Jamal Mookkuthala

അല്‍ ജസീറ

ജസീറ എന്ന് കേട്ടപ്പോള്‍

അല്‍ ജസീറയാണ്

ഓര്‍മ്മ വന്നത് .

ചോരയാല്‍ മാത്രം

തെളിഞ്ഞു കണ്ടിരുന്ന

യുദ്ധനാളുകളില്‍

അതിലേക്ക്

കണ്ണ് തുറന്നു പിടിച്ചിരുന്നു..

ഇപ്പോള്‍ ജസീറ എന്ന്

വീണ്ടും കേള്‍ക്കുന്നു.

ഒരു വാര്‍ത്ത ഉറക്കെ

വിളിച്ചു പറയാന്‍

രണ്ടു കുഞ്ഞുങ്ങളോടൊപ്പം

ഭരണസിരാകേന്ദ്രത്തിനു മുന്നില്‍

കണ്ണ് തുറന്നു പിടിച്ചിരിക്കുന്നു ..

ആസനത്തില്‍ വാലു കിളിര്‍ത്ത

ജനപ്രതിനിധി മണലൂറ്റുകാരെ,

മാഫിയകളെ സംരക്ഷിക്കുമ്പോള്‍

ഒരു സ്ത്രീ ഉറക്കെ നിലവിളിക്കുന്നു

കൂട്ടരേ..,

നമ്മുടെ കടല്‍ കൊള്ളയടിക്കുന്നു...

ജസീറ ഒരു വാര്‍ത്ത

ഉറക്കെ വിളിച്ചു പറയുകയാണ്‌.

ഭൂമി കൊള്ളയടിച്ചവര്‍ ,

ഇതാ കടല്‍ കൊള്ളയടിക്കുന്നു.

നാളെ നമ്മുടെ ആകാശം

കൊള്ളയടിക്കും ...