Rajesh Chirappadu

ചെങ്കല്‍ച്ചൂള ; മഴയില്‍ കത്തിപ്പിടിക്കുന്ന സമരവേദി

"ഒരു മഴ വന്നാല്‍ മതി, ഞങ്ങളോട് സ്നേഹമുള്ള പുറത്തുള്ളവര്‍ പോലും ഇങ്ങോട്ട് വരാന്‍ മടിക്കും. പല ഫ്ളാറ്റുകള്‍ക്കും ചോര്‍ച്ചയുണ്ട്. പൊട്ടിപ്പൊളിഞ്ഞ് ഇപ്പോള്‍ വീഴും എന്ന സ്ഥിതിയില്‍ പേടിച്ചും പേടിക്കാതെയും ജീവിതം തള്ളി നീക്കുന്നവരാണിവിടെയുള്ളവര്‍''

'ചെങ്കല്‍ച്ചൂളയില്‍ എന്റെ ജീവിതം' എന്ന തന്റെ ആത്മാകഥയില്‍ ധനുജകുമാരി എസ് പറയുന്ന സ്വന്തം അനുഭവമാണിത്. മഴ പലര്‍ക്കും കാല്‍പ്പനികതയുടെ നനുത്ത സപര്‍ശമാകുമ്പോള്‍ ചെങ്കല്‍ച്ചൂള എന്ന രാജാജി നഗറിലുള്ളവര്‍ക്ക് അത് ദുരിതങ്ങളുടെ സങ്കടപ്പെയ്ത്താണ്. വീടിനുള്ളിലും മുറ്റത്തും മലിനജലവും അഴുക്കുകളും ട്രെയിനേജുേം തളം കെട്ടിക്കിടക്കുമ്പോള്‍ അവരുടെ സഹനത്തിനും സങ്കടങ്ങള്‍ക്കും നാം എന്തു പേരിട്ടുവിളിക്കും? വാക്കുകള്‍ അപര്യാപ്തമാവുന്ന ചില അനുഭവങ്ങളുണ്ട്. അതാണ് ചെങ്കല്‍ച്ചൂളയിലെ ചേരിനിവാസികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനും താഴെ ജീവിതം വീണടിയുവാന്‍ പോകുന്ന ഇവരുടെ സ്വപ്ങ്ങളെ ചേര്‍ത്തുപിടിക്കേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടേയും കടമയാണ്.

ചെങ്കല്‍ച്ചൂള എന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ഒരു ആവാസകേന്ദ്രമാണ്. പൊതുബോധത്തിന്റെ പോളീഷ് ചെയ്യപ്പെട്ട സദാചാരബോധ്യങ്ങള്‍ക്കും കപടമാന്യതകള്‍ക്കുമപ്പുറം പച്ചയായ ജീവിതത്തിന്റെ തീച്ചൂളയിലാണ് ചെങ്കല്‍ച്ചൂളയിലെ മനുഷ്യര്‍ ജീവിക്കുന്നത്. ഇവിടെ കലാകാരന്മാരുണ്ട്, വിദ്യാര്‍ഥികളുണ്ട്, ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവരുണ്ട്. പക്ഷേ മറ്റുള്ളവരെപ്പോലെ ജീവിക്കുവാനുള്ള ഇവരുടെ അവകാശത്തിനുമേല്‍ നിഴല്‍ വീണുകിടക്കുകയാണ്. ഈ നിഴല്‍ നീക്കുവാന്‍ അധികാരികള്‍ കണ്ണു തുറക്കുന്നതേയില്ല. അതിജീവനത്തിന്റെ പാതയില്‍ പൊരുതിനില്‍ക്കുന്ന ഈ മനുഷ്യരോടൊപ്പം നിലയുറപ്പിക്കുകയും അവിടെ ഒരു സമരമുഖം തുറന്നിരിക്കുകയുമാണ് സി പി ഐ (എം) എന്ന പ്രസ്ഥാനം.

ചെങ്കല്‍ച്ചൂളയില്‍ പതിനായിരക്കണക്കിനുപേര്‍ താമസിക്കുന്നുണ്ട്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന വീടുകള്‍, കക്കൂസ് മാല്യന്യം തളം കെട്ടിക്കിടക്കുന്ന അടുക്കള, കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്ന കെട്ടിടങ്ങള്‍, കുടിവെള്ളവും മലിജലവും ഏതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ....ദുരിതങ്ങളുടെ പട്ടിക ഇിയും നീണ്ടുപോയേക്കാം. പക്ഷേ ഈ ദുരിതങ്ങള്‍ ഇനി അധികകാലം നീണ്ടുപോകാന്‍ പാടില്ലെന്ന ഉറച്ച നിലപാടുമായാണ് സി പി ഐ ( എം) രംഗത്തുവന്നിരിക്കുന്നത്. ചെങ്കല്‍ച്ചൂളയിലെ ശോചീയാവസ്ഥയില്‍ കണ്ണുതുറക്കാത്ത കേരള സര്‍ക്കാരിതിെരെ 101 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹമാണ് പാര്‍ട്ടി തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ തൃേത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 21 മുതല്‍ 25വരെയാണ് സമരം. സി പി ഐ ( എം) തിരുവന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രാണ് റിലേ നിരാഹാര സമരം ഉദ്ഘാടം ചെയ്തത്.

ഈ സമരത്തിന്റെ ഏതാനും ദിവസം മുമ്പാണ് ചെങ്കല്‍ച്ചൂളയില്‍ ജിച്ചുവളര്‍ന്ന് അവിടെതന്നെ ജീവിക്കുന്ന ധനുജകുമാരിയുടെ ആത്മകഥയായ 'ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വ്വഹിച്ചത്. ഡോ. ടി എന്‍ സീമ എംപി, വി ശിവന്‍കുട്ടി എം എല്‍എ, കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. എ എ റഷീദ്, എം രാജേഷ് തുടങ്ങി നിരവധി നേതാക്കള്‍ ഈ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിനും മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ചെങ്കല്‍ച്ചൂള സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇവിടെ നടന്നിരുന്നു. ഈ വേദിയില്‍ തന്നെയാണ് പിണറായി വിജയന്‍ പുസ്തകം പ്രകാശം ചെയ്തതും.

ആലപ്പുഴയിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ഡോ. തോമസ് ഐസക് ചെങ്കല്‍ച്ചൂള സന്ദര്‍ശിക്കുകയും അവിടത്തെ ശോചനീയാവസ്ഥ നേരില്‍ കാണുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയില്‍ നിന്നാണ് ഈ റിലേ നിരാഹാര സത്യാഗ്രഹ സമരവും നടക്കുന്നത്.

ചെങ്കല്‍ച്ചൂളയുള്‍പെടുന്ന തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ പല ബ്രാഞ്ചുകളില്‍ നിന്നായി 24 സഖാക്കള്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒപ്പം പാളയം ഏരിയാകമ്മിറ്റി അംഗം കെ മുരളി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വിജയകുമാര്‍, സുബ്രഹ്മണ്യം എസ്, മുരുകന്‍ എന്നിവരും പല ദിവസങ്ങളിലായി നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നു. സി.പി. ഐ(എം), സംസ്ഥാന സമിതി അംഗം ആനാവൂര്‍ നാഗപ്പന്‍ തുടങ്ങി നിരവധി നേതാക്കന്മാര്‍ അതിജീവന സമരത്തെ അഭിവാദനം ചെയ്തു.

നിരാഹാരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 'ഒപ്പം ' സാംസ്ക്കാരിക വേദിയും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച സാംസ്ക്കാരികക്കൂട്ടായ്മ ചിന്ത പബ്ലിഷേഴ്സ് ചീഫ് എഡിറ്റര്‍  പ്രൊഫ. സി പി അബൂബക്കര്‍  ഉദ്ഘാടനം ചെയ്തു. കെ മുരളി സ്വാഗതം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി അധ്യക്ഷനായി. എം രാജേഷ് സംസാരിച്ചു. ജയച്ചന്ദ്രന്‍ കടമ്പനാട് നാടന്‍ പാട്ടുകളവതരിപ്പിച്ചു. കവികള്‍  തിരുമല ശിവന്‍  കുട്ടി, കൃഷ്ണന്‍  കുട്ടി മടവൂര്‍ , കെ ജി സൂരജ്, വിനോദ് വെള്ളായണി, ഉണ്ണികൃഷ്ണന്‍ , പ്രീത കുളത്തൂര്‍ , ഡി. അനില്‍  കുമാര്‍ , ആഖില്‍ , സുജിത്ത് ആര്‍  എസ് ,അല്‍ ഫോണ്‍സ ജോയ്, കമലാലയം രാജന്‍  തുടങ്ങിയവര്‍  കവിതകളവതരിപ്പിച്ചു.

ഈ സമരം രാജാജി നഗറിലെ ജനങ്ങളുടെ അടിസ്ഥാന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. പലപ്പോഴും ജങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പ്രതിക്ഷേധം ഉയര്‍ന്നപ്പോഴും അവരെ കബളിപ്പിക്കാനായി ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെയുടെ ഭാഗത്തുനിന്നുണ്ടായത്. അത് ഈ സമരകാലയളവിലും ഉണ്ടായി. പ്രഖ്യാപങ്ങള്‍ക്കുപരം ക്രിയാത്മകമായ പരിഹാരമാണ് ഇനി ഇവിടത്തുകാര്‍ക്ക് വേണ്ടത്.

ഭരണസിരാകേന്ദ്രത്തിനു മൂക്കിനു താഴെ മൂക്കുപൊത്തി ജീവിക്കുന്ന ഈ മനുഷ്യരെ മനപ്പൂര്‍വ്വം ദുരിതത്തിലാഴ്ത്തി അവരെ അവിടെ നിന്നും നിശ്ശബ്ദമായി ഒഴിപ്പിക്കുവാനുള്ള ചില തല്‍പ്പര കക്ഷികളുടെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. അവിടെ വാണിജ്യസമുച്ചയം തീര്‍ക്കാനുള്ള തീരുമാങ്ങള്‍ അണിയറയില്‍ നടക്കുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ മുഖ്യാധാരയില്‍ നിന്ന് പുറത്താക്കപ്പെട്ട് വന്നടിഞ്ഞവരാണ് ചെങ്കല്‍ച്ചൂളയിലെ ഭൂരിഭാഗം മനുഷ്യരും. അവരുടെ ഏറ്റവും പ്രാഥമികമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരം നടക്കുന്നത്. നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ ചേരിയില്‍ നിലയുറച്ചു നില്‍ക്കുകയും അവരുടെ പ്രതിക്ഷേധസമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുകയുമെന്നത് ഓരോ മനുഷ്യസ്നേഹിയുടെയും ജനാധിപത്യവാദികളുടെയും കടമയാണ്. അരികുജീവിതങ്ങള്‍ എക്കാലത്തും അരിഞ്ഞുവീഴ്ത്തപ്പെടില്ലെന്നും അവിടെ നിന്നും വരുന്ന വാക്കുകള്‍ക്കും സ്വരങ്ങള്‍ക്കും അരിവാള്‍ മൂര്‍ച്ചയുണ്ടെന്നും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പുതിയ കാലത്ത്, അധികാരി വര്‍ഗത്തിന് ഇങ്ങനെ അധികകാലം തുടരാനാവില്ലെന്ന യാഥാര്‍ഥ്യമാണ് ഇത്തരം സമരങ്ങള്‍ നമ്മോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്.