Aneesh P S

ചില മഴവില്‍ സാക്ഷ്യങ്ങള്‍

സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റ് എന്ന നിലയില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധയും പ്രചാരവും നേടിയെടുത്ത ഫേസ് ബുക്ക്‌ .ഇപ്പോള്‍ ഒരു നവ മാധ്യമം തന്നെയായി മാറിയിരിക്കുന്നു .നമ്മുടെ ഇട്ടാവട്ടതിന് അപ്പുറത്ത് നമ്മുടെ ചിന്തയും ,വിചാരങ്ങളും ,വികാരങ്ങളും ,അഭിപ്രായങ്ങളും ഒക്കെ രേഖപ്പെടുത്താനുള്ള ഒരു തുറന്ന പുസ്തകം .രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫേസ് ബുക്കില്‍ ആദ്യം എത്തുമ്പോള്‍ ഒരു നേരം പോക്കിനുള്ള ഉപാധി എന്നതിലപ്പുറം ഒന്നും തന്നെ എന്‍റെ മനസ്സില്‍ ഇല്ലായിരുന്നു .പക്ഷെ ഈ മാന്ത്രിക ലോകത്തെ പുത്തന്‍ സൌഹൃതങ്ങള്‍ ഇന്ന് എനിക്ക് വിലമതിക്കാന്‍ ആവാത്ത സ്വന്തം കൂടപ്പിറപ്പുകളെ പോലെ തന്നെ സ്നേഹം തരുന്നവര്‍ ആയി മാറിയിരിക്കുന്നു .ഫേസ് ബുക്ക്‌ വഴി പരിചയപെട്ട ഒരു കൂട്ടം പ്രവാസികള്‍ ഉള്‍പ്പടെയുള്ള കൂട്ടുകാര്‍ ചേര്‍ന്ന് ഞങ്ങള്‍ കഴിഞ്ഞ അഗസ്റ്റ് 16 ന് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കുക ഉണ്ടായി .അതിനു ഞങ്ങള്‍ ഒരുമിച്ച് മഴവില്ല് എന്ന്‍ പേരും ഇട്ടു .നേരം പോക്കിനും അപ്പുറത്ത് ഈ ഫേസ് ബുക്കില്‍ ഞങ്ങള്‍ക്ക് ഈ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാനാകുമോ എന്ന ചിന്ത ഞങ്ങളെ സാന്ത്വനം എന്ന ഒരു ചാരിറ്റി ഗ്രൂപ്പ്‌ ഉണ്ടാക്കുന്നതിനു പ്രേരിപ്പിച്ചു .അങ്ങനെ മഴവില്ലിന്‍റെ തന്നെ അംഗങ്ങളെ ഉള്‍പ്പെടുത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണനയില്‍ എടുത്ത്"സാന്ത്വനം എന്ന ഗ്രൂപ്പിന് രൂപം കൊടുത്തു ".

സന്ത്വനത്തില്‍ നിരവധി കൂട്ടുകാര്‍ ചികിത്സ സഹായം ആവശ്യം ഉള്ള .പരിചയം ഉള്ളതും വാര്‍ത്തകളില്‍ വന്നതും ആയ രോഗികളുടെ ചിത്രങ്ങളും വാര്‍ത്തകളും ഷെയര്‍ ചെയ്തു .അവരില്‍ നിന്ന് ഞങ്ങള്‍ക്ക് ഞങ്ങളുടെ ചുറ്റുവട്ടത് ഉള്ളതും പരിമിതികളുടെ ഉള്ളില്‍ നിന്നും സഹായിക്കാന്‍ പറ്റുന്ന രണ്ടു രോഗികളെ തിരഞ്ഞെടുത്തു പിന്നെ തിരുവനന്തപുരത്തു തന്നെ പ്രവര്‍ത്തിക്കുന്ന ശിശു ക്ഷേമ സമിതിയുടെ അമ്മതൊട്ടിലില്‍ നിന്നും ലഭിച്ച കുട്ടികളെ സംരക്ഷിക്കുന്ന അനാഥാലയത്തില്‍ ഉള്ള കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണം എന്നും തീരുമാനിച്ചു ,സാന്ത്വനത്തിന്‍റെ പ്രഥമ സംരംഭം എന്ന നിലയില്‍ . തിരുവനന്തപുരത്തുള്ള വിഷ്ണു എന്ന കൂട്ടുകാരന്‍റെ പേരില്‍ SBT യില്‍ ഒരു അക്കൗണ്ട്‌ തുടങ്ങുകയും അതിലേക്ക് വിദേശത്തും നാട്ടിലും ഉള്ള കൂട്ടുകാര്‍ അവര്‍ക്ക് ആവുന്ന തരത്തില്‍ പണം നിക്ഷേപിക്കുക ഉണ്ടായി .നല്ല ഒരു തുക ആദ്യ പ്രവര്‍ത്തനത്തില്‍ തന്നെ ഞങ്ങള്‍ക്ക് കിട്ടി ഏകദേശം നാല്‍പതിനായിരം രൂപ .ക്രിസ്തുമസ് ദിനത്തില്‍ തന്നെ ആദ്യത്തെ ചാരിറ്റി വര്‍ക്ക്‌ നടത്തണം എന്ന് ഞങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചു അങ്ങനെ കഴിഞ്ഞ ഡിസംബര്‍ 25 ന് സാന്ത്വനം വഴി ലഭിച്ച പണവുമായി തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്റെര്‍ല്‍ ഞങ്ങള്‍ എത്തി {നസീബ് ,ആന്‍സി ,ശ്രീ ,രാജേഷ്‌ ,ശാരി ,അനീഷ്‌ ,വിഷ്ണു }

നേരത്തെ ഞങ്ങള്‍ തീരുമാനിച്ച പോലെ RCC യില്‍ കഴിയുന്ന നിവേദ് മനോജ്‌ എന്ന രക്താര്‍ബുദം ബാധിച്ച കുട്ടിക്ക് സാമ്പത്തിക സഹായം ചെയ്തു ,ആ കുട്ടിയുടെ അച്ഛന്‍ മനോജ്‌ ഗ്രൂപ്പ്‌ അഡ്മിന്‍ നസീബില്‍ നിന്നും കാശ് ഏറ്റു വാങ്ങി .കുട്ടിക്ക് ദിവസവും ഒരു കുപ്പി രക്തം ചികിത്സക്ക് വേണ്ടി വരും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .രക്തദാനം ചെയ്യാന്‍ കൂട്ടുകാര്‍ സന്നദ്ധരായി എങ്കിലും ബ്ലഡ്‌ ബാങ്കിന് അന്ന് അവധി ആയിരുന്നതിനാല്‍ കഴിഞ്ഞില്ല .തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്ലഡ്‌ എത്തിക്കുന്നതിനു പൂര്‍ണ്ണ സഹായം നല്‍കും എന്ന് ഞങ്ങള്‍ ഉറപ്പു കൊടുത്തു.പിന്നെ അവിടെ തന്നെ ചികിത്സയില്‍ ഉള്ള പാലക്കാട്‌ നിവാസി ആയ സിനി എന്ന പതിനേഴു വയസുള്ള പെണ്‍കുട്ടിക്കും സഹായം നല്‍കി .

സിനിയുടെ അമ്മ ആ കാശ് ഏറ്റുവാങ്ങി .

RCC യില്‍ എത്തുന്നതിനു മുന്നേ വരെ രണ്ടു കുട്ടികള്‍ക്ക്‌ എങ്കിലും സഹായം ചെയ്യാന്‍ കഴിയുമല്ലോ എന്നാ സന്തോഷം ആയിരുന്നു മനസ്സില്‍ അവിടെ എത്തി മറ്റുള്ളവരെ കണ്ടപ്പോ ആ സന്തോഷം വിഷമതിലേക്ക് എത്തി ഈ ഒരു കുഞ്ഞു പ്രസ്ഥാനത്തിന് അവരെയൊക്കെ സഹായിക്കാന്‍ പറ്റില്ലല്ലോ എന്ന വിഷമം .ഞങ്ങളുടെ കയ്പ്പിടിക്ക് അപ്പുറത്ത് അനേകം രോഗികള്‍ ഓരോ വാര്‍ഡിലും കിടക്കുന്നുണ്ടായിരുന്നു അവരില്‍ കുഞ്ഞുകുട്ടികള്‍ തൊട്ടു വൃദ്ധന്‍മ്മാര്‍ വരെ .ഒരു മനുഷ്യന്‍റെ ജീവിതത്തിലെ അഹങ്കാരവും സ്വാര്‍ഥതയും മറ്റും മാറാന്‍ RCC യിലെ രോഗികളുടെ വാര്‍ഡില്‍ കൂടി ഒരിക്കല്‍ നടന്നാല്‍ മതി എന്ന് എവിടെയോ വായിച്ചിരുന്നു . .സത്യം അവിടെ ഉള്ള മുഖങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ വിചാരിച്ചു പോകും നമ്മള്‍ ഈ അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ എത്ര വിലപിടിച്ചതാണ് എന്ന് .

പിന്നെ ഞങ്ങള്‍ ശിശു ക്ഷേമ സമിതിയുടെ അമ്മതൊട്ടിലില്‍ നിന്നും ലഭിച്ച കുട്ടികളെ സംരക്ഷിക്കുന്ന അനാഥാലയത്തില്‍ ഏത്തി.

പുറത്തെ ചുവരുകളില്‍ വര്‍ണചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു ..പടികള്‍ കയറി നാലാമത്തെ നിലയില്‍ എത്തി ..അവിടെ വയസും പ്രായവും അനുസരിച്ച് കുഞ്ഞുങ്ങളെ വേര്‍തിരിച്ചു കുറെ മുറികള്‍ . .അവിടുത്തെ ഇന്‍ചാര്‍ജ് ആയ ആളെ കണ്ടു .ഞങ്ങളുടെ വരവിന്‍റെ ഉദേശം പറഞ്ഞു .അവര്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു . . . . .കുഞ്ഞുങ്ങളുടെ മുറി തുറന്നു തന്നു ..ഞങ്ങളെ കണ്ടപ്പോള്‍ തന്നെ കുട്ടികള്‍ ഓടി അടുത്തുവന്നു(കുറച്ചു വലുതായ കുട്ടികള്‍ }അവര്‍ക്ക് ഞങ്ങള്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന മിടായികള്‍ കൊടുത്തു സന്തോഷത്തോടെ അവര്‍ അത് വാങ്ങി പിന്നെ അവരുടെ ഓരോ കുസ്രിതിതരങ്ങള്‍ കാണിച്ചു നല്ല മിടുക്കന്മാരും മിടുക്കികളും ..ചിലരൊക്കെ ഞങ്ങളോട് സംസാരിച്ചു . .പിന്നെ അടുത്ത ചില്ലിട്ട മുറിയില്‍ കുറെ രാരീരം തോട്ടിലുകളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ കിടക്കുന്നു.( 6 മാസത്തിനു താഴെ ഉള്ള ) .അവരെ സ്വന്തം അമ്മയെ പോലെ പരിചരിക്കുന്ന ആയമാരും ഉണ്ട് .. ഞങ്ങള്‍ കൊണ്ട് വന്ന കുട്ടികള്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ പിന്നെ ക്രിസ്തുമസ് കേക്ക് എന്നിവ ആയമാരെ ഏല്പിച്ചു .ഞങ്ങളുടെ വകയായി അനാധാലയത്തിനും ഒരു തുക സംഭാവന നല്‍കി .

അങ്ങ് ദൂരെ ചില്ലുകൂടിന്‍റെ ഉള്ളില്‍ നിന്നും നീല കുപ്പായം ഇട്ട ഒരു കുഞ്ഞു ഞങ്ങളെ തന്നെ നോക്കുന്നത് കണ്ടു ..ഞങ്ങള്‍ പോകുന്നത് വരെ അവന്‍ അങ്ങനെ നോക്കി ഇരുന്നു . .അവന്‍റെ മുഖം മറക്കാന്‍ പറ്റുന്നില്ല ..അവന്‍റെ മാത്രം അല്ല അവിടെ ഉള്ള ഓരോ കുഞ്ഞുങ്ങളുടെയും . .അവിടെ നിന്നും ഇറങ്ങി താഴെ വന്നപ്പോള്‍ ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും ഇറങ്ങിയത്‌ .കേരള സംസ്ഥാന ശിശു ക്ഷേമസമിതിയുടെ ജെനറല്‍ സെക്രട്രി കൃഷ്ണന്‍ സര്‍ ആണ് .അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചു .പിന്നെ അടുത്തുള്ള ഡോള്‍ മുസിയത്തിലേക്ക് കൂട്ടി കൊണ്ട് പോയി .കുഞ്ഞുങ്ങളുടെ പാവകളും മറ്റു വസ്തുക്കളും കൊണ്ടുള്ള ഒരു വര്‍ണപ്രപഞ്ചം ..ഓരോ കാര്യങ്ങളെ കുറിച്ച് അനാഥ മന്ദിരത്തിന്റെ നടത്തിപ്പിനെ കുറിച്ച് അദേഹം വിശദമായി പറഞ്ഞു തന്നു ..എന്നിട്ട് പറഞ്ഞു നിങ്ങളെ പോലുള്ള നാട്ടുകാരുടെയും പ്രവാസികളുടെയും സഹായം ഒന്ന് കൊണ്ട് മാത്രം ആണ് .ഈ സംഘടന നില നില്‍ക്കുന്നത് എന്ന് .56 കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു അവിടെ .സ്നേഹത്തോടെ അവരെ പരിചരിക്കാന്‍ ഒരുപാട് ജോലിക്കാരും ആയമാരും .ഈ അടുത്ത ഇടയ്ക്ക് ആ അനാഥാലയത്തിലെ തന്നെ ഒരു കുഞ്ഞ് മരിച്ചു എന്ന് വാര്‍ത്തകള്‍ കാണുകയുണ്ടായി .ഞങ്ങള്‍ അന്ന് കണ്ട ഏതോ മുഖങ്ങളില്‍ ഒന്നാവാം അത് ..

ഈ വര്‍ഷം ആഗസ്റ്റ് പതിനാറിന് മഴവില്ല് ഒന്നാം വാര്‍ഷികം ആഘോഷിച്ചു .അന്നും കാട്ടാക്കടയില്‍ ഉള്ള അജയന്‍ എന്ന തൊഴില്‍ രഹിതനായ നിര്‍ദ്ധനനായ ഹൃദ്രോഗിക്ക്‌ സാന്ത്വനം വഴി പിരിച്ച പണം വഴി ഒരു ഓട്ടോ എടുത്തു കൊടുക്കാന്‍ സാധിച്ചു .അജയന് .ചികിത്സയ്ക്ക് തന്നെ ഒരുപാട് പണം ചിലവായി രോഗം മാറി വരുന്നു എങ്കിലും രോഗം വരുത്തി വച്ച കടം തീര്‍ക്കാന്‍ ഒരു തൊഴില്‍ അങ്ങനെ ആ ചെറുപ്പക്കാരന് കിട്ടി

അങ്ങനെ മഴവില്ലിന്‍റെ തന്നെ അംഗങ്ങളെ ഉള്‍പ്പെടുത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണനയില്‍ എടുത്ത് ഗ്രൂപ്പ്‌ അഡ്മിന്‍സില്‍ ഒരാളായ മൊയ്‌നുദ്ധീന്‍ന്‍റെ നേതൃത്വത്തില്‍ ”സാന്ത്വനം എന്ന ഗ്രൂപ്പിന് രൂപം കൊടുത്തു “. മഴവില്ലിലെ അംഗങ്ങളെ മത്സരപ്പരീക്ഷകള്‍ക്കും മറ്റും സഹായിക്കുന്നതിലെക്കായി ഗ്രൂപ്പില്‍ ജനറല്‍നോളജ് ക്ലാസ്സുകളും മത്സരങ്ങളും നടത്തുകയും വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു ,ഗ്രൂപ്പിലെ തന്നെ അഡ്മിന്‍ ആയ മൊയ്‌നുദ്ധീന്‍ ആണ് സമ്മാനങ്ങള്‍ സ്പോണ്സര്‍ ചെയ്തത് . തമാശയ്ക്കും നേരംപോക്കിനും വക്തിഹത്യക്കും മത പ്രചാരണത്തിനും വര്‍ഗ്ഗീയതക്കും അല്ല ഫേസ്ബുക്ക്‌ അത് വഴി ഒട്ടേറെ നല്ല കാര്യങ്ങള്‍ നന്മ്മകള്‍ ചെയ്യാം

തമാശയ്ക്കും നേരംപോക്കിനും വക്തിഹത്യക്കും മത പ്രചാരണത്തിനും വര്‍ഗ്ഗീയതക്കും അല്ല ഫേസ്ബുക്ക്‌ അത് വഴി ഒട്ടേറെ നല്ല കാര്യങ്ങള്‍ നന്മ്മകള്‍ ചെയ്യാം .മഴവില്ല് പോലെ തന്നെ ഒട്ടേറെ സാമൂഹികപ്രവര്‍ത്തഞങ്ങള്‍ നടത്തുന്ന ഒരുപാട് ഗ്രൂപ്പുകളെ എനിക്ക് നേരിട്ട് അറിയാം . .വാരിക്കുഴി ഡോട്ട് കോംഎന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ . തണല്‍ എന്ന ചാരിറ്റി ശാഖ വഴി RCC യിലെ നിരവധി രോഗികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തു വരുന്നു .എന്‍ഡോസള്‍ഫാന്‍ നാശം വിതച്ച കാസര്‍ഗോഡ് പ്രദേശങ്ങളില്‍ ആ ഗ്രൂപ്പിലെ അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും സഹായം നല്‍കുകയും ചെയ്തു .പ്രവാസികളും .നാട്ടില്‍ ഉള്ളവരും ആയ ആ ഗ്രൂപ്പിലെ അംഗങ്ങള്‍ ബ്ലഡ്‌ ഡോണെഷന്‍,ചാരിറ്റി വര്‍ക്ക്‌ അങ്ങനെ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തു വരുന്നു . .

വെട്ടം എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ അതിലെ തന്നെ സുപ്രസിദ്ധ എഴുത്തുകാരനും കവിയും ആയ പവിത്രന്‍ തീക്കുനിക്ക് സാമ്പത്തിക സഹായം ആവശ്യമായി വന്നപ്പോള്‍ അംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരുലക്ഷത്തില്‍ പരം രൂപയുടെ സഹായം ചെയ്തു ,ഇങ്ങനെ സഹൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തഞങ്ങള്‍ നടത്തുന്ന നിരവധിപേരുണ്ട് ഫേസ് ബുക്കില്‍ .നിരവധി ഗ്രൂപ്പുകളും . .എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും .മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ആശങ്കയിലും ഫേസ് ബുക്ക്‌ വഴി അവരവരുടെ നിലപാടുകളും പ്രതികരണങ്ങളും പ്രതിക്ഷേധങ്ങളും അറിയിച്ചവര്‍ നിരവധിയാണ് .അത് ഒരു വിപ്ലവകരമായ മാറ്റം തന്നെ ആയിരുന്നു . . . .നേരം പോക്കിനും അപ്പുറം ഫേസ് ബുക്ക്‌ ഇന്ന് നന്മ്യുടെ തണല്‍ മരമായും നില കൊള്ളുന്നു . .