സ്പെഷ്യല്‍ ടാസ്ക്കുകള്‍ നല്‍കി ഒപ്പം നിര്‍ത്തി ആളിപ്പടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തടയിടാനാണ് പ്രതിയായ വി സി ശ്രമിച്ചത്. ഇതിനെല്ലാം ഏ.ബി.വി.പി യുടെ കൈ മെയ്യ് മറന്ന സഹായം ലഭ്യമായി. അതോടെ വിദ്യാര്‍ത്ഥി സമരം വി സി യുടെ വീട്ടു മുറ്റത്തേയ്ക്ക്കും നീണ്ടു. സമാന്തരമായി ആസൂത്രിത പദ്ധതികളുടെ ഭാഗമായി ക്യാമ്പസ്സിലെ ഇന്റര്‍നെറ്റ് ബന്ധം പരിപൂര്‍ണ്ണമായി വിഛേദിക്കുകയും ഹോസ്റ്റല്‍ അടച്ചു പൂട്ടുകയും ചെയ്തു.
പുറംലോകവുമായുള്ള വിദ്യാര്‍ത്ഥികളുടെ ബന്ധം നഷ്ടമായെന്ന ബോധ്യത്തില്‍ വി സി യുടെ നിര്‍ദ്ദേശാനുസരണം തെലുങ്കാനാ പോലീസ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും തത്വദീക്ഷയില്ലാതെ ലാാത്തിച്ചാര്‍ജ്ജു ചെയ്യുകയായിരുന്നു. നൂറോളം പേര്‍ക്ക് പരിക്കു പറ്റി. മൂന്ന് അധ്യാപകരടക്കം മുപ്പത്തിയാറു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു. എല്ലാവരുടേയും പേരില്‍ ദൈനംദിനം പുതിയ കേസുകള്‍ ചുമത്തപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ പേരുകള്‍ സച്ച് വിവരങ്ങളൊന്നും ആദ്യം ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച്ച്ചവരെ നീളുന്ന വി സി പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിനങ്ങളെ ഭയത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഉറ്റുനോക്കുന്നത്. അതീവ സങ്കീര്‍ണ്ണമായ പ്രസ്തുത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി സമൂഹത്തിനാകെ കരുത്തു പകര്‍ന്ന് ജെ എൻ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നതിനായി ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തിയത്. എന്നാൽ ക്യാംപസ്സിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനാ
ആരും എപ്പോഴും അറസ്റ്റു ചെയ്യപ്പെട്ടേക്കാം. ചന്ദനക്കൊള്ളക്കാരെന്ന പേരു ചുമത്തി ഇരുപതു ദലിത് വിഭാഗത്തിലെ പാവപ്പെട്ടവരേയും തീവ്രവാദി ബന്ധം ആരോപിച്ച് 5 മുസ്ലിം ചെറുപ്പക്കാരേയും വെടിവെച്ചു കൊന്ന പോലീസാണ് കവാത്തു നടത്തുന്നത് . രോഹിതിനെ ആത്മഹത്യയിലേയ്ക്കു നയിച്ച ക്രിമിനല്‍ സ്വഭാവമുള്ള വൈസ് ചാന്‍സിലര്‍ അപ്പാറാവു കറങ്ങുന്ന കസേരയില്‍ ആര്‍.എസ്.എസ് തിട്ടൂരം നടപ്പിലാക്കാന്‍ പണിപ്പെടുമ്പോള്‍ വിശപ്പടക്കാന്‍ അടുപ്പുകൂട്ടി ആഹാരം പാകചെയ്തു പെടാപ്പാടുപെട്ട അവകാശബോധമുള്ള കുട്ടികള്‍ ഒത്തുതീര്‍പ്പുകളില്ലാത്ത പോരട്ടത്തിലാണ് . രോഹിത്തിന്റെ ജീവന് പകരം ചോദിയ്ക്കുക തന്നെ ചെയ്യും.