Dr Anishia Jayadev

കുട്ടികള്‍ക്കെതിരായ പീഢനങ്ങള്‍ തുടര്‍ക്കഥ: നിയമം നോക്കുകുത്തി.

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുക തന്നെ പ്രയാസകരമാണ്. കുട്ടികള്‍ അത് പറയാന്‍ മടിക്കും , മുതിര്‍ന്നവര്‍ അത് വിശ്വസിക്കാനും .ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അസം ആണ് ശിശു പീഡനത്തില്‍ മുന്നില്‍. അധികം താമസിയാതെ ആ സ്ഥാനം കേരളം കയ്യടക്കിയേക്കാം . കേരളത്തില്‍ നടക്കുന്ന ശിശു പീഡനങ്ങളില്‍ എഴുപതു ശതമാനവും ലൈംഗിക പീഡനം തന്നെ . ആണ്‍ പെണ്‍ വ്യതാസമില്ലാതെ ഏതൊരു കുഞ്ഞും ഉപദ്രവിക്കപ്പെടാം .ഇത്തരം സംഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതി സ്ഥാനത് അടുത്ത ബന്ധുക്കളാണ്. ക്രൈം റെക്കോര്‍ഡ്സ് ‌ ബ്യുറോയുടെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം 286 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ലൈംഗിക ചൂഷണ കേസുകള്‍ മാത്രം രണ്ടായിരത്തിപ്പതിനാലില്‍, 1375എണ്ണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.


download


ടൂറിസം സംസ്ഥാനത്തിന് വിദേശ നാണ്യം നേടിത്തരുന്നതോടൊപ്പം ഉപോല്പന്നമായി ലൈംഗിക വ്യവസായവും കൊഴുപ്പിച്ചു. പക്ഷെ ലൈംഗികതയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയ വിദേശി കൈവച്ചത് നമ്മുടെ കുഞ്ഞുങ്ങളെ, ആക്കം കൂട്ടിയത് അവരുടെ ലൈംഗിക അരക്ഷിതാവസ്ഥയെ. മിക്ക ടൂറിസ്റ്റ് മേഖലകളിലും മസ്സാജ് പാര്‍ളറുകളില്‍ കുഞ്ഞിക്കൈകളാവും ഉഴിച്ചില്‍ നടത്തുക . പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് അവരെ വിദേശികളും സ്വദേശികളും വിധേയരാക്കുകയും ചെയ്യുന്നു. സൈബര്‍ ഇടത്തിലെ അരക്ഷിതാവസ്ഥ , ഇന്റര്‍നെറ്റ്  ഉപയോഗത്തിലെ അപാകതകള്‍ , അനിയന്ത്രിതമായ ഉപയോഗം ,അറിവില്ലായ്മ എന്നിവ കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ കണ്ടു കഴിഞ്ഞു . ഇന്റിമേറ്റ്‌ ചാറ്റ് ,ഫോട്ടോ കൈമാറ്റങ്ങള്‍ ഒക്കെ കുട്ടികളെ ബ്ലാക്ക്മൈല്‍ തുടങ്ങി ശാരിരിക ദുരുപയോഗങ്ങള്‍ക്ക് വരെ വിധേയരാകാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നതും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട് പലതവണ. എന്നിട്ടും കാര്യമായ കുറവ് ഇത്തരം കുറ്റ കൃത്യങ്ങളില്‍ ഉണ്ടാകുന്നില്ല .


images (2)


അതിനൊക്കെ ആക്കം കൂട്ടികൊണ്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ ഉപയോഗിച്ച്/അവരുടെ ചിത്രങ്ങള്‍  ഉപയോഗിച്ച് കൊണ്ട് നടക്കുന്ന കൊച്ചു സുന്ദരികള്‍ പോലെ ഉള്ള ഫേസ് ബുക്ക്‌ പേജുകള്‍. തികച്ചും  നിരുപദ്രവകരം  എന്ന് തോന്നത്തക്ക ചിത്രങ്ങള്‍ അത്തരം ചിത്രങ്ങള്‍ ലൈംഗിക സംതൃപ്തിക്കുവേണ്ടി ഉപയോഗിക്കപെടുമോ എന്ന് തോന്നും അത് കണ്ടാല്‍ . എന്നാല്‍ ചിത്രത്തിനനുബന്ധമായ  ചോദ്യം ഇതാണ്' what would you like to do to her?’ നഗ്ന ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഫേസ് ബുക്ക്‌ ഒദ്യോഗിക വിഭാഗത്തിന് ഇതിന്റെ ദുരുദ്ദേശം  മനസിലാക്കാന്‍ അത്ര എളുപ്പമല്ല . ഇടപെടലുകള്‍ മുഖാന്തരം ഈ സൈറ്റ് അപ്രത്യക്ഷമായി എന്നാല്‍ ഇതേ ചേരുവകളുള്ള എത്രയോ പേജുകള്‍ വേരിറക്കത്തോടെ വളര്‍ന്നു  വരുന്നു . ചിന്തിക്കാവുന്നതിലും  അപ്പുറമാണ് ഇത്തരം റാക്കറ്റുകളുടെ ബാഹുല്യവും അവര്‍ക്കുള്ള സ്വാധീനവും . വസ്ത്രം ധരിച്ച ഒരു കുട്ടിയുടെ ചിത്രം എന്ത് ലൈംഗികതയാണുണര്‍ത്തുക  എന്നത് പറയാന്‍ മനശാസ്ത്ര വിദഗ്ധര്‍  സഹായിക്കട്ടെ. എന്നാല്‍ പൊതു ഇടങ്ങളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഏതു ചിത്രവും ഡൌണ്‍ ലോഡ് ചെയ്യപ്പെടാനും ദുരുപയോഗിക്കപ്പെടാനുമുള്ള  സാധ്യത നിലനില്‍ക്കുന്നു. സൈബറിടത്തില്‍ സ്വകാര്യത എന്നൊന്നില്ല എന്നത് തിരിച്ച റിയപ്പെടെണ്ടിയിരിക്കുന്നു .


images (3)


എന്തുകൊണ്ട് മാതാപിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പോസ്റ്റ്‌ ചെയ്യരുതെന്നൊക്കെ പറയാം. പക്ഷെ ചിത്രങ്ങളുടെ ലഭ്യത നിയന്ത്രിക്കാന്‍ അത്ര എളുപ്പമല്ല . വികസിത രാജ്യങ്ങളില്‍ മുന്നമേ തന്നെ ഇത്തരം വൈകൃതങ്ങള്‍ നിലവിലുണ്ട്. മലയാളിയുടെ മാറി വരുന്ന ലൈംഗിക ശീലങ്ങള്‍, സ്വാഭാവിക ലൈംഗിക ബന്ധത്തോടുള്ള മടുപ്പ് ,’ ഒരു ഇണ’ എന്ന സങ്കല്പത്തിനു വരുന്ന മാറ്റം, ഇന്റര്‍നെറ്റ്‌ നല്‍കുന്ന അപാരമായ സ്വകാര്യത ഒക്കെ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മാതാപിതാക്കള്‍ക്ക് പരോക്ഷമായ ഒരു പങ്കിതിലുണ്ട് . മകനോ മകളോ വീഴാതെ നടന്നു പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം തന്നെയാണ് അവര്‍ ഇന്റര്‍നെറ്റ്‌, മൊബൈല്‍ മുതലായ സാങ്കേതികത സ്വായത്തമാക്കുന്നതില്‍ അവര്‍ക്കുണ്ടാകുന്നത്. ഒരു പരിധിവരെ കുട്ടി ഈ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നോ, കുട്ടിയെ ആരൊക്കെ സ്വാധീനിക്കുന്നു എന്നതൊക്കെയുള്ളത് ആരുടെയും നിയന്ത്രണത്തിന് വിധേയമല്ലാതെ പോകുന്നു. അധ്യാപക വിദ്യാര്‍ത്ഥിബന്ധം കരിക്കുലത്തിലേക്ക് മാത്രം ഒതുങ്ങുന്നതും ഒരു കാരണം തന്നെ . വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അരാഷ്ട്രീയ വാദം ഇത്തരം റാക്കറ്റ്കള്‍ക്ക് വേരോടാന്‍ അവസരമുണ്ടാക്കിയില്ലേ എന്നും ചിന്തിക്കേണ്ടതുണ്ട് .


images


ഇതെല്ലം കണ്ടു നമ്മള്‍ മിണ്ടാതിരിക്കുന്നതെത്ര നാള്‍ ? അതോ ജാഗ്രത്തായ അവബോധം കുട്ടികളിലും മാതാപിതാക്കളിലും വളര്‍ത്തുകയും അറിവോടുകൂടി തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രപ്തരാക്കുകയും ചെയ്യണോ. ഡിജിറ്റല്‍ കിട്നാപ്പിംഗ് നടത്തി ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത സുരക്ഷിതമായ സൈബര്‍ ശീലങ്ങളിലേക്ക് ഒരു പക്ഷെ നമ്മെ എത്തിച്ചേക്കാം . സ്ത്രീകള്‍ , സ്ത്രീ സംഘടനകള്‍ , യുവജനങ്ങള്‍ എന്ന നിലയിലെ വിഭാഗീയതയില്‍ ചിന്തിക്കാതെ സമൂഹത്തിന്റെ ഉതരവദിത്വമാണ് ശിശു സൗഹൃദ ഇടങ്ങള്‍ എന്നുള്‍ക്കൊണ്ടുകൊണ്ട് എല്ലാ സാമൂഹ്യ നിയമ സുരക്ഷിതത്വവും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അടുത്തിടെ വായിച്ചോരു കവിതയുടെ പരിഭാഷ ഈവിധമാണ് .


മുഖം തിരിക്കാതെ
നീ ഇത് കണ്ടില്ലേ,
കാണാത്ത മട്ട് ഇനി അഭിനയിക്കാതെ
സത്യത്തിലേക്ക് തുറക്ക കണ്ണ് , ഇത് നിന്റെ ചുറ്റിലും ഉണ്ട്
കണ്ണ് കാട്ടി തന്നതും ആത്മാവിന്റെ വെളിപ്പെടുത്തലും തള്ളിക്കളയാതെ
നീ അറിഞ്ഞ സ്ഥിതിക്ക് അജ്ഞത നടിക്കാതെ
നീ പ്രശ്നം മനസിലാക്കി,
ഇനി നിനക്ക് ഇതെന്നെ ബാധിക്കില്ല എന്ന് പറയാന്‍ കഴിയുമോ
ഇത് നിന്നെ ബാധിക്കുന്നെങ്കില്‍ നീ മനുഷ്യന്‍
പ്രവര്‍ത്തിക്ക നീ (അവരെക്കുറിച്ച്)കരുതുന്നു എന്ന് ഉറപ്പിക്ക.


വസ്തി ഖുരോഷ്


images (4)നിയമ നടപടികള്‍ക്ക് പുറമേ സൈബര്‍ അച്ചടക്കവും അത്യാവശ്യമുണ്ട് . എന്തു എത്രമാത്രം പുറം ലോകം കുഞ്ഞിനെക്കുറിച്ചറിയണം? ശിശുക്കളുടെ പോലും നഗ്ന അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പങ്കുവയ്ക്കതിരിക്കുക. കുട്ടികളുടെ പേര് അവരുടെ വിലാസം എന്നിവ പങ്കുവയ്ക്കാതിരിക്കുക. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു മേലുള്ള ശിക്ഷ പരമാവധി കഠിനമാക്കുക.