Aravind P K

പ്രകൃതിയും പൊതുബോധവും
ഇതെഴുതുമ്പോള്‍ നമ്മുടെ കൊച്ച് അല്‍ ഭുതമായ ഭൂമി എന്ന ജീവനുള്ള ഗ്രഹത്തിന്റെ പലയിടത്തായി ഏക്കറ് കണക്ക ിന് കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുന്നുണ്ട്, ആയിരക്കണക്കിന് കുഴല്‍ ക്കിണറുകള്‍ കുഴിക്കുന്നുണ്ട്, ഇങ്ങ് കേരളത്തിലെയും കര്‍ണാടകത്തിലെയും കാടുകള്‍ കത്തി എരിയുന്നുണ്ടാകാo , ആഫ്രിക്കന്‍ ആനകളെ കൊന്ന് കൊമ്പെടുത്ത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ ക്കുന്നാണ്ടാകാം. അങ്ങനെ നാം ജീവിച്ച് തീര്‍ക്കുന്ന ഓരോ നിമിഷത്തിലും നമുക്ക് ചുറ്റുമുള്ള ജൈവ -മൃഗ സമ്പത്ത് പേടിപ്പിക്കുന്ന വിധത്തില്‍ കുറഞ്ഞു കൊണ്ടിരിക്കയാണ്..
മനുഷ്യന്‍ എന്ന ജൈവാല്‍ ഭുതത്തിന്റെ നിലനില്‍ പ്പ് തന്നെ അപകടകരമാകുന്ന രീതിയിലാണ് നാം ഇരിക്കുന്ന ഭൂമിക്കൊമ്പിനെ മുറിച്ചു കൊണ്ടിരിക്കുന്നത് …
ആഗോളവല്‍ ക്കരണത്തിന്റെ ഭാഗമായി സംഭവിച്ച വലിയ ഒരു മാറ്റം പ്രകൃതിയെ നമ്മള്‍ വിപണി കേന്ദ്രീകൃത ഉല്‍ പ്പന്നം ആയി മാത്രം കാണാന്‍ തുടങ്ങി എന്നതാണ്. ചെടികളും മരങ്ങളുo പുഴകളും മലകളുമൊക്കെ കീശ വീര്‍പ്പിക്കുന്ന ഉപഭോഗ വസ്തു ആയി ചുരുങ്ങി.
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആ മസോണ്‍ കാടുകള്‍ 1991 ന് ശേഷം അമ്പരപ്പിക്കുന്ന വേഗതയില്‍ വെട്ടിത്തെളിക്കപ്പെടുന്നതും വിപണി കേന്ദ്രീകൃത എക്കോണമിയുടെ ഫലമായാണ്. ലോകത്തിലെ മഴക്കാടുക്കളുടെ 50 ശതമാനവും ആമസോണ്‍ കാടുകളിലാണ്.ഇതേ കാരണം കൊണ്ട് തന്നെ ഈ കാട് കന്നുകാലി വ്യവസായികള്‍ക്ക് പ്രിയങ്കരമായി മാറി. അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന വന്‍ കിട കമ്പനികള്‍ ആമസോണിനെ നല്ല മേച്ചില്‍ പ്പുറമായി കണ്ടു.നിരവധി ഫാമുകള്‍ക്ക് തുടക്കമിട്ടു അവര്‍.ഇതോടൊപ്പം വര്‍ധിച്ചു വന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും, കാട്ടുതടി വെട്ടലും ചേര്‍ന്ന് ശ്വാസകോശത്തെ ചുരുക്കി കൊണ്ടുവന്നു.
ആമസോണ്‍ കാടുകളില്‍ പ്രതിദിനം 30000 ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ക്ക് സമാനമായ കാട് വെട്ടി നശിപ്പിക്കപ്പെടുന്നു എന്നത് നമ്മെ ശ്വാസം മുട്ടിക്കേണ്ട വാര്‍ത്തയാണ്. ലാറ്റിനമേരിക്കന്‍ ജീവിതത്തിന്റെ ഊടും പാവുമായ ആമസോണ്‍ ഉരുകിത്തീരുന്നത് ലോകമെങ്ങുമുള്ള മനുഷ്യരെ ആശങ്കപ്പെടുത്തുന്നതാണ്. ആശാവഹമായ ചില പുരോഗതിക്ക് ബ്രസീലില്‍ നിന്നും കുറച്ചു വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ട് എന്നത് തളളിക്കളയാനാവില്ല. 2004 ന് ശേഷം ആമസോണ്‍ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ശക്തമായ ക്യാംപെയ്നുകള്‍ സംഘടിപ്പിക്കപ്പെടുകയും തല്‍ ഫലമായി 2004-2012 കാലയളവില്‍ വന ശോഷണത്തിന്റെ തോത് കുറയുകയും ചെയ്തിട്ടുണ്ട്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് വനം നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2012. എന്നാല്‍ മാഫിയ പിടിയില്‍ നിന്നും പൂര്‍ണമായും വിടുതല്‍ നേടാതെ ആമസോണി നെ രക്ഷിക്കുക അസാധ്യമാണ്. എവിടെയും സ്ഥിതി വ്യത്യസ്തമല്ല. വികസനവും പ്രകൃതിയും രണ്ട് ധ്രുവങ്ങളില്‍ നിന്ന് പോരടിക്കുന്ന കാഴ്ച്ചയാണ് ഇവിടെ അതിരപ്പള്ളിയും അങ്ങ് ആമസോണും നമുക്ക് മുന്നില്‍ തുറന്നിടുന്നത്.പ്ലാച്ചിമടയും ,നാമക്കലും, വാരണാസിയും, രാമനഗരവുമെല്ലാം, അനിയന്ത്രിതമായ ജല ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. എങ്കിലും അതിനുള്ള ന്യായീകരണം എന്നത് നാട്’ ‘വികസിക്കുന്നു ‘ എന്ന വിചിത്ര വാദഗതിയാണ്. സമകാലിക വികസന സങ്കല്പ്പങ്ങളുടെ പുനര്‍വിചിന്തനത്തിനും ,പൊളിച്ചെഴുത്തിനും സമയമായെന്ന തിരിച്ചറിവാണ് അത്തരം വാദഗതികള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത്.
കാടിനെ വിട്ടു നാട്ടിലേക്ക് വരികയാണെങ്കില്‍ , കാടു പെറ്റിട്ട നദികളെയാണ് കാണാനാവുക.ആനമുടി നൊന്തു പ്രസവിച്ച നിള ഇന്ന് മലയാളത്തിന്റെ നൊമ്പരമാണ്. കവികള്‍ ക്രാന്തദര്‍ശികളാണെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രണ്ടു വരികള്‍ ഇടശേരി പണ്ടേ കുറിച്ചിട്ടുണ്ട്, നമ്മുടെ നിളയെ പറ്റി .
‘അംബപേരാറേ നീ മാറിപ്പോമോ ആകുലയമൊരഴുക്കു ചാലായ്?’ എന്ന കവിയുടെ ആകുലതക്ക് കാലം കണ്ണീരോടെ ഉത്തരം പറയുന്നുണ്ടല്ലോ!
നമ്മുടെ പുഴകള്‍ !!!
മണല്‍ ത്തിട്ടയായി മാറിയ നിളയും, രാസ തീര്‍ത്ഥമായി മാറിയ പെരിയാറും, മണലൂറ്റു കൊണ്ട് മരിച്ചു തുടങ്ങിയ നേത്രാവതിയും നമ്മുടെ കണ്ണീരും പേറിയാണൊഴുകുന്നത്.
എവിടെയാണ് പരിഹാരം? ഉണ്ട്! യൂറോപ്പ് നമുക്ക് പാഠമാകേണ്ടതുണ്ട്. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തു ടെ ഒഴുകുന്ന തെംസ് നദിയെ ലണ്ടന്‍ നിവാസികള്‍ കാത്തു സൂക്ഷിക്കുന്നത് കണ്ടു പഠിക്കേണ്ടതുണ്ട് .
വ്യവസായ വല്‍ ക്കരണത്തിന്റെ ഭാഗമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തന്നെ മലിനമായി തുടങ്ങിയ നദിയായിരുന്നു തെംസ് .ചാള്‍സ് ഡിക്കന്‍ സ് തന്റെ നോവലുകളില്‍ തെംസിനെ പറ്റി പറയുന്നത് ദുര്‍ഗന്ധം വമിക്കുന്ന അഴുക്കു ചാല്‍ എന്നായിരുന്നു. 1957 ല്‍ ജൈവപരമായി നിര്‍ജീവമായെന്നു തെംസ് നദിയെ വിധിയെഴുതി. ഒരു നദിയിലെ ജീവാംശങ്ങളെ നില നിര്‍ത്തുന്ന Dissolved oxygen (DO) ന്റെ അളവ് അപകടരമായ വിധത്തില്‍ താഴ്ന്നു പോയത് കൊണ്ടാണ് ജൈവപരമായി നിര്‍ജീവമായത് എന്ന് 60 വര്‍ഷങ്ങള്‍ക്ക് മുന്‍ പ് വിധിയെഴുതിയത്. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നദിയാണ് തെംസ് .കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും, കര്‍ക്കശമായ നിരീക്ഷണ സംവിധാനവും, സാങ്കേതിക മികവുള്ള മാലിന്യ സംസ്കരണവും ,ഉത്തരവാദിത്തബോധമുള്ള പൊതു ജനവും ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ച അത്ഭുതത്തിന്റെ പേരാണിന്ന് തെംസ് .ഒരു നദിയുടെ അമ്പരപ്പിക്കുന്ന തിരിച്ചു വരവ്.
യൂറോപ്പ് ആര്‍ജിച്ച ഉയര്‍ന്ന പൗരബോധത്തിന്റെയുo സാമൂഹിക അച്ചടക്കത്തിന്റെയും പ്രതിഫലനമാണ് തെംസ് നദിയുടെ സ്ഫടിക സമാനമായ ജലത്തില്‍ തെളിയുന്നത്.നമുക്ക്, ഇന്ത്യക്കാര്‍ക്ക് ഈ വിഷയങ്ങളില്‍ ഒരു പാട് മുന്നോട്ട് പോകാനുണ്ട്.
നമ്മുടെ നദികളെ ദേവി സങ്കല്പ്പമായാണ് കാണാറുള്ളത്.ഗംഗാദേവി, യമുനാ ദേവി തുടങ്ങി നാം നദികള്‍ക്ക് ഒരു വിശുദ്ധ പരിവേഷം കൊടുക്കാറുണ്ട്.ഇന്ത്യന്‍ സാംസ്ക്കാരിക ചരിത്രത്തിലും നദികള്‍ക്ക് വലിയ പ്രാധാന്യമുണ്ടല്ലോ! എന്നിട്ടും നാം നമ്മുടെ നദികളോട് കാണിക്കുന്ന ക്രൂരത
സാഡിസ്റ്റ് സ്വഭാവമുള്ളതാണ്.ഒരു ജനത ഒന്നാകെ തങ്ങളുടെ ചരിത്രത്തില്‍ ഉടനീളം ഒരുമിച്ചൊഴുകിയ നദികളെ ഇവിധം മലിനമാക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക.ഗാര്‍ഹിക പീഡനങ്ങള്‍ വാര്‍ത്തയല്ലാതായി മാറിയ ഇന്ത്യന്‍ പശ്ചത്തലത്തില്‍ ഇന്ത്യന്‍ സ്ത്രികളും, നദികളും ഒരുപോലെ അടിച്ചമര്‍ത്തപ്പെടുകയാണ്. ഒരു സമൂലമായ പരിവര്‍ത്തനം തന്നെയാണ് പോംവഴി.
പുരോഗമന പക്ഷത്തു നില്‍ ക്കുന്ന മൊത്തം ആളുകളും തങ്ങളുടെ ‘മാറ്റിവെക്കലുകളെ’ ഉപേക്ഷിച്ച് ഒരു മുന്നേറ്റത്തിനായ് ഒരുമിക്കേണ്ടതുണ്ട്. സായിപ്പ് പണ്ട് പാമ്പാട്ടികളുടെയും മാജിക്കുകാരുടെയും നാടെന്നു വിളിച്ച പോലെ ഇന്നവര്‍ ഈ നാടിനെ ഒരു വേസ്റ്റ് ബിന്‍ ആയി കാണുന്നുണ്ടാകാം. കാടടച്ചു വെടി വെക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ പോലുള്ള ഗിമ്മിക്കുകള്‍ അല്ല ഇതിന് പരിഹാരം. വളരെ ജനകീയവും എന്നാല്‍ കോണ്‍ക്രീറ്റുമായ പരിഹാര മാര്‍ഗങ്ങാണ് നാം ആലോചിക്കേണ്ടത്. അതത് സ്ഥലങ്ങളുടെ സവിശേഷതകളെ ഉള്‍ക്കൊള്ളുന്ന വികേന്ദ്രീകൃത പരിഹാരമാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞ് വരേണ്ടതുണ്ട്.
ശരാശരി മലയാളിയുടെ (ഇന്ത്യന്റെ കാര്യവും വ്യത്യസ്തമായിരിക്കില്ല) ‘വൃത്തി’ബോധം സ്വശരീരത്തിലും വീട്ടുപറമ്പിലുമായി ഒതുങ്ങുന്നു ‘അതിന്റെ ഫലമായാണ് നമ്മുടെ പാതകളുടെ ഇരുവശവും പ്ലാസ്റ്റിക്ക് കൊണ്ട് നിറയുന്നത്.ആരോഗ്യ _ സാമ്പത്തിക വശങ്ങളില്‍ നോര്‍വേ യോടു പോലും താരതമ്യം ചെയ്യപ്പെടുന്ന കേരളം പൊതു ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ പിറകിലാണ് ‘
ഇതില്‍ നിന്നൊരു മാറ്റം എളുപ്പമല്ല. ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങള്‍ കൃത്യമായ മാര്‍ഗരേഖകളും, നയങ്ങളും കൊണ്ട് മുന്നില്‍ നില്‍ ക്കുകയും പൊതു സമൂഹം ഇതിനെ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ നമുക്ക് പോസിറ്റീവ് ആയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അലക്ഷ്യമായി നമ്മള്‍ വലിച്ചെറിയുന്ന ഓരോ മിഠായിക്കടലാസും നമ്മുടെ ജാഗ്രതയില്ലായ്മയുടെ സാക്ഷ്യമാന്നെന്ന ബോധം നമ്മളില്‍ ഉറക്കേണ്ടതുണ്ട്.
‘ഞാനി’ല്‍ നിന്നും നമ്മളിലേക്കുള്ള ബോധ്യമാണ് പൗരബോധം ആര്‍ജിക്കുന്നതോടെ ഒരു സമൂഹം ഒന്നാകെ മനോഹരമായ മാറ്റങ്ങള്‍ക്കു വിധേയമാകുന്നു.
നയങ്ങള്‍ – തിരുത്തപ്പെണം!
പ്രകൃതി ഒരു വില്‍ പ്പന ചരക്കായി എന്നുള്ളതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി…
വലതുപക്ഷ നയങ്ങളുടെ തിക്ത ഫലമാണ് ലോകമെങ്ങും കാണുന്ന പ്രകൃതി ചൂഷണ കഥകളുടെ അമ്പരപ്പിക്കുന്ന സമാനതകള്‍ക്കാധാരം.
വിഭവങ്ങളെ എല്ലാവര്‍ക്കും തുല്യ നീതിയില്‍ വീതിച്ച് കൊടുക്കുക എന്ന ഇടതുപക്ഷ നൈതികതയാണ് ലോകത്തോട് കാലം ആവശ്യപ്പെടുന്നത്.