Santhosh Wilson

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്

അധിനിവേശ ശക്തികള്‍ക്ക് എതിരേയുള്ള ചെറുത്തുനില്‍പ്പായി ആരംഭിച്ച്, വെള്ളക്കാരന്റെ വര്‍ണ്ണവെറിക്കെതിരേ സമരരംഗത്തിറങ്ങി, വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വരുന്ന ജനുവരിയോടെ 101 വയസ്സാകുന്നു.

അധിനിവേശം

ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരന്റെ പോരാട്ടം പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ആരംഭിക്കുന്നു. 1652 ല്‍ ഡച്ചുകാര്‍ ആദ്യമായി ദക്ഷിണാഫ്രിക്കയിലെത്തി. തദ്ദേശീയരെ അടിച്ചമര്‍ ത്തി 200 വര്‍ ഷക്കാലം അവര്‍ നാട് ഭരിച്ചു. 1860 ല്‍ ബ്രിട്ടന്റെ ഊഴമായി. ആയിരക്കണക്കിന് സായുധപട്ടാളക്കാര്‍ , തോക്കുകള്‍ , പീരങ്കികള്‍ എന്നിവയുമായെത്തിയ ബ്രിട്ടീഷുകാര്‍ ക്ക് തദ്ദേശീയസമൂഹവുമായി തുടര്‍ ച്ചയായ ഒന്‍ പത് യുദ്ധങ്ങള്‍ ക്കു ശേഷമാണ് 1878 ല്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കാനായത്. 1900 ഓടെ ബ്രിട്ടന്റെ സമ്പൂര്‍ണാധിപത്യമായി.

അധികാരക്കൈമാറ്റം

1910 ല്‍ ബ്രിട്ടീഷ് സര്‍ ക്കാര്‍ ദക്ഷിണാഫ്രിക്കയുടെ ഭരണത്തില്‍ നിന്നൊഴിഞ്ഞു. രാജ്യത്ത് കുടിയേറിപ്പാര്‍ ത്തിരുന്ന ഡച്ചുകാര്‍ (ബോവന്‍ എന്ന് ഇക്കൂട്ടര്‍ അറിയപ്പെടുന്നു), ബ്രിട്ടീഷുകാര്‍ എന്നിവര്‍ ക്ക് ഭരണം വിട്ടുകൊടുത്തു. കറുത്തവന്റെ സര്‍വ പൗരാവകാശങ്ങള്‍ ക്കും വിലങ്ങിട്ടുകൊണ്ട്, വെള്ളക്കാരന്റെ കീഴില്‍ യൂണിയന്‍ ഒഫ് സൗത്ത് ആഫ്രിക്ക നിലവില്‍ വന്നു.

സ്വന്തം നാട്ടില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമില്ലാതായ ആഫ്രിക്കന്‍ ജനത അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പാതയിലേക്ക് നീങ്ങി. പരസ്പര ശത്രുതയും കിടമത് സരവും മറന്ന് വര്‍ണവെറിയന്‍ ഭരണകൂടത്തെ ഒന്നിച്ചെതിര്‍ക്കാന്‍ വിവിധഗോത്രക്കാരും സമുദായക്കാരും തീരുമാനിച്ചു. 1912 ജനുവരി 8 ന് ഗോത്രത്തലവന്‍ മ്മാര്‍ , മതസംഘടനകള്‍ , ഇതര പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ബ്ളുംഫൊണ്ടൈന്‍ പട്ടണത്തില്‍ ഒത്തുകൂടി. സൗത്ത് ആഫ്രിക്കന്‍ നേറ്റീവ് നാഷണണ്‍ കോണ്‍ ഗ്രസ്സ് എന്ന പേരില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിന്റെ ആദ്യപതിപ്പിന് ഉദയമായി. തത്വചിന്തകനും സാഹിത്യകാരനുമായിരുന്ന ജോണ്‍ ദുബേ സംഘടനയുടെ സ്ഥാപകപ്രസിഡന്റായി.

വിവേചനനിയമങ്ങള്‍

രത്നത്തിന്റെയും സ്വര്‍ണത്തിന്റെയും വന്‍ നിക്ഷേപം ദക്ഷിണാഫ്രിക്കയില്‍ 19 ‍ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കണ്ടെത്തപ്പെട്ടിരുന്നു. വന്‍ ലാഭം കൊയ്യാന്‍ ഉതകുന്ന ഇത്തരം ഖനികളില്‍ കണ്ണു വച്ച വെള്ളക്കാര്‍ , ആഫ്രിക്കക്കാര്‍ ഭൂമി കൈവശം വയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമങ്ങള്‍ ആവിഷ്കരിച്ചു. 1913 ലെ ലാന്‍ഡ് ആക്ട് അനുസരിച്ച് തദ്ദേശീയര്‍ ഭൂമി വാങ്ങുന്നതും പാട്ടത്തിനെടുക്കുന്നതിനും ഉപയോഗിക്കുന്നതും കുറ്റകരമാക്കി. ലക്ഷക്കണക്കിന് അഫ്രിക്കക്കാര്‍ സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. സ്വതന്ത്രസഞ്ചാരത്തിന് വിലങ്ങായി പാസ് സമ്പ്രദായം ഏര്‍ പ്പെടുത്തി.

പാസ് സമ്പ്രദായത്തിനെതിരേ 1919 ല്‍ ട്രാന്‍ സ്വാളില്‍ നടന്ന സമരം നാഷണല്‍ കോണ്‍ ഗ്രസ്സ് നയിച്ചു. ഖനിത്തൊഴിലാളികളുടെ 1920 ലെ സമരവും കോണ്‍ ഗ്രസ്സ് ഏറ്റെടുത്തു. 1923 ല്‍ സംഘടനയുടെ പേര് ആഫ്രിക്കന്‍ നാഷണണ്‍ കോണ്‍ ഗ്രസ്സ് എന്നാക്കി മാറ്റി. കമ്മ്യൂണിസ്റ്റ് പാര്‍ ട്ടിയുമായി ചേര്‍ ന്ന് പ്രക്ഷോഭങ്ങള്‍ നടത്താനുള്ള എ.ഐ .സി യുടെ ശ്രമങ്ങള്‍ , പാര്‍ ട്ടിയിലെ അഭിപ്രായവ്യത്യാസം മൂലം നിര്‍ ത്തിവയ്ക്കേണ്ടിവന്നു.

യൂത്ത് ലീഗ്

1940 കളുടെ മധ്യത്തോടെ സംഘടന പഴയ ജീവന്‍ വീണ്ടെടുത്തു. 1944 ല്‍ യുവജനസംഘടന രൂപീകരിക്കപ്പെട്ടു. നെല്‍ സണ്‍ മണ്ടേല, വാള്‍ ട്ടര്‍ സിസുലു, ഒളിവര്‍ ടാംബോ എന്നിവര്‍ യൂത്ത് ലീഗിന്റെ അമരക്കാരായി. കറുത്തവര്‍ ഗ്ഗക്കാര്‍ ക്ക് നേരേയുണ്ടാകുന്ന അക്രമങ്ങളും, ആഫ്രിക്കയില്‍ ആകമാനം ശക്തിപ്പെട്ടുവന്ന ദേശീയവാദവും, കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിനെ പ്രേരിപ്പിച്ചു. തൊഴില്‍ തേടി പട്ടണത്തിലേക്ക് കുടിയേറിയവരുടെയിടയില്‍ യൂത്ത് ലീഗിന് വന്‍ പിന്തുണ ലഭിച്ചു. സമരങ്ങളും, നിയമനിഷേധങ്ങളും, പണിമുടക്കുകളുമായി പ്രക്ഷോഭം ശക്തിപ്പെട്ടു.

ജനകീയസമരങ്ങള്‍

ജനസംഖ്യാ റജിസ്ട്രേഷന്‍ ആക്ട്, ഗ്രൂപ് ഏരിയ ആക്ട്, ബാന്റു എജ്യൂക്കേഷന്‍ ആക്ട് എന്നീ കാടന്‍ നിയമങ്ങളിലൂടെ വിവിധ ആഫ്രിക്കന്‍ വംശജരെ ഭിന്നിപ്പിച്ചു നിര്‍ ത്തുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നയം. ഇത്തരം വര്‍ ണ്ണവിവേചന നയങ്ങള്‍ ക്കെതിരെ 1950 കളില്‍ ജനകീയസമരങ്ങള്‍ ആരംഭിക്കപ്പെട്ടു. ഇന്ത്യന്‍ വംശജരും പ്രക്ഷോഭത്തില്‍ ചേര്‍ ന്നു. എ. ഐ . സിയോടൊപ്പം സൗത്ത് ആഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ ഗ്രസ്സ്, കോണ്‍ ഗ്രസ്സ് ഒഫ് ഡിമോക്രാറ്റ്സ് (വെള്ളക്കാരുടെ വര്‍ ണ്ണവിവേചനവിരുദ്ധ സംഘടന), സൗത്ത് ആഫ്രിക്കന്‍ കോണ്‍ ഗ്രസ്സ് ഒഫ് ട്രേഡ് യൂണിയന്‍ സ് എന്നീ സംഘടനകളും ചേര്‍ ന്ന് കോണ്‍ ഗ്രസ്സ് സഖ്യം രൂപീകരിക്കപ്പെട്ടു. 1955 ല്‍ ക്ളിപ്ടൗണില്‍ നടന്ന സമ്മേളനത്തില്‍ ഡിമാന്റുകളടങ്ങുന്ന ചാര്‍ ട്ടര്‍ (ഫ്രീഡം ചാര്‍ ട്ടര്‍ ) പ്രഖ്യാപിക്കപ്പെട്ടു.

കമ്മ്യൂണിസ്റ്റ് തത്വങ്ങളനുസരിച്ചാണ് ഫ്രീഡം ചാര്‍ട്ടര്‍ തയ്യാറക്കപ്പെട്ടിരിക്കുന്നത് എന്നാരോപിച്ച് സര്‍ക്കാര്‍ പ്രതികാരനടപടികള്‍ ആരംഭിച്ചു. രാജ്യത്ത് കമ്മ്യൂണിസം 1950 ല്‍ നിരോധിക്കപ്പെട്ടിരുന്നു. എ. ഐ സിയുടെയും ഇതര സംഘടനകളുടെയും നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

കറുത്തവര്‍ ഗ്ഗക്കാരായ സ്ത്രീകളും പുറത്തിറങ്ങി നടക്കാന്‍ പാസ് കൈവശം വയ്ക്കണമെന്ന് നിയമം വന്നതോടെ (1955) വനിതാപ്രക്ഷോഭത്തിനും തുടക്കമായി. രാജ്യത്തെ പ്രാദേശികവ്യവസായമായിരുന്ന ബിയര്‍ ഉത്പാദനം സര്‍ ക്കാര്‍ ദേശസാത്കരിച്ചു. സ്ത്രീകളുടെ പ്രധാന പരമ്പരാഗത വരുമാനമാര്‍ ഗ്ഗം തകര്‍ ന്നു സര്‍ ക്കാര്‍ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ ബിയര്‍ ഹാളുകള്‍ ക്കു നേരേ ആക്രമണമുണ്ടായി.

പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസ്സ്

1950 കളിലെ സംയുക്ത പ്രക്ഷോഭങ്ങളോട് അതൃപ്തിയുള്ള ഒരു വിഭാഗം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിലുണ്ടായിരുന്നു. ആഫ്രിക്കനിസ്റ്റുകാള്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഇക്കൂട്ടര്‍ ഫ്രീഡം ചാര്‍ ട്ടറിനെ എതിര്‍ ത്തു. പാര്‍ ട്ടിയുടെ ഇടതുപക്ഷ ആദര്‍ ശങ്ങളെ സംശയത്തോടെ കണ്ടിരുന്ന ആഫ്രിക്കനിസ്റ്റുകാള്‍ , കറുത്തവര്‍ ഗ്ഗക്കാര്‍ക്ക് മാത്രം പ്രാതിനിധ്യമുള്ള ഭരണത്തിനു വേണ്ടി വാദിച്ചു. 1959 ല്‍ ഇവര്‍ പാന്‍ ആഫ്രിക്കന്‍ കോണ്‍ ഗ്രസ്സ് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു.

ഇരുസംഘടനകളും സമരവുമായി മുന്നോട്ടു പോയി. 1960 മാര്‍ ച്ച് 21 ന് ഷാന്‍ പ്വിന്‍ പട്ടണത്തില്‍ സമരക്കാര്‍ ക്കെതിരേ നടത്തിയ വെടിവെയ്പ്പില്‍ അറുപത്തൊന്‍ പത് പേര്‍ കൊല്ലപ്പെട്ടു. മാര്‍ ച്ച് 30 ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ ഗ്രസ്സും പാന്‍ ആഫ്രിക്കന്‍ കോണ്‍ ഗ്രസ്സും നിരോധിക്കപ്പെട്ടു. ആയിരക്കണക്കിന് പ്രവര്‍ ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

സായുധപ്രക്ഷോഭം

വര്‍ണവെറിയെ നേരിടാന്‍ സമാധാനമാര്‍ഗ്ഗങ്ങള്‍ കൊണ്ടു മാത്രം സാധ്യമല്ല എന്ന തീരുമാനത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എത്തിച്ചേര്‍ന്നു. സംഘടന ഒളിവില്‍ സായുധസമരങ്ങള്‍ ആരംഭിച്ചു. 1961 ല്‍ നെല്‍സന്‍ മണ്ടേലയുടെ നേതൃത്വത്തില്‍ എ. ഐ . സി തങ്ങളുടെ സായുധസേനയായ എം. കെ രൂപീകരിച്ചു. ഈ സംഘടനയ്ക്കായി പോരാട്ടങ്ങളുടെ ചുമതല. പക്ഷേ ഭരണകൂടം ഇവയടിച്ചമര്‍ത്തി. നിരവധി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രധാനപ്രവര്‍ ത്തകന്‍ സായുധപരിശീലനത്തിനായി വിദേശത്തേക്കു കടന്നു.

പരിശീലനം ലഭിച്ച പോരാളികളെ തിരികെ നാട്ടിലെത്തിക്കുന്നതും ശ്രമകരമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളായ റൊഡേഷ്യ, അംഗോള, മൊസാംബിക്ക് എന്നിവയെല്ലാം വര്‍ ണവിവേചനത്തെ അനുകൂലിക്കുന്ന അധിനിവേശശക്തികളുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 1967 ല്‍ സാപു (സിംബാബ്വേ ആഫ്രിക്കന്‍ പീപ്പിള്‍ സ് കോണ്‍ ഗ്രസ്സ്) വുമായിച്ചേര്‍ന്ന് തെക്കന്‍ റൊഡേഷ്യയെ മോചിപ്പിച്ച് അതുവഴി ലിമ്പോപ്പോ നദി കടന്ന് ദക്ഷിണാഫ്രിക്കയിലെത്തി വിപ്ളവം നടത്തുക എന്ന ദൗത്യം ആസൂത്രണം ചെയ്യപ്പെട്ടു. പക്ഷേ രാജ്യത്തിനുള്ളില്‍ സംഘടനയുടെ നീക്കങ്ങളെല്ലാം ശക്തമായി അടിച്ചമര്‍ ത്തപ്പെട്ടതിനാല്‍ ഈ പദ്ധതി ഉപേക്ഷിച്ചു.

അനുമതിയില്ലാതെ രാജ്യം വിട്ടു, തൊഴിലാളികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാരോപിച്ച് 1962 ഓഗസ്റ്റ് 5 ന് നെല്‍ സന്‍ മണ്ടേലയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

വിദ്യാര്‍ത്ഥിസമരം

1973 ല്‍ ഉണ്ടായ രൂക്ഷമായ വിലക്കയറ്റവും, വിദ്യാഭ്യാസരംഗത്തെ വര്‍ ണവിവേചനനയവും വിദ്യാര്‍ ത്ഥികളിലേക്കും സമരാഗ്നി പടരുന്നതിന് ഇടയാക്കി. എ. ഐ . സി യുടെ ഒളികേന്ദ്രങ്ങല്‍ സൗത്ത് ആഫ്രിക്കന്‍ സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ സമരത്തിന് പിന്തുണയും പ്രചാരണവും നല്കി. രാജ്യത്താകമാനം ആയിരത്തിലധികം പേരാണ് ഇക്കാലത്ത് പൊലീസ് വെടിവെയ്പ്പുകളില്‍ കൊല്ലപ്പെട്ടത്.

ബഹുജനപ്രക്ഷോഭം

1980 കളില്‍ വിപ്ളവം ശക്തിപ്പെട്ടു. എം.കെ യിലേക്ക് യുവജനങ്ങളുടെ ഒഴുക്കാരംഭിച്ചു. കറുത്തവര്‍ഗ്ഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം അധികാരികളുടെ ഭാഗത്തു നിന്നും ആരംഭിച്ചു. പക്ഷെ ത്രിമണ്ഡല പാര്‍ ലമെന്റ് ഉള്‍ പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ജനം തള്ളിക്കളഞ്ഞു. 1985 ല്‍ എ. ഐ . സി പ്രാദേശികഭരണ സംവിധാനങ്ങള്‍ തകര്‍ ക്കാന്‍ ആഹ്വാനം ചെയ്തു. മുനിസിപ്പാലിറ്റികള്‍ ആക്രമണത്തിനിരയായി. പൊലീസും പ്രക്ഷോഭകാരികളും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകല്‍ നടന്നു.

1986 ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ 1990 വരെ നീണ്ടുനിന്നു. മൂന്നുലക്ഷത്തോളം പേരാണ് ഇക്കാലയളവില്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിനെ പിന്തുണയ്ക്കുന്ന അയല്‍ രാജ്യങ്ങളിലെ താവളങ്ങള്‍ തകര്‍ ക്കാന്‍ ഗവണ്മെന്റ് വ്യോമാക്രമണങ്ങള്‍ നടത്തി. എ. ഐ . സി യെ തകര്‍ ക്കാന്‍ മൊസാംബിക്കിലെയും അംഗോളയിലെയും കൂലിപ്പടയാളികളെ ദക്ഷിണാഫ്രിക്കന്‍ സര്‍ ക്കാര്‍ അകമഴിഞ്ഞു സഹായിച്ചു. സര്‍ ക്കാരിന്റെ ഒത്താശയോടെ ഇന്‍ കാതാ വര്‍ ഗ്ഗത്തിലെ ഒരു വിഭാഗം എ. ഐ . സി.ക്കും ഇതര ജനാധിപത്യപ്രക്ഷോഭകാരികള്‍ക്കും എതിരേ നടത്തിയ കലാപം ആയിരക്കണക്കിന് ജീവനപഹരിച്ചു.

സ്വാതന്ത്ര്യത്തിലേക്ക്

വര്‍ദ്ധിച്ചുവരുന്ന പ്രക്ഷോഭങ്ങള്‍ക്കു മുന്‍പില്‍ ഭരണകൂടം മുട്ടുമടക്കി. 1991 ല്‍ ജയില്‍ മോചിതനായ നെല്‍ സണ്‍ മണ്ടേല സംഘടനയുടെ പ്രസിഡന്റായി. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ ഗ്രസ്സിന്റെ നിരോധനം നീക്കപ്പെട്ടു. സര്‍ ക്കാര്‍ എ. ഐ . സി യുമായി ചര്‍ച്ചകളാരംഭിച്ചു. 1994 ഏപ്രിലില്‍ നടന്ന നീതിപൂര്‍ വഹമായ തെരഞ്ഞെടുപ്പിര്‍ 62.6 ശതമാനം വോട്ടോടെ ആഫ്രിക്കന്‍ നാഷണല്‍ കോര്‍ ഗ്രസ്സ് ഭൂരിപക്ഷം നേടി. 1994 മെയ് 10 ന് നെല്‍ സന്‍ മണ്ടേല വര്‍ണരഹിത ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്റായി.

തുടര്‍ന്ന് നടന്ന മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും (1999, 2004, 2009) ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ ഗ്രസ്സും സൗത്ത് ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി, കോണ്‍ ഗ്രസ്സ് ഒഫ് സൗത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍ സ് എന്നിവയും ചേര്‍ ന്നുള്ള സഖ്യം അധികാരം നിലനിര്‍ത്തി.1999 ല്‍ നെല്‍ സണ്‍ മണ്ടേലയ്ക്ക് പകരം താബോ എംബക്കി പ്രസിഡന്റായി. 2008 ല്‍ അഴിമതിയാരോപണത്തെത്തുടര്‍ ന്ന് എംബക്കി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചു. തുടര്‍ ന്ന് ജേക്കബ് സുമ പ്രസിഡന്റായി.