അവസാന രണ്ടു ബിന്ദുക്കള്‍ നടക്കാനിറങ്ങി
നടന്നിട്ടും തീരാത്ത ദൂരം
പകുതി പകുതി നടക്കാമെന്നുവച്ച്
പഴങ്കഥയിലെ മണ്ടന്മാരെപ്പോലെ
വഴികള്‍ സമാന്തരമായി പകുതി പിരിഞ്ഞെന്നോ
പാതാളത്തിലേക്കുള്വാലിഞ്ഞെന്നോ
കാലിനു രാക്ഷസനീളം വച്ചെന്നോ
കടലില്‍ വിമാനങ്ങളില്‍
വഴിപ്പുഴയൊളിച്ചെന്നോ
എന്തോ എന്തോ
ഒരേ ബിന്ദുവില്‍ ചുരുങ്ങി വലുതായി
ബലൂണ്‍ കണക്കിന് വലുതായി വലുതായി
ചെറുതാവാനാവാതെ
നടന്നിട്ടും തീരാത്ത ദൂരം
ഉള്ളിലേയ്ക്ക് വലിച്ചെടുത്തെന്നോ
സമയഗിരികളെ താഴേയ്ക്ക് തട്ടിയിട്ടെന്നോ
പ്രകാശവര്‍ഷങ്ങങ്ങളില്‍ മേയാന്‍വിട്ടെന്നോ
എന്തോ എന്തോ