K G Suraj

നിരാശ്രയരുടെ സ്വന്തം അശ്വതി

വലിയൊരു പാത്രം നിറയേ സുലേഖാ അരിയാല്‍ ചോറു വാര്‍ത്തു വെച്ചിരിക്കുന്നു. അവിയല്‍, സാമ്പാര്‍, കിച്ചടി, തീയല്‍, പുളിശ്ശേരി തുടങ്ങി മറ്റു പാത്രങ്ങളില്‍ കറികളാണ്. അവര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. വൃത്തിയുള്ള ഇലകളില്‍ കൃത്യമായ് ഉള്ളടക്കം ചെയ്ത ഇരുപതു പൊതിച്ചോറുകള്‍. തിരുവന്തപുരത്തെ മുട്ടത്തറ വില്ലേജില്‍ ഈഞ്ചക്കലില്‍ വിജി ഭവില്‍ അശ്വതിയുടെ നേതൃത്വത്തില്‍ അനുജത്തി രേവതിയും അമ്മ വിജയകുമാരിയും അമ്മൂമ്മ ജാനകിയമ്മയുമാണ് രുചികരമായ ഈ ഒരുക്കങ്ങള്‍ക്കു പിന്നില്‍. . പൊതികള്‍ പാക്കറ്റുകളില്‍ നിറച്ചു .കഴിഞ്ഞു. 9962 എന്ന ചുവപ്പു നിറമുള്ള ഇരുചക്രവാഹനം പതിവുയാത്ര തുടങ്ങി. അശ്വതിയെ സഹായിക്കാന്‍ രേവതിയും ഒപ്പമുണ്ട്. നേരം പതിനൊന്നിനോടടുക്കുന്നു. പരിസരത്തെ അഞ്ചു വീടുകളിലെ അഞ്ചമ്മമാര്‍ക്ക് പൊതിച്ചോറു നല്‍കി അവര്‍ പടിഞ്ഞാറേ കോട്ടയിലെ സ്വാതിനഗര്‍ ലാക്കാക്കി വണ്ടിയോടിച്ചു.

അശ്വതിയുടെ തലവെട്ടം കണ്ടിട്ടാകണം മാസികാസ്വാസ്ഥ്യമുള്ള വഴിയരികിലെ മധ്യവയസ്ക്കന്റെ കണ്ണുകളില്‍ ഒരു സൂര്യന്‍ പ്രകാശിച്ചു. പൊതിച്ചോറു കൈമാറി അപരിചിതമായ ഏതോ ഭാഷയില്‍ അവര്‍ ക്ഷേമം പറഞ്ഞു. വിശപ്പിനും നിറവുള്ള വിളമ്പലിനുമിടയിലെ ഹൃദയഭാഷ . ഇനി എസ്. പി. ഫോര്‍ട്ട് ആശുപത്രിക്കരികിലെ കടവരാന്തയില്‍ ജീവിതം കണ്ടെത്തിയ രാജേന്ദ്രന്‍ ചേട്ടനിലേക്ക്. ആരോഗ്യാന്വേഷഷണങ്ങളും സമാശ്വാസങ്ങളും പകര്‍ന്ന്, ശ്രീകണ്ഠേശ്വരം, കൈതമുക്ക്, ജറല്‍ ആശുപത്രി ജംഗ്ഷന്‍ വഴി തമ്പാനൂരെത്തുമ്പോഴേക്കും ആ വലിയ കവറിലെ പൊതികളെല്ലാം ഒഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം ലോകോളേജിലെ ഈവിംഗ് ബാച്ച് വിദ്യാര്‍ത്ഥിനി അശ്വതിയുടെ ഒരു ദിവസം ഇങ്ങയൊണാരംഭിക്കുന്നത്; മുടക്കമില്ലാതെ കഴിഞ്ഞ ആറുമാസക്കാലം തുടര്‍ന്നു വരുന്നത്. നിരാശ്രയര്‍ക്കും നിരാലംബര്‍ക്കും സ്വന്തം വീട്ടില്‍, കുടുംബാംഗങ്ങക്കൊപ്പം ഭക്ഷണമൊരുക്കി നേരിട്ടു വിതരണം ചെയ്യുന്ന ഈ മിടുക്കികുട്ടി ഇതിനായുള്ള പണം മെഡിക്കല്‍ റെപ്രസെന്റേറ്റീവായി കഠിപ്രയത്നം നടത്തിയാണ് സമാഹരിക്കുന്നത്. ഉറച്ച പിന്തുണമയുമായി അനുജത്തിയും അമ്മയും അമ്മൂമ്മയുമൊപ്പമുണ്ട്.

വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതില്‍ മാത്രം ഒരുങ്ങുന്നതല്ല അശ്വതിയുടെ ഇടപെടലുകള്‍. തെരുവില്‍ രോഗപീഡകളാല്‍ കഷ്ടപ്പെടുന്ന നിരവധിപേരെയാണ് നിരാശ്രയരായ രോഗികളുടെ അഭയകേന്ദ്രമായ ജറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ എത്തിച്ച് ജീവിതത്തിലേക്കു കൈപിടിച്ചത്. ഉള്ളതില്‍ നിന്നെടുത്ത് അപരന്റെ ഖേദം ചുരുക്കുന്ന അശ്വതി തികഞ്ഞ യാഥാര്‍ഥ്യ ബോധത്തോടെയാണ് തന്റെയുഭവങ്ങള്‍ പങ്കുവെച്ചത്. പ്രതീക്ഷയുടെ നാളെകളും

കെ ജി സൂരജ് : എന്തിനാണ് അശ്വതി ഇങ്ങനെയെല്ലാം ചെയ്യുന്നത്.

അശ്വതി : കുഞ്ഞുന്നാളില്‍ ഭക്ഷണത്തിനുവേണ്ടി ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട്. അച്ഛന്‍ രേത്തേ മരിച്ചു പോയിരുന്നു. അമ്മയാണ് വീട്ടു ജോലിക്കുപോയി കഷ്ടപ്പെട്ട് വളര്‍ത്തിയത്. വിശപ്പറിഞ്ഞ് വളര്‍ന്നതുകൊണ്ടുതന്നെ വിശപ്പ് ഒരനുഭവം എന്ന നിലയില്‍ എങ്ങിയൊകും എന്ന് നന്നായറിയാം. വിശന്നിരിക്കുന്നവരെ കണ്ടാലുമറിയാം. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ എന്നെങ്കിലും സ്വയം പര്യാപ്തമാകുമ്പോള്‍ ആരുമില്ലാത്തവരുടെ വിശപ്പുമാറ്റാന്‍ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ചിരുന്നു. ഇപ്പോള്‍ ജോലിയുണ്ട്. അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ഇത്രയും മാത്രം ചെയ്യാനാകുന്നു. ഇനിയുമേറെ ചെയ്യണമെന്നുണ്ട്. നിരാശ്രയത്വം വിശപ്പു സമ്മാനിച്ചവരുടെ എണ്ണം ഈ ഇരുപതു പൊതിച്ചോറില്‍ തീരില്ല. ഒരുപാടുപേര്‍ ഇങ്ങനെ ചെയ്യുന്നുണ്ടെന്നറിയാം. അതൊന്നും, വിശപ്പടക്കാന്‍ പര്യാപ്തമല്ല. കഴിയുന്നവരെല്ലാം ഇതു ചെയ്യണം. വിശപ്പില്‍ വളര്‍ന്നതിനാലാണ്; ഇപ്പോള്‍ ഇങ്ങയൈല്ലാം ചെയ്യുന്നത്.

ഭക്ഷണപ്പൊതിയുടെ സംവിധാനം എങ്ങയൊണ് ആരംഭിച്ചത്. എന്തായിരുന്നു കാരണം.

അടുത്ത വീട്ടിലെ അമ്മൂമ്മയ്ക്ക് ആഹാരം തയ്യാറാക്കുന്നതിലൂടെയാണ് ഇതാരംഭിച്ചത്. പിന്നീട് പരിസരത്തെ മറ്റു നാലമ്മമാര്‍ക്കുകൂടി ഭക്ഷണം തയ്യാറാക്കി തുടങ്ങി. ഒരിക്കല്‍ ഒരു പൊതി ബാക്കി വന്നു. അത് ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷിലെ ഒരു ചേച്ചിക്കു നല്‍കി. അവര്‍ക്ക് മാസികാസ്വാസ്യം ഉണ്ടായിരുന്നു. ഇതു കണ്ട് മാസിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു പുരുഷന്‍ അവരില്‍ നിന്നും പൊതി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. അതോടെ അതു തല്ലില്‍ കലാശിച്ചു. ഈ സംഭവം നടക്കുന്ന സമയമെല്ലാം തൊട്ടടുത്ത ഹോട്ടലില്‍ ഒരുപാട് പേര്‍ ഊണിനൊപ്പം ഇതെല്ലാം ലൈവായി കാണുന്നുണ്ടായിരുന്നു. ഏതായാലും അപ്പോള്‍തന്നെ ഒരു പൊതിച്ചോറ് ഹോട്ടലില്‍ നിന്നും വാങ്ങി ആ ചേട്ടുനു കൊടുത്തു. അതോടെ ഭക്ഷണത്തിനായുള്ള തല്ലുകൂടല്‍ അവസാനിപ്പിച്ച് ആ ചേട്ടന്‍ ശാന്തമായി ആഹാരം കഴിക്കാന്‍ തുടങ്ങി. വിശപ്പ് ഏതു മാന്യനേയും ഭ്രാന്താക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഈ സംഭവത്തോടെ അഞ്ചു പൊതി എന്നത് പത്താക്കി വര്‍ദ്ധിപ്പിച്ച് ഇവര്‍ക്കുകൂടി എത്തിക്കാന്‍ തുടങ്ങി.ഇപ്പോളത് ഇരുപതു പൊതിയായി. കാരണം എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് സമയം ലാക്കാക്കി കാത്തിരിക്കുന്നവര്‍ ഉണ്ട്.

തെരുവില്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഇവരുടെയെല്ലാം ആരോഗ്യസ്ഥിതി എങ്ങിയൊണ്?

വളരെ ദയീയമാണത്. എല്ലാവരും പലതരം രോഗങ്ങള്‍ക്ക് കീഴ്പ്പെട്ടവര്‍. പലര്‍ക്കും ഉറ്റവരും ഉടയവരുമുണ്ട്. പരിചരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിാല്‍ പുറന്തള്ളപ്പെട്ടവര്‍. ഭക്ഷണമെത്തിക്കുന്നതിനിടയിലാണ് വിവിധ രോഗാവസ്ഥകളെക്കുറിച്ച് മസ്സിലാക്കിയത്. വല്ലാതെ വിഷമമുഭവിക്കുന്നവരെ ജറല്‍ ഹോസ്പിറ്റലിലെ ഒന്‍പതാം വാര്‍ഡിലേക്ക് എത്തിക്കാന്‍് തുടങ്ങി. ആശുപത്രികളില്‍ കയറ്റാത്തതുകൊണ്ടോ, ആശുപത്രിവരെയെത്താന്‍ ശാരീരിക സ്ഥിതിയുവദിക്കാത്തതുകൊണ്ടോ വേദന തിന്നു ജീവിക്കുന്നവരാണവര്‍. ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ 99 രോഗികളാണുള്ളത്. അവരില്‍ 50 പേരും രോഗം ഭേദപ്പെട്ടവര്‍. ബന്ധുക്കള്‍ ഏറ്റുവാങ്ങാനില്ലാത്തവര്‍. ക്ഷേത്രത്തില്‍ കൊണ്ടുപോകാം എന്നു പറഞ്ഞ് കൂടെ കൂട്ടിയ മകനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ മുതല്‍ സാമ്പത്തിക സ്ഥിതിയുള്ള ഉറ്റവരുള്ളവര്‍ വരെ ഇവിടെയുണ്ട്. സര്‍ക്കാര്‍ സേവങ്ങളില്‍ നിന്നും പിരിഞ്ഞ ഉദ്യോഗസ്ഥര്‍ ഇവിടെ അന്തേവാസികളാണ്. മക്കള്‍ മാസാദ്യങ്ങളില്‍ ഉറപ്പായും എത്തുന്നു. പെന്‍ഷന്‍ തുക വാങ്ങിപ്പോകുന്നു. അവര്‍ക്ക് അച്ഛമ്മമാരെ വേണ്ട. അവരുടെ പണം മതി. അവസാനം ബോഡി വാങ്ങാനും എത്തുന്നു. രോഗപീഢകളാല്‍ ദുരിതമുഭവിക്കുന്ന നാലുപേരെ ഇവിടെയെത്തിച്ചിട്ടുണ്ട്.

അട്ടക്കുളങ്ങര ജംഗ്ഷിലും പരിസരങ്ങളിലുമായി ജീവിതം കഴിക്കുന്ന സലിം എന്നൊരു ചേട്ടുമുണ്ട്; വയസ്സ് 45. ഒരു ദിവസം കാണുമ്പോള്‍ ഫുട്പ്പാത്തില്‍ കമഴ്ന്നു വീണു കിടക്കുന്നു. അപ്പോള്‍ തന്നെ 108 ആംബുലന്‍സില്‍ ഒന്‍പതാം വാര്‍ഡിലെത്തിച്ചു. പിന്നീട് പുലയാര്‍കോട്ട ടി.ബി. സെന്ററിലേക്കും. അവിടെ കൂട്ടിരിപ്പുകാര്‍ ഇല്ലാതെ കിടത്തി ചികിത്സിക്കാന്‍ ആകില്ല എന്ന പേരില്‍ പുറത്താക്കാന്‍ ശ്രമം നടന്നു. വിഷയം മാധ്യമ ശ്രദ്ധയില്‍ വന്നതുകൊണ്ടുമാത്രം അദ്ദേഹത്തിന് ഇപ്പോഴും അവിടെ തുടരാനാകുന്നു. ഇക്കഴിഞ്ഞ ദിവസം കലശലായി കുഷ്ഠരോഗം ബാധിച്ച ഒരു ചേട്ടന്‍ (രാമകൃഷ്ണന്‍)) അഡ്മിറ്റു ചെയ്തു. അദ്ദേഹം ശരിക്കും വേദകൊണ്ട് കരയുകയായിരുന്നു. ഏതു രോഗിയെ അഡ്മിറ്റു ചെയ്യുമ്പോഴും എന്തു പ്രശ്മുണ്ടെങ്കിലും ബന്ധപ്പെടാന്‍ നമ്പര്‍ കൊടുത്തേല്‍പ്പിക്കുമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ബലമായവര്‍ ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഒന്നു വിളിച്ചു പറയുകപോലും ചെയ്തില്ല. പലയിടങ്ങളിലും അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നിരവധി സഹോദരിമാരെ തെരുവുകളില്‍ കാണാറുണ്ട്.പലരും മാസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു. പോലീസുമായി ബന്ധപ്പെട്ട് മഹിളാമന്ദിരങ്ങളില്‍ പ്രവേശിപ്പിക്കുകയാണ് പതിവ്. ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ അടുത്തിടെവരെ ആര്‍ക്കും പ്രവേശമുണ്ടായിരുന്നില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്ന സൂതാര്യ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രിക്കു മുന്‍പാകെ വിഷയം, അവതരിപ്പിച്ചതിന്റെ ഭാഗമായി രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങി. സന്ദര്‍ശകര്‍ക്കുള്ള അനുവാദം വാര്‍ഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്ന കാര്യം ഉറപ്പാണ്.

എന്തുകൊണ്ടാണ് നിയമം ഐച്ഛികമായി തിരഞ്ഞെടുക്കാന്‍ കാരണം.

സാധാരണക്കാര്‍ക്ക് നീതി ഇന്നും കിട്ടാക്കനിയാണ്. വിശക്കുന്നവരുടെ എണ്ണം പടിപടിയായി കൂടുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇതില്ലൊം നിയമനിര്‍മ്മാണം മാത്രം പരിഹാരമാണെന്നു കരുതുന്നില്ല. പക്ഷേ, നിയമം കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ അനീതികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കാമെന്നു കരുതുന്നു. നിയമസഹായം അന്യമായവര്‍ക്ക് അതെത്തിക്കാനാകണം. ഇതെല്ലാം കണക്കിലെടുത്താണ് ഐച്ഛികമായി നിയമം പഠിക്കാന്‍ തീരുമാനിച്ചത്. ഈവനിങ്ങ് ബാച്ചായതിനാല്‍ നിലവിലെ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുന്നുമില്ല. ജോലിക്കുമൊപ്പം പഠിക്കാനാകുകയും ചെയ്യുന്നു.

നിവലിലെ പ്രവര്‍ത്തങ്ങള്‍ക്ക് ബാഹ്യസാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടോ.

ഇതുവരേയും ഇല്ല. എന്റെയും അനുജത്തിയുടേയും വരുമാനത്തില്‍ നിന്നാണ് ഇതെല്ലാം നടന്നു പോകുന്നത്. പൊതിച്ചോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

അതിജീവന ലക്ഷ്യമാക്കുന്നതെന്താണ്. ആരെല്ലാമുണ്ട് കൂട്ടായ്മയ്ക്കു പിന്നില്‍..

നിലവില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. കൂടുതല്‍ പേര്‍ക്ക് ഭക്ഷണമെത്തിക്കേണ്ടതുണ്ട്. ഒപ്പം ഇപ്പോഴത്തെ ഭക്ഷണവിതരണം മുടങ്ങാതെ നടത്തുകയും വേണം. ഇതിനു പുറമേ നിരാലംബരും നിരാശ്രയരുമായ തെരുവിലെ രോഗികള്‍ക്ക് മുടങ്ങാത്ത ചികിത്സ, പദ്ധതികള്‍ ഒരുക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കടന്നാക്രമങ്ങള്‍, ചൂഷണങ്ങള്‍ എല്ലാം പെരുകിക്കൊണ്ടിരിക്കുന്നു. 'അതിജീവന ' ഇത്തരം വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുകയും പുരധിവാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സമാനമനസ്കര്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടായ്മ എന്ന രൂപത്തിലാണ് പ്ളാന്‍ ചെയ്തിരിക്കുന്നത്. അതിനുള്ള പ്രാരംഭപ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

പൊതുജാരോഗ്യം/ ഭക്ഷ്യസുരക്ഷ; ഇന്‍ഡ്യയില്‍

ഒന്നുമില്ലാത്തവരുടെ എണ്ണം അങ്ങനെ അന്തമില്ലാതെ പെരുകുന്നതെന്തുകൊണ്ടാകണം. ഒരുവിഭാഗത്തിനു മാത്രം സാമൂഹ്യവും സാമ്പത്തികവുമായ ഉയര്‍ച്ച ഉണ്ടാകുമ്പോള്‍ മറുഭാഗത്ത് ഭൂരിഭാഗം വരുന്ന അധ്വാനിക്കുന്ന ജവിഭാഗങ്ങള്‍ക്ക് കടുത്ത ചൂഷണവും ദാരിദ്യ്രവും അനുഭവിക്കേണ്ടിവരുന്നതെന്തുകൊണ്ടാകണം. അശ്വതി വരച്ചിട്ട ഇരുപതു പൊതിച്ചോറുകളുടേയും ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡിന്റേയും ചിത്രം ആരോഗ്യ ഭക്ഷ്യ സേവമേഖലയിലെ ഭരണകൂടത്തിന്റെ പിന്നാക്കം പോക്കിന്റേയോ കുറ്റകരമായ നിസംഗതയുടേയോ ഒറ്റപ്പെട്ട പ്രാദേശികസൂചിക മാത്രമാകുന്നില്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളാല്‍ തച്ചുതകര്‍ക്കപ്പെട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അരികുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ ബഹുഭൂരിപക്ഷത്തിന്റെ ഇല്ലായ്മകളുടെ നേരടയാളമായി അതുമാറുന്നു.

രാജ്യമാസകലം പൊതുജാരോഗ്യ വ്യവസ്ഥ വലിയ തകര്‍ച്ച നേരിടുകയാണ്. മാതൃ-ശിശുമരണിരക്ക് അത്യന്തം ഗൌരവതരമായി ഉയര്‍ന്നിരിക്കുന്നു. പട്ടണപ്രദേശങ്ങളിലെ ആരോഗ്യ പരിരക്ഷാ പദ്ധതികളിലെല്ലാം ശക്തരായ സ്വകാര്യ ആശുപത്രി മാജ്മെന്റുകളുടെ നിയന്ത്രണത്തില്‍ നിഷ്ക്രിയമായിരിക്കുന്നു. പൊതുജാരോഗ്യ പരിരക്ഷയുടെ അഭാവത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സാധ്യതപോലും അവശേഷിപ്പിക്കാതെ സ്വകാര്യ മേഖലയിലെ ഗുണിലവാരമില്ലാത്ത ചികിത്സയ്ക്കും ദയാദാക്ഷിണ്യങ്ങള്‍ക്കും വിധേയരാകാന്‍ സര്‍വ്വസാധാരണക്കാര്‍ നിര്‍ബന്ധിതരാകുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളുടെ പ്രവേശവും അനുബന്ധ ഇടപെടലുകളുമാണ് മരുന്നുകളുടെ വില ക്രമാതീതമായി ഉയരുന്നതിനുള്ളു പ്രധാന കാരണം. അവശ്യ മരുന്നുകളുടെ വില ഫലപ്രദമായി നിയന്ത്രിക്കുന്നതിനു പോലും സര്‍ക്കാര്‍ വൈമുഖ്യം കാട്ടുന്നു.

2005-ലെ ഡ്രഗ്സ് & കോസ്മെറ്റിക്ക് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ പുതുതായി ഉത്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള നിബന്ധകള്‍ സര്‍ക്കാര്‍ ഉദാരമാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഇത് സ്വകാര്യ/പൊതുമേഖലാ വ്യത്യാസമില്ലാതെ ഇന്ത്യന്‍ പൌരന്മാര്‍ക്കു മേല്‍ അധാര്‍മ്മിക ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള ലൈസന്‍സായി മാറുന്നു.

ജനതയെ അടിമുടി ചൂഷണങ്ങള്‍ക്കു വിധേയമാക്കുകയും തല്‍ഫലമായി ആരോഗ്യ/ഭക്ഷ്യ/സാമൂഹ്യ സുരക്ഷാ സേവങ്ങള്‍ സര്‍വ്വസാധാരണക്കാരന് അപ്രാപ്യമാകുകയും ചെയ്ത ഇന്ത്യന്‍ ആരോഗ്യമേഖലയെ, സാര്‍വ്വത്രികവും, സമഗ്രവും സൌജ്യവുമാക്കണമെങ്കില്‍ ബന്ധപ്പെട്ട മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തവും കര്‍ക്കശവുമാക്കേണ്ടതുണ്ട്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ പൊതുജാരോഗ്യ വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന നിലയില്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ സുസജ്ജമാക്കേണ്ടതുണ്ട്. ഉത്പാദന ചിലവിന്റെ അടിസ്ഥാനപ്പെടുത്തില്‍ എല്ലാ അവശ്യ മരുന്നുകളുടേയും നിരക്കുകളില്‍ നിയന്ത്രണ സംവിധാമുണ്ടാകണം.

നവഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കപ്പെട്ടതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രംഗത്ത് വന്‍ തിരിച്ചടികളാണ് ഇന്ത്യന്‍ ജനത നേരിടുന്നത്. പൊതുവിതരണ സംവിധാനം താറുമാറായതിലൂടെ ഭക്ഷ്യവിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നതിനുള്ള ആര്‍ജ്ജിതശേഷി പരിപൂര്‍ണ്ണമായും സര്‍ക്കാരിനു നഷ്ടമായിരിക്കുന്നു. എ.പി. എല്‍/ബി.പി.എല്‍ തരംതിരിവ് നിര്‍ദ്ധരര്‍ക്ക് കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യം കിട്ടുന്നതിനുള്ള സാധ്യതകള്‍ നിഷേധിക്കുംവിധം അശാസ്ത്രീയമായ ഒഴിവാക്കലുകള്‍ക്ക് കാരണമായി. ഗ്രാമപ്രദേശങ്ങളില്‍ 26 രൂപയും നഗരപ്രദേശങ്ങളില്‍ 32 രൂപയും പ്രതിദിന വരുമാനമുള്ളവരെ ദരിദ്രരായി പരിഗണിക്കാനാകില്ലെന്ന ആരോഗ്യ/ഭക്ഷ്യ സേവമേഖലയിലെ പ്ലാനിങ്ങ്‌ കമ്മീഷന്റെ തെറ്റായ തുഗ്ളക്ക് നയം ഇന്ത്യന്‍ ജനതയെ പട്ടിണിയയില്‍ നിന്നും പട്ടിണിയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു.

സുരക്ഷിതത്വത്തില്‍ നിന്നും പുറം തള്ളപ്പെട്ട ഇന്ത്യയിലെ ദരിദ്ര കോടികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതാവസ്ഥ പ്രതിദിനം ദുരിത സങ്കീര്‍ണ്ണമാകുകയാണ്. പോഷകാഹാര ദൌര്‍ല്ലഭ്യത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ പ്രതിദിനം കുഞ്ഞുങ്ങള്‍ മരണപ്പെട്ടു കൊണ്ടിരിക്കുന്നു. പട്ടിണി മരണങ്ങള്‍ തുടര്‍ക്കഥകളാകുകയാണ്. ഭക്ഷ്യ/ആരോഗ്യ/പരിപാലന സേവമേഖലകളില്‍ സര്‍വ്വസാധാരണക്കാരനു നീതി ലഭിക്കുന്നതിന് ഉത്തരവാദിത്വപൂര്‍ണ്ണമായ ജനകീയ ഇടപെടലുകളാണ് ജാനാധിപത്യം ആവശ്യപ്പെടുന്നത് . അതിനു വേണ്ടത് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ യോജിച്ച മുന്നേറ്റങ്ങളാണ്.

അപരന്റെ വേദനകളെ നെഞ്ചില്‍ പകര്‍ത്തുന്ന അശ്വതി പൊതു സമൂഹത്തിന്റെ സ്നേഹവാല്‍സല്യങ്ങള്‍ അര്‍ഹിക്കുന്നു. രോഗപീഡകളാല്‍ നൊന്തു നീറുന്നവര്‍, നിരാലംബര്‍, നിരാശ്രയര്‍ ഒരുപാടുണ്ട് നമുക്കു ചുറ്റിനും . സന്നദ്ധമെങ്കിലും സാഹചര്യങ്ങളുടെ കെട്ടുപാടുകളില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനാകാത്തവരും നിരവധിയുണ്ട് നമുക്കിടയില്‍. അങ്ങിയൈങ്കില്‍ എന്തുകൊണ്ട് അശ്വതിയേയും സുഹൃത്തുക്കളേയും നമുക്കു പിന്തുണച്ചുകൂടാ, വാക്കുകൊണ്ട്.... പ്രവര്‍ത്തികൊണ്ട്.... പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ ഇന്ധനം പകര്‍ന്നുകൊണ്ട്.

കാരണം

നിരാശ്രയര്‍ എണ്ണത്തിലേറെയത്രേ ...

അശ്വതിമാരോ ന്യൂനപക്ഷം ...

 

 

Image courtesy: Ratheesh Sundaram