Gopakumar Pookkottur

ഒക്‌ടോബര്‍ വിപ്ലവത്തിന് സ്‌നേഹപൂര്‍വ്വം
നിലംപതിച്ച
വാകമരത്തിന്‍ ചില്ലകൊണ്ട്
മഹത്തായ ഒരാശയത്തിന്
ശവംമഞ്ചം തീര്‍ത്ത്
ഇനിയും കാത്തിരിക്കുന്നവരോട്
ഒരുവാക്ക്...

വേരിനിയുമുണങ്ങിയിട്ടില്ല;
ഇലകളിനിയും തളിരിടാം,
ചുവന്നപൂക്കളുടെ വസന്തം
തിരിച്ചുവന്നേക്കാം.

ഒന്നുകൂടിയോര്‍ക്കുക...
വിത്തുകള്‍ പലതും
മുളപ്പിച്ചുതന്നെയാണ്
പൂവാക നിലം പതിച്ചത്.

വോള്‍ഗ ഇപ്പോഴും ഒഴുകുന്നുണ്ട്
പ്രവ്ദ ഇപ്പോഴും വായിക്കപ്പെടുന്നുണ്ട്...
പ്രതീക്ഷയുടെ വേരുകളും
പ്രത്യാശയുടെ വിത്തുകളും
ഞങ്ങളിപ്പോഴും നനയ്ക്കാറുണ്ട്.