K G Suraj

ഭരണത്തുടർച്ചയെ അട്ടിമറിക്കാൻ ശ്രമിച്ചവരോട് 
 
'നവകേരള നിർമ്മിതിയുടെ പുതിയൊരു ഘട്ടത്തിലേയ്ക്ക് നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ പിണറായി വിജയൻ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കണം. പാവങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടണം. അതിനായി കേരളത്തെ ജ്ഞാനസമൂഹമായും അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള് സഫലമാകുന്ന നാടായും രൂപപ്പെടുത്തണം. ഇവ ഉറപ്പുവരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണ്'.
 
പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയുടെ ആമുഖം കേരളത്തെ ഒരു ജ്ഞാനസമൂഹമായും അതിനുതകുന്ന തരത്തിലെ വികസന മാതൃകകള് സഫലമാകുന്ന നാടായും രൂപപ്പെടുത്തണമെന്ന്. വിഭാവന ചെയ്യുന്നു. പ്രസ്തുത നവകേരള നിർമ്മിതിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമെന്ന് വിലയിരുത്തുന്ന മാനിഫെസ്റ്റോ ലോകമലയാളി സമൂഹവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു നടത്തിയ സംവാദങ്ങൾ, വിവിധ സംഘടനകളും വ്യക്തികളും ഓൺലൈനായും അല്ലാതെയും പങ്കുവെച്ച നിർദ്ദേശങ്ങൾ, എൽ ഡി എഫ് മുന്നണിയിലെ വിവിധ ഘടക കക്ഷികളുടെ അഭിപ്രായങ്ങൾ തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ 900 ഇന വാഗ്ദാനങ്ങളുടെ ആകെത്തുകയാണ്.
 
അഭ്യസ്തവിദ്യർക്ക് തൊഴിൽ‌, 15 ലക്ഷം ഉപജീവന തൊഴിലുകൾ, 15000 സ്റ്റാർട്ട് അപ്പുകൾ, പൊതുമേഖലയെ സംരക്ഷിക്കും, സ്വകാര്യ നിക്ഷേപം, ഇലക്ട്രോണിക് – ഫാർമസ്യൂട്ടിക്കൽ ഹബ്ബ്, മൂല്യവർദ്ധിത വ്യവസായങ്ങൾ, ടൂറിസം വിപണി ഇരട്ടിയാക്കും, ചെറുകിട വ്യവസായ മേഖല, പ്രവാസി പുനരധിവാസം, ദാരിദ്ര്യ നിർമാർജ്ജനം, കൃഷിക്കാരുടെ വരുമാന വർദ്ധനവ്, മൃഗപരിപാലനം, പരമ്പരാഗത വ്യവസായ സംരക്ഷണം, കടൽ കടലിന്റെ മക്കൾക്ക്, തീരദേശ വികസന പാക്കേജ്, പട്ടികജാതി ക്ഷേമം, പട്ടികവർഗ്ഗ ക്ഷേമം, മറ്റു സാമൂഹ്യ വിഭാഗങ്ങള്, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, വയോജനക്ഷേമം, സ്കൂൾ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി, ആരോഗ്യ സംരക്ഷണം, ആയുഷ് പ്രോത്സാഹനം, എല്ലാവർക്കും കുടിവെള്ളം, എല്ലാവർക്കും വീട്, പുതിയ കായിക സംസ്കാരം, ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും, പശ്ചാത്തലസൗകര്യ പ്രവൃത്തികൾ, ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ, വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം, റോഡ് നവീകരണം, ജലഗതാഗതം - ബദൽപാത, റെയിൽവേ-വ്യോമ ഗതാഗതം, തദ്ദേശഭരണം, പരിസ്ഥിതി സൗഹൃദം, വനസംരക്ഷണം, വികസന പാക്കേജുകൾ, ശുചിത്വം, കേരളം സ്ത്രീ സൗഹൃദമാക്കും, ശിശു സൗഹൃദം, വിശപ്പുരഹിത കേരളം, സാമൂഹ്യ സുരക്ഷ, സഹകരണ മേഖലയുടെ സംരക്ഷണം, വാണിജ്യമേഖല, സദ്ഭരണവും അഴിമതി നിർമ്മാർജനവും, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, നിയമനങ്ങൾ പി.എസ്.സി മുഖേന, കടാശ്വാസം, എന്നിങ്ങനെ 50 ഇന പരിപാടിയായി അവതരിപ്പിക്കപ്പെട്ട സൂചിത പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ സമീപിച്ചത്.
 
സംസ്ഥാനമാകെ പ്രകടമായ ഇടത് തരംഗത്തിൽ ആകെയുള്ള 140 സീറ്റുകളിൽ 99 ലും വിജയിച്ച് എൽ ഡി എഫ് തുടർഭരണമുറപ്പാക്കി. പതിനാലിൽ പതിനൊന്ന് ജില്ലകളിലും പ്രസ്തുത മേൽക്കൈ സുവ്യക്തമായിരുന്നു. ഭാരതീയ ജനതാ പാർട്ടിക്ക് കേരളത്തിൽ ആകെയുണ്ടായിരുന്ന ഒരേഒരു സീറ്റും സി. പി. ഐ (എം) പിടിച്ചെടുത്തു. 2016 ലെ എൽ ഡി എഫ് സർക്കാരിന്റെ അംഗസംഘ്യ 91 ആയിരുന്നെങ്കിൽ 2021 ൽ അത് 99 ആയി ഉയർന്നു. 2016 ൽ യു ഡി എഫ്‌ അംഗബലം 47 ആയിരുന്നുവെങ്കിൽ 2021 ൽ അത് 41 ആയി ചുരുങ്ങി. തലസ്ഥാന ജില്ലയിലെ 14 സീറ്റുകളിൽ 13 ഉം ഇടതുമുന്നണി നേടിയെടുത്തു. ബി ജെ പി യ്ക്കു പുറമേ ആർ. എസ്. പി, സി. എം. പി തുടങ്ങിയ പാർട്ടികളുടേയും അംഗ സംഘ്യ പൂജ്യത്തിലേക്ക് ചുരുങ്ങി.
 
'വേണം നമുക്കൊരു പുതു കേരളം; മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിൽ വന്ന 2016 ലെ പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ക്ഷേമ വികസന മതനിരപേക്ഷ അഴിമതിരഹിത 'സദ്ഭരണത്തിന് ജനാധിപത്യ കേരളം നൽകിയ അർഹമായ അംഗീകാരമാണ് ചരിത്രത്തിൽ ഇടം പിടിച്ച ഇടതുമുന്നണിയുടെ തുടർ ഭരണം. സാമൂഹിക ക്ഷേമത്തോടൊപ്പം സാമ്പത്തിക വളർച്ചയും ഉറപ്പുനൽകിയ പ്രസ്തുത നവകേരളത്തിന്റെ തുടർച്ചയാണ് കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങൾക്കു ബദലായ രണ്ടാം പിണറായി സർക്കാർ. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പരിപൂർണ്ണമായും നടപ്പിലാക്കിക്കൊണ്ടും അതുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോർട്ട് സമയബന്ധിതമായി സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കുകയും ചെയ്ത് ഭരണ മികവിലൂടെ മാതൃകയായ സർക്കാരാണ് 2016 ലേത്.
 
 സംസ്ഥാനത്തിന്റെ ഭാവി വികസനം എന്തായിരിക്കണമെന്ന് നിശ്ചയിക്കപ്പെട്ട  അതിനിർണ്ണായകമായ  തിരഞ്ഞെടുപ്പാണ് പതിനഞ്ചാം നിയമസഭയിലേക്ക് നടന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുവെച്ച ആഗോളവത്ക്കരണ ബദലായ വികസന പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടോ എന്നത്  നിശ്ചയിക്കപ്പെടുന്ന തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. സങ്കീർണ്ണവും സവിശേഷവുമായ പ്രസ്തുത സാഹചര്യത്തിൽ   പിന്നാക്ക സ്വത്വരാഷ്ട്രീയ വാദിയും ദളിത് ചിന്തകനുമായ സണ്ണി എം കപിക്കാട്, മുന്നാക്ക സ്വത്വ രാഷ്ട്രീയ വാദിയും എൻ എസ് എസ് ജനറൽ സെക്രട്ടറിയുമായ   സുകുമാരൻ നായർ,  ലിബറൽ ദാർശനികൻ എം എൻ കാരശ്ശേരി അടക്കമുള്ളവർ  നടത്തിയ  അഭിപ്രായ പ്രകടനങ്ങളുടെ സൈദ്ധാന്തികമായ ഉള്ളടക്കവും പ്രായോഗികമായ ലക്ഷ്യങ്ങളും സംബന്ധിച്ച്  നിർബന്ധമായും തുടർചർച്ചകൾ ആവശ്യമുണ്ട്. 

 
 'ഭരണത്തുടർച്ചയല്ല ഭരണത്തകർച്ചയാണ് വേണ്ടത്.
 
 നമുക്ക് എല്ലാ കാര്യങ്ങളും ചെയ്തുതരുന്ന ഒരു ഭരണാധികാരിയല്ല വേണ്ടത്. ജനങ്ങൾക്ക് ഇടപെടുവാനും അവർക്ക് അഭിപ്രായം പറയുവാനും അഭിപ്രായ വ്യത്യാസം പറയുവാനും വീഴ്ചകൾ സംഭവിക്കാനും അത് പരിഹരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് നമ്മൾ ജനാധിപത്യമായി അടയാളപ്പെടുത്തേണ്ടത്. വീഴ്ചയില്ലാത്ത എല്ലാ കാര്യങ്ങളും ചെയ്തുതരുന്ന ഒരു 'സർവ്വാധിപതിയല്ല' ജനാധിപത്യത്തിന്റെ മുഖമുദ്ര. പിണറായി വിജയൻ എല്ലാ കാര്യങ്ങളും ചെയ്തുതരും എന്നത് ജനാധിപത്യത്തിന് ഭീഷണിയാണ് എന്നതാണ് നമ്മൾ മനസിലാക്കേണ്ടത്'. എൻ ഡി എയിൽ നിന്നും ആരും കേരളത്തിൽ അധികാരത്തിലെത്താതിരിക്കുക, ഒപ്പം ഭരണത്തുടർച്ച ഉണ്ടാകാതെയും ഇരിക്കുക. കാര്യങ്ങൾ മാറി മാറി വരിക അതാണ് ജനാധിപത്യത്തിലെ ഉള്ളടക്കം'. 
 
സണ്ണി എം കപിക്കാട് 
 
' കേരളത്തില്‍ ഒരു ഭരണമാറ്റം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു'.
 
ജി. സുകുമാരന്‍ നായര്‍  
2021 ഏപ്രിൽ 6 
 
‘ഇടതിന് ഭരണത്തുടര്‍ച്ച കിട്ടരുത്, അഹങ്കാരമാണ്, ചീത്തയാവും;യുഡിഎഫ് ജയിക്കണം’
 
‘ ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. യുഡിഎഫ് വിജയിക്കണം. യുഡിഎഫ് മികച്ച കൂട്ടരായത് കൊണ്ടല്ല ഇത് പറയുന്നത്. ഭരണതുടര്‍ച്ച കൈവന്നാല്‍ ഇടത് മുന്നണി ചീത്തയാവും. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കില്‍ യുഡിഎഫ് ഇല്ലാതാവും. രണ്ടും കേരളത്തിന് നല്ലതല്ല. അഹങ്കാരമാണ് ഇടത് മുന്നണിയുടെ വലിയ പ്രശ്‌നം. യുഡിഎഫിന്റെ വലിയ പ്രശ്‌നം അഴിമതിയുമാണ്.’
 
എം എന്‍ കാരശ്ശേരി 
2021 മാർച്ച് 12 
 
'ജനം അസ്വസ്ഥരാണ്'
 
'ജനം അസ്വസ്ഥരാണ്'; ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടാകേണ്ടത്.  അതിനാല്‍, ഇത്തവണ വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണം. മുന്നണികളോട് സമദൂര നിലപാടാണ്  എൻഎസ്എസ്സിനുള്ളത്. 

ജി. സുകുമാരന്‍ നായര്‍  
2021 ഡിസംബർ 10 
(തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ)

 
കേരളത്തിൽ തുടർഭരണം ഇല്ലാതാവുന്നതാണ് ജനാധിപത്യത്തിന് ഭൂഷണം എന്ന കപിക്കാടിന്റെ നിലപാടിന് ഇടതുപക്ഷത്തിൽ നിന്ന് വമ്പിച്ച എതിർപ്പ് നേരിടേണ്ടിവന്നു. യഥാർത്ഥത്തിൽ വളരെയധികം സൈദ്ധാന്തിക വ്യാപ്തി ഉള്ള ഒരു സമീപനമാണ് കപിക്കാട് മുന്നോട്ട് വെച്ചത്. എന്നാൽ അതിനെ ആ തലത്തിൽ ചർച്ച ചെയ്യുന്നതിൽ ഇടതുപക്ഷ ബുദ്ധിജീവികൾ ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടു.
 
ചിത്ര ചരിത്രകാരൻ ജോണി എം എൽ, ദളിത് പ്രശ്നം ഇന്ന് എന്ന തന്റെ ലേഖന പരമ്പരയിൽ ദളിത് ബുദ്ധിജീവിതത്തെ ആസ്പദമാക്കുന്ന നിരവധിയായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.  കേരളത്തിൽ തുടർഭരണം ഇല്ലാതാവുന്നതാണ് ജനാധിപത്യത്തിന് ഭൂഷണം എന്ന സണ്ണി എം കപിക്കാടിന്റെ നിലപാടിന് ഇടതുപക്ഷത്തിൽ നിന്നും  വമ്പിച്ച എതിർപ്പ് നേരിടേണ്ടി വന്നു എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. വിയോജിപ്പുകൾ എന്തായിരുന്നെന്നോ, അവയുടെ ആശയതലം എന്തെല്ലാമായിരുന്നെന്നോ ജോണി എം എൽ ന്റെ ലേഖനം മൗനം പാലിക്കുന്നു.  സൈദ്ധാന്തികയുടെ  വ്യാപ്‌തിയാൽ  ഔന്നത്യത്തിലെത്തിനിൽക്കുന്ന സണ്ണി എം കപിക്കാടിൻറെ പ്രസ്തുത നിലപാട് 'ആ തലത്തിൽ ചർച്ച ചെയ്യുന്നതിൽ ഇടതുപക്ഷ ബുദ്ധിജീവികൾ പരാജയപ്പെട്ടു എന്ന നിഗമനത്തോടെ  നിയമസഭാ തിരഞ്ഞെടുപ്പിലെ  കപിക്കാട്പക്ഷ സമീപനത്തിന്  യുക്തിരഹിതമാംവിധം ആശയപ്രപഞ്ചമൊരുക്കാൻ സന്നാഹപ്പെടുന്ന ലേഖനം  ബൗദ്ധിക സംവാദങ്ങളെ ജയം - തോൽവി കള്ളികളിൽ മാത്രം തളച്ചിട്ട് രൂഢമായ മുൻധാരണകളിൽ സ്വയം തൃപ്തമാകുന്നു. 
 
  
ഇരയ്‌ക്കൊപ്പം കിതപ്പ് - വേട്ടയാടാൻ ഓട്ടം
 
മുന്നാക്ക - പിന്നാക്ക സ്വത്വ രാഷ്ട്രീയം, 'സ്വ തന്ത്ര' ചിന്ത എന്ന പേരിൽ   തരാതരം പോലെ പാകം ചെയ്‌തെടുക്കുന്ന കൃത്യം പക്ഷമുള്ള  യുക്തിസഹമല്ലാത്ത കേവല ഇടത് - സി. പി. ഐ (എം) വിരുദ്ധത, ഭൂരിപക്ഷ - ന്യൂനപക്ഷ വർഗ്ഗീയത തുടങ്ങിയ  സാമ്രാജ്യത്വവാദികൾ വരെ എന്തുകൊണ്ടാകാം ഏകോദര സഹോദരങ്ങളെപ്പോലെ ഭരണത്തുടർച്ചയെന്ന ആഗോള വത്ക്കരണ ബദലിൽ  മോഹാലസ്യപ്പെടുന്നത് ?  ജനഹിതത്തെ കൃത്രിമമായ നിലയിൽ ദുർവ്യാഖ്യാനം ചെയ്ത് 
വ്യാജ നിർമ്മിതികളിലൂടെ രൂപപ്പെടുന്ന പൊതുസമ്മിതിയെ ആശ്രയിച്ച് അട്ടിമറിക്കാൻ വിടുപണി ചെയ്യുന്നത് ? ഇടതുമുന്നണിയുടെ തുടർ ഭരണം ജനാധിപത്യത്തിന്റെ അന്തസത്തയെ ദുരബലപ്പെടുത്തുമെന്ന് സ്ഥാപിച്ചെടുക്കാൻ വിഫലം  ശ്രമിച്ച്  നിരന്തരം പരാജയപ്പെടുന്നത്  ? 
 
ഇടതുവിരുദ്ധവും ആഗോളവത്ക്കരണാനുകൂലവും   ധനമൂലധനാധിഷ്ഠിതവുമായ സൂചിത  ചിന്താ പദ്ധതികൾക്കു  പിന്നിൽ ആത്യന്തികമായി യു ഡി എഫ് - എൻ ഡി എ മുന്നണികളെ രാഷ്ട്രീയാധികാരത്തിലേക്കു നയിച്ച് കേരളം ഇതഃപര്യന്തം ആർജ്ജിച്ചെടുത്ത നവോത്ഥാന - സാമൂഹിക പരിവർത്തന മൂല്യങ്ങളെ ശിഥിലീകരിച്ച്  സാമൂഹിക നീതിയിലധിഷ്‌ഠിതമായ വികസന മാതൃകയെ അട്ടിമറിക്കുക എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമാകുന്നില്ല. ഇന്ത്യയുടെ ഭരണ നിർവ്വഹണ ചരിത്രത്തിൽ ഇദംപ്രഥമമായാണ് പ്രകടന പത്രികയിലെ നിർദ്ദേശങ്ങളപ്പാടെ പൊതുവിൽ പൂർത്തീകരിച്ച ഒരു സർക്കാർ ജനവിധി തേടിയത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രസംഗത്തിൽ മാത്രം പ്രയോഗിക്കാനുള്ളതാണെന്ന യു ഡി എഫ് - എൻ ഡി എ പ്രഖ്യാപനങ്ങളുടെ അവസരവാദ സമീപങ്ങളുടെ പശ്ചാത്തലത്തിലാണ് ജനാധിപത്യത്തിന് മാതൃകയായി ഇടതുമുന്നണി വേറിട്ട് നിലകൊള്ളുന്നത്. കോൺഗ്രസ്സ് നടപ്പിലാക്കിയ ആഗോളവത്ക്കരണ നയങ്ങൾ പൂർവ്വാധികം ശക്തിയായി നടപ്പിലാക്കുന്ന തീവ്ര വലതുപക്ഷരാഷ്ട്രീയ നയമാണ് ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണി രാജ്യത്ത് നടപ്പിലാക്കുന്നത്. ഇതിനെതിരെ കർഷകർ , തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ പാർശ്വവത്കൃതരാകെ ഭിന്നനിലകളിൽ പോരാട്ടങ്ങളിലാണ്. ബി ജെ പിയും  കോൺഗ്രസും   പിൻപറ്റുന്ന ആഗോളവത്ക്കരണ - സ്വകാര്യവത്ക്കരണ - ഉദാരവത്ക്കരണ  നയങ്ങളുടെ ഭാഗമായാണ് ദരിദ്രർ നിത്യ പട്ടിണിക്കാരും സമ്പന്നർ അതിസമ്പന്നരും ആയി മാറുന്ന സാമ്പത്തിക പരിസരം രൂപപ്പെട്ടത്.  
 
കെ കെ കൊച്ചിന്റെ സാമൂഹിക നിരീക്ഷണം 
 
അടിസ്ഥാന ജനവിഭാഗങ്ങളുമായോ അവരുടെ ദൈനംദിന പ്രശ്നങ്ങളുമായോ അശേഷം ബന്ധമില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ മാത്രം സി. പി. ഐ (എം) വിരുദ്ധ സൈദ്ധാന്തിക വ്യവഹാരം നടത്തുന്ന സ്വത്വരാഷ്ട്രീയവാദികൾ ചിന്തകൻ കെ കെ കൊച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹിക നിരീക്ഷണങ്ങൾ സവിസ്തരം പഠനവിധേയമാക്കേണ്ടതുണ്ട്. 


' തെരെഞ്ഞെടുപ്പ് വിജയം - ഒന്നാം പേജ് ;

ആ ദിവസങ്ങളിൽ എനിക്ക് പെൻഷനും പറമ്പിൽ അത്യാവശ്യം പച്ചക്കറികളും മക്കൾക്ക് ശമ്പളവുമുണ്ടായിരുന്നതിനാൽ പട്ടിണി കിടക്കേണ്ടി വന്നില്ല.( പെൻഷൻ മുടങ്ങിയ സമയത്തു മാധ്യമം വാരികയിൽനിന്നും ആത്മകഥ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതിൻ്റെ പ്രതിഫലം ലഭിച്ചിരുന്നു).എന്നാൽ ചുറ്റുപാടും ജീവിച്ചിരുന്ന നിർമ്മാണ തൊഴിലാളികൾ , കച്ചവടസ്ഥാപനങ്ങളിലെ ചെറുകിടജീവനക്കാർ , ഓട്ടോറിക്ഷാക്കാർ എന്നിങ്ങനെ ദൈനംദിന വരുമാനംകൊണ്ട് ജീവിക്കുന്നവരുടെ സ്ഥിതി ദയനീയമായിരുന്നു.തൊഴിലില്ലായ്മ രൂക്ഷമായ ഘട്ടത്തിൽ സർക്കാരിന്റെ സൗജന്യഭക്ഷ്യകിറ്റുകളും ക്ഷേമപെൻഷനുകളും പച്ചക്കറി -മൽസ്യ കൃഷിക്കുള്ള പ്രോത്സാഹനവുമാണ് അവർക്ക് തുണയായത്.ഇക്കാര്യങ്ങളെ നിസ്സാരവൽക്കരിക്കുന്നവർ ഇന്ദിരാ ഗാന്ധിയുടെ ഗരീബി ഹഡാവോയും രാജ്യത്തിന്റെ ദാരിദ്ര്യനിർമ്മാർജ്ജനമെന്ന ലക്ഷ്യവുമാണ് മറന്നുപോകുന്നത്. ദുരിതങ്ങൾ മഴപോലെ പെയ്യുകയാണെന്നു മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കെ.
സുരേന്ദ്രനും അറിഞ്ഞതേയില്ല.അവർ കാലം മാറിയതറിയാതെ സി.പി.എം.വിരോധമെന്ന ജന്മവാസനയിൽ തറഞ്ഞുക്കിടക്കുകയായിരുന്നു.അതെ സമയം പെൻഷൻ , ശമ്പളം , ബാങ്ക് നിക്ഷേപം എന്നിവകൊണ്ട് ഭക്ഷണപ്രശ്നം പരിഹരിക്കുന്ന ഡോ.ആസാദ് പി. ഗീത ,കെ.എം.ഷാജഹാൻ , സി.ആർ.നീലകണ്ഠൻ എന്നിവരും ഒട്ടെല്ലാ മാധ്യമങ്ങളും കോൺഗ്രസിന്റെ ആദർശലോകത്തിലേക്ക് ജനങ്ങളെ നയിച്ചതിനാൽ അടിത്തട്ട് ജീവിതം കണ്ടതേയില്ല.പ്രളയസമയത്തു സർക്കാർ നൽകിയ 10000 രൂപയും ഇതര സഹായങ്ങളും ചില്ലുമേടയിലിരുന്നവർക്ക് നിസ്സാരമായിരുന്നെങ്കിൽ ഇരകളെ സംബന്ധിച്ചിടത്തോളം അതിജീവനമായിരുന്നു. ഇനി കോവിഡ് കാലത്തേക്ക് വരാം.എന്റെ ഭാര്യയും മകളും കൊച്ചുമകനും അയൽവാസികളായ ചിലരും സർക്കാരിന്റെ ക്വോറന്റയിനിലായിരുന്നു.അവിടെ ചികിത്സ സൗജന്യമായിരുന്നെന്നു മാത്രമല്ല നല്ല പരിചരണവും ഭക്ഷണവും ലഭിച്ചിരുന്നു.പിന്നീട് ഭാര്യ റൂം ക്വറന്റയിനിലും ഞാനടക്കമുള്ളവർ ഹോം ക്വറന്റയിനിലുമായിരുന്നപ്പോൾ വീടിന്റെ വിദൂര പരിസരത്തുകൂടിപ്പോലും ആരും സഞ്ചരിക്കില്ലായിരുന്നു.ഈ സമയത്തു വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങികൊണ്ടു വന്നത് ഡി.വൈ.എഫ്.ഐ.ക്കാരും സി.ഐ.ടി.യു.ക്കാരായ ഓട്ടോക്കാരും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരുമായിരുന്നു.ഇവർ തന്നെയാണ് കൈമെയ് മറന്ന് സന്നദ്ധപ്രവർത്തനം നടത്തിയത്.ഇന്ദിരാഭവനിൽ തമ്പടിച്ചു അണികളെ പ്രക്ഷോഭങ്ങളിലേക്ക് പറഞ്ഞയച്ചു നിരന്തരം പത്രസമ്മേളനം നടത്തിയവർ മറന്നുപോയത് , കോൺഗ്രസ് ഒരു മഹാപ്രസ്ഥാനമായത് പ്രക്ഷോഭങ്ങളോടൊപ്പം പകർച്ചവ്യാധികൾ പ്രകൃതിദുരന്തങ്ങൾ കലാപങ്ങൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളിലൂടെയാണെന്നാണ്.ഈ പാരമ്പര്യം വീണ്ടെടുത്തു സർക്കാരിനെതിരെ സമരം നടത്തിയിരുന്നെങ്കിൽ കോൺഗ്രസിന് വലുതായ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ല.ഒരുപക്ഷെ , ഭരണകക്ഷിയായതുകൊണ്ടാവാം ഇടതുപക്ഷം സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയത്.എങ്കിലും ഈ മാതൃകതന്നെയാണ് എല്ലാ പൊതുപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും പിന്തുടരേണ്ടത്.ഇക്കാര്യത്തിൽ ഗുരു പറയുന്നത് ഇപ്രകാരമാണ്. 

അപരനുവേണ്ടിയഹർന്നിശം പ്രയ്തനം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണധോമുഖനായിക്കിടന്നു ചെയ്യൂ-
ന്നപജയകർമ്മമവന്നു വേണ്ടിമാത്രം
ഈ മഹാവചങ്ങളെ കുമാരനാശാൻ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ് .
അന്യന്നുതകിതൻ ജീവിതം
ധന്യമാക്കുമമലേ വിവേകികൾ

കുറിപ്പ് :
ആ ദുരന്തനാളുകളിൽ സമുന്നതനായൊരു കോൺഗ്രസ് നേതാവിനോട് ഞാൻ പറഞ്ഞു .കോവിഡ്മഹാമാരി ഏറെ ബാധിക്കുന്നത് ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഹരിജൻ -ലക്ഷം വീട് ആദിവാസികോളനികൾ ,ചേരികൾ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്.ഈ പ്രദേശങ്ങൾക്ക് പ്രത്യേകം പരിഗണന നൽകുന്ന പ്രവർത്തന പരിപാടികൾ സർക്കാരിനോട് ആവശ്യപ്പെടുക.അടിത്തട്ടിലെ ജനങ്ങൾ കടുത്ത തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് നേരിടുന്നത്.അവരുടെസാമ്പത്തിക ദുരിതങ്ങളും പരിഹാരമാർഗങ്ങളും സർക്കാരിന്റെ മുൻപിൽ അവതരിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുക.'
 
2021 ഡിസംബർ 19 
 
എൽ ഡി എഫ് - തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ 2016 
 
ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ്   'വേണം നമുക്കൊരു പുതു കേരളം; മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം' എന്ന ലക്ഷ്യസാക്ഷാത്ത്ക്കാരം സാധ്യമാക്കുന്ന  ഭാവാനാപൂണ്ണ  കര്‍മ്മപദ്ധതികളടങ്ങുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായി പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുന്നത്. ഇന്ത്യൻ  ഫെഡറല്‍ ഘടന വിഭാവനം ചെയ്യുന്ന പരിമിതികള്‍ക്കുള്ളിൽ നിന്നും സംസ്ഥാന സര്‍ക്കാരിന് ജനപക്ഷത്തുനിന്ന്  നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളാണ്  പ്രകടന പത്രികയുടെ ഉള്ളടക്കം. പുതിയ വ്യവസായങ്ങൾ, ആധുനിക കൃഷി എന്നിവകളുടെ ത്വരിത വേഗ വളർച്ച എന്നതിനോടൊപ്പം പരമ്പരാഗത മേഖലകളില്‍ തൊഴിലെടുക്കുന്ന  തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കൽ,  കേരളത്തിന്റെ  മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിസ്ഥാനങ്ങളായ  പൊതു വിദ്യാഭ്യാസ -  പൊതുസംവിധാനങ്ങള്‍ തുടങ്ങിയവയുടെ  സംരക്ഷണം , ബന്ധപ്പെട്ടവയുടെ ഗുണനിലവാരമുയർത്തൽ എന്നിവകളെല്ലാം മുന്നോട്ടുവെക്കുന്ന മാനിഫെസ്റ്റോ രാജ്യത്ത് നിലനില്‍ക്കുന്ന മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകളെ അക്രമോത്സുകമായ വര്‍ഗീയ നിലപാടുകള്‍ കൊണ്ട് തകര്‍ക്കാനുള്ള ശ്രമങ്ങളെ  ചെറുക്കുവാനുള്ള സുവ്യക്തമായ പദ്ധതികളും നിര്‍ദ്ദേശങ്ങളും സവിസ്തരം അവതരിപ്പിക്കുന്നു. 

2016 ലെ മാനിഫെസ്റ്റോക്ക് 2021 ൽ എന്തു സംഭവിച്ചു 
 
ആഗോളവത്ക്കരണ നയങ്ങളുടെ ഭാഗമായി സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങൾ തുടങ്ങി തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളുമാണ് ഏറ്റവുമധികം ദുരിതത്തിലായത്. പ്രസ്തുത വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാന വികസനത്തിനൂന്നൽ നൽകുന്ന ദിശാബോധമുള്ള പദ്ധതികളാണ് മാനിഫെസ്റ്റോയുടെ ഭാഗമായി നടപ്പിലാക്കപ്പെട്ടത്. ഇരുപ്രളയങ്ങൾ, നിപ്പ, കൊവിഡ് എന്നിവയേൽപ്പിച്ച ആഘാതങ്ങൾ മറികടന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നതിനോടൊപ്പം നിക്ഷേപങ്ങൾ ആകര്ഷിക്കുന്നതിനും സർക്കാരിനു കഴിഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ, നാഷണൽ ഹൈവേയുടെ വികാസം, മലയോര തീരദേശ ഹൈവേകൾ, ദേശീയ ജലപാത, ഒട്ടനവധിയായ ബൈപ്പാസുകൾ, പാലങ്ങൾ, ഗ്രാമീണ റോഡുകളുടെ വികാസം തുടങ്ങിയവയെല്ലാം വികസന രംഗത്തെ നാഴികക്കല്ലുകളാണ്. ഐ മേഖലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി  ചരിത്രത്തിലില്ലാത്തവിധം നേട്ടങ്ങളാണ് ഇക്കാലയളവിൽ  സാധിതപ്രായമാക്കാനായത്. സർവ്വസാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതി പ്രസ്തുത മേഖലയിലെ വമ്പൻ കോർപ്പറേറ്റുകൾക്ക് ചൂഷണങ്ങൾക്കെതിരായ  കേരളത്തിന്റെ താനത്തുപ്രതിരോധമാണ്. ഐ ടി മേഖലയിൽ പുതുതായി 30,000 പേർക്കാണ് നേരിട്ടുതന്നെ തൊഴിൽ ലഭ്യമാകുന്ന സാഹചര്യമുണ്ടായത്. യു  ഡി എഫ് കാലയളവിൽ 85.1 ചതുരശ്ര അടിയാണ് ഐ ടി പാർക്കുകളിൽ ഇടം വർദ്ധന ഇനത്തിൽ സംഭവിച്ചതെങ്കിൽ എൽ ഡി എഫ് കാലയളവിൽ അത് 102.7 ലക്ഷമായി മാറി. ഐ ടി പാർക്കുകളിൽ പുതുതായി 292 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. 2011 - 16 കാലയളവിൽ 300 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ 2016 - 21 കാലയളവിൽ അത് 3900 ആയി ഉയർന്നു. 
 
വികസനത്തിന്റെ രാഷ്ട്രീയം 
 
വികസനവും വളർച്ചയും 

' സാമ്പത്തികവളർച്ചയും സാമ്പത്തിക വികസനവും രണ്ടാണ്.  എന്നാൽ പരസ്പരബന്ധിതവുമാണ്. കേവലമായ ദേശീയ വരുമാന വർദ്ധനയാണ് സാമ്പത്തിക വളർച്ച. തീർച്ചയായും ദേശീയ വരുമാന വളർച്ച സുപ്രധാനമാണ് ; എന്നാൽ ജീവിത ഗുണനിലവാരമുയർത്താൻ അത് സഹായകമല്ല. വികസനം സാമ്പത്തികമാണ്. അതേസമയം സാമൂഹികവും സാംസ്കാരികവുമാണ്. ജനങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് സാമ്പത്തിക വികസനം. കുറേയധികം ആഡംബരക്കാറുകളോ മണിമാളികകളോ സൃഷ്ടിച്ചാൽ ദേശീയവരുമാനം ഉയരും. എന്നാലത് സാധാരണക്കാരന്റെ ജീവിതത്തിൽ ഒരുമാറ്റവും വരുത്തില്ല. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടണമെങ്കിൽ സാധനങ്ങളും സേവനങ്ങളും സ്വായത്തമാക്കാൻ പ്രാപ്തി കൈവരണം. അതിന് തൊഴിലും വരുമാനവും വേണം. തൊഴിൽ വർദ്ധനയും വരുമാന വളർച്ചയും വികസനമാണ്. ഉത്പാദനോപാധികൾ  ന്യൂനപക്ഷം കൈപ്പിടിയിലൊതുക്കിയാൽ, അവർക്കുമാത്രമേ വരുമാനമുണ്ടാകുകയുള്ളൂ. അതുകൊണ്ട് സ്വത്തിന്റെയും വരുമാനത്തിന്റെയും വിതരണം വികസനത്തിന്റെ അടിസ്ഥാനമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സാമൂഹിക നീതിയാണ് വികസനത്തിന്റെ അടിസ്ഥാനം. എല്ലാവർക്കും പോഷകാഹാരം നല്ല വീടുകൾ, വസ്ത്രം, ശുദ്ധവായു, ശുദ്ധജലം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ചികിത്സാ സൗകര്യം, സന്തുലിത പരിസ്ഥിതി, ജനാധിപത്യാവകാശങ്ങൾ, സർവ്വോപരി മനുഷ്യർ തമ്മിൽ സൗഹാർദ്ദപരമായ ഇടപെടലുകൾ ഇവയെല്ലാം ചേർന്നതാണ് സാമ്പത്തിക വികസനം'. 
 
പ്രൊഫ. കെ എൻ ഗംഗാധരൻ 
 
വികസനം, വളർച്ച എന്നിവ സംബന്ധിച്ച മാർക്സിയൻ പരിപ്രേക്ഷ്യം അർത്ഥശങ്കക്കിടയില്ലാത്തവിധം വിശദീകരിക്കുന്ന മേൽ പഠനം  സാമ്പത്തികവളർച്ചയും സാമ്പത്തിക വികസനവും എന്തെന്ന് കൃത്യമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.  ദേശീയ വരുമാന വളർച്ച പ്രാധാന്യമുള്ളതെങ്കിലും ജീവിതനിലവാരമുയർത്തുന്നതിന് അത് സഹായകരമാകുന്നില്ല. ആത്യന്തികമായി സാമൂഹിക നീതിയാണ് വികസനത്തിന്റെ അടിസ്ഥാനം. കോർപ്പറേറ്റ് ഹിന്ദുത്വവും മൃദു ഹിന്ദുത്വവും തോളോടു തോൾ ചേർന്ന് നടപ്പിലാക്കുന്ന നവ - ഉദാരവത്ക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വനപ്രദേശങ്ങൾ, നെൽപ്പാടങ്ങൾ, കടൽ -  പുഴയോരങ്ങൾ തുടങ്ങിയവിടങ്ങളിൽ നിന്നും ആട്ടിയോടിക്കപെടുന്ന ലക്ഷക്കണക്കിനു മനുഷ്യർ  അഭയാർത്ഥികളായി രാജ്യമെമ്പാടും അലഞ്ഞു തിരിയുന്നു. കൊവിഡ് - 19 ന്റെ ഭാഗമായ മുന്നൊരുക്കങ്ങളോ ആസൂത്രണമോ ഇല്ലാത്ത അശാസ്ത്രീയ  അടച്ചിടലുമായി   ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനവും അനുബന്ധ കഷ്ടനഷ്ടങ്ങളും രണ്ടാം തരംഗ സാഹചര്യത്തിലും സ്ഥായിയായി തുടരുകയാണ്. ബന്ധപ്പെട്ടവരുടെ പൗരാവകാശങ്ങൾ / സ്വത്ത് - ജീവനോപാധികൾ എന്നിവകളെല്ലാം നിർദ്ദാക്ഷിണ്യം കവർന്നെടുക്കപ്പെടുന്നു. കോർപ്പറേറ്റ് ഇന്ത്യയിൽ ചൂഷണം എന്നത് സാമർത്ഥ്യത്തിന്റെ  അളവുകോലാകുമ്പോൾ വികസനത്തിന്റെ സമവാക്യങ്ങൾ മാറുന്നു. അതിനാൽ തന്നെ  പോസ്റ്റ് ട്രൂത്ത് മൂശകളിൽ നിർമ്മിയ്ക്കപ്പെടുന്ന 'വികാസ് പുരുഷന്മാർ' ചോദ്യം ചെയ്യപ്പെടുകതന്നെ വേണം.
 
' സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ദേശീയ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളുടേയും അന്തസത്തയായിത്തീരുമാറുള്ള ഒരു സാമൂഹിക വ്യവസ്ഥിതി കഴിയുന്നത്ര സാക്ഷാത്ക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ജനങ്ങളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുവാൻ രാഷ്ട്രം യത്നിക്കേണ്ടതാണ്. വ്യക്തികളുടെ ഇടയിൽ മാത്രമല്ല, വിഭിന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ജനവിഭാഗങ്ങളുടെ ഇടയിലും അവരുടെ വരുമാനത്തിലുള്ള അസമത്വങ്ങൾ കുറയ്ക്കുവാനും പദവിയിലും സൗകര്യങ്ങളിലും അവസരങ്ങളിലുമുള്ള അസമത്വങ്ങൾ ഇല്ലായ്മ ചെയ്യുവാനും രാഷ്ട്രം പ്രത്യേകിച്ച് യത്നിക്കേണ്ടതാണ്'. 
 
മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ 
ഇന്ത്യൻ ഭരണഘടന 
 
യു ഡി എഫ് - എൽ ഡി എഫ് ഭരണ കാലയളവുകളിലെ വിവിധ മേഖലകളിലെ വികസന - ക്ഷേമ   പ്രവർത്തനങ്ങൾ സംബന്ധിച്ച ചുവട്ടിലെ  താരതമ്യപഠനവും, എൽ ഡി എഫ് ഭരണ കാലയളവിലെ മികവുകൾക്ക് ലഭ്യമായ അംഗീകാരങ്ങളുടെ വിശദാംശങ്ങളും;  ഇന്ത്യൻ ഭരണ ഘടനയുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ കേന്ദ്ര സർക്കാരിന്റെ ഫെഡറൽ തത്വ ലംഘനങ്ങൾക്കിടയിലും  പ്രാവർത്തികമാക്കി  'ക്ഷേമ രാഷ്ട്ര' സങ്കൽപ്പത്തിലേക്ക് ഒരു സംസ്ഥാനം  എങ്ങനെ നടന്നടുക്കുന്നുവെന്നതിന്റെ സ്വയം സംസാരിക്കുന്ന തെളിവുകളാണ്. ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ  ഉദാത്തവും മാതൃകാപരവുമെങ്കിലും കേന്ദ്ര ബി ജെ പി  ഭരണകൂടം ബന്ധപ്പെട്ടതിന്റെ  സാരാംശത്തെ  തച്ചു തകർത്ത്  സാർവത്രികമായ സാമൂഹിക നീതി  - ജനക്ഷേമം എന്നിവയ്ക്കു പകരം ഹിന്ദുത്വ
രാഷ്ട്രവാദം അടിച്ചേൽപ്പിക്കുന്ന സാമൂഹിക സ്ഥിതിയിൽ കേരളത്തിന്റെ ജനകീയമായ വികസന ബദലിന് അനുദിനമെന്നോണം പ്രസക്തിയേറുന്നു. 
 
 
 ക്ഷേമ പെൻഷൻ : യു ഡി എഫ് (2011 - 16 ) :
 
ചിലവഴിച്ചത് : 9,011 കോടി രൂപ 
പെൻഷൻ : 600 രൂപ 
ഗുണഭോക്താക്കൾ : 34 ലക്ഷം 
 
ക്ഷേമ പെൻഷൻ : എൽ  ഡി എഫ് (2016 - 21) :

ചിലവഴിച്ചത് : 32,034 കോടി രൂപ (ജനുവരി വരെ)
പെൻഷൻ : 600 ൽ നിന്നും 1500 രൂപയായി ഉയർത്തി 
ഗുണഭോക്താക്കൾ : 59.5  ലക്ഷം (പുതുതായി 30 % പേർ)
 
പൊതുവിതരണം  യു ഡി എഫ് (2011 - 16) :
 
ചെലവഴിച്ചത് : 5242 കോടി രൂപ 
 
പൊതുവിതരണം  എൽ  ഡി എഫ് (2016  - 21) :
 
 ചെലവഴിച്ചത് : 10697 കോടി രൂപ 
* വിലക്കയറ്റം ദേശീയ ശരാശരി 6.70 ആയിരുന്ന കാലയളവിൽ സംസ്ഥാനത്ത് അത് 6.13 ആയിരുന്നു.
* 15 ലക്ഷം അർഹരായ കുടുംബങ്ങളെ ചുവപ്പു കാർഡിൽ ഉൾപ്പെടുത്തി. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  യു ഡി എഫ് (2011 - 16) :
 
ചെലവഴിച്ചത് : 503 കോടി രൂപ 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  എൽ  ഡി എഫ് (2016  - 21) :
  
 ചെലവഴിച്ചത് : 1703  കോടി രൂപ   
പ്രളയ ദുരിതാശ്വാസം : 3729 കോടി രൂപ 
 
സാമൂഹിക സുരക്ഷാ മേഖലയിലെ ചെലവ് യു ഡി എഫ് (2011 - 16) :
 
46202 കോടി രൂപ 
 
സാമൂഹിക സുരക്ഷാ മേഖലയിലെ ചെലവ് എൽ  ഡി എഫ് (2016  - 21) :
 
73280  കോടി രൂപ 
 
പൊതുമരാമത്ത് - റോഡ്  - യു ഡി എഫ് (2011 - 16) :
 
 
7780 കിലോമീറ്റർ റോഡ് പുനരുദ്ധരിക്കുകയോ നവീകരിക്കുകയോ ചെയ്തു. 
 
 
 
 
 
 
  പൊതുമരാമത്ത് - റോഡ് -   എൽ  ഡി എഫ് (2016  - 21) :  
 
11580 കിലോമീറ്റർ റോഡ് പൂർത്തീകരിച്ചു. 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാകും. 
 
 
കുടിവെള്ള കണക്ഷൻ  യു ഡി എഫ് (2011 - 16) :
 
4.9 ലക്ഷം കുടിവെള്ള കണക്ഷനുകൾ
 
  കുടിവെള്ള കണക്ഷൻ    എൽ  ഡി എഫ് (2016  - 21) :
 
 
11.02 ലക്ഷം കണക്ഷനുകൾ നൽകിയിട്ടുണ്ട്.

 
വൈദ്യുതി  യു ഡി എഫ് (2011 - 16) :
 
 
 88 മെഗാവാട്ട് പുതിയ ഉദ്പ്പാദന ശേഷി 
 
 
വൈദ്യുതി  എൽ  ഡി എഫ് (2016  - 21) :
 
 
 
236 മെഗാവാട്ട് വൈദ്യുതി അധികമായി ഉദ്പ്പാദിപ്പിച്ചു. 17.14 ലക്ഷം കണക്ക്ഷനുകൾ നൽകി. സമ്പൂർണ്ണ വൈദ്യുതീകരണം. 
 
 
 
ആരോഗ്യം  യു ഡി എഫ് (2011 - 16) :
 
 
പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം 38 ശതമാനമായി താഴ്ന്നു. 
 
 
  ആരോഗ്യം  എൽ  ഡി എഫ് (2016  - 21) :  
 
 
 
2019 ൽ 48 ശതമാനമായി  ഉയർന്നു. കൊവിഡ് കാലത്ത് മഹാഭൂരിപക്ഷം പേരും പൊതുജന ആരോഗ്യ സംവിധാനത്തിൽ. ശിശു  മരണ നിരക്ക് 7 ശതമാനമായി താഴ്ന്നു. 
 
 
പ്രവാസി ക്ഷേമം യു ഡി എഫ് (2011 - 16) :
 
 
 
പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷം. പ്രവാസി ക്ഷേമം ചെലവ് - 68 കോടി രൂപ 
 
 
പ്രവാസി ക്ഷേമം    എൽ  ഡി എഫ് (2016  - 21) :
 
 
 
5.06 ലക്ഷം ആയി ഉയർന്നു. 
180 കോടി രൂപ ചെലവഴിച്ചു. 
 
 
കുടുംബശ്രീ  യു ഡി എഫ് (2011 - 16) :
 
 
 
40 ലക്ഷം അംഗങ്ങൾ 
ബാങ്ക് ലിങ്കേജ് വായ്പ : 5,717 കോടി രൂപ 
 
 
 
  കുടുംബശ്രീ   എൽ  ഡി എഫ് (2016  - 21) :
 
 
 
 
തൊഴിൽ സംരംഭകരുടെ എണ്ണം 45 ലക്ഷം ആയി ഉയർന്നു. 
ബാങ്ക് ലിങ്കേജ് വായ്പ  - 11804 കോടി രൂപ 
തൊഴിൽ സംരംഭകരുടെ എണ്ണം  - 30176 
 

 
നെൽവയൽ വിസ്തൃതി  യു ഡി എഫ് (2011 - 16) :
 
 
 
 
 
 
 
 
 
  നെൽവയൽ വിസ്തൃതി   എൽ  ഡി എഫ് (2016  - 21) :
 
 
 
 
 
പച്ചക്കറി ഉദ്പാദനം   യു ഡി എഫ് (2011 - 16) :
 
  പച്ചക്കറി ഉദ്പാദനം  :  എൽ  ഡി എഫ് (2016  - 21) :
 
മത്സ്യമേഖല   യു ഡി എഫ് (2011 - 16) :
 
  മത്സ്യമേഖല    എൽ  ഡി എഫ് (2016  - 21) :
 
പൊതുമേഖലാ സ്ഥാപനം   യു ഡി എഫ് (2011 - 16) :
 
  പൊതുമേഖലാ സ്ഥാപനം    എൽ  ഡി എഫ് (2016  - 21) :
 
സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾ  യു ഡി എഫ് (2011 - 16) :
 
സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾ  എൽ  ഡി എഫ് (2016  - 21) :
 
 
സ്റ്റാർട്ടപ്പ്  യു ഡി എഫ് (2011 - 16) :
 
  സ്റ്റാർട്ടപ്പ്    എൽ  ഡി എഫ് (2016  - 21) :
 
പൊതുവിദ്യാലയം - കുട്ടികളുടെ എണ്ണം  യു ഡി എഫ് (2011 - 16) :
 
  പൊതുവിദ്യാലയം - കുട്ടികളുടെ എണ്ണം    എൽ  ഡി എഫ് (2016  - 21) :
 
പാഠപുസ്തക വിതരണം  യു ഡി എഫ് (2011 - 16) :
 
  പാഠപുസ്തക വിതരണം    എൽ  ഡി എഫ് (2016  - 21) :
 
വീട്  യു ഡി എഫ് (2011 - 16) :
 
  വീട്    എൽ  ഡി എഫ് (2016  - 21) :
 
പട്ടയം  യു ഡി എഫ് (2011 - 16) :
 
  പട്ടയം  എൽ  ഡി എഫ് (2016  - 21) :
 
  
ജനകീയ ഹോട്ടലുകൾ  യു ഡി എഫ് (2011 - 16) :
 
  ജനകീയ ഹോട്ടലുകൾ  എൽ  ഡി എഫ് (2016  - 21) :  
 
ന്യായവിലക്ക് ഊണ്  യു ഡി എഫ് (2011 - 16) :
 
  ന്യായവിലക്ക് ഊണ്  എൽ  ഡി എഫ് (2016  - 21) :
  
 
ഭരണ നിർവഹണത്തിനുള്ള ഐ എസ് ഒ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകൾ  യു ഡി എഫ് (2011 - 16) :
 
  ഭരണ നിർവഹണത്തിനുള്ള ഐ എസ് ഒ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകൾ   എൽ  ഡി എഫ് (2016  - 21) :
 
ഐ എസ് ഒ അംഗീകാരം ബ്ലോക്ക് പഞ്ചായത്തുകൾ  യു ഡി എഫ് (2011 - 16) :
 
  ഐ എസ് ഒ അംഗീകാരം ബ്ലോക്ക് പഞ്ചായത്തുകൾ    എൽ  ഡി എഫ് (2016  - 21) :
 
 
തുറമുഖ വികസനം  യു ഡി എഫ് (2011 - 16) :
 
  തുറമുഖ വികസനം    എൽ  ഡി എഫ് (2016  - 21) :
 
മികവ് - അംഗീകാരങ്ങൾ -
 
2016  - 21  എൽ  ഡി എഫ് കാലയളവിൽ ഭരണ നിർവ്വഹണം / വികസനം / ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി വിവിധ  മേഖലകളിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക്  നിരവധിയായ അന്തർദേശീയ - ദേശീയ പുരസ്കാരങ്ങളാണ് ലഭ്യമായത്. 
 
ഐക്യരാഷ്ട്ര സഭയും - നീതി ആയോഗും ചേർന്ന് തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ രാജ്യത്ത് കേരളം തുടർച്ചയായി ഒന്നാമതെത്തി. 2018 ൽ ആരോഗ്യവും ക്ഷേമവും, മികച്ച വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മേഖകളിൽ കേരളം പ്രഥമസ്ഥാനീയമായി. വ്യവസായം, നൂതനാശയം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ രണ്ടാം സ്ഥാനത്തെത്തി. ദാരിദ്ര്യ നിർമ്മാർജ്ജനം, വിശപ്പുരഹിതം, ക്രമസമാധാന പാലനം, നവീന ആശയങ്ങൾ നടപ്പിലാക്കൽ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം  - മികച്ച ജീവിത സാഹചര്യങ്ങൾ, വ്യവസായം, ലിംഗ സമത്വം, അസമത്വം ഇല്ലാതാക്കൽ,  നീതി നിർവ്വഹണം  തുടങ്ങിയ മേഖലകളിൽ രാജ്യത്തെ പ്രഥമ സ്ഥാനമലങ്കരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമുണ്ട്. 2019  ൽ 2018 നേക്കാൾ കൂടുതൽ പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. വികസന സൂചികയിൽ കേരളത്തിന് 2018  ൽ 69 പോയിന്റായിരുന്നു എങ്കിൽ തുടർന്ന് അത് 70 ശതമാനമായി ഉയർന്നു. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പബ്ലിക്ക് അഫയേഴ്‌സ് സെന്റർ നടത്തിയ പഠനത്തിൽ കഴിഞ്ഞ നാലുവർഷങ്ങളിലും തുടർച്ചയായി രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച്ച വെക്കുന്ന സംസ്ഥാനമാണ് കേരളം. പബ്ലിക്ക് അഫയേഴ്‌സ് ഇന്റക്ക്സ് മികച്ച ശിശു സൗഹൃദ സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ഇനത്തിൽ ക്രമസമാധാന രംഗത്ത് രണ്ടാം സ്ഥാനവും പരിസ്ഥിതി സംരക്ഷണ രംഗത്ത് മൂന്നാം സ്ഥാനവുമാണ് കേരളം നേടിയത്. 
 
ഇന്ത്യാ ടുഡേ സർവ്വേയിൽ മികച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.ക്രമസമാധാനം   ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, ശുചീത്വം, വിനോദസഞ്ചാരം  മികച്ച പാൽ ഉല്പാദനക്ഷമത  സംസ്ഥാനം തുടങ്ങിയ ഇന്ത്യ ടുഡേ  അവാർഡ് നാലു വർഷത്തിനിടയിൽ  കേരളത്തിന്‌ ലഭിച്ചുനഗര ഗതാഗത  മികവിന്  ഏർപ്പടുത്തിയ അർബൻ  മോബിലിറ്റി ഇന്ത്യ അവാർഡ് 2017ലെ ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ഡി എസ് സി ഐ )അവാർഡ് സ്ത്രീ സുരക്ഷ  ഉറപ്പാക്കുന്നതിൽ രണ്ടാം സ്‌ഥാനം (പ്ലാൻ ഇന്ത്യ )അഴിമതി കുറവുള്ള  സംസ്ഥാനം  കേരളംസെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പഠനത്തിൽ അഴിമതി കുറഞ്ഞ സംസ്ഥാനം ആയി കേരളം ഒന്നാമാതത്തിഡ്രാൻസ്‌പെറൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും ചേർന്നു നടത്തിയഇന്ത്യ കറപ്ഷൻ സർവേയിലും 2019ൽ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളംതിരഞ്ഞെടുക്കപ്പെട്ടു.വർഗീയ കലാപങ്ങൾ ഇല്ലാത്ത നാട് കേരളം -നാഷണൽ ക്രൈഓ റെക്കോർഡ്സ് ബുറോ  റിപ്പോർട്ടിൽ.പാസ്പോർട്ട്‌ അപേക്ഷകളിലെ പരിശോധന  മികവിന് കേരള പോലീസിന് അംഗീകാരംപാസ്പോർട്ട്‌ അപേക്ഷകരുടെ പരിശോധനയിലെ കൃത്യതക്കു കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകുന്ന അംഗീകാരത്തിനു കേരള പോലീസ് 2009 ൽ  അർഹമായികേരളത്തിലെ സ്റ്റുഡന്റ് പോലീസ് സംവിദാനം രാജ്യത്തു വ്യാപമാകുന്ന്നു. 2018ൽ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി  കേരളം തിരഞ്ഞെടുക്കപ്പെട്ടു.വർഗീയ കലാപങ്ങൾ ഇല്ലാത്ത നാട് കേരളം നാഷണൽ  ക്രൈയിം റെക്കോർഡ്സ് ബ്യുറോറിപ്പോർട്ടിൽ.പാസ്പോർട്ട്‌ അപേക്ഷകളിലെ പരിശോധന മികവിന് കേരള പോലീസിന് അംഗീകാരം. പാസ്പോർട്ട്‌ അപേക്ഷകരുടെ പരിശോധനയിലെ കൃത്യതക്ക് കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം നൽകുന്ന അംഗീകാരത്തിനു കേരള പോലീസിന് 2019ൽ  അർഹമായി.കേരളത്തിലെ സ്റ്റുഡന്റ് പോലീസ് സംവിധാനം രാജ്യത്തു വ്യാപമാകുന്നു2018  ൽ ദേശീയ തലത്തിൽ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്ന് വളപട്ടണംഐ എസ് ഒ സർട്ടിഫിക്കേഷൻ ഉള്ള രണ്ടാമത്തെ ജില്ലാ പോലീസ് ഓഫീസ് കൊല്ലംപോലീസ് എക്സലൻസ് അവാർഡ് 2017കോപ്‌റ്റുഡേ ഇന്റർനാഷണൽന്റെ  പോലീസ് എക്സലൻസ്  അവാർഡ് ജനമൈത്രി പോലീസിന്. കേരള പോലീസിന് നാലു സ്കോച് അവാർഡ്സംസ്ഥാനത്തു കഴ്ഞ്ഞ വർഷം ഉണ്ടായ വിനാശകരമായ പ്രെളയ ദുരന്തത്തിൽ  കേരള പോലീസ് നടത്തിയ രക്ഷ പ്രേവർത്തങ്ങൾക്കു സ്കോച്ചിന്റെ സുവർണ്ണ പുരസകാരം ലഭിച്ചു
കൂടാതെ കേരള പോലീസിന്റെ പദ്ധതികളായ സ്റ്റുഡന്റ് പോലീസ്  കേടാറ്റ്  ഹോപ്പ് പദ്ധതി, പിങ്ക് പോലീസ് പട്രോൾ എന്നുവയ്ക്ക് സ്കോച്ചു മേരിറ്റു അവാർഡും ലഭിച്ചു

വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമത്.സ്‌കൂൾ എഡ്യൂക്കേഷൻ കേന്ദ്ര വിദ്യാഭ്യാസ വികസന സൂചികയിൽ കേരളം ഒന്നാമതെത്തി.പെൺകുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതിൽ ദേശീയ തലത്തിൽ ഒന്നാമതാണ് കേരളം. 2019 ലെ രാജ്യത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളുടെ പട്ടികയിൽ കോഴിക്കോട് നടക്കാവ് സ്‌കൂളിന് രണ്ടാം സ്ഥാനം. സമഗ്ര ശിക്ഷ പ്രവർത്തനങ്ങളുടെ സൂചികയിൽ 2018-19, 2019-20 വർഷങ്ങളിൽ കേരളം ഒന്നാം ഗ്രേഡിൽ. ദേശീയ സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ പൊതുവിദ്യാഭ്യാസരംഗത്തു കേരളം മുന്നിൽ. കൈറ്റിന്റെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ് പദവിക്ക് ഡിജിറ്റൽ ടെക്നോളജി സഭ അവാർഡ് 2021. കോവിഡ് കാലത്തു കേരളത്തിന്റെ ഡിജിറ്റൽ ടെക്നോളജി പദ്ധതി മാതൃകാപരമെന്നു യൂണിസെഫ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തു വിട്ട ഡിജിറ്റൽ വിദ്യാഭ്യാസ റിപ്പോർട്ടിൽ (2020) കേരളം ഒന്നാമത്. നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവശേഷി മന്ത്രാലയത്തിലെ മികച്ച മാതൃകയായി വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ്. അക്ഷരവൃക്ഷം പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്. രാജ്യത്തെ മികച്ച 12 ഗ്രാമപഞ്ചായത്തുകളിൽ ആലപ്പുഴ ജില്ലയിലെ ബുധനൂർ പഞ്ചായത്തും. പ്രധാനമന്ത്രി സ്വച്ഛ ഭാരത് പദ്ധതിയിൽ കേരളം ഒന്നാമത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമായി കേരളം. തൊഴിലുറപ്പു പദ്ധതിയിൽ മികവുറ്റ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രാജ്യത്തു ഒന്നാം സ്ഥാനം. സമയബന്ധിതമായി വേതനം വിതരണം ചെയ്യുന്നതിലെ മികവിന് മൂന്നാം സ്ഥാനം. ബെയർ ഫൂട്ട് ടെക്‌നീഷ്യന്മാരെ വിന്യസിക്കുന്നതിൽ മൂന്നാം സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യൻ ഓഫ് എർത്തിനു’ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രവർത്തികമാക്കിയാണ് സിയാൽ ഈ വിശിഷ്ട ബഹുമതി നേടിയത്.SKOCH GOVERENCE AWARD 2018 KERALA പോലീസിന്പോലീസിന്റെ സൈബർഡോo പദ്ധതിക്ക്‌ അന്ത രാക്ഷ്ട അംഗീകാരം.The information security leadershio avhievements asia -Pacific (ISLA Asia-pscific )Award 2018മികച്ച  സൈബർ  സുരക്ഷക്കുള്ള ഫിക്കിയുടെ (ഫെഡറക്ഷൻ ഓഫ് ഇന്ത്യൻ chembar ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി )സ്മാർട്ട്‌ പോലീസിങ്  പുരസ്‌കാരം 2018UAE യുടെ Best  'M' Govermment service Award 6th Edition സംസ്ഥാന  പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ ട്രാഫിക് ഗുരുവായൂർ വിന് ലഭിച്ചു2019 ൽ  ബാങ്കിങ് ഫ്രോഡുകൾ കണ്ടെത്താനുള്ളപദ്ധതിക്കു ബിസിനസ് വേൾഡ് ഡിജിറ്റൽ അവാർഡ്. 2018-19, 2019-20 വർഷങ്ങളിൽ. വനിതാ ശാക്തീകരണത്തിനായി നടത്തിയ പ്രവർത്തനത്തിൽ ഏറ്റവും മികച്ച പാനലൈസിങ് ഏജൻസിക്കുള്ള ദേശീയ അവാർഡ് സംസ്ഥാന വനിതാ വികസന കോർപറേഷന് ലഭിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സിൽ കേരളം ഒന്നാം നിരയിലെത്തി.
 
സ്വത്വവാദികൾ രാഷ്ട്രീയത്തിൽ ഇടപെടരുത്.
 
 
 
 
  
പ്രിവിലെജ്ഡ്  ബുദ്ധിജീവികളോട്