Kadakampally Surendran

ശുചിത്വ നഗരം ജനകീയ കാമ്പയിന്‍ - സമീപനരേഖ

മാലിന്യ സംസ്ക്കരണം വിശേഷിച്ച് നഗരപ്രദേശങ്ങളിലെ ഖരമാലിന്യ സംസ്ക്കരണം നമ്മുടെ സമൂഹം നേരിടുന്ന അതിപ്രധാന വെല്ലുവിളികളിലൊന്നായി മാറിയിരിക്കുന്നു. പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാകാതെ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഫലപ്രദമായി മാലിന്യം സംസ്ക്കരിക്കുന്നതിന് ഒരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. അതിനുതകുന്നതരത്തില്‍ ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിക്കണമെന്ന രീതിക്ക് പ്രചാരവും ഉണ്ടായിരിക്കുന്നു. എന്നാല്‍ ഈ പ്രശ്ത്തിന്റെ പ്രാധാന്യത്തിനനുസ്രുതമായ രീതിയില്‍ ജനങ്ങള്‍ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നില്ല. നാം ഉണ്ടാക്കുന്ന മാലിന്യം നമ്മള്‍ തന്നെ ശരിയായ രീതിയില്‍ സംസ്ക്കരിക്കുമെന്ന ധാരണയിലേയ്ക്ക് എല്ലാവരേയും കൊണ്ടുവരികയെന്നത് അതീവ പ്രധാനമാണ്.



മാലിന്യം ഉണ്ടാകുന്നത് നമ്മുടെ ജീവിതരീതിയുടേയും ഉപഭോഗ സ്വഭാവത്തിന്റേയും ഫലമായാണ്. കേരളം അതിവേഗം നഗരവത്ക്കരിക്കപ്പെടുന്നു. ഗ്രാമവും നഗരവും തമ്മിലുള്ള അന്തരം കുറഞ്ഞു കൊണ്ടിരിക്കുന്നു. അത് നമ്മളുടെ ആവാസസ്വഭാവത്തില്‍ മാറ്റം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ജൈവമാലിന്യം കൃഷിയിടങ്ങളിലോ, പുരയിടങ്ങളിലോ, വീടുകള്‍ക്കടുത്തുള്ള പൊതുസ്ഥലങ്ങളിലോ, നിക്ഷേപിക്കുന്നതിനുള്ള സൌകര്യം കുറഞ്ഞിരിക്കുന്നു. ഇതുമൂലം മാലിന്യം റോഡിലും തെരുവിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന രീതി വ്യാപകമായിരിക്കുന്നു. അവിടെയെല്ലാം മാലിന്യം കുന്നുകൂടിക്കിടക്കുന്നു.


എലികളും നായ്ക്കളും ഇതെല്ലാം കടിച്ചുവലിച്ച് നിരത്തുകളില്‍ വിതറുന്നു. ഇത് നഗര പരിസ്ഥിതിയെ ദുര്‍ഗ്ഗന്ധം നിറഞ്ഞതും വൃത്തിഹീവുമാക്കുന്നു. ഈ സാഹചര്യം പകര്‍ച്ച വ്യാധികള്‍ക്കും മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നു. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. വൃത്തിയും വെടിപ്പുമില്ലാത്ത റോഡുകളും നിരത്തുകളും ഒരു പരിഷ്കൃത സമൂഹത്തിനും ചേര്‍ന്നതല്ല. ഈ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. താല്‍പ്പര്യവും കഴിവുമുണ്ടെങ്കില്‍ വളരെ വേഗം പരിഹാരം ഉണ്ടാക്കുന്നതിനു കഴിയും .ആദ്യംനാം ഒരോരുത്തരും നമ്മളുണ്ടാക്കുന്ന മാല്യിത്തിന്റെ അളവിന്നനുസൃതമായ ഒരു മാല്യിസംസ്ക്കരണ സംവിധാനം സ്ഥാപിക്കണം. തുടര്‍ന്ന് തന്റെ പ്രദേശത്ത് എല്ലാ വീടുകളിലും മാലിന്യം സംസ്ക്കരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെ ചെയ്യുക വഴി നാം താമസിക്കുന്ന വാര്‍ഡില്‍ ഉണ്ടാകുന്ന മാലിന്യം പൂര്‍ണ്ണമായി സംസ്ക്കരിക്കുന്നതിന് പ്രയാസം നേരിടുന്നുവെങ്കില്‍ ജനകീയമായി ഇടപെട്ടു പ്രശ്പരിഹാരം സാധ്യമാക്കണം. പ്രാദേശികതലത്തില്‍ ഇക്കാര്യം അതീവജാഗ്രതയോടെ പരിശോധിക്കണം.



ജൈവമാലിന്യം നന്നായി സംസ്ക്കരിക്കുന്നതിന് സാധ്യമാകുന്നതോടെ അതില്‍ നിന്നുണ്ടാകുന്ന വളം വീട്ടുവളപ്പിലെ കൃഷിയ്ക്ക് ഉപയോഗിക്കാം. ഇതോടൊപ്പം പ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിുള്ള പ്രവര്‍ത്തന പരിപാടിക്ക് രൂപം നല്‍കേണ്ടതാണ്. പ്ളാസ്റ്റിക്കിനു പകരം ഉപയോഗിക്കാന്‍ കഴിയുന്ന വിവിധ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനു പറ്റുന്ന തരത്തില്‍ കുടുംബശ്രീ യൂണിറ്റുകളെ തയ്യാറാക്കണം. മാലിന്യപ്രശ്നം പരിഹരിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങളാണ് തിരുവനന്തപുരം നഗരസഭ നടത്തിവരുന്നത്. 1995 മുതല്‍ ഇങ്ങോട്ട് നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ക്ളീന്‍സിറ്റി ഗ്രീന്‍സിറ്റി, കാപ്പിറ്റല്‍ സിറ്റി ക്ളീന്‍സിറ്റി തുടങ്ങിയ കാമ്പയിനുകള്‍ വലിയ ജനശ്രദ്ധയും പിന്തുണയും നേടിയിരുന്നു. 2010ല്‍ നിലവില്‍വന്ന ഇപ്പോഴത്തെ നഗരസഭാ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഈ രംഗത്തു നടത്തിയിട്ടുളള പ്രവര്‍ത്തങ്ങളുടെ വിശദാംശങ്ങള്‍ മറ്റൊരു ഭാഗത്ത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ജില്ലയിലെ എല്‍ഡിഎഫ് ഭരിക്കുന്ന ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി നഗര ഖരമാല്യിസംസ്ക്കരണത്തിന്റെ കാര്യത്തില്‍ മാതൃകാപരമായ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാത്തില്‍ തുടര്‍ച്ചയായി അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സിപിഐഎമ്മിന്റെ തദ്ദേശ ഭരണസ്ഥാപങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വികസപ്രശ്ങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഇടപെട്ടു പ്രവര്‍ത്തിക്കുന്നതില്‍ മുന്‍കൈയെടുക്കുന്ന അനുഭവങ്ങളാണ് ഇവയൊക്കെ.



ജനകീയ വികസപ്രശ്ങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനുളള സിപിഐ (എം)ന്റെ പാലക്കാട് പ്ളീനം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍ ഇടപെടുന്നതിന് സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ കെ നായനാര്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വലിയ ജനകീയ പിന്തുണയാണ് ഈ സംരംഭത്തിനു ലഭിക്കുന്നത്. മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്ത് താമസത്തിനും മറ്റുമുളള സൌകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതി ദൃതഗതിയില്‍ പുരോഗമിക്കുകയാണ്.



നഗരത്തിലെ മാലിന്യ സംസ്ക്കരണ പ്രശ്നം പരിഹരിക്കുന്നതില്‍ തിരുവനന്തപുരം നഗരസഭ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ജനകീയപങ്കാളിത്തത്തോടെ കൂടുതല്‍ വിപുലമാക്കുന്നതിന് സിപിഐ (എം) മുന്‍കെയെടുക്കുകയാണ്. ആലപ്പുഴ പട്ടണത്തിലും മറ്റും നടത്തിയ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തങ്ങളുടെ അനുഭവങ്ങള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകമായിരിക്കും. ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തിലൂന്നാതെ വ്യത്യസ്ത സങ്കേതങ്ങള്‍ ഉചിതമായ രീതിയില്‍ കൂട്ടിയിണക്കുന്ന പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന അനുഭവങ്ങള്‍ സ്വാംശീകരിക്കാനും അതിനൊത്ത് വേണ്ട മാറ്റങ്ങള്‍ വരുത്താനും തുറന്ന മസ്സുവേണം. സാമൂഹ്യ നിയന്ത്രണത്തിന്റെയും അനുയോജ്യ സാങ്കേതികവിദ്യയുടെയും ശരിയായ ചേരുവയ്ക്കു മാത്രമേ മാലിന്യ പ്രതിസന്ധിയ്ക്കു പരിഹാരം കാണാന്‍ കഴിയൂ.


ഇത്തരത്തില്‍ മാലിന്യ സംസ്ക്കരണം വിജയകരമായി നടപ്പിലാക്കണമെങ്കില്‍ ജനങ്ങളിലാകെ ഈ പ്രവര്‍ത്തത്തിന്റെ സന്ദേശം എത്തിച്ചേരേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ഒരു കര്‍മ്മപരിപാടി ആവിഷ്കരിക്കുന്നതിനു വേണ്ടിയുള്ള ആദ്യ സെമിനാര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു .ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സഹായകമായ വസ്തുതകളാണ് ഈ സമീപരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന ബഹുജങ്ങളുടെയും പൂര്‍ണപങ്കാളിത്തത്തോടെ മാത്രമേ ഇത്തരമൊരു പരിപാടി വിജയിപ്പിക്കാന്‍ കഴിയുകയുളളൂ. സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുപൂരകമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.