Srijith Kail

പരിസ്ഥിതി

ഞാന്‍ കൃഷ്ണന്‍.കുരുക്ഷേത്ര ഭൂമിയിലാണ്.യുദ്ധത്തിന്റെ അവസാന ദിവസം.


ഗാന്ധാരി


എന്റെ ശബ്ദം കേട്ടിട്ടാവണം അവള്‍ പുറത്തിറങ്ങിയത്.. നിറവയറാണ്.അതെ കഴുത്തോളം എത്തിയിരിക്കുന്നു വയര്‍.ശരിയാണ് അവള്‍ നൂറു പുത്രന്‍മാര്‍ക്ക് ജന്മം കൊടുക്കേണ്ടവളല്ലെ. അപ്പോള്‍ വയര്‍ ഇത്രയെങ്കിലും ഉണ്ടായില്ലെങ്കിലല്ലേ അതിശയം. അവള്‍ക്ക് ശ്വാസം മുട്ടുന്നുണ്ടോ? അതോ.. അതെനിക്കാണോ.. ഉള്ളൊന്നു കാളി.. കവിളില്‍ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടു.. അവള്‍ പുഞ്ചിരിച്ചു.. ഞാന്‍ തലകുനിച്ചു.. തിരിഞ്ഞ് നടന്നകന്നു.


gandhari


അംബ
എനിക്കിപ്പോള്‍ ദീഷ്മരുടെ രൂപ സാദൃശ്യം..രാത്രിയിലെ ബസ്സിലാണ്.അവള്‍ തനിച്ചാണ്. അവരുടെ കയ്യില്‍ ആയുധമുണ്ട്.കമ്പിപ്പാരയാണെന്ന് തോന്നുന്നു.കൊത്തിനുറുക്കുന്ന ശബ്ദം കേള്‍ക്കാം. എനിക്ക് ആയുധമുണ്ട്. എന്റെ മുഷ്ടി ഉയര്‍ന്നതേ ഇല്ല. ഞാന്‍ ബന്ധനസ്ഥനാണ്.


കുന്തി
കുലവധുവായിരുന്നു.ഹസ്തിനപുരം വിട്ട് പോവാനാവില്ല. ഇപ്പോള്‍ ദാസി ആക്കപ്പെട്ടിരിക്കുന്നു. ചൂളം വിളി അടുത്തടുത്ത് വരുന്നു. ആളൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റ്. അവള്‍ തനിച്ചാണല്ലൊ.. അവനെന്തോ കുറവുകളുണ്ടെന്ന് തോന്നുന്നു. നിലവിളിയോ ചൂളം വിളിയോ.. തിരിച്ചറിവില്ലാതായിരിക്കുന്നു. കുരുവംശത്തെ മുഴുവന്‍ വിദ്യ അഭ്യസിപ്പിച്ച ഗുരു ആയിട്ടെന്താ..നാം ബന്ധനസ്ഥനാണല്ലൊ.. അപ്പോള്‍ എനിക്ക് കരുണ കാണിക്കേണ്ടതില്ല. കര്‍മ്മം ചെയ്യേണ്ടതില്ല.


blog-wayang-kulit-1


ദ്രൗപതി
യുദ്ധ നിയമങ്ങള്‍ പഠിച്ചിരിക്കണമല്ലൊ.യുദ്ധഭൂമിയിലെ കുടിലിലാണ് താമസം. പഞ്ചപാണ്ഡവരുടെ ഭാര്യയാണെന്നത് ശരിയാണ്. എങ്കിലും അടച്ചുറപ്പില്ലാത്ത കുടിലില്‍ ഉറങ്ങണ മെങ്കില്‍ മിനിമം ഒരു പെന്‍ ക്യാമറയെങ്കിലും വേണം.ദുശ്ശാസനന്‍ എപ്പോഴാ വരുക എന്നറിയില്ലല്ലോ. തലക്കിഴില്‍ തുരുമ്പിച്ച വാക്കത്തിയും എടുത്തുവെച്ചു.ആദ്യം കേശഭാരത്തില്‍ തന്നെ പിടിച്ചു വലിച്ചു ദുശ്ശാസനന്‍. നിലവിളി കേട്ടിട്ടും അനങ്ങിയില്ല, ദീഷ്മര്‍, ഗുരു ദ്രോണര്‍, പാണ്ഡവരിലാരും..
യുധിഷ്ഠിരന്‍ ധര്‍മ്മജ്ഞാനിയാണ്..


download


യുദ്ധം അവസാനിച്ചിരിക്കുന്നു. പട്ടാഭിഷേകത്തിനു ശേഷം ഇവിടെ ധര്‍മ്മം സ്ഥാപിക്കപ്പെടുമ്പോള്‍ നീതിന്യായം തിരിച്ചുവരും. പാഞ്ചാലി വിവസ്ത്രയായി സഭയില്‍ തന്നെ ഉണ്ട്.


കൃഷ്ണന്‍
ഞാനിപ്പോള്‍ വനവേടനെ കാത്തു നില്‍ക്കയാണ്.