Shijukhan Pathamkallu

മോഡല്‍ മോഡിയല്ല

ഇതര മതാചാര്യന്‍മാരെപ്പോലെ ആദ്ധ്യാത്മികതയെയും ഭൌതികത്വത്തെയും വേര്‍തിരിച്ചു നിര്‍ത്തി രണ്ടാമത്തേതിനെ തുച്ഛീകരിച്ചു കാണാന്‍ അദ്ദേഹം (ശ്രീനാരായണഗുരു) ഒരിക്കലും മുതിര്‍ന്നിട്ടില്ല. രണ്ടും ജീവിതത്തിന്റെ അവിഭക്ത ഘടകങ്ങളും സമപ്രധാങ്ങളുമാണെന്ന തത്വമാണ് ഗുരു ദര്‍ശിച്ചിരുന്നത്. മാത്രമല്ല, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സുപ്രസിദ്ധമായ ഗുരുവചത്തില്‍ മുനുഷ്യനന്മയ്ക്കാണല്ലോ പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്യാവശ്യമല്ലെന്ന ധ്വിനി കൂടി അതിലുണ്ട്. മറ്റു മതപ്രചാരന്‍മാര്‍ അവനവന്റെ മതമാകുന്ന പുഴയുടെ ആഴവും നീളവും അളന്നു കാണിച്ചു പ്രചാരണപെരുമ്പറ മുഴക്കിയപ്പോള്‍, ശ്രീനാരായണഗുരു ഹിന്ദുമതത്തെപ്പറ്റി ഒരക്ഷരവും പറയാതെ എല്ലാ മത നദികളും ചെന്നുചേരുന്ന മഹാസമുദ്രത്തെപ്പറ്റിയാണ് സംസാരിച്ചതെന്ന സംഗതി ഏറ്റവും അര്‍ത്ഥവത്താകുന്നു. വാസ്തവത്തില്‍ മതാതീതായ ഒരു തത്വജ്ഞാനിയായിരുന്നു അദ്ദേഹം.

പല മതസാരവുമേകമെന്നു പാരാ-

തുലകിലൊരായിലന്ധരെന്നപോലെ

പലവിധ യുക്തി പറഞ്ഞു പാമരന്‍മാ-

രലയുവതോര്‍ത്തലയാതിരുന്നിടേണം

എന്ന ഉപദേശത്തിലെ അന്ധഗജന്യായം കൊണ്ട് അദ്ദേഹം മതഭേദങ്ങളെ കളിയാക്കുക കൂടി ചെയ്യുന്നുണ്ട്. പേജ് 69, ശ്രീനാരായണഗുരു ജീവചരിത്രവും ഗുരുസ്മൃതികളും (കുമാരാശാന്‍ , കുറ്റിപ്പുഴ കൃഷ്ണപിള്ള, പ്രഭാത് ബുക്ക് ഹൌസ്)

നരേന്ദ്രമോഡി ശിവഗിരിയില്‍ വന്നുപോയി. വര്‍ഗ്ഗീയഫാസിസത്തോടും മതഭീകരതയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രബുദ്ധകേരളത്തിന്റെ പാരമ്പര്യം. മുനുഷ്യ നന്മയുടെ മഹാഗാഥകള്‍ രചിച്ച ഗുരുസന്നിധിയില്‍, മുനുഷ്യരക്തംകൊണ്ട് 'കൊലക്കവിതകള്‍' കുറിച്ച മോഡിയെത്തിയപ്പോള്‍ അതിശക്തമായ പ്രിതഷേധത്തിലൂടെ പുരോഗമ പ്രസ്ഥാനങ്ങള്‍ ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. പ്രത്യേകിച്ച് യാതൊരു 'നിലപാടു'മില്ലാത്ത മുഖ്യമന്ത്രിയിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ആ പാരമ്പര്യത്തെ നോക്കി പല്ലിളിച്ചു. ഗുജറാത്തില്‍ ചെന്ന് മോഡിയെക്കണ്ട ഷിബുബേബിജോണിലൂടെ യു.ഡി.എഫ് തങ്ങളാരാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. കേരളത്തിലെ സങ്കുചിത മത-സാമുദായിക സംഘടകള്‍ മോഡിസ്തുതി ആലപിക്കാന്‍ ശ്രമിച്ചു. മോഡിയുടെ ചെരുപ്പിലെ വാറഴിക്കുന്നതിപ്പെറ്റി പ്രബന്ധം രചിക്കുന്ന ബി.ജെ.പി.യുടെ ലക്ഷ്യവും നമുക്കറിയാം. പക്ഷേ കേരളത്തിലെ വെറ്റനിറിറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ (ഡോ. ബി. അശോക്, ഐ.എ.എസ് മോഡി ശിവഗിരിയില്‍ വന്നാലെന്താ? കേരള കൌമുദി ദിപത്രം ഏപ്രില്‍ 24) മോഡിയെ വാഴ്ത്തിപ്പാടുമ്പോള്‍ മറുപടി എഴുതാമെന്നു കരുതി.

മോഡി ശിവഗിരിയില്‍ വരുന്നതില്‍ എന്ത് അപാകതയാണുള്ളത് എന്ന ചോദ്യം ലേഖനത്തിലുടനീളം ഡോ.ബി. അശോക് ഉന്നയിക്കുന്നു. വാസ്തവത്തില്‍ ശിവഗിരിയ്ക്ക് അപമാനവും ശ്രീനാരായണദര്‍ശങ്ങളോടുള്ള അവഹേളനവുമാണ് ആ സന്ദര്‍ശനം, ഡോക്ടര്‍ കരുതുന്നതുപോലെ അപാകത മാത്രമല്ല അത്. ബി.ജെ.പി.യുടെ പൊതുയോഗത്തിലോ പാര്‍ട്ടി പരിപാടികളിലോ പങ്കെടുക്കാനല്ല മോഡി വന്നതെന്ന് ടിയാന്‍ മറക്കരുത്. ഉറുബിനു നല്‍കുന്ന പീഡ പോലും സഹിക്കാനും പൊറുക്കാനുമാവാത്ത മഹാഗുരുവിന്റെ സന്നിധിയാണത്. 2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ ചോരക്കറയുമായാണ് മോഡി വന്നത്. കൂട്ടബലാത്സംഗങ്ങള്‍ക്കും ആയിരക്കണക്കിന് വീടുകള്‍-ആരാധാലയങ്ങള്‍ എന്നിവയെ തകര്‍ത്തു തരിപ്പണമാക്കിയതിനു പിന്നിലും സംഘപരിവാര്‍ സംഘമാണ്. 1200-ല്‍ അധികം പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അതിന്റെ കാര്‍മികത്വം മോഡിയ്ക്കുതന്നെയെന്ന കാര്യത്തില്‍ സംശയം വേണ്ട.ലേഖകന്റെ ഭാഷയില്‍ '2002-ല്‍ അരുതാത്തത്’സംഭവിച്ചു'വെന്നുമാത്രം. ബൈക്ക് അപകടമോ മറ്റോപോലെ അരുതാത്ത ചെറിയൊരു കാര്യം എന്ന മട്ട്.

2002 ഫെബ്രുവരി 27-ന് രാത്രി, (ഗോധ്ര സംഭവദിവസം) മുഖ്യമന്ത്രിയായ മോഡി, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഹിന്ദുക്കളുടെ തിരിച്ചടിയ്ക്ക് ആരും തടസ്സം നില്‍ക്കരുതെന്ന് പറഞ്ഞതായും പിന്നീട് വ്യക്തമാക്കപ്പെട്ടു. ഫെബ്രുവരി 28-ന് വി.എച്ച്.പി. ആഹ്വാനം ചെയ്ത ബന്ദിന്റെ സമയത്ത് 'ഗോധ്രയ്ക്കുവേണ്ടിയുള്ള നീതി'യുണ്ടാവുമെന്ന് ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപം പടര്‍ന്നുപിടിച്ചു. ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി .ശ്രീകുമാര്‍ ഐ.പി.എസ് ഇതിതിരെ ശബ്ദിക്കുകയും സര്‍ക്കാരില്‍ നിന്ന് അച്ചടക്ക നടപടികള്‍ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍ അദ്ദേഹമുള്‍പ്പെടെയുള്ളവരുടെ നിയമപോരാട്ടവും അക്രമത്തില്‍ മോഡിയുടെ പങ്ക് പുറത്തുകൊണ്ടുവരാനുള്ള ശ്രമവും ഇപ്പോഴും തുടരുന്നു. ലേഖകന്‍ സമര്‍ത്ഥിക്കുന്നതുപോലെ വികസന നായകന്റെ കുപ്പായം- യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല. മധ്യവര്‍ഗ മാധ്യമങ്ങളും കോര്‍പ്പറേറ്റുകളും മോഡിയ്ക്ക് അണിയിച്ചുകൊടുത്തതുമാത്രമാണ്; അങ്ങ്പോലും ആ പ്രചരണത്തില്‍ വീണുപോയല്ലോ ?

2002-ല്‍ ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരണ്‍ പാണ്ഡ്യ, കലാപത്തോടുള്ള മോഡിയുടെ സമീപത്തില്‍ വിയോജിച്ചു പിന്നീട് രാജിവച്ചു. 'കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രൈബ്യൂണല്‍ ഓണ്‍ വയലന്‍സി'നു മുന്നില്‍ പാണ്ഡ്യ ഹാജരായതിനെതിരെ ബി.ജെ.പി. പ്രസിഡന്റ് പാണ്ഡ്യയ്ക്ക് നോട്ടീസ് നല്‍കി. അദ്ദേഹം ഹാജരായ കേസ് കോടതിയില്‍ നടക്കുന്ന വേളയില്‍തന്നെ ഹിരണ്‍പാണ്ഡ്യ അജ്ഞാതരാല്‍ വധിക്കപ്പെട്ടു. ജീവിച്ചിരുന്നെങ്കില്‍ എന്തൊക്കെയോ പുറത്തുവരുമായിരുന്നു; കലാപത്തില്‍ മോഡിയുടെ പങ്കിനെക്കുറിച്ച് ഉള്‍പ്പെടെ. ഹിരണ്‍ പാണ്ഡ്യയുടെ ജഡത്തില്‍ പൂമാലയര്‍പ്പിക്കാന്‍, അദ്ദേഹത്തിന്റെ പിതാവായ വിത്തല്‍ പ്രസാദ് പാണ്ഡ്യ മോഡിയെ അനുവദിച്ചില്ല. ഇത് കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ കൊലപാതകമാണെന്ന് പിതാവ് പറയുകയുമുണ്ടായി. ഡോ. ബി. അശോക്, പുരോഗതിയുടെ നായകായി വാഴ്ത്തുന്ന മോഡിയെപ്പറ്റി പഴയ ആര്‍.എസ്.എസ്. പ്രവര്‍ത്തകായ വിത്തല്‍ പ്രസാദ് പാണ്ഡ്യ മോഡിയോട് ഇങ്ങനെകൂടി പറയുന്നു.

'എന്റെ മകനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സുരക്ഷിതത്വമാണ് നിങ്ങള്‍ ഗുജറാത്തില്‍ നല്‍കുന്നത്”..

കലാപത്തോട് വിയോജിച്ച ഒരു മന്ത്രിയുടെ ദാരുണാന്ത്യം ഇങ്ങയൊണ്. അപ്പോള്‍ പാവങ്ങളുടെ സ്ഥിതിയോ? അങ്ങുദ്ദേശിച്ചതുപോലെ ലോകത്തെവിടെയെങ്കിലും ഉണ്ടാകുന്ന ഒറ്റപ്പെട്ട കലാപമല്ല 'ഗുജറാത്ത് വംശഹത്യ'. സര്‍ക്കാരും പോലീസും ഉന്നതോദ്യോഗസ്ഥരും സംഘപരിവാര്‍ ഫാസിസവും ചേര്‍ന്ന് നടത്തിയ കൂട്ടക്കൊലയാണത്. കലാപത്തെ എതിര്‍ത്ത ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹിന്ദുമത വിശ്വാസികളായ സന്നദ്ധ സംഘടാ പ്രവര്‍ത്തകര്‍ക്കും കടുത്ത പീഡങ്ങള്‍ സഹിക്കേണ്ടിയും വന്നു. കോണ്‍ഗ്രസ്സിന്റെ മുന്‍ എം.പി.യും ഗുജറാത്തില്‍ കൊലചെയ്യപ്പെട്ടു. (ഷിബുബേബി ജോണി ആറന്‍മുള കണ്ണാടിയുംകൊണ്ട് മോഡിയെ കാണാന്‍ അയച്ച ചാണ്ടി സാര്‍ ഇതു മറന്നുപോയി ) മുസ്മൃതിയില്‍ അഭിരമിക്കുന്ന, മതദ്വേഷം പ്രചരിപ്പിച്ച് തഴക്കവും പഴക്കവുംവന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ- ആധുനിക പ്രതീകമാണ് മോഡി. വേട്ടയാടപ്പെട്ട ഗുജറാത്തിലെ പാവങ്ങളായവര്‍ പിന്നെയും ദീര്‍ഘകാലം ദുരിതാശ്വാസ ക്യാമ്പുകളില്‍ അടയ്ക്കപ്പെട്ടു. ഇന്ത്യന്‍ നീത്യിന്യായ വ്യവസ്ഥയുനുസരിച്ച് എത്രയോ വട്ടം കൊലക്കുറ്റത്തിനുള്ള ശിക്ഷ കിട്ടാന്‍ 'അര്‍ഹത'യുള്ളയാളാണ് മോഡിയെന്ന് ഡോ. ബി. അശോകിന് ബോധ്യപ്പെടാത്തത് അത്ഭുതംതന്നെ. കേസുകള്‍ പരിപൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. സംഘടിത കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, വ്യാജഏറ്റുമുട്ടലുകള്‍ എന്നിവയെ സംബന്ധിച്ച അവസാന വിധികള്‍ വരാനിരിക്കുന്നതേയുള്ളു.

ജാതിഭേദവും മതദ്വേഷവുമില്ലാതെ മുഷ്യരൊന്നാകെ ഒത്തുചേരുന്ന സ്ഥലമാണ് ശിവഗിരി; ഇതുതന്നെയാണ് ഗുരുചിന്തയും. മുഷ്യമൂല്യങ്ങളും മതേതര സന്ദേശവും പഠിക്കാനും പഠിപ്പിക്കാനും ഉന്നതമായ ദര്‍ശങ്ങള്‍ അഭ്യസിപ്പിക്കാനുമാണ് ശിവഗിരിയില്‍ ഗുരുശാരദാമഠം സ്ഥാപിച്ചത്. ആഹാരത്തിലും ശരീരത്തിലും മസ്സിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധി നിലിര്‍ത്തിക്കൊണ്ടുവേണം ശിവഗിരി തീര്‍ത്ഥാടമെന്നും അദ്ദേഹം ഉദ്ഘോഷിച്ചു. ശിവഗിരി ലോകപ്രസിദ്ധമായത് അതുകൊണ്ടാണ്.

എന്നാല്‍ സര്‍വ്വമതസാരവും പഠിച്ച എല്ലാത്തിനെയും ആദരിച്ച ഗുരുദേവനെ 'ഹിന്ദു സന്യാസി'യാക്കാനും ശിവഗിരിയെ കേവലം 'ഹിന്ദുമഠ'മാക്കാനും ഒളിയജണ്ടകളുമായി ചിലര്‍ മുമ്പും രംഗത്തുവന്നു. സദാ ശുഭ്രവസ്ത്രധാരിയായിരുന്ന ഗുരുവിനെ കാവി പുതപ്പിക്കാനും ശിവഗിരിയില്‍ കാവിക്കൊടികെട്ടാനുമുള്ള അജണ്ടകള്‍ക്കെതിരെ പ്രബുദ്ധകേരളം അന്നും ശബ്ദിച്ചു. പ്രശസ്തരായ ചില സ്യാസിവര്യന്‍മാര്‍, സാംസ്കാരിക നായകന്‍മാര്‍, പുരോഗമ പ്രസ്ഥാനങ്ങള്‍ എന്നിവരെല്ലാം അതില്‍ അണിനിരന്നു. മോഡിയെപ്പോലുളളവരെ ക്ഷണിച്ചുവരുത്തി ശിവഗിരിയുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതില്‍ ഇപ്പോഴത്തെ ചില സ്യാസിമാര്‍ക്കും പങ്കുണ്ട് എന്നത് ഖേദകരം തന്നെ. കാലത്തോടും ഭാവിതലമുറയോടും ഇതിനൊക്കെ അവര്‍ മറുപടി പറയേണ്ടിവരും. വര്‍ണ്ണവെറിയും വംശവെറിയുമാണ് മോഡിയുടെ പ്രത്യയശാസ്ത്രം. ഇതിനെതിരെ പടപൊരുതിയ ആളാണ് ഗുരു.

'മോഡിയുടെ വിമര്‍ശകര്‍ പറയുമ്പോലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ പ്രവര്‍ത്തനത്തിലോ കാഴ്ചപ്പാടിലോ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ മഠവുമായി ചര്‍ച്ച ചെയ്യാ'മെന്നൊക്കെ എഴുതി സംശയത്തിന്റെ ആനുകൂല്യം മോഡിയ്ക്ക് നല്‍കാനുള്ള ലേഖകന്റെ ശ്രമം നീതീകരിക്കാനാവില്ല. ഇടതുപക്ഷമാണ് വിശേഷിച്ചും സി.പി.ഐ.(എം) ഉം പുരോഗമന യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാന്ങ്ങളായ ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. എന്നിവരുമാണ് മോഡിയുടെ വരവില്‍ ശക്തിയായി പ്രതിഷേധിച്ചത്. അതില്‍ വളരെയേറെ രോഷം കൊണ്ട് ഡോ. ബി. അശോക് ഇപ്രകാരം എഴുതുന്നു; 'മോഡി പ്രധാനമന്ത്രി ആയാല്‍ നമ്മുടെ തോക്കക്കള്‍ പോയി കാണില്ലേ?' ഇതില്‍ നിന്നും അദ്ദേഹത്തിന്റെ പൂതി വെളിപ്പെടുന്നു; രാഷ്ട്രീയവും

'നരേന്ദ്രമോഡിയുടെ ചരിത്രത്തിലോ പരിപാടിയിലോ ശ്രീനാരായണദര്‍ശനത്തിനു വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ ഇവിടെവച്ച് അദ്ദേഹത്തിനു ബോധോദയം ലഭിക്കുമല്ലോ' എന്നിങ്ങനെയുള്ള പ്രതീക്ഷ മോഡിയെപ്പറ്റി പലയിടത്തും ലേഖകന്‍ പറയുന്നു. നിലപാടില്ലാതാവുകയും സ്വയം സംശയം ബലപ്പെടുത്തുകയും അതു ഫാസിസത്തിനോടുള്ള വിധേയത്വമായി മാറുകയും ചെയ്യുന്ന പ്രക്രിയ ഗുരുദേവനെ മറന്നുകളഞ്ഞ ലേഖനത്തില്‍ മോഡിയുടെ ചരിത്രത്തിലും പരിപാടിയിലും ഉള്ള ശ്രീനാരായണ ദര്‍ശന വിരുദ്ധത കണ്ടെത്താനും ഡോ. ബി. അശോക് തുനിയുന്നില്ല. അതിനര്‍ത്ഥം ഗുരുദേവന്റെ ദര്‍ശങ്ങള്‍ വേണ്ടവിധം അദ്ദേഹം വായിച്ചിട്ടില്ല എന്നാണ്. മോഡിയെ ക്ഷണിച്ച സന്യാസിമാരുടെ സ്വാതന്ത്യ്രത്തെ നിഷേധിക്കാന്‍, ചിലര്‍” ശ്രമിച്ചത് ലജ്ജാകരമെന്നാണ് അദ്ദേഹം വിലപിച്ചത്. ഇതിലെ 'ചിലര്‍' കേരളത്തെ കേരളമാക്കിയ കമ്മ്യൂണിസ്റ്-പുരോഗമ പ്രസ്ഥാങ്ങളാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാങ്ങളുടെ പിന്തുടര്‍ച്ചയായ പുരോഗമ ധാരയെ ഓര്‍ത്ത് അങ്ങ് ലജ്ജിക്കുമ്പോള്‍ കേരളീയ പൊതുസമൂഹവും യഥാര്‍ത്ഥ ശ്രീനാരായണീയരും അങ്ങയെ ഓര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തും. മോഡിയുടെ 'സംസാരസ്വാതന്ത്യ്ര'ത്തെ ചിലര്‍ എതിര്‍ക്കുന്നുവെന്ന് സങ്കടപ്പെടുന്ന ലേഖകന്‍- ആയിരക്കണക്കിന് പാവപ്പെട്ട മുനുഷ്യരുടെ ജീവിക്കാനുള്ള സ്വാതന്ത്യ്രത്തെ കശാപ്പ്ചെയ്ത ആളാണ് മോഡിയെന്ന് മറക്കരുത്. മോഡിയെ എതിര്‍ക്കുന്നവര്‍ ശ്രീനാ രായണദര്‍ശം പഠിക്കാത്തവരാണെന്ന് പരിഹസിക്കുന്ന അങ്ങ്, ഏറ്റവും കുറഞ്ഞത് 1916 മേയ് 28-ന് ഗുരു പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ വിളംബരം ഒരുതവണയെങ്കിലും വായിച്ചുനോക്കണം.

ഇടതുപക്ഷ-പുരോഗമ രാഷ്ട്രീയ പ്രസ്ഥാങ്ങളാണ് ഗുരുദേവ ദര്‍ശങ്ങളെ ഒരു പരിധിവരെ ഇപ്പോഴും മുറുകെ പിടിക്കുന്നത്; മുന്നോട്ടുകൊണ്ടുപോവുന്നതും.വേട്ടക്കാരന്റെ ശൌര്യവുമായി ഇരകളെ നിരന്തരം പിന്തുടരുന്ന മോഡി, തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതിന്റെ കാരണം അങ്ങ് കരുതുംപോലെ ജാധിപത്യത്തിന്റെ വിജയമല്ല. ഹിറ്റ്ലറും മുസോളിനിയുമൊക്കെ ഇങ്ങതെന്നെയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ചരിത്രബോധം മതി. ഗുജറാത്തിലെ സ്ഥിതിവിവരക്കണക്കുകള്‍ വായിക്കുമ്പോള്‍ മസ്സിലാകും വികസനവും ഗുജറാത്തും തമ്മിലുള്ള യഥാര്‍ത്ഥ ദൂരം