Ribin Rex Gurrero Punk

കൃത്രിമമായി അവള്‍ ഫിറ്റു ചെയ്ത ചിരിയില്‍ മഴയും വെയിലും ഒരുമിച്ചു

" ഒട്ടും സോഷ്യല്‍ കമ്മിറ്റ്മെന്റ് ഉള്ള ഒരാളാണു നീ എന്നെനിക്ക് ഇത് വരെ തോന്നിയിട്ടില്ല, എനിക്ക് മാത്രം അല്ല നിന്നെ അറിയാവുന്നവര്‍ക്കെല്ലാം അത്തരം ഒരു അഭിപ്രായം ആകും ഉള്ളത്. അത് കൊണ്ടു തന്നെ ചെറു പ്രായത്തില്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഉള്ള മനസ്സിനു പിന്നില്‍ കൃത്യമായൊരു പ്രചോദനമുണ്ടാകാം .


" വിപ്ലവകാരിയായ കാമുകന്റെ പ്രചോദനം ആവും അല്ലേ ..... ??? ഞാന്‍ ചോദിച്ചു .


മറുപടി ഒരൊറ്റ വാചകത്തില്‍ ഒതുക്കി അവള്‍ , ബാഗിനുള്ളില്‍ നിന്നും ഒരു പേപ്പര്‍ കട്ടിംഗ് എടുത്തു കാണിച്ചു . " ഒരാള്‍ മോട്ടിവേറ്റഡ് ആകാന്‍ ഇത്ര ഒക്കെ പോരെ "


പത്ര വാര്‍ത്ത : " മക്കള്‍ക്ക്‌ കാഴ്ച നകുന്നതിന് ഒരമ്മ ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം " .



തമിഴ്നാട്ടില്‍ ആണ് സംഭവം , അന്ധരായ രണ്ടു ആണ്‍ മക്കള്‍ക്ക്‌ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് സമ്മത പത്രം എഴുതി വെച്ച് അമ്മ ആത്മഹത്യ ചെയ്തു, , തന്റെ കണ്ണുകള്‍ക്ക്‌ കാഴ്ചയില്ലാത്ത രണ്ടു ആണ്‍ മക്കള്‍ക്ക്‌ നല്‍കണം എന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.


" മരിച്ചാലും എന്നും നിങ്ങളോടൊപ്പം നിങ്ങളുടെ കണ്ണുകളായി ഉണ്ടാകുമെന്ന് അമ്മ ഇപ്പോഴും പറയുമായിരുന്നു എന്ന് മകള്‍ കുമാരന്‍ പൊട്ടി കരഞ്ഞു കൊണ്ട് വെളിപ്പെടുത്തി".


സ്വന്തം അമ്മയെ ചെറു പ്രായത്തിലെ നഷ്ടപ്പെട്ട ദൈവ തുല്യയായി അമ്മയെ കാണുന്ന ഒരു മകള്‍ക്ക് ഇതില്‍പ്പരം ഒരു പ്രചോദനവും ആവശ്യമില്ല റിബിന്‍ ; അവള്‍ പറഞ്ഞു നിര്‍ത്തി. നീ കണ്ണ് തുടക്കു , നിന്റെ പ്രണയം ഇപ്പോ വരും . ഞാനാണ് കരയിപ്പിച്ചതെന്നവള്‍ കരുതും . തെറി കേള്‍ക്കാന്‍ എനിക്കു വയ്യ . ചിരിച്ചു കൊണ്ടിത്രയും പറഞ്ഞു . കൃത്രിമമായി അവള്‍ ഫിറ്റു ചെയ്ത ചിരിയില്‍ മഴയും വെയിലും ഒരുമിച്ചു ; മനോഹരം.


അത്രയും വായിച്ചപ്പോള്‍ ഒരദ്ധ്യാപകന്‍ പഠിപ്പിച്ച വരികള്‍ ഓര്‍മ്മയിലേക്കു വന്നു. ഒരു പ്രചോദനവും ഇല്ലെങ്കിലും അവയവദാനം നുഷ്യന്റെ ധര്‍മ്മമാണ്. മരണം അനുവാദമില്ലാതെ കടന്നു വരും. എന്നാല്‍ അവയവദാനം നമ്മുടെ സമ്മതം കാത്തുമ്മറവാതില്‍ക്കല്‍ നില്‍ക്കുകയാണ്, അക്കാര്യം അഭിമാനത്തോടെ നിര്‍വ്വഹിക്കാന്‍ നമുക്കു സന്നദ്ധമാകാം "