G L Arun Gopi

കുട്ടികള്‍ക്കുമുണ്ട് മനുഷ്യാവകാശങ്ങള്‍

വിവരസാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച സ്വാധീനങ്ങളില്‍ ഇന്ന് പൊതു ജീവിതം ഒരുവിധ വേഗപൂട്ടുകള്‍ക്കും തളയ്ക്കാനാകാത്ത വിധംമുന്നേറുകയാണ്. വിദ്യാഭ്യാസത്തിന്റേയും അറിവിന്റേയും തോത് ഉയര്‍ന്നു കൊണ്ടേ ഇരിക്കുന്നുവെന്ന് ആത്മാഭിമാനം കൊള്ളുമ്പോഴും സംസ്കാരത്തിന്റെ പൊതു സത്തകള്‍ തകിടം മറിയുന്നതെന്തുകൊണ്ടാകണം. ഗാര്‍ഹികതയുടെ ‘സമ്പൂര്‍ണ്ണ സുരക്ഷിതത്വങ്ങളിലും’ പത്തുമാസം തികയാത്ത പെണ്‍കുഞ്ഞ് ലൈംഗികാസക്തികളുടെ മൃഗതൃഷ്ണകളില്‍ പിച്ചിച്ചീന്തപ്പെട്ടതായി ‘ബ്രേക്ക്’ ചെയ്യുന്ന ‘വാര്‍ത്തകള്‍’. പെറ്റു വീഴുന്ന കൈക്കുഞ്ഞുങ്ങള്‍ പോലും അരക്ഷിതമാകുന്ന ഇന്ത്യന്‍ സാഹചര്യങ്ങളെ ഏതളവുകളാലാണ് വിശകലനം ചെയ്യാനാകുക.

ഭക്ഷ്യ സുരക്ഷയേക്കാള്‍ ആഭ്യന്തര സുരക്ഷയുടെ പട്ടികകളില്‍ കണക്കുകളില്‍ പെടുന്നതും പെടാത്തതുമായ കോടികള്‍ പ്രതിരോധത്തിനായി നീക്കി വെക്കുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന അന്താരാഷ്ട്ര സംഘട പ്രസിദ്ധീകരിച്ച വിവരങ്ങളിലൂടെ നിര്‍ബന്ധം കടന്നു പോകേണ്ടതുണ്ട്. ബന്ധപ്പെട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കുട്ടികളുടെ സാമൂഹ്യവും ആരോഗ്യപരവുമായ സ്ഥിതികള്‍ അത്യന്തം ദയനീയവും ഗുരുതരവുമാണ്. മൂന്നു ലക്ഷത്തി ഒന്‍പതിനായിരത്തി മുന്നൂറ് (3,09,300) കുട്ടികള്‍ പിറന്ന നാള്‍ തന്നെ മരിച്ചു വീഴുന്നുവെങ്കില്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ 43 ശതമാമാണ്. ഇതില്‍ 2.4 ലക്ഷം പേര്‍ ഗര്‍ഭിണികളോ അമ്മമാരോ ആണെന്നത് പൊതുജനാരോഗ്യ രംഗത്തെ യു.പി.എ സര്‍ക്കാരിന്റെ ഉദാസീമായ ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ബാല്യ - കൌമാരങ്ങളുടെ ദുര്‍ബ്ബലമായ ആരോഗ്യ പരിതസ്ഥിതികള്‍ക്കനുബന്ധമായി കുട്ടികള്‍ക്ക്, വിശേഷിച്ച് പെണ്‍കുട്ടികള്‍ക്ക് എതിരായ ഗാര്‍ഹികവും സാമൂഹ്യവുമായ കടന്നാക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സമൂഹ മഃസാക്ഷിയെ വല്ലാതെ മരവിപ്പിക്കുകയാണ്. അച്ഛന്റേയും രണ്ടാനമ്മയുടെയും ക്രൂര പീഡങ്ങള്‍ക്ക് വിധേയയായി കൊലചെയ്യപ്പെട്ട അതിഥി, സമാമായ നിലയില്‍ താരതമ്യങ്ങളില്ലാത്ത ക്രൂരതകള്‍ക്കിരയായി ജീവന്‍ തിരികെ ലഭിച്ച ഇടുക്കിയിലെ അഞ്ചു വയസ്സുകാരന്‍ ഷെഫീക്ക്, അച്ഛന്റെ ഉലക്ക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ നാലര വയസുകാരി ശ്രീലക്ഷ്മി തുടങ്ങി സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായി ഗാര്‍ഹിക പീഡങ്ങളുടെ ‘റിപ്പോര്‍ട്ട് ’ചെയ്യപ്പെട്ട കണക്കുകള്‍ ഉയരുകയാണ്. വിവിധ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി തന്ത്രപൂര്‍വ്വം ഒത്തു തീര്‍പ്പാകപ്പെടുന്ന (ഒത്തു തീര്‍ക്കപ്പെടുന്ന) കുറ്റ കൃത്യങ്ങളുടെ എണ്ണം ഇതില്‍ ഏറെയത്രേ. കുട്ടികള്‍ക്ക് എതിരായ വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. ക്രമസമാധാനപാലന രംഗത്തെ നിയമ നിര്‍വ്വഹണ സംവിധാങ്ങളുടെ നിഷ്ക്രിയത്വവും ആഗോളീകരണ സമൂഹത്തിന്റെ ഭാഗമായി വര്‍ദ്ധിക്കുന്ന പൊതു സമൂഹത്തിന്റെ കുറ്റവാസനകളുമെല്ലാം അനുബന്ധ കാരണങ്ങള്‍ തന്നെ. കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പങ്കാളികളാവുന്നവര്‍ക്കുമെതിരായ കുറ്റപത്രങ്ങള്‍ കോടതികളില്‍ വേഗതയില്‍ സമര്‍പ്പിക്കുന്നതിനു പോലും പലപ്പോഴും പോലീസിനു മേല്‍ ജനകീയ സമ്മര്‍ദ്ദങ്ങളോ പ്രതിഷേധങ്ങളോ ഉയരേണ്ടി വരുന്നത്. ‘സാക്ഷര’ കേരളത്തിന്റെ ‘കൊട്ടിഘോഷിക്കപ്പെടുന്ന’ സാമൂഹ്യ സൂചകങ്ങള്‍ക്ക് ഒട്ടും അനുഗുണമല്ല.

ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വീടുകള്‍ക്കുള്ളില്‍ ഉറ്റവരില്‍ നിന്നു തന്നെ കൊടും ക്രൂരതകള്‍ക്ക് വിധേയരാകുന്ന കുട്ടികളുടെ നിലവിളില്‍ പോലും ഉണരാത്ത അയല്‍പക്കങ്ങളായി മലയാളിയുടെ ന്യൂ ജറേഷന്‍ മുഖം പരിണാമപ്പെടുകയാണ്. അപരന്റെ വേദനകളില്‍ നിന്നും അസ്വാഭാവികമാം വിധം ഉള്‍വലിയുന്ന സാമൂഹ്യബോധത്തിന്റെ രീതി ശാസ്ത്രത്തെ അരാഷ്ട്രീയമെന്നല്ലാതെ മറ്റെന്താണ് വിളിക്കാാകുക.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ ഭരണകൂട മുഖമാണ് മുസ്ളീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനറാക്കി നിജപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടാ വിരുദ്ധമായ ശൈശവ വിവാഹത്തെ പുഃസ്ഥാപിക്കുന്നതിനുള്ള മതപൌരോഹിത്വത്തിന്റേയും വലതുപക്ഷ രാഷ്ട്രീയത്തിന്റേയും സംയുക്ത സംരഭമാണിത്. അനൈതികവും അധാര്‍മികവുമായ ഇത്തരം സാമൂഹ്യ തിന്മകളെ നീതീകരിക്കുക വഴി മുസ്ളീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ മുന്നേറ്റത്തിനുമുള്ള വഴികള്‍ കൊട്ടിയടച്ച് ഇറച്ചി വിലയ്ക്ക് വിലപേശി കൊള്ളലാഭം നേടുന്നതിനുള്ള വിപണിയുടെ കച്ചവട താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. കുടുംബങ്ങളുടെ ദാരിദ്ര്യവും , സാമ്പത്തിക പിന്നോക്കാവസ്ഥകളും ചൂഷണം ചെയ്ത് യത്തീംഖാനകള്‍ക്കടക്കം പങ്കാളിത്തമുള്ള അറബി/മൈസൂര്‍/മാലി കല്യാണങ്ങള്‍ സജീവമാകുന്നതിന്റേയും പിന്നാമ്പുറങ്ങളിലെ മാനങ്ങള്‍ സാമ്പത്തികം മാത്രമെന്നറിയാന്‍ അടുത്തിടെ നടന്ന പരിശോധിച്ചാല്‍ മാത്രം മതിയാകും. സംസ്ഥാത്താകെ അയ്യാരത്തിലധികം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലും എത്രയോ അധികമായിരിക്കും. ഈ സാമൂഹ്യ അധമത്വത്തിതിെരെ ഒരു സാമൂദായിക-മത സംഘടകളും റസിഡന്റ് അസോസിയേഷുകള്‍ പോലും- ശക്തമായി പ്രതിഷേധിച്ചു കാണുന്നില്ലെന്നത് ഭയാനകമായ സാമൂഹ്യ സ്ഥിതിയാണ്.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2008 - 13 കാലയളവില്‍ വിവിധ പീഡങ്ങള്‍ക്ക് ഇരയായി 216 കുട്ടികളാണ് കൊലചെയ്യപ്പെട്ടത്. 1782 കുട്ടികള്‍ മാഭംഗത്തിനും 607 കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനും വിധേയരായി. വ്യഭിചാരത്തിനിരയായ പെണ്‍കുട്ടികളെ പണം ഉപയോഗിച്ച് കൈമാറ്റം ചെയ്തതു സംബന്ധിച്ച കണക്കുകള്‍ സൂര്യനെല്ലിെ, വിതുര തുടങ്ങിയ നിരവധി കേസുകളുടെ പശ്ചാത്തലത്തിലും അജ്ഞാതമായ കാരണങ്ങളാലും ലഭ്യമാക്കിയിട്ടില്ല.

അത്യന്തം സങ്കീര്‍ണ്ണവും വിശേഷവുമായ പ്രസ്തുത സാഹചര്യത്തിലാണ് കേരളത്തിലെ കുട്ടികളുടെ ഏക ബദല്‍ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാമായ ബാലസംഘം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കം ശൈശവ വിവാഹങ്ങള്‍ക്കും എതിരായി രാജ്യമാസകലം കാംപെയ്നുകള്‍ സംഘടിപ്പിക്കുന്നത്.