Joshy Karakulam

ബ്യാരി

 


മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡു നേടിയ ചലച്ചിത്രമാണ് ബ്യാരി. മലയാളിയായ കെ പി സുവീരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.. യാഥാസ്ഥിക പൌരോഹിത്യം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വിലക്കുകളെ അതേ സമുദായത്തിലെ ഒരു യുവതി നേരിടുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.ദക്ഷിണ കര്‍ണ്ണാടകയിലെ സൂരത്ത്കല്‍ ജില്ലയിലെ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രത്യേക പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ സംസാര ഭാഷയാണ് ബ്യാരി. പ്രത്യേക ലിപി ഇല്ലാത്ത ഈ ഭാഷ സംസാരിക്കുന്ന ജനങ്ങളില്‍ കൂടുതലും മുസ്ലിം സമുദായത്തില്‍ ‍ ഉള്ളവരാണ്. ആ സമൂഹത്തില്‍ നില നില്‍ക്കുന്ന ചില സാമൂഹിക അനാചാരങ്ങളും അതിനെ നേരിടുന്ന അവിടത്തെ സ്ത്രീകളുടെ അവസ്ഥയും ആണ് ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ചിത്രത്തിലൂടെ സംവിധായകന്‍ ‍ പറയാന്‍ ശ്രമിക്കുന്നത് .ഈ പ്രദേശത്തു തന്നെയുള്ള അല്‍ത്താഫ് ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അല്‍ത്താഫ് അഭിനയിക്കുന്നു .


ചെറിയ കാര്യത്തിനു പോലും പിണങ്ങി സ്ത്രീകളെ മൊഴി ചൊല്ലി ബന്ധം ഇല്ലാതാക്കുക എന്നത് ഇവിടെ ഒരു പുതുമയല്ല .പിന്നീട് അതേ സ്ത്രീക്കും പുരുഷനും ഒരുമിക്കണമെങ്കില്‍ ഈ യുവതി വേറെ ഒരാളെ വിവാഹം കഴിച്ച് ഒരു ദിവസം എങ്കിലും കൂടെ താമസിക്കണം .അത് ആ സമുദായം അനുശാസിക്കുന്ന നിയമം ആണ് .കഥയില്‍ ‍ ഒരു യുവതിക്ക് കാരണത്താല്‍ ‍ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കേണ്ടി വരുന്നു .യുവതിയുടെ അച്ഛന്‍റെ നിര്‍ബന്ധപ്രകാരമാണ് ആ തീരുമാനം എടുക്കേണ്ടി വന്നത് .പിന്നീട് മൊഴി ചെയ്യപെടുകയും യുവതി വീട്ടില്‍ തിരിച്ചു വരികയും ചെയ്യുന്നു .അനുരാഗത്തിന്‍റെ അലയൊലികള്‍ പിരിഞ്ഞ തിനു ശേഷവും അവരെ പിന്തുടരുന്നുണ്ടായിരുന്നു .അവര്‍ വീണ്ടും അടുക്കാന്‍ ‍ ആഗ്രഹിച്ചു .പക്ഷെ മേല്‍പ്പറഞ്ഞ സാമൂഹിക അവവസ്ഥകള്‍ അവരെ വിഷമാവസ്ഥയിലേക്ക് നയിക്കുന്നു .



പക്ഷെ അവള്‍ സമുദായത്തിന്‍റെ ഈ ദുഷിച്ച നിയമങ്ങളെ വെല്ലുവിളിക്കാനും പ്രതിരോധിക്കാനും ഒരു സ്ത്രീ എന്ന നിലയില്‍ പരിമിതികള്‍ ഉണ്ടായിരുന്നു .ഒടുവില്‍ സമുദായ നിയമത്തിനു വിധേയപ്പെടാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു .കളിക്കൂട്ടുകാരനെ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നു. പക്ഷെ സ്വന്തം ലൈംഗികത ഉപയോഗിച്ച് തന്നെ ഈ അവസ്ഥയെ വെല്ലു വിളിക്കാനും ഇതിനെതിരെ പ്രതികരിക്കാനും അവള്‍ സ്വയം തയ്യാറെടുത്തിരുന്നു .ഒരു ദിവസം വെറുതെ താമസിക്കും എന്നാ ധാരണയെ തിരുത്തിയത് പൂര്‍ണ്ണമായും കളിക്കൂട്ടുകാരനു വിധേയപ്പെട്ടു കൊണ്ടായിരുന്നു ബാല്യത്തില്‍ മോഹിച്ചു എങ്കിലും അവളുടെ ഈ അവസ്ഥയില്‍ അത്തരം ഒരു മനോഭാവം അവനില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിനു അവനും വഴങ്ങേണ്ടി വന്നു .അവള്‍ക്ക് സ്വന്തം സമുദായത്തോടും അവളെ ഇതിനു നിര്‍ബന്ധിച്ച പിതാവിനോടും പൌരോഹിത്യതോടുമുള്ള പ്രതികാരമായിരുന്നു. അങ്ങിനെ ചിത്രം അവസാനിപ്പിക്കുകയാണ് സംവിധായകന്‍.



ചിത്രത്തില്‍ യുവതിയായി മല്ലികയും അച്ഛനായി മമ്മുക്കോയയും അഭിനയിക്കുന്നു. മല്ലികക്ക് മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സുവീരന്‍റെ അടുത്ത സുഹൃത്തും യുവ കവിയും അധ്യാപകനുമായ ശിവദാസ്‌ പുറമേരി ആണ് ചിത്രത്തിന്‍റെ ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത് .ചിത്രത്തിലെ ചിത്രത്തിലെ ഓ ബ്യാരെ എന്ന ഗാനം അതിന്‍റെ വ്യത്യസ്തത കൊണ്ട് തന്നെ ശ്രദ്ധ നേടുകയും ചെയ്തു .സമൂഹത്തിലെ അനാചാരങ്ങളും പൌരോഹിത്യം അടിച്ചേല്‍പ്പിക്കുന്ന ദുഷിച്ച നിയമങ്ങളെയും പ്രതിരോധിക്കാന്‍ കല സാഹിത്യ സൃഷ്ടികളെ പ്രതിഭകള്‍ ഉപയോഗിക്കുന്നത് മലയാളത്തിനു പുതുമയല്ല . എങ്കിലും പുതിയ കാലഘട്ടത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നു എന്ന സത്യം നമ്മെ നിശ്ചയമായും ഭയപ്പെടുതുന്നു .തീര്‍ച്ചയായും സാമൂഹിക പ്രതിബധതയുള്ള ഉത്തരവാദിത്വ ബോധമുള്ള കലാകാരന്മാരില്‍ നിന്നും ഇത്തരം സൃഷ്ടികള്‍ ഉണ്ടാവുക തന്നെ വേണം .അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അത് സമൂഹത്തെ ബോധ്യപ്പെടുതുന്നതിലും സുവീരന്‍ വിജയിച്ചു എന്നു തന്നെ നിസംശയം പറയാം .



വെട്ടി തെളിച്ച വഴികളിലൂടെ ആയിരുന്നില്ല കുട്ടിക്കാലം മുതല്‍ കെ പി സുവീരന്‍റെ സഞ്ചാരം .ഔപചാരിക വിദ്യാഭ്യാസവും ഡിഗ്രി പഠനവും കഴിഞ്ഞു സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന സുവീരന് ചെറുപ്പം മുതല്‍ ‍ നാടകം ഒരു ഭ്രമം ആയിരുന്നു .മാഹിക്കടുത്ത് അഴിയൂരില്‍ പാരമ്പര്യ വൈദ്യനും സംസ്കൃത പണ്ഡിതനും ആയിരുന്ന കുഞ്ഞിരാമന്‍ വൈദ്യരുടെ എട്ടാമത്തെ മകനായാണ്‌ സുവീരന്‍റെ ജനനം .സത്യവും സര്‍ഗ്ഗാത്മകതയും എത്ര നാള്‍ മൂടി വെച്ചാലും അത് ഒരു നാളില്‍ ‍ പുറം ലോകം അറിയും എന്നത് പോലെ അച്ഛന്‍റെ ആദ്യ കാല വിലക്കുകളെ അതിജീവിച്ച് സുവീരന്‍ ചില നാടക സംരംഭങ്ങളിലേക്ക് നീങ്ങി .എം ടി യുടെ ആക്കല്‍ ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍ എന്ന കഥയെ ആസ്പദമാക്കി യൂദാസ് എന്നാ നാടകം ചെയ്തു. തുടര്‍ന്ന്‍ നിരവധി നാടകങ്ങള്‍ ചെയ്യുകയും ഉടന്തടിക്കോലം എന്നാ നാടകത്തിനു കേരള സംഗീത നാടക അക്കാദമി അവാര്‍ഡു നേടുകയും ചെയ്തു. ചില പ്രതിസന്ധികള്‍ കാരണം ഇടക്കാലത്ത് നാടക പ്രവര്‍ത്തനം നിലച്ചെങ്കിലും വര്‍ധിത വീര്യത്തോടെ സുവീരന്‍ തിരിച്ചു വരികയും സി വി ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം എന്ന നോവല്‍ ‍ നാടകം ആക്കുകയും , കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടുകയും ചെയ്തു .മലയാളത്തിനു പുറമേ പഞ്ചാബിയിയിലും ഇംഗ്ലീഷിലും സുവീരന്‍ നാടകങ്ങള്‍ ചെയ്തിട്ടുണ്ട് .ഭാരത വാക്യം, എല്‍മ ,ലേഡി ഫ്രം ദി സീ ,നാഗമണ്ഡലം ,ചക്രം,സൂ സ്റ്റോറി ,സൂത്രവാക്യം എന്നിങ്ങനെ മുപ്പതോളം നാടകങ്ങള്‍. നാടക പ്രവര്‍ത്തനത്തിനിടെ പരിചയപ്പെട്ട വേളം സ്വദേശിനി അമൃത ആണ് സുവീരന്‍റെ ഭാര്യ .അമൃത,എയെക എന്നിവര്‍ മക്കള്‍ .