വികസനത്തെ സംബന്ധിച്ച വികലമായ ധാരണകളില്‍നി്ന്നാണ് എന്റോസള്‍ഫാന്‍ ദുരന്തമുണ്ടാവുന്നത്. വരും വരായ്കകളാലോചിക്കേണ്ടതില്ല, തത്ക്കാലലാഭം നോക്കിയാല്‍ മതിയെന്നതാണ് വികലമായ വികസനധാരണയുടെ ഉള്ളടക്കം. ഈ നിര്‍വചനത്തെ ചോദ്യം ചെയ്യാനും പരിശീലനം നേടിയ ഉഭരണാധികാരകളും രാഷ്ട്രീയനേതാക്കളും ശാസ്ത്രജ്ഞരും അഭിഭാഷകരും ന്യായാധിപരുമുണ്ടാവാം, ഉണ്ട്. വികസനമാഗ്രഹിക്കുന്ന മലപ്പുറം ജില്ലയില്‍ കേന്ദ്രസര്‍ക്കാറിന്റെ പൊതുമേഖലയിലുള്ള വിദ്യാഭ്യാസസംരംഭങ്ങള്‍ സിവകാര്യമേഖലയ്ക്ക് നല്കണമെന്നും ഇല്ലെങ്കിലതുവികസനവിരുദ്ധമാവുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ. നമ്മുടെ വികസനസങ്കല്പം ഏതാണ്ട് പരിപൂര്‍ണമായി താല്പര്യവിഭാഗങ്ങളുടെ പ്രയോജനം മുന്‍നിര്‍ത്തിയാണ് രൂപപ്പെട്ടുവന്നിരിക്കുന്നത്. ചിലത് ബോധപൂര്‍വമാണ്, ചിലതാവട്ടെ ഭീതിയുടെ ഫലവുമാണ്. വികസനവിരുദ്ധരെന്നു മുദ്രകുത്തപ്പെടുമല്ലോ എന്നതാണ് ഭീതി.
വേട്ടക്കാര്‍ക്ക് എന്നും ഒരു വേഷമാണ്. സര്‍ക്കാറിന്റെ, വളം മാഫിയയുടെ, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ...മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത സമൂഹത്തെ ഈ വേഷം എന്നും അലട്ടിക്കൊണ്ടേയിരിക്കുന്നു. |
26വര്‍ഷക്കാലം(1976 മുതല്‍ 2001 വരെ) തുടര്‍ച്ചയായി കാസര്‍ക്കോട്ടെ കശുവണ്ടിത്തോട്ടങ്ങളില്‍ മാരകമായ എന്റെസള്‍ഫാന്‍ കീടനാശിനി തളിച്ചു. കൊല്ലത്തില്‍ മൂന്ന് തവണയെന്നതോതില്‍ ചുരുങ്ങിയത് 75 തവണയെങ്കിലും ഓരോ കശുവണ്ടിത്തോപ്പിലും ഇത് തളിച്ചിട്ടുണ്ടാവണം. സവിശേഷമായ ഒരു കീടത്തെ ഉന്മൂലനം ചെയ്യുന്നതിനായി ഹെലികോപ്ടറുപയോഗിച്ച് വ്യോമമാര്‍ഗ്ഗത്തിലും ഈ വിഷമരുന്ന് തളിക്കുകയുണ്ടായി. എന്റോ സള്‍ഫാന്‍ പ്രയോഗം ഭോപ്പാല്‍ ദുരന്തത്തിനും ഹ ിരോഷിമയിലെയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടനത്തിനും സമാനമായ ചില ഫലങ്ങളുളവാക്കാന്‍തുടങ്ങി. ചരിത്രത്തിലെ ഏറ്റവും ഭീകരമായ രാസദുരന്തങ്ങളിലൊന്നാണ് എന്റോ സള്‍ഫാന്‍ദുരന്തം.
1990ല്‍ ദുരന്തഫലങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങി. കശുവണ്ടി ത്തോപ്പുകള്‍ക്കുചുറ്റുമുള്ള പ്രദേശങ്ങളില്‍ നിവസിക്കുന്ന മനുഷ്യരി്ല്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണാന്‍ തുടങ്ങി. പ്രധാനമായി മസ്തിഷ്‌കത്തെ ബാധിക്കുന്ന രോഗമാണിത്, സെറിബറല്‍ പാല്‍സി എന്നാണ് ഇംഗ്ലീഷില്‍ പറയുക. 1990 മുതല്‍തന്നെ വ്യോമമാര്‍ഗ്ഗത്തിലുള്ള മരുന്ന് തളിക്കല്‍നിര്‍ത്തവെക്കണമെന്ന് പ്രദേശവാസികളാവശ്യപ്പെട്ടുതുടങ്ങി. ഭരണാധികാരികള്‍ വികസനത്തെ പറ്റിയുള്ള മൂഢസ്വര്‍ഗ്ഗത്തിലായതിനാല്‍ ഒരുകുമാരന്‍ മാഷുടേയോ ചിലകുഞ്ഞുങ്ങളുടേയോ പ്രശ്‌നം ഗൗരവത്തിലെടുക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ചിലര്‍കോടതിയെ സമീപിച്ചു. ചിലര്‍ ഭരണത്തിന്റെ ഇടനാഴികളിലൂടെ നിവേദനവുമായി യാത്രചെയ്തു. ചിലര്‍ സാധാരണജനങ്ങളെ സമീപിച്ചു. ചിലരാവട്ടെ ശാസ്ത്രപണ്ഡിതരേയും ജനകീയശാസ്ത്രപ്രവര്‍ത്തകരേയും സമീപിച്ചു. ചിലര്‍ പ്രശ്‌നം തെരുവിലെ സംവാദവും വിവാദവുമായി വളര്‍ത്തിയെടുത്തു.
ക്രമേണ എന്റോ സള്‍ഫാന്‍ ദുരന്തമുണ്ടാക്കുന്നുവെന്ന വിചാരത്തിലേക്ക് രാജ്യം കടന്നുവന്നു. എന്റോ സള്‍ഫാന്‍വിരുദ്ധസമരത്തിന് രാജ്യത്തികത്തുനിന്നും പുറത്തുനിന്നും വലിയ പിന്തുണ ലഭിച്ചുതുടങ്ങി. കാസര്‍ക്കോട്ട് തുപടങ്ങിയ സമരം ഈ വിഷമരുന്നിനെതിരായ സമരത്തിന് ലോകവ്യാപകമായ നേതൃത്വമരുളി. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല പലേടങ്ങളിലും ഈ കീടനാശിനിയുടെ ദൂഷ്യഫലങ്ങള്‍ പഠിക്കാനുള്ള അനേകം കമ്മിഷനുകള്‍ ഉണ്ടായി. പല അക്കാദമിക്ക് സ്ഥാപനങ്ങളും സ്വന്തം നിലയില്‍ പഠനം നടത്തി. 2001ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി വ്യോമമാര്‍ഗ്ഗതില്‍ എന്റോസള്‍ഫാന്‍ തളിക്കുന്നത് സ്റ്റേ ചെയ്തു. 2003ല്‍ കേരളാ ഹൈക്കോടതി ഈ ഉത്തരവ് ശരിവെച്ചു. 2004ല്‍ എന്റോസള്‍ഫാന്‍ നിരോധിക്കാന്‍ കേരളസര്‍ക്കാ നിര്‍ബന്ധിതമായി. കേരളത്തില്‍ ഈ കീടനാശിനി വില്ക്കുന്നതും ഉപയോഗിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.
1990ല്‍ ദുരന്തഫലങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങി. കശുവണ്ടി ത്തോപ്പുകള്‍ക്കുചുറ്റുമുള്ള പ്രദേശങ്ങളില്‍ നിവസിക്കുന്ന മനുഷ്യരി്ല്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണാന്‍ തുടങ്ങി. |
ഇത് എന്റോ സള്‍ഫാന്‍ സമരത്തിന്റേയും അതിന്റെ ആദ്യകാലവിജയത്തിന്റേയും ഒരു നഖചിത്രമാണ്. പിന്നെയും പലമാര്‍ഗ്ഗങ്ങളിലൂടെ ഈ മാരകവിഷത്തിന്റെ ഉപയോഗം പുനസ്ഥാപിക്കുന്നതിന് ചിലപ്പോള്‍ കേരള സര്‍ക്കാറും മിക്കപ്പോഴും കേന്ദ്രഗവണ്മെന്റും ശ്രമിച്ചുകൊണ്ടിരുന്നു. ഏറ്റവും പുതിയ എന്റോസള്‍ഫാന്‍ പ്രശ്‌നം അവശേഷിച്ച എന്റോസള്‍ഫാന്‍ ഇന്ത്യേയില്‍ തന്നെ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് സുപ്രീം കോടതിയില്‍കേന്ദ്രസര്‍ക്കാറിനുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ജനങ്ങളുടെ ദുരിതത്തേക്കാള്‍ ഏതോ കോര്‍പറേറ്റിന് എന്റോസള്‍ഫാന്‍ നിരോധിച്ചാലുണ്ടാകുന്ന നഷ്ടമാണ് ഗവണ്മെന്റ് പ്രധാനമായിക്കരുതുന്നത്.
അതുപോലെ പ്രധാനമായ പ്രശ്‌നം തന്നെയാണ് ഈ മാരകവിഷത്തിന്റെ ഇരകളുടെ പുനരധിവാസം. എന്റോ സള്‍ഫാന്‍ ഇരകള്‍ നിരവധിയാണ്, ചുവരില്‍ ചാരിവയ്ക്കാന്‍ പാകത്തിലുള്ളവര്‍, ജനിച്ചതില്‍പിന്നെ എഴുന്നേറ്റുനില്ക്കാത്തവര്‍, ജനല്പാളികളിലൂടെ എത്തിനോക്കുന്ന ഇത്തിരിവെട്ടത്തെ നോക്കി ഇരുളടഞ്ഞ ജീവിതം കിടക്കപ്പായില്‍ തള്ളിനീക്കുന്നവര്‍.....
വേട്ടക്കാര്‍ക്ക് എന്നും ഒരു വേഷമാണ്. സര്‍ക്കാറിന്റെ, വളം മാഫിയയുടെ, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ... മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത സമൂഹത്തെ ഈ വേഷം എന്നും അലട്ടിക്കൊണ്ടേയിരിക്കുന്നു.
മരുന്നിനും ഭക്ഷണത്തിനുമൊപ്പം തൊട്ടുകൂട്ടാന്‍ കണ്ണീരുപ്പെങ്കിലും അവശേഷിക്കാത്ത ജീവിതങ്ങള്‍ക്ക് ആശ്വാസത്തിന്റെ അത്താണി ഇനിയും അകലെയാണ്.
ഇനിയുമീമണ്ണില്‍ പിറന്നുവീഴാന്‍പോകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി, ദുരിതബാധിതരുടെ അവകാശങ്ങള്‍നേ ടിയെടുക്കാന്‍വേണ്ടി നിരന്തരസമരംനടത്തേണ്ടതുണ്ട്. ഇന്നലെയുടെ തെറ്റുകള്‍ തിരുത്തേണ്ടതും ഉണ്ട്. |
എന്റോ സള്‍ഫാന്‍ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായത്തിന്റെ പട്ടിക ഇതാ:
തോട്ടം തൊഴിലാളിയായിരുന്നവര്‍ക്ക് പ്രതിമാസം- 500 രൂപ
അല്ലാത്തവര്‍ക്ക് പ്രതിമാസം- 300 രൂപ
എത്ര വലിയ സംഖ്യ? ഈ തുഛമായ സംഖ്യ നല്കി ദുരന്തബാധിതരെ അവഹേളിക്കുകയാണ് സര്‍ക്കാര്‍. ഒരുജനാധിപത്യസര്‍ക്കാറിന്റെ വെല്ലുവിളിയാണിത്.
ദുരന്തത്തിന്റെ കെട്ടുകാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ഒരു സ്‌നാപ്പില്‍ പകര്‍ത്താം. ദുരന്തത്തിന്റെ തീവ്രതയോര്‍ത്ത് നെടുവീര്‍പ്പിടാം. അല്ലെങ്കില്‍ 'പാവങ്ങള്‍' എന്നു പലവട്ടം ആവര്‍ത്തിച്ചു പറയാം.
ഈ നിസ്സംഗത കൊണ്ട് ഒരുപക്ഷേ ഇവര്‍ക്കു നഷ്ടമാവുന്നത് ഉദ്യോഗസ്ഥര്‍ ചുവന്ന നാടയില്‍ കുടുക്കിയിട്ട സഹായപദ്ധതിയാവാം, സര്‍ക്കാര്‍ വാഗ്ദാനമാവാം.....
അല്ലെങ്കില്‍ ആരും ചോദിക്കാനില്ലെന്ന ഗര്‍വോടെ ഈ മാരകവിഷത്തിന് അനുകൂലമായി കോടതിയില്‍ വാദിക്കാനുള്ള സര്‍ക്കാര്‍ വക്കീലിന്റെ അഹങ്കാരമാവാം അവരെ നേരിടുന്നത്...
ഇനിയുമീമണ്ണില്‍ പിറന്നുവീഴാന്‍പോകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി, ദുരിതബാധിതരുടെ അവകാശങ്ങള്‍നേടിയെടുക്കാന്‍വേണ്ടി നിരന്തരസമരംനടത്തേണ്ടതുണ്ട്. ഇന്നലെയുടെ തെറ്റുകള്‍ തിരുത്തേണ്ടതും ഉണ്ട്.