തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ ടോള്‍ പ്ലാസയില്‍ വാഹന നിരക്ക് 80 രൂപയില്‍ നിന്നും 110 ആക്കി വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് ഫെയ്സ്ബൂക്ക് കൂട്ടുകാര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത് . അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആണ് പ്രതിഷേധത്തിന്റെ ആശയം പങ്കു വെച്ചത്. അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ലെങ്കിലും പ്രതിഷേധത്തിന് ഉണ്ടാകും എന്ന് വാക്കുകൊടുക്കുകയായിരുന്നു . ടോള്‍ നിരക്ക് കൂട്ടുന്ന സെപ്റ്റംബര്‍ 1 നു ടോള്‍ നിരക്ക് കൂട്ടുന്നതിനു മുന്നേ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു, അങ്ങനെ ആഗസ്ത് 31 വൈകീട്ട് 5 ന് സമയവും തീരുമാനിച്ച്. ഓരോരുത്തരും പങ്കെടുപ്പിക്കേണ്ട പരമാവധി കൂട്ടുകാര്‍ നാണയങ്ങള്‍ വാഹനങ്ങള്‍ തുടങ്ങിയവയുടെ ഒരുക്കുങ്ങള്‍ ആരംഭിച്ചു.
പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടു . ചിലര്‍ക്കെല്ലാം വേണ്ടത്ര ധൈര്യം പോര .. സമര രൂപത്തോട് താല്പര്യം ഇല്ല എന്ന നിലയില്‍ പിന്മാറിയവരും നിരവധി. അതിനായി ഉയര്‍ത്തിയ വാദം നിങ്ങള്‍ കൊടുക്കുന്ന ചില്ലറ പൈസ അന്ന് അവര്‍ക്ക് കൂടുതല്‍ കിട്ടും; അതു കൊണ്ട് സമരം നടത്താതിരിക്കുന്നതാണ് നല്ലത് എന്നതാണ്. എങ്കിലും അരുണ്‍ ജോര്‍ജ്ജിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ വാദങ്ങള്‍ അപ്രസക്തമാകുകയായിരുന്നു.
ആഗസ്ത് 31 എത്തി..ടോള്‍ നിരക്ക് വര്‍ദ്ധനവ് താത്ക്കാലികമായി മാറ്റി വെച്ചെന്ന വാര്‍ത്ത പരന്നതോടെ ഒപ്പമുണ്ടായിരുന്ന പലരും പിന്മാറിത്തുടങ്ങി. സമരം പ്രഖ്യാപിച്ച പ്രമുഖ രാഷ്ട്രീയ പാര്ട്ടികളോക്കെയും സമരം പിന്‍വലിച്ച സ്ഥിതിയില്‍ സമരം നടത്തുന്നതില്‍ പ്രസക്തിയില്ല എന്ന വാദവും ഉയര്‍ന്നു വന്നു. എല്ലാം മറി കടന്ന് എട്ട് വാഹനങ്ങളും കുറച്ച് കൂട്ടുകാരും മുന്നോട്ട് പോകുക തന്നെ ചെയ്തു. നിശ്ചയിച്ച സമയം തന്നെ ടോള്‍ പ്ലാസക്ക് മുന്നിലെത്തി. വൈകാതെ നാല് വാഹനങ്ങള്‍ എത്തി, എട്ടു പേരും.
ഞങ്ങള്‍ വാഹനങ്ങള്‍ ടോള്‍ പ്ലാസയിലെക്ക് ഓടിച്ചു കയറ്റി. നാലു കൌണ്ടറുകള്‍ക്കു മുന്നിലായി ഒരേ സമയം നിര്‍ത്തി, കൌണ്ടറുകളില്‍ പ്ലാസ്റ്റിക്ക് കവറിറുകളില് ശേഖരിച്ച ചില്ലറത്തുട്ടുകള്‍ ടോള്‍ ആയി നല്കാന് തുടങ്ങി. ജീവനക്കാര്‍ ആദ്യം ചില്ലറകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു .നാല് കൌണ്ടറുകളിലേയും ഗതാഗതം സ്തംഭിച്ചു. അവര്‍ അപായ മണി മുഴക്കിയതോടെ പോലീസ് പാഞ്ഞെത്തി. കറന്‍സിയോ തുട്ടോ എന്ന വ്യത്യാസമില്ലാതെ ടോള്‍ ഒടുക്കുന്നതിനുള്ള ഞങ്ങളുടെ സ്വാതന്ത്രത്തിനു മുന്നില്‍ പോലീസിനും ഒന്നും ചെയ്യുവാനുണ്ടയിരുന്നില്ല.വയലന്‍സ ഉണ്ടായാല്‍ ഇടപെടാം എന്നതായിരുന്നു പോലീസ് നയം.
പോലീസ് കയ്യൊഴിഞ്ഞതോടെ ജീവനക്കാര്‍ ചില്ലറ എണ്ണി തിട്ടപ്പെടുത്താന്‍ നിര്‍ബന്ധിതരായി. ചില്ലറകളുടെ മൂല്യം അന്‍പതില്‍ എത്തിയപ്പോള്‍ വണ്‍ സൈഡ് ടോള്‍ സ്വീകരിച്ച് പറഞ്ഞു വിടാനായി ശ്രമങ്ങള്‍ . അതിനു വിധേയമാകാതെ ഇരുഭാഗത്തേക്കുമുള്ള ടോള്‍ സ്വീകരിക്കണമെന്ന നിര്‍ബന്ധത്തോടെ എണ്ണാതെ നിവൃത്തിയില്ലാന്നായി.ഇതിനിടയില്‍ ടോള്‍ നിരക്ക് ഈടാക്കാതെ സൗജന്യമായി കടത്തി വിടുന്നതിനുള്ള നീക്കങ്ങളാരംഭിച്ചു. ഞങ്ങളെ മാത്രമല്ല എല്ലാവരെയും അതുപോലെ കടത്തി വിടണം എന്നതായി ഞങ്ങളുടെ ആവശ്യം . ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ടോള്‍ പ്ലാസക്കു മുന്പില് അതിദീര്‍ഘ വാഹന നിര ... ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് അടച്ചിട്ടിരുന്ന അഞ്ചാം കൌണ്ടറിലൂടെ വാഹനങ്ങള്‍ സൗജന്യമായി കടത്തി വിടാന്‍ തുടങ്ങി. പ്രതിഷേധത്തിന്റെ വിശദാംശങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലതു വാര്‍ത്തയായി.
സമരം ടോള്‍ നിരക്ക് കൂട്ടുന്നതിനെതിരെ ആയിരുന്നില്ല. ടോളിനെതിരെ തന്നെ ആയിരുന്നു. ഇത്രയധികം സമരള് നടന്ന പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് എത്രയാണെന്നു പോലും ഭൂരിപക്ഷത്തിനും അറിയില്ല. എന്നാല്‍ ടോള്‍ എല്ലാവരും കൊടുക്കുന്നുണ്ട്.ചില്ലറ സമരത്തിന്റെ ഭാഗമായി ടോള്‍ നിരക്കിലൂടെ എത്ര ഭീകരമായ സംഖ്യയാണ് ജങ്ങളില്‍ കമ്പനി ചൂഷണം ചെയ്യുന്നതെന്ന് വ്യക്തമാക്കിക്കുവാന് കഴിഞ്ഞിരിക്കുന്നു. സമരത്തിലൂടെ ടോള്‍ പ്ലാസയുടെ ഭീകര മുഖം തകര്‍ത്ത് ആര്‍ക്കും പ്രതിഷേധിക്കാനാകും വിധം ഇടമൊരുക്കാനായി. പല സംഘടനകളും സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫേസ് ബുക്കിലൂടെ ഒത്തു ചേര്‍ന്നവരുടെ ഇടപെടലാണ് ടോള്‍ മാഫിയയെ പിടിച്ചു കുലുക്കിയത്. അത് നിര്‍ജ്ജീവമായിരുന്ന പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തിന് പുതു ജീവന് നല്കിയിരിക്കുന്നു. ഫേസ് ബുക്ക് ഇടപെടലുകളുടെ സമരസാധ്യതകളും .