സഡാക്കോ സസാക്കി...
നീയന്ന് പറത്തിവിട്ട
ഒറിഗാമി പറവകള്ക്കിപ്പോള്
വെടിമരുന്നിന്റെ രൂക്ഷഗന്ധമാണ്.
പറവകളില്‍ നീയെഴുതിയ
സമാധാനാക്ഷരങ്ങളില്
പിഞ്ചിളംചോരയിറ്റുവീണിരിക്കുന്നു.
ഒറിഗാമി പറവതേടി പിച്ചവെക്കേണ്ട
ആയിരം കുഞ്ഞിളം കാല്കളില്
ഷെല്ലിന്ചില്ലുതറച്ചിരിക്കുന്നു...
കുലംവിട്ടവര്
ഒറിഗാമികളില്ലാത്ത ലോകത്ത്
നിന്നെയുംതേടിയെത്തിയിട്ടുണ്ടാകും.