Saraswathy Kankalivilayil

പകല്‍ക്കൊള്ളയുടെ മെഡിക്കല്‍ നിലങ്ങള്‍

നമ്മുടെ നാട്ടില്‍ നിയോ ലിബറല്‍ പോളിസികളുടെ കാലത്ത് സേവന രംഗം എന്നത് മാറി വ്യവസായമായ രണ്ടു മേഖലകളാണു വിദ്യാഭ്യാസവും ആരോഗ്യവും.വിദ്യാഭ്യാസരംഗത്തെ തല്‍ക്കാലം വിടാം.എന്നാല്‍ അതിലൊന്നായ നഴ്സിംഗ് വിദ്യാഭ്യാസ മേഖലയും ഇന്ന് സ്വാശ്രയ മേഖലയുടെ പിടിയിലാണ്.ആരോഗ്യരംഗമാകട്ടെ “മെഡിക്കല്‍ ഇന്‍ഡസ്ട്രി”ആയി മാറിയിരിക്കുന്നു.അപ്പോള്‍ പിന്നെ ലാഭം മാത്രമായി അതിന്റെ ലക്ഷ്യവും.ലാഭെച്ഛ മാത്രമുള്ള ഏത് രംഗവും ചൂഷണത്തിന്റെ കൂടി രംഗമായി മാറിയിരിയ്ക്കും.അതു തന്നെയാണു ഇന്ന് നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവര്‍ അനുഭവിയ്ക്കുന്ന ദുരിതവും.

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , സമയ ക്ലിപ്തത ഇല്ലാതെ അവര്‍ ജോലി ചെയ്യുന്നു. എട്ടു മണിക്കൂര്‍ ജോലി എന്നത് ഇവര്‍ക്ക് ഇന്നും ഒരു മരീചിക തന്നെ.സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം തൊഴില്‍ ചൂഷണത്തിനു വിധേയരാകുന്ന ഒരു വിഭാഗമാണു ഇവര്‍ .ഇന്‍ഡ്യയിലെ ഏത് സ്ഥലത്തുള്ള ആശുപത്രിയിലോ ക്ലിനിക്കിലോ ഒരു മലയാളി നഴ്സിനെ എങ്കിലും കണ്ടെത്താന്‍ കഴിയും.കാരുണ്യത്തോടെ രോഗികളോട് ഇടപഴകുമ്പോളും അവരില്‍ പലരും ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയില്‍ ആണെന്നത് ആരറിയുന്നു?നമ്മെ നോക്കി പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ ഹൃദയവേദനകള്‍ ആരറിയുന്നു?

ചെന്നൈ പോലെ വന്‍ നഗരങ്ങളില്‍ വളരെ പ്രശസ്തമായ ആശുപത്രികളില്‍ ജോലി ചെയ്യുന്ന പല നഴ്സു മാരേയും നേരിട്ടു പരിചയമുണ്ട്.അവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരം ചൂഷണത്തിനു വിധേയരാകുന്നു.പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം പല ആശുപത്രികളിലും നഴ്സുമാര്‍ ദുരിതക്കയത്തിലാണെന്നതാണു സത്യം.താമസ സൌകര്യങ്ങള്‍ നല്‍കുമെന്ന് ആദ്യം പറയും.എന്നാല്‍ പിന്നീട് നല്‍കുന്നതോ വളരെ അസൌകര്യങ്ങള്‍ നിറഞ്ഞ ചുറ്റുപാടുകളിലും.ആഹാരം എന്നത് ഏതോ ദാനം നല്‍കുന്നതു പോലെ.മണിക്കൂറുകള്‍ നീണ്ട ജോലി സമയം.പലപ്പോളും പതിനാറും പതിനെട്ടും മണിക്കൂറുകള്‍ വരെ ജോലി ഒറ്റയടിക്ക് ജോലി ചെയ്യേണ്ടി വരുന്നു.ജോലി സ്ഥലത്ത് ഒന്ന് ഇരിക്കാനുള്ള സൌകര്യം പോലും പലരും നല്‍കുന്നില്ല.

മെഡിക്കല്‍ ടൂറിസം ഇന്ന് വര്‍ദ്ധിച്ചു വരുന്നു.മറ്റു രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ചികിത്സാ ചിലവുകള്‍ കുറവാ‍യതുകൊണ്ട് പല എഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ വന്ന് ചികിത്സ തേടുന്നവരുണ്ട്.അങ്ങനെ വരുന്ന വിദേശരോഗികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടാനുള്ള ചില  ആഹ്ലാദ വസ്തുക്കള്‍ കൂടിയാണു ഇന്ന് നമ്മുടെ കൊച്ചു സഹോദരിമാര്‍ .അവരില്‍ നിന്നു പലപ്പോളും ഉണ്ടാകേണ്ടി വരുന്ന മോശമായ പെരുമാറ്റവും അപമാനിക്കപ്പെടലും കണ്ണടച്ചു വിടേണ്ട ഗതികേടിലാണു ഇവര്‍ .ഏതാണ്ട് അടിമപ്പണിയ്ക്ക് തുല്യമായ ജോലി എന്ന് പറയാം. എല്ലാറ്റിനും ശേഷമോ എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളവും.. വിദേശ രാജ്യങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഇവര്‍ ക്ക് മാന്യമായ വേതനം ലഭിയ്ക്കുന്നില്ല

ഇന്നു വരെ ഒരു സംഘടിത പ്രസ്ഥാനവും ഇവര്‍ക്കായി ഉണ്ടാകാത്തതെന്ത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ അസംതൃപ്തി അണ പൊട്ടി ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു.ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഡല്‍ഹിയിലും പിന്നീട് മുംബൈയിലും നഴ്സുമാര്‍ സമര രംഗത്തേക്ക് സ്വയം ഇറങ്ങേണ്ടി വന്നു. മുംബൈയില്‍ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നമ്മുടെ ഈ സഹോദരിമാര്‍ ജീവിക്കാനായി സമരം ചെയ്തു.അതിന്റെ പേരില്‍ ആശുപത്രി അധികൃതരുടെ ഒത്താശയോടെ മഹാരാഷ്ട്രാ പോലീസിന്റെ ക്രൂരമായ അടി വാങ്ങിക്കൂട്ടി.അവസാനം സമരം വിജയിച്ചു.ഇപ്പോളിതാ നമ്മൂടെ സ്വന്തം നാട്ടിലും അവര്‍ സമരമുഖത്തെത്തി കഴിഞ്ഞിരിയ്ക്കുന്നു.എന്നാല്‍ ഇത്തരത്തില്‍ സമരം ചെയ്യുന്നവരെ അതിക്രൂരമായി കൈകാര്യം ചെയ്യുന്ന രീതിയാണു അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.

കാരുണ്യത്തിന്റെ നിറകുടമെന്നറിയപ്പെടുന്ന അമ്മയുടെ അമൃതാ അശുപത്രിയില്‍ സമരം ചെയ്തവരുടെ മുട്ടു ചിരട്ട തല്ലിപ്പൊട്ടിച്ചാണു അവര്‍ കാരുണ്യം പ്രകടിപ്പിച്ചത്.സ്വന്തം മക്കളെ തല്ലാന്‍ ഗുണ്ടകളെ വിടുന്ന ഒരേ ഒരു “അമ്മ” അവര്‍ ആയിരിയ്ക്കും. ലോകം മുഴുവന്‍ കെട്ടിപ്പിടിക്കുമ്പോളും സ്വന്തം ജീവനക്കാര്‍ക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാന്‍ അവര്‍ തയ്യാറല്ല.

ലക്ഷങ്ങള്‍മുടക്കി കോഴ്സ് പാസാകുന്ന നേഴ്സിന് 1500 രൂപയാണ് അമൃതയിലെ ശമ്പളമെന്ന് നഴ്സസ് യൂണിയന്‍ നേതാക്കള്‍ പറയുന്നു. ടിഎ, ഡിഎ ഉള്‍പ്പെടെ 6000 രൂപ. ഇതില്‍നിന്ന് ആനുകൂല്യങ്ങള്‍ക്കുള്ള വിഹിതം പിടിച്ചശേഷം കിട്ടുന്നത് നാലായിരത്തോളം രൂപ. മറ്റു ജില്ലകളില്‍നിന്നെല്ലാമുള്ളവര്‍ഈ തുച്ഛ വേതനത്തില്‍നിന്നു വേണം താമസത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസവായ്പയടവിനും പണം കണ്ടെത്താന്‍. ഇതിനെല്ലാംപുറമെയാണ് ബോണ്ട് വ്യവസ്ഥ. മാനേജ്മെന്റിന് തോന്നുന്ന വ്യവസ്ഥയിലാണ് ബോണ്ട്. എവിടേക്കും എപ്പോള്‍വേണമെങ്കിലും സ്ഥലംമാറ്റാം, ഉപാധികളില്ലാതെ പണിയെടുക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. രണ്ടു മുതല്‍മൂന്നുവര്‍ഷംവരെയാണ് ബോണ്ട്. കാലാവധി പൂര്‍ത്തിയാക്കാത്തപക്ഷം 50,000 രൂപവരെ നല്‍കണം. അല്ലാത്തപക്ഷം സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ജോലിഭാരവും മറ്റിടത്തെക്കാള്‍കൂടുതലാണെന്ന് പരാതിയുണ്ട്.കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയില്‍ സമരത്തിനിടെ ഗര്‍ഭിണിയായ ഒരു നഴ്സിനെ ഗുണ്ടകള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ചില ചാനലുകള്‍ കാണിച്ചത് മുല്ലപ്പെരിയാറില്‍ മുങ്ങിപ്പോയി.നമ്മുടെ സമൂഹ മന:സാക്ഷിയെ കാലത്തോളം വേട്ടയാടപ്പെടേണ്ടിയിരുന്ന ഒരു ദൃശ്യമായിരുന്നു അത്

ഇങ്ങനെ അത്യന്തം ദുരിതപൂര്‍ണ്ണമായ ഒരു അന്തരീക്ഷത്തിലാണു ഈ നഴ്സുമാര്‍ ജോലി ചെയ്യുന്നത്.കേരളത്തിനു വെളിയില്‍ ഏജന്റുമാരാലും ഇവര്‍ കബളിപ്പിക്കപ്പെടുന്നു.ബോണ്ട് വ്യവസ്ഥയും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വയ്ക്കുന്നതും ഗുരുതരമായ സാമൂഹ്യപ്രശ്നമാണെന്നാണു കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയ സുപ്രീം കോടതി പറഞ്ഞത്.നഴ്സുമാരുടെ പ്രശ്നങ്ങളില്‍ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാന്‍ കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കടുത്ത പോരാട്ടം തന്നെ ഈ രംഗത്ത് നടത്തേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു.അത് ഏറ്റെടുക്കാന്‍ കേരളത്തിലേയും ഇന്‍ഡ്യയിലേയും ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്നാണു അഭ്യര്‍ത്ഥിക്കാനുള്ളത്. ഇടതു പക്ഷത്തിനു മാത്രമേ അതേറ്റെടുക്കാന്‍ സാധിക്കൂ. ചരിത്രപരമായ ആ കടമ അവര്‍ നിര്‍വഹിയ്ക്കും എന്ന് എനിക്ക്ക് ഉറപ്പുണ്ട്.അസംഘടിത മേഖലയില്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്ന ഈ സഹോദരിമാരുടെ സമരം ലോകത്തെവിടെയും വിജയിപ്പിക്കേണ്ടത് ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോയിട്ടുള്ള നമ്മളേവരുടേയും കടമയാണു..ഉത്തരവാദിത്വമാണ്, എന്ന് ഞാന്‍ കരുതുന്നു.

മരുന്നു വില്‍പ്പന രംഗത്ത് മാഫിയകള്‍:

സംസ്ഥാനത്തു പ്രതിവര്‍ഷം 3,500 കോടി രൂപയുടെ മരുന്നു വില്‍പ്പനയാണു നടക്കുന്നത്. ഇന്ത്യയില്‍ഏറ്റവുമധികം മരുന്നു വില്‍പ്പന നടക്കുന്നത് കേരളത്തിലാണ്. ഇവിടെ വില്‍പ്പന നടത്തുന്ന മരുന്നില്‍ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണ്. ഡ്രഗ്സ് കണ്‍ട്രോള്‍വകുപ്പിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് മരുന്നുമാഫിയ വളരാന്‍കാരണമെന്ന്.

രോഗികളുടെ ജീവനെ ബാധിക്കുന്ന മരുന്നുകളുടെ വില്‍പ്പന നടക്കുന്നു. ഭൂരിഭാഗം ഡോക്റ്റര്‍മാരും മരുന്നു കമ്പനികളുമായി ധാരണയുണ്ടാക്കി ജനറിക് മെഡിസിനു പകരം കമ്പനികള്‍നിര്‍ദേശിച്ച മരുന്നുകളാണു നല്‍കുന്നത്. തങ്ങളുടെ മരുന്ന് വാങ്ങിയില്ലെങ്കില്‍ഇനി മരുന്ന് നല്‍കില്ലെന്ന് എകെസിഡിഎ പ്രതിനിധികള്‍ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

മെഡിക്കല്‍സര്‍വീസസ് കോര്‍പ്പറേഷന്‍ശക്തിപ്പെടുത്തുന്നതിനും ഡ്രഗ്സ് കണ്‍ട്രോള്‍വകുപ്പില്‍നിലവിലുള്ള അപാകതകള്‍പരിഹരിക്കുന്നതിനും മരുന്നു വിപണന രംഗത്തെ വിവിധ സംഘടനകളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും നടപടിയെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യണം .മെഡിക്കല്‍സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്നുകളുടെ ഗുണനിലവാര പരിശോധന മെച്ചപ്പെട്ടതാക്കാന്‍കെഎംഎസ്സിഎല്‍എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രഗ്സ് ടെസ്റ്റിങ് ലാബുകള്‍ആരംഭിക്കുകയും മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കു പ്രൈവറ്റ് ലാബുകളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്യണം.

ഡ്രഗ് കണ്‍ട്രോള്‍വകുപ്പ് ആരോഗ്യ വകുപ്പിന്‍റെ കീഴിലാക്കുന്നതിനു നടപടി സ്വീകരിക്കണം.

സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസികള്‍കൂടി പരിശോധിക്കാന്‍ഡ്രഗ്സ് കണ്‍ട്രോള്‍വകുപ്പിന് അധികാരം നല്‍കണം

സംസ്ഥാനത്തെ മരുന്നുവ്യാപാരരംഗത്ത് നിലവിലുള്ള ചൂഷണം അവസാനിപ്പിക്കാന്‍ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മരുന്ന് വ്യാപാരരംഗത്ത് നടക്കുന്ന എല്ലാ അനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടും. ചെറുകിട മരുന്നുവ്യാപാരികള്‍ക്കുള്‍പ്പെടെ ന്യായവിലയ്ക്ക് മരുന്ന് നല്‍കുന്നതിന് ജില്ലാതലത്തില്‍മെഡിക്കല്‍സര്‍വീസ് കോര്‍പ്പറേഷന്റെ ഡിപ്പോകള്‍ആരംഭിക്കനം. സംസ്ഥാനത്ത് ആവശ്യമായ മരുന്നുകളുടെ കണക്കെടുത്ത് അവ വാങ്ങുന്നതിന് നടപടി സ്വീകരിക്കണം . റീജിയണല്‍കാന്‍സര്‍സെന്ററില്‍നിലവിലുള്ള മരുന്നുവാങ്ങല്‍സമ്പ്രദായം മറ്റിടങ്ങളിലും പ്രായോഗികമാക്കണം . ആയൂര്‍വേദ മരുന്നുകളെക്കുറിച്ചുള്ള വ്യാജ പരസ്യങ്ങള്‍തടയാന്‍നടപടിയെടുക്കണം . മരുന്ന് കച്ചവട രംഗത്ത് നിലനില്‍ക്കുന്ന കുത്തക ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രികള്‍തോറും മെഡിക്കല്‍സ്‌റോറുകള്‍ആരംഭിക്കണം . കാന്‍സര്‍രോഗികള്‍ക്കുവേണ്ട 119ഓളം മരുന്നുകള്‍ആര്‍.സിസിയിലെ വിലയ്ക്ക് കേരളത്തിലെ അഞ്ച് സര്‍ക്കാര്‍മെഡിക്കല്‍കോളേജുകളില്‍നല്‍കുന്നതിന് ശ്രമിക്കണം . ഔഷധ വ്യാപാരരംഗത്തെ പ്രശ്‌നങ്ങളില്‍സര്‍ക്കാര്‍ഗൌരവമായി ഇടപെടുന്നത് റീട്ടെയ്ല്‍മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. സര്‍ക്കാര്‍ഇടപെടല്‍ചെറുകിട വ്യാപാരികളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കും . ന്യായവിലയ്ക്ക് മരുന്നുകള്‍ലഭ്യമാക്കുവാനുള്ള നടപടി സ്വീക്കണം. വിലനിയന്ത്രണ സംവിധാനത്തില്‍കൂടുതല്‍മരുന്നുകളെ ഉള്‍പ്പെടുത്തണമെന്നും മെഡിക്കല്‍എത്തിക്‌സ് കര്‍ശനമാക്കണമെന്നും സര്‍ക്കാര്‍ഉടമസ്ഥതയിലുള്ള കെഎസ്.ഡിപി മരുന്നുകള്‍ഉത്പാദിപ്പിച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യുവാനുള്ള സംവിധാനം നടപ്പില്‍വരുത്തണം .

കേരളത്തിലെ വില്‍പ്പനരംഗത്തെ കുത്തകപ്രവണത കേരളത്തില്‍മാത്രം കാണുന്ന ഒന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍വിതരണരംഗത്ത് ഒരു നിയന്ത്രണവും സര്‍ക്കാരോ സംഘടനകളോ ഏര്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ഹോള്‍സെയില്‍വിപണിയില്‍കുത്തക സംവിധാനം കൊണ്ടുവന്നത് വ്യാപാരി സംഘടനയായ എകെസിഡിഎയാണ്. എന്നാല്‍, മരുന്നുകടകള്‍അടച്ചിട്ട് സമരംചെയ്ത ഘട്ടത്തിലാണ് ആശുപത്രികളോട് അനുബന്ധിച്ച് ന്യായവിലഷോപ്പുകള്‍ആദ്യം തുടങ്ങിയത്.അതേത്തുടര്‍ന്ന് മാവേലി മെഡിക്കല്‍സ്റ്റോറുകള്‍ , നീതി മെഡിക്കല്‍സ്റ്റോറുകള്‍എന്നിവ വ്യാപകമായി നിലവില്‍വന്നു. ജീവന്‍രക്ഷാമരുന്നുകളും, പഞ്ഞി, പ്ളാസ്റ്റര്‍, ഇഞ്ചക്ഷന്‍സൂചികള്‍, ട്രിപ്പു കൊടുക്കുന്ന ഡെക്ട്രോസ് അടക്കമുള്ള മരുന്നുകള്‍എന്നിവ പൊതുമാര്‍ക്കറ്റില്‍കിട്ടുന്നതിനേക്കാള്‍വളരെ കുറഞ്ഞ വിലയ്ക്ക് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ഈ കടകളിലൂടെ കഴിഞ്ഞു.

എങ്ങനെയാണ് സ്വകാര്യ മെഡിക്കല്‍സ്റ്റോറില്‍വില്‍ക്കുന്നതിനേക്കാള്‍കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍നിയന്ത്രിത കടകളില്‍വില്‍ക്കാന്‍കഴിയുന്നത്? സ്വാഭാവികമായും ലാഭവിഹിതത്തില്‍കുറവുവരുത്തിക്കൊണ്ടുമാത്രമേ അത്തരത്തില്‍കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍കഴിയൂ.

എന്നാല്‍, ഇതുമാത്രമല്ല. മരുന്നുകളുടെ ലാഭവിഹിതം ഏറെക്കുറെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. ഹോള്‍സെയില്‍വ്യാപാരിക്ക് എട്ടുശതമാനം മുതല്‍10 ശതമാനംവരെ മാത്രമേ ലാഭവിഹിതം (മാര്‍ജിന്‍) ലഭിക്കൂ. എന്നാല്‍, റീട്ടെയില്‍കടക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് 16 ശതമാനവും 20 ശതമാനവുമാണ്.

അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ കാര്യത്തില്‍മാത്രമേ ഈ കണക്ക് ഇന്ന് നിലവിലുള്ളൂ. അത്തരം ബ്രാന്‍ഡുകളില്‍ത്തന്നെ ഹോള്‍സെയില്‍-റീട്ടെയില്‍മാര്‍ജിന്‍മേല്‍വിവരിച്ച നിരക്കില്‍നിലനിര്‍ത്തിയിട്ട് വന്‍തോതില്‍ട്രേഡ് ഡിസ്കൌണ്ട് കൊടുക്കുന്നത് പതിവായി മാറി. 20 ശതമാനം മുതല്‍ 100 ശതമാനംവരെ സൌജന്യ മരുന്ന് ഓരോ വാങ്ങലിനൊപ്പവും മരുന്നുകമ്പനികള്‍കൊടുക്കുന്നുണ്ട്.

ഇന്ന് നമ്മുടെ നാട്ടില്‍കിട്ടുന്ന പ്രമുഖ കമ്പനികളുടെ അറിയപ്പെടുന്ന മിക്ക ബ്രാന്‍ഡുകളും 30 ശതമാനത്തിനുമുകളില്‍(മുപ്പതുശതമാനം) ട്രേഡ് ഫ്രീ ഉല്‍പ്പന്നങ്ങള്‍കൊടുക്കുന്നവയാണ്. മിക്ക ആന്റി ബയോട്ടിക്കുകളുടെയും ഇഞ്ചക്ഷന്‍മരുന്നുകള്‍ക്ക് 100 ശതമാനംവരെ ഫ്രീ ഡിസ്കൌണ്ട് ലഭ്യമാണ്.

മരുന്നുകമ്പനികള്‍നീതി-മാവേലി സ്റ്റോറുകള്‍ക്ക് നേരിട്ടു മരുന്നുവില്‍പ്പന നടത്തിയാല്‍ഈ ഫ്രീയും, ഡിസ്കൌണ്ടും അവിടെയും കൊടുക്കും. അത്തരത്തില്‍കിട്ടുന്നതുകൊണ്ടാണ് മെഡിക്കല്‍കോളേജ് പേയിങ് കൌണ്ടറിലെ ഔഷധങ്ങള്‍ക്ക് പുറത്തുള്ള വിലയേക്കാള്‍40 മുതല്‍50 ശതമാനംവരെ വില കുറച്ച് വില്‍ക്കാന്‍കഴിയുന്നത്.

മരുന്നിന്റെ ലേബലില്‍അടിച്ചിട്ടുള്ള വിലയും, മാര്‍ക്കറ്റ് വിലയും തമ്മില്‍വലിയ അന്തരമുണ്ട്. ഈ കൊള്ളലാഭം ജനങ്ങളറിയാതെ നടക്കുന്ന വന്‍ചൂഷണമാണ്. സര്‍ക്കാര്‍സഹകരണ മെഡിക്കല്‍സ്റ്റോറുകള്‍നേരിട്ടു കമ്പനിയില്‍നിന്ന് മരുന്നുവാങ്ങിയാല്‍, ഈ പകല്‍ക്കൊള്ള ജനങ്ങള്‍തിരിച്ചറിയും എന്നതിനാലാണ് കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഹോള്‍സെയില്‍കടയില്‍നിന്ന് റീട്ടെയിലര്‍വാങ്ങുന്നതുപോലെ നീതി-മാവേലി കടകളും മരുന്നുവാങ്ങിയാല്‍ഈ കൊള്ള സുഗമമായി തുടരുകയും ചെയ്യാം. മരുന്നുകള്‍ക്ക് വിലനിയന്ത്രണം കര്‍ശനമാക്കിക്കൊണ്ടുമാത്രമേ ഇത്തരത്തിലുള്ള സംഘടിത ചൂഷണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാവൂ. എന്നാല്‍, മരുന്നുവില നിയന്ത്രിക്കാനുള്ള ഒരു നീക്കവും കേന്ദ്രസര്‍ക്കാര്‍നടത്തുന്നില്ല.

ഉല്‍പ്പാദനച്ചെലവിന്റെ പതിന്മടങ്ങ് വിലയ്ക്കാണ് മിക്ക മരുന്നുകളും വിറ്റഴിക്കുന്നത്. രോഗാവസ്ഥയെ ഇത്രയേറെ ചൂഷണംചെയ്യുന്നത് തടയാന്‍സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറെയൊന്നും ചെയ്യാനില്ല. എന്നാല്‍,പുതുതായി ഒരു ബ്രാന്‍ഡ് കൂടി മാര്‍ക്കറ്റില്‍വരുമ്പോള്‍, മുമ്പുള്ളതിനേക്കാള്‍വില കുറവായിരിക്കണം എന്ന പുതിയ നിര്‍ദേശം അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍സഹായകരമാകും. ഓരോ രോഗത്തിനും ചികിത്സ എങ്ങനെയായിരിക്കണം, എത്ര മരുന്നുകള്‍വരെ വേണ്ടിവരും എന്നീ കാര്യങ്ങളെക്കുറിച്ച് പഠിച്ച് സമഗ്രമായ ഒരു ചികിത്സാ പ്രോട്ടോക്കോള്‍കൊണ്ടുവരാനുള്ള തീരുമാനം ഈ രംഗത്ത് ഒരു നാഴികക്കല്ലായി മാറും. മരുന്നുകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ചികിത്സിക്കുക എന്ന സ്ഥിതി മാറ്റിയെടുക്കാന്‍ഈ നടപടി സഹായകരമാകും.

ഇതുപോലെ കടുത്ത ചൂഷണം നടത്തുന്ന ലബോറട്ടറികളെയും, സ്കാനിങ് സെന്ററുകളെയും നിയന്ത്രിക്കാന്‍അടിയന്തര നടപടി ഉണ്ടാകണം. സര്‍ജിക്കല്‍ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, വീല്‍ചെയറുകള്‍എന്നിവയുടെ യഥാര്‍ഥ വിലയേക്കാള്‍ഇരട്ടിയിലേറെയാണ് ഇന്ന് രോഗികളില്‍നിന്ന് ഈടാക്കുന്നത്. ഇവ വില്‍ക്കുന്ന കടക്കാരുടെ വാങ്ങല്‍ബില്‍പരിശോധിച്ച്, അധികവില ഈടാക്കുന്നവര്‍ക്കെതിരെ, കടുത്ത നടപടികളെടുക്കാനും ആരോഗ്യവകുപ്പിന് കഴിയേണ്ടതുണ്ട്.

പൊതുവെ ഇന്ന് ചികിത്സാരംഗത്തും മരുന്നുകച്ചവടത്തിലും നടമാടുന്ന കടുത്ത ചൂഷണത്തെയും കച്ചവടവല്‍ക്കരണത്തെയും തുറന്നുകാട്ടാനും, കഴിയുന്നത്ര ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളിലൂടെ കഴിയും. ഡോക്ടര്‍മാരുടെ സംഘടനകളും, ആരോഗ്യരംഗത്തെ മറ്റു സംഘടനകളും, വ്യക്തികളുമായി വിശദ ചര്‍ച്ച നടത്തി, കൂടുതല്‍ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍തയ്യാറാകേണ്ടതുണ്ട്

മരുന്നുകള്‍ക്കു തോന്നിയ വില ഈടാക്കുന്നു ഉദാഹരണത്തിന് . 29,000 രൂപ വിലയുള്ള കുത്തിവയ്പ്പു മരുന്നിനു നേരെ ഇരട്ടി വില -58,000 രൂപ- വരെ ഈടാക്കുന്നുണ്ടത്രേ. വിപണിയില്‍വില്‍ക്കുന്ന ഇത്തരം മരുന്നുകള്‍, . മരുന്നിന്‍റെ ഉല്‍പ്പാദന ചെലവും വിലയും തമ്മിലുള്ള ഭീമമായ അന്തരം അവസാനിപ്പിക്കണം.

പ്രശ്നങ്ങള്‍പരിഹരിക്കാന്‍മെഡിക്കല്‍സര്‍വീസ് കോര്‍പ്പറേഷന്‍മരുന്നു വിതരണം മൊത്തമായി ഏറ്റെടുക്കണ0

ഒരു രോഗത്തിനു തന്നെ വില കുറഞ്ഞതും കൂടിയതുമായ മരുന്നുകള്‍വിപണിയിലുണ്ട്. പക്ഷേ, ഏതു മരുന്ന് ഉപയോഗിക്കണമെന്ന തീരുമാനം ഡോക്റ്റര്‍മാരില്‍നിക്ഷിപ്തമാണ്. അതുകൊണ്ടു തന്നെ കമ്മീഷനും സൗജന്യങ്ങളും ലക്ഷ്യം വച്ചു വില കൂടിയ മരുന്നുകള്‍തന്നെയാണു കൂടുതല്‍ഡോക്റ്റ്ര്‍മാരും കുറിക്കുന്നതെന്നും ഇതിനു തടയിടാന്‍ഒരു ചികിത്സാ പ്രോട്ടോക്കോള്‍ആവിശ്യം ആണ് .

കിഡ്നി, കാന്‍സര്‍രോഗങ്ങളുടെ മരുന്നുകള്‍സര്‍ക്കാര്‍നിയന്ത്രണത്തിലാക്കണ0 .

മരുന്നു കമ്പനികളെ സമര്‍ദ്ദത്തിലാക്കി കേരളത്തിലെ മരുന്നു വിതരണ മേഖലയില്‍മാഫിയാവത്കരണത്തിനു ശ്രമിക്കുന്ന സംഘടനകളുടെ രജിസ്ട്രേഷന്‍റദ്ദ് ചെയ്യണം മരുന്നു കമ്പനികളുടെയും വില്‍പ്പനക്കാരുടെയും ചൂഷണത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുന്നതിനു മെഡിക്കല്‍സര്‍വീസ് കോര്‍പ്പറേഷനെ ശക്തിപ്പെടുത്തണ0 . ഒപ്പം മെഡിക്കല്‍സര്‍വീസ് കോര്‍പ്പറേഷനു മരുന്നുകള്‍നല്‍കുന്നതില്‍നിന്നു മരുന്നു വിതരണ രംഗത്തെ ചില സംഘടനകള്‍ഉണ്ട് . . ഇത്തരം സംഘടനകളുടെ രജിസ്ട്രേഷന്‍റദ്ദാക്കണ0.

ജീവന്‍നിലനിര്‍ത്താന്‍ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവര്‍പോലും നിര്‍ദാക്ഷിണ്യം ചൂഷണം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവില്‍സാക്ഷര കേരളം നാണിച്ചു തലതാഴ്ത്തുകയാണ്. ആരോഗ്യ വകുപ്പും മന്ത്രിയും ഗൗരവത്തോടെ കാണേണ്ടതും. പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്തു മരുന്നു കമ്പനികളുടെ ആനുകൂല്യങ്ങള്‍വാങ്ങി തടിച്ചുകൊഴുക്കുന്നവര്‍ക്കും മൂക്കുകയറിട്ടേ മതിയാവൂ. ഉത്പാദന ചെലവുമായി ബന്ധപ്പെടുത്തി മരുന്നുകള്‍ക്കു വില നിശ്ചയിക്കണം. ഇതു കര്‍ശനമായി നടപ്പാക്കപ്പെടുകയും വേണം. ഏതെങ്കിലും ഒരു സംഘടനയുടെ രജിസ്ട്രേഷന്‍റദ്ദാക്കിയതു കൊണ്ടു മാത്രം പരിഹരിക്കപ്പെടുന്നതല്ല കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികള്‍. അതിനുള്ള ഇച്ഛാശക്തി ആരോഗ്യവകുപ്പ് കാണിക്കട്ടെ.