P E Usha

കറിവേപ്പില

കറിവേപ്പില പാവം

പുറത്തിടുന്നതും കാത്ത്,

കുത്തുന്ന എരിവുകള്‍

കണ്ണ് കലങ്ങുന്ന

നിറങ്ങള്‍ നിറഭേദങ്ങള്‍

പല രുചികള്‍ ,രുചികേടുകള്‍

പുതിയ കാലത്തിന്റെ രീതികള്‍ ,

കറിവേപ്പില പല പ്രയോഗങ്ങള്‍

ഉപയുക്തതാവാദം പറയുന്നില്ല

പുറതിടുന്നതും കാത്ത് ,

സ്വാതന്ത്ര്യമോ ആഹ്ലാദമോ

ഇ പുറത്താകല്‍ ?അറിയില്ല

മണം മാത്രം അറിയിച് ഒരായുസ്സ്

മിനുക്കും പച്ചപ്പുകള്‍

കൊതിപ്പിക്കും അടുക്കുകള്‍

സൂര്യതെജോസ്പര്‍ശംഘനശ്യാമം

പുലരും ജീവജ്യോതിസ്സുകള്‍

മതിയാക്കണം മണം മാത്രമായുള്ള ജീവിതം

അല്ലെങ്കില്‍ പുകയാം അങ്ങനെപുറത്താകാം

പുറത്തായാലും ,പുകഞ്ഞു കൊണ്ടേ ഇരിക്കാം

ഒള്ളില്‍ ഒരിത്തിരി തീയുമായിരിക്കാം

പുറത്തോ അകത്തോ അത് മറന്നേ പോകാം