1917 നവംബര്‍ 7-ന് ചരിത്രം ജനിക്കുകയായിരുന്നു. റഷ്യന്‍ ജനത ആയുധമെടുത്തു പോരാടി ഏകാധിപത്യ ഭരണത്തിനു വിജയകരമായ വിരാമമിട്ടു. പിന്നീടുണ്ടായ സംഭവങ്ങള്‍ ലോകത്തിന്റെ ചരിത്രവും വര്‍ത്തമാനവും തിരിത്തിക്കുറിച്ചു.
ചരിത്രത്തിലുടനീളം വിപ്ലവങ്ങളൊട്ടേറെ അരങ്ങേറിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവം ഫ്യൂഡല്‍ വിപ്ലവത്തെ തൂത്തെറിഞ്ഞ് ബൂര്‍ഷ്വഭരണത്തെ നിലവില്‍ വരുത്തി. അമേരിക്കന്‍ വിപ്ലവം സാമ്രാജിത്വത്തെ കൂടഞ്ഞെറിഞ്ഞ് ബൂര്‍ഷ്വഭരണത്തെ പ്രതിഷ്ഠിച്ചു. റഷ്യന്‍ വിപ്ലവമാകട്ടെ ഫ്യൂഡല്‍ മുതലാളിത്ത ഭരണ കൂടത്തെ അട്ടി മറിച്ച് തൊഴിലാളി വര്‍ഗ്ഗ ഭരണ കൂടത്തെ അധികാരത്തിലേറ്റി.
വിപ്ലവത്തെ തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ പുരോഗതിയുടെ പടവുകള്‍ അതിവേഗം പിന്നിട്ടു. അമേരിക്ക നാനൂറു വര്‍ഷം കൊണ്ടു കെെവരിച്ച നേട്ടങ്ങള്‍ സോവിയറ്റ് യൂണിയന്‍ നാല്പതു വര്‍ഷം കൊണ്ടു സ്വായത്തമാക്കി, സാമ്പത്തിക – സായുധ രംഗത്തെ കിടയറ്റ ശക്തിയായി വളര്‍ന്നു. സോഷ്യലിസം മുന്നേറുകയായിരുന്നു.
1991 ഡിസംബര്‍ 25 ഒരു ദുര്‍ദിനമായി വന്നു ചേര്‍ന്നു. അരിവാളും ചുറ്റികയുടെയും ചിത്രം ആലേഖനം ചെയ്ത പതാക താഴെ പതിച്ച് വെളളയും നീലയും ചുവപ്പും ചേര്‍ന്ന പതാക ക്രൊലിന്‍ കൊട്ടാരത്തിനു മുകളില്‍ ഉയര്‍ത്തപ്പെട്ടു. മറ്റൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു അത്. ആഗോള വത്കരണത്തിന്റെ ശക്തികളിതേറെ ആഹ്ലാദിച്ചു.
സോവിയറ്റ് വിപ്ലവം ലോകമെങ്ങാടുമുളള സാതന്ത്ര്യപ്രേമികളെ എത്ര കണ്ട് ആഹ്ലാദിപ്പിച്ചുവോ അത്ര കണ്ട് സോവിയറ്റ് പതനം അവരെ വേദനിപ്പിച്ചു. മൂന്നാം ലോകരാജ്യങ്ങള്‍ക്ക് നഷ്ടമായത് അത്മ മിത്രത്തെയാണ്. കോളനി രാജ്യങ്ങള്‍ക്ക് നഷ്ടമായത് വിമാചകനെയാണ്.
സോവിയറ്റ് വിപ്ലവം ലോകത്തോട് ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു. മുതലാളിത്തമല്ല ലോകത്തിന്റെ അവസാനം. അതിനുമപ്പുറം സ്വപ്ന സുന്ദരമായ ഒരു ലോകമുണ്ട്. ആ നഷ്ട സ്വര്‍ഗ്ഗത്തെ വീണ്ടെടുക്കാനുമുളള സമരത്തില്‍ ഏവര്‍ക്കും പങ്കാളികളാകാം. സാമ്രാജിത്വത്തിനെതിരായ പോരാട്ടം തന്നെയാണത്.